ഇടയാറന്മുള
ദൃശ്യരൂപം
ഇടയാറന്മുള | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ഏറ്റവും അടുത്ത നഗരം | കോഴഞ്ചേരി, ചെങ്ങന്നൂർ (ആലപ്പുഴ ജില്ല) |
നിയമസഭാ മണ്ഡലം | ആറന്മുള നിയമസഭാമണ്ഡലം |
സമയമേഖല | IST (UTC+5:30) |
9°19′49″N 76°40′17″E / 9.33028°N 76.67139°E പത്തനംതിട്ട ജില്ലയിലെ ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടയാറന്മുള. പമ്പാനദിയുടെ കരയിൽ ആറന്മുളയ്ക്കും മാലക്കരയ്ക്കും ഇടയിലായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മഹാകവി കെ.വി. സൈമൺ, പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് സാധു കൊച്ചുകുഞ്ഞ് ഉപദേശി തുടങ്ങിയവർ ഈ ഗ്രാമത്തിലാണ് ജനിച്ചത്. തിരുവാറന്മുള മൂലസ്ഥാനം വിളക്കുമാടം കൊട്ടാരം ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒരു ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടയാറന്മുളയിൽ പ്രവർത്തിക്കുന്നുണ്ട്. 5ഓളം അമ്പലങ്ങളും 4 പള്ളികളും ഇടയാറന്മുളയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഈ ഗ്രാമത്തിൽനിന്ന് മൂന്ന് പള്ളിയോടങ്ങൾ (ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക-ഇടയാറന്മുള) പങ്കെടുക്കുന്നുണ്ട്[1].
ഉൾപ്പെടുന്ന സ്ഥലങ്ങൾ
[തിരുത്തുക]- വിളക്കുമാടം
- കോഴിപ്പാലം
- ളാക
- കോട്ടയ്ക്കകം
- കളരിക്കോട്
- കുറിച്ചിമുട്ടം
- എരുമക്കാട്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-31. Retrieved 2015-02-02.