ഉപയോക്താവിന്റെ സംവാദം:Jahangeer
നമസ്കാരം Jahangeer !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- Rameshng:::Buzz me :) 04:23, 12 ജൂൺ 2009 (UTC)
ചിത്രം
[തിരുത്തുക]പ്രമാണത്തിന്റെ സംവാദം:Cherai.jpeg.jpg ശ്രദ്ധിക്കുക. ലേഖനത്തിനു ചേരാത്ത രീതിയിൽ ചിത്രങ്ങൾ ചേർക്കരുത്. അത് നീക്കം ചെയ്യപ്പെടാൻ സാദ്ധ്യത ഉണ്ട്.
പരീക്ഷണങ്ങൾക്ക് വിക്കിപീഡിയ:എഴുത്തുകളരി ഉപയോഗിക്കുക--Rameshng:::Buzz me :) 06:15, 10 ജൂലൈ 2009 (UTC)
ചിത്രങ്ങളുടെ വിവരണങ്ങൾ തെറ്റിദ്ധരിക്കുന്ന രീതിയിൽ നല്കാതിരിക്കുക. --Ranjith@www.itpublic.org.in-Neon 08:30, 10 ജൂലൈ 2009 (UTC)
Image:Cherai.jpeg.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
[തിരുത്തുക]Image:Cherai.jpeg.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി Anoopan| അനൂപൻ 08:42, 10 ജൂലൈ 2009 (UTC)
കടലാമ
[തിരുത്തുക]കടലാമയുടെ ചിത്രത്തിന്റെ ഉറവിടം ചേർത്തിട്ടില്ല. ദയവായി അത് ചേർക്കാൻ താല്പര്യപ്പെടുന്നു. പ്രസ്തുതചിത്രത്തിന്റെ സംവാദത്താളിലെ നിരീക്ഷണങ്ങളും കാണുക. ആശംസകളോടെ --Vssun 07:04, 11 ജൂലൈ 2009 (UTC)
- ചിത്രം താങ്കൾ എടുത്തതാണോ എന്നും ചേർക്കുക. --Vssun 07:51, 11 ജൂലൈ 2009 (UTC)
- വിവരങ്ങൾ ചേർത്തതിന് നന്ദി ജഹാംഗീർ.. --Vssun 08:08, 11 ജൂലൈ 2009 (UTC)
ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Vssun 11:21, 11 ജൂലൈ 2009 (UTC)
വൈപ്പിൻ
[തിരുത്തുക]വൈപ്പിൻ എന്ന ലേഖനത്തിൽ (ദ്വീപിലെ ഗ്രമങ്ങള്) എന്ന വിഭാഗത്തിന് എന്തു മാറ്റമാണ് വരുത്തേണ്ടത് എന്ന് താങ്കളുടെ സംവാദത്തിൽ നിന്ന് വ്യക്തമായി മനസിലായില്ല. ഒന്നു വിശദീകരിക്കാമോ? --Vssun 06:37, 13 ജൂലൈ 2009 (UTC)
- വൈപ്പിൻ ശരിയാക്കിയിട്ടുണ്ട്. (സംവാദത്താളുകളിൽ ഒപ്പുവക്കേണ്ട കാര്യം പ്രത്യേകം ശ്രദ്ധിക്കുക) ആശംസകളോടെ --Vssun 04:52, 14 ജൂലൈ 2009 (UTC)
പച്ച നിറത്തിൽ
എഴുതിയിരിക്കുന്നതെങ്ങനെ എന്നറിയാൻ ഈ താൾ ഒന്നു തിരുത്തി നോക്കിയാൽ മതിയാകും. ഇത്തരത്തിൽ എല്ലാത്തരം എച്ച്.ടി.എം.എൽ. ടാഗുകളും വിക്കിപീഡിയയിലും പ്രവർത്തിക്കും. എന്നിരുന്നാലും ലേഖനങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം പലനിറത്തിലുള്ള അക്ഷരങ്ങൾ ഉപയോഗിക്കുക. ആശംസകളോടെ --Vssun 14:35, 15 ജൂലൈ 2009 (UTC)- തലക്കെട്ടിന്റെ നിറം മാറ്റുന്ന കാര്യം എനിക്ക് പിടിയില്ലല്ലോ ജഹാംഗീറേ.. പിന്നെ ലേഖനങ്ങളിൽ അക്ഷരങ്ങൾക്ക് നിറം നൽകുന്നത് അത്ര നല്ല കാര്യമല്ല. വിക്കിപീഡിയ ലേഖനങ്ങളുടെ സമാനസ്വഭാവം നക്ഷടപ്പെടും. വൈപ്പിൻ എന്ന ലേഖനത്തിൽ താങ്കൾ പച്ചനിറം നൽകിയത് പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്.
മഞ്ഞ പശ്ചാത്തലം
പശ്ചാത്തലവർണ്ണം നൽകുന്നതെങ്ങനെയെന്നറിയാൻ ഒന്നുകൂടീ തിരുത്തി നോക്കുക. --Vssun 14:03, 17 ജൂലൈ 2009 (UTC)
പുതുവൈപ്പ്
[തിരുത്തുക]പുതുവൈപ്പ് എന്ന ലേഖനത്തിന്റെ തുടക്കം കുറച്ച് പൊതുവിവരങ്ങൾ ആമുഖമായി നൽകിയതിനു ശേഷം ചരിത്രം തുടങ്ങുന്നതായിരിക്കും നല്ലത്. ഉദാഹരമ്മമായി എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പുതുവൈപ്പ് എന്ന രീതിയിൽ തുടങ്ങാം. ആശംസകളോടെ --Vssun 07:29, 18 ജൂലൈ 2009 (UTC)
ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ -- Vssun 13:03, 19 ഡിസംബർ 2009 (UTC)
പ്രമാണം:Gisa.jpg
[തിരുത്തുക]പ്രമാണം:Gisa.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 14:22, 22 ഡിസംബർ 2009 (UTC)
പ്രമാണം:Ramses 2.jpg
[തിരുത്തുക]പ്രമാണം:Ramses 2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 14:22, 22 ഡിസംബർ 2009 (UTC)
ചിത്രങ്ങൾ
[തിരുത്തുക]ജഹാംഗീർ,
ചിത്രങ്ങൾ താങ്കളുടെ കൈവശമുള്ളതാണെങ്കിലും അതെടുത്തയാൾക്ക് അതിനുമേൽ പകർപ്പവകാശം ഉണ്ടായിരിക്കും. പകർപ്പവകാശത്തിന്റെ പരിധിയിൽ വരുന്ന ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കില്ല. ചിത്രങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും അറിയാൻ സഹായം:ചിത്ര സഹായി എന്ന സഹായതാൾ സന്ദർശിക്കുക. ചിത്രങ്ങളുടെ ഉറവിടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകാനുണ്ടെങ്കിൽ മുകളിലെ ചിത്രത്തിന്റെ അതാതു ലിങ്കുകളിൽ ഞെക്കി അവ നൽകാനും താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun 06:50, 23 ഡിസംബർ 2009 (UTC)
@ രാംസെസ് ചിത്രം : ചിത്രം എങ്ങനെ പകർപ്പവകാശമില്ലാതെയായി? ചിത്രത്തിന്റെ രചയിതാവ് താങ്കൾ തന്നെയാണെങ്കിൽ അത് ഇവിടെ പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കുന്നതുവഴി പകർപ്പവകാശമുക്തമാക്കാവുന്നതാണ്. അല്ലാത്തിടത്തോളം രചയിതാവിന് അതിൽ പകർപ്പവകാശമുണ്ടായിരിക്കും. --Vssun 07:07, 23 ഡിസംബർ 2009 (UTC)
ഈ ചിത്രം താങ്കൾക്കെവിടെ നിന്നു ലഭിച്ചു എന്ന കാര്യം ഇതുവരെ ചേർത്തിട്ടില്ല. --Vssun 07:08, 23 ഡിസംബർ 2009 (UTC)
ജഹാംഗീർ,
ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിലുമുള്ള താങ്കളുടെ ഉത്സാഹം വളരെ സന്തോഷം തരുന്നു. എന്നിരുന്നാലും ചിത്രങ്ങളുടെ പകർപ്പവകാശത്തിന്റെ കാര്യത്തിൽ വിക്കിപീഡിയ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നതിനാൽ താങ്കൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ പലതും നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ളതാണ്. ചിത്രത്തിന്റെ ഉറവിടം, പകർപ്പവകാശപരിധിയിലുള്ളതാണോ, രചയിതാവ് ആര്, ഇക്കാര്യങ്ങൾ ചിത്രങ്ങളിൽ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മറ്റൊരാൾ എടുത്ത ചിത്രം ഒന്നുകിൽ അയാൾ തന്നെ നേരിട്ട് വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യണം. അല്ലെങ്കിൽ പകർപ്പവകാശരഹിതമായി അയാൾ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം, അതല്ലെങ്കിൽ ഇവിടെപ്പറയുന്ന രീതിയിൽ അയാൾ വിക്കിമീഡിയയിലേക്ക് ഒരു എഴുത്തയക്കണം. എങ്കിലേ താങ്കൾക്ക് അത്തരം ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കാനാകൂ. ആശംസകളോടെ --Vssun 04:54, 24 ഡിസംബർ 2009 (UTC)
പ്രമാണം:Hashepsut.jpg
[തിരുത്തുക]പ്രമാണം:Hashepsut.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 04:54, 24 ഡിസംബർ 2009 (UTC)
പ്രമാണം:Gisa2.jpg
[തിരുത്തുക]പ്രമാണം:Gisa2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 04:55, 24 ഡിസംബർ 2009 (UTC)
ചിത്രങ്ങൾ
[തിരുത്തുക]ചിത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി. താങ്കൾക്കായി ചില ചോദ്യങ്ങൾ ഇവിടെ ചേർത്തിട്ടുണ്ട്. ദയവായി ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 13:55, 25 ഡിസംബർ 2009 (UTC)
പ്രിയ ജഹാംഗീർ,
ഒരു പരാതിയുണ്ട് - യൂസുഫ് എന്ന ലേഖനം ഒരു കഥ, നാടകം ഒക്കെപ്പോലെയായിപ്പോകുന്നു. വിക്കിപീഡിയയിൽ ലേഖനങ്ങൾക്ക് വിജ്ഞാനകോശനിലവാരമുണ്ടാകാൻ ശ്രദ്ധിക്കുക. സംശയം വല്ലതുമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ -- റസിമാൻ ടി വി 09:32, 28 ഡിസംബർ 2009 (UTC)
എല്ലാ വിവരങ്ങളും വിജ്ഞാനകോശത്തിൽ വേണമെന്നില്ല. ലേഖനത്തിന്റെ ആദ്യ ഭാഗവും മറ്റും നന്നായിട്ടാണ് എഴുതിയിരിക്കുന്നത്. എന്നാൽ ചെന്നായ പിടിക്കുന്ന ഭാഗം വല്ലാതെ വിശദീകരിച്ചതുപോലെ. ഒന്ന് ചുരുക്കിക്കൂടെ? അവലംബങ്ങൾ ചേർക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പ്രചരിക്കുന്ന കഥകൾ മാത്രമായിപ്പോകും -- റസിമാൻ ടി വി 10:03, 28 ഡിസംബർ 2009 (UTC)
തലക്കെട്ട്
[തിരുത്തുക]യൂസഫിലെ തലക്കെട്ടിനെ ഖുർആനിൽ നിന്ന് എന്നുള്ളതിനെ പ്രധാനതലക്കെട്ടാക്കി മറ്റുള്ളതിനെ അതിന്റെ ഉപതലക്കെട്ടാക്കീട്ടുണ്ട്. ഇതിലുള്ള ആദ്യത്തെ പാരക്ക് വേണമെങ്കിൽ താങ്കൽ പറഞ്ഞ തലവാചകം നൽകാമെന്ന് തോന്നുന്നു. കുറേകൂടി വിജ്ഞാനകോശ ശൈലിയിലാവുന്നത് (പണ്ഡിതോചിതശൈലി) നല്ലെതെന്ന് ഞാനും അഭിപ്രായപ്പെടുന്നു.--വിചാരം 09:40, 2 ജനുവരി 2010 (UTC)
ചിത്രങ്ങളും പകർപ്പവകാശവും
[തിരുത്തുക]പ്രിയ ജഹാംഗീർ, പുതുവൽസരാശംസൾ! താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ എടുത്ത ആൾ തന്നെ ഓടിആർഎസ് വഴി സമ്മതമറിയിക്കണം. WP:CONSENT കാണൂ. സംശയമുണ്ടെങ്കിൽ ചോദിക്കൂ. സമ്മതപത്രം അതിൽ പറഞ്ഞിരിക്കുന്ന പോലെ അയച്ചുകഴിഞ്ഞാൽ എന്നെ അറിയിക്കൂ. ഞാൻ നോക്കാം. --ജ്യോതിസ് 14:19, 2 ജനുവരി 2010 (UTC)
- ജഹാംഗീർ ചിത്രങ്ങളുടെ കാര്യം ശ്രദ്ധിക്കാൻ താല്പര്യപ്പെടുന്നു. --Vssun 14:38, 21 ജനുവരി 2010 (UTC)
ചില്ലക്ഷരങ്ങൾ
[തിരുത്തുക]അഞ്ചലി ഫോണ്ട് ഉപയോഗിച്ചാൽ ചില്ലക്ഷങ്ങൾ ദൃശ്യമാകും. ഫോണ്ട് ഇവിടെനിന്ന് ഡൗൺലോഡ് ചെയ്യാം. ഷിജുവിന്റെ യൂസർ പേജിൽ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ഏതെങ്കിലും ഫോണ്ട് ഉപയോഗിച്ചാലും മതി. ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ അറിയില്ലെങ്കിൽ വിവരിക്കാം. അതിന് താങ്കളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റവും ബ്രൗസറും ഏതാണെന്ന് ദയവായി വ്യക്തമാക്കുക. സഹായം:To Read in Malayalam എന്ന താളിൽ ചില്ലക്ഷരങ്ങൾ കാണാനുള്ള രീതി വ്യക്തമാക്കിയിട്ടുണ്ട് താനും -- റസിമാൻ ടി വി 07:21, 11 ഏപ്രിൽ 2010 (UTC)
എക്സ്പിയിൽ ക്രോമുപയോഗിച്ച് എനിക്ക് പരിചയമില്ല. ഉബുണ്ടുവിൽ ക്രോമുപയോഗിച്ച് ചില്ലുകൾ കാണിക്കാൻ ചെയ്ത രീതി വിശദീകരിക്കാം. എക്സ്പിയിലും അതു വർക്ക് ചെയ്യും എന്ന് കരുതുന്നു. എനിക്ക് രഘുമലയാളം, രചന എന്ന ഫോണ്ടുകളാണ് ക്ശര്രോമിൽ ക്ക് ഉപയോഗിക്കാനാകുന്നത്. ഈ ഫോണ്ടുകൾ ആദ്യം ഇൻസ്റ്റാൾ ചെയ്യുക (ഷിജുവിന്റെ യൂസർ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഫോണ്ട് ഡയറക്ടറിയിലിട്ടെന്ന് താങ്കൾ പറഞ്ഞല്ലോ). എന്നിട്ട് ഗൂഗിൾ ക്രോമിൽ വലതുഭാഗത്ത് മുകളിലായുള്ള സ്പാനറിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്തിട്ട് ഓപ്ഷൻസ് തിരഞ്ഞെടുക്കുക. അവിടെ Under the hood എന്ന ടാബിൽ Change font and language settings എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Fonts and Encoding എന്ന ടാബിനു കീഴിലെ ഫോണ്ടുകളൊക്കെ രചനയോ രഘുമലയാളമോ ആക്കി മാറ്റുക. അതുപോലെ എൻകോഡിങ്ങ് യൂനികോഡ് UTF-8 ആക്കുക. Languages എന്ന ടാബിൽ മലയാളവും ചേർക്കുക. എന്നിട്ട് ചില്ലക്ഷരങ്ങൾ കാണാനാകുന്നുണ്ടോ എന്ന് നോക്കൂ -- റസിമാൻ ടി വി 09:10, 11 ഏപ്രിൽ 2010 (UTC)
- ജഹാംഗീർ, വിക്കീീഡിയ വായിക്കാനും എഡിറ്റ് ചെയ്യാനും ഫയർ ഫോക്സ് ബ്രൗസർ ഉപയോഗിക്കാമോ? മലയാളം തെളിയാൻ ഏറ്റവും നല്ലതു് ഫയർ ഫോക്സാണു്. ഞങ്ങളൊക്കെ അതാണു് ഉപയോഗിക്കുന്നതു്.--Shiju Alex|ഷിജു അലക്സ് 15:20, 11 ഏപ്രിൽ 2010 (UTC)
- ഇതൊന്നു പരീക്ഷിക്കൂ. ആദ്യം തന്നെ സി:\വിൻഡോസ്\ഫോണ്ട്സിൽ പോയി അൻജലി ഓൾഡ് ലിപി അണിൻസ്റ്റാൾ ചെയ്യുക. ഇവിടെ നിന്ന് ഫോണ്ട് ഇൻസ്റ്റാളെര് എടുത്ത് ഓടിക്കുക. എന്നിട്ട് ക്രോമിലെ അഡ്രസ് ബാറിന്റെ വലതു മൂലയിൽ കാണുന്ന സ്പാനറിൽ ഞെക്കി ഓപ്ഷൻസ് എടുക്കുക. അണ്ടർ ദ ഹുഡ് ടാബിൽ താഴോട്ടു നിരക്കി ചേഞ്ച് ഫോണ്ട് ആൻഡ് ലാംഗ്വേജ് സെറ്റിങ്സ് എന്ന ബട്ടണിൽ ഞെക്കുക. എന്നിട്ട് ഡീഫാൾട്ട് എൻകോഡിങ് യൂടീഎഫ്-8 ആക്കുക. അതിലെ ലാംഗ്വേജ് ടാബിൽ ആഡ് അടിച്ച് മലയാളം ചേർക്കുക. വേണമെങ്കിൽ ഡീഫാൾട്ട് ഫോണ്ടും അൻജലി ഓൾഡ് ലിപി ആക്കിക്കോളൂ. ഓക്കെ അടിച്ച് എല്ലാം ക്ലോസ് ചെയ്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യൂ. എന്തുണ്ടായെന്ന് അറിയിക്കുമല്ലോ. --Jyothis 15:41, 11 ഏപ്രിൽ 2010 (UTC)
- ഫയർഫോക്സ് ആണ് ഉപയ്ഗിക്കുന്നത് എന്ന് മനസ്സിലായി.. അതിന്റെ ഏറ്റവും പുതിയ വെർഷ്ന്റെ ലിങ്ക് ഇതാ --സുഗീഷ് 17:27, 11 ഏപ്രിൽ 2010 (UTC)
പ്രമാണം:Puthuvypu light house.jpg
[തിരുത്തുക]പ്രമാണം:Puthuvypu light house.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 20:37, 1 ഫെബ്രുവരി 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Jahangeer,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:50, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Jahangeer
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:50, 16 നവംബർ 2013 (UTC)