എൻ.പി. നായർ
എൻ. പി. നായർ | |
---|---|
ജനനം | |
മരണം | ജനുവരി 23, 2011 | (പ്രായം 97)
ദേശീയത | ഇൻഡ്യ |
മറ്റ് പേരുകൾ | എൻ. പരമേശ്വരൻ നായർ |
വിദ്യാഭ്യാസം | ബിരുദധാരി |
തൊഴിൽ | സ്വാതന്ത്ര്യസമര സേനാനി, അദ്ധ്യാപകൻ, സ്ഥാപകൻ- നേതാജി സ്മാരകനിധി |
അറിയപ്പെടുന്നത് | Indian independence movement |
ജീവിതപങ്കാളി(കൾ) | ഭാർഗവി അമ്മ |
കുട്ടികൾ | റാണി, ചന്ദ്രസേനൻ, ശ്രീദേവി, ഹരി |
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും നേതാജി സ്മാരകനിധി സ്ഥാപകനും ഒരു എഴുത്തുകാരനുമായിരുന്നു കൊല്ലം ജില്ലയിൽ നിന്നുള്ള എൻ. പി. നായർ എന്ന് അറിയപ്പെടുന്ന എൻ. പരമേശ്വരൻ നായർ (1913 ഡിസംബർ 10 - 2011 ജനുവരി 23).[1]
ആദ്യകാലജീവിതം
[തിരുത്തുക]1913 ഡിസംബർ 10-ന് എസ്. നാരായണപിളളയുടെയും ദേവി നങ്ങേലിഅമ്മയുടേയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. അഞ്ചാലുംമൂട് പബ്ലിക്ക് സ്കൂൾ, കൊല്ലം ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1934-ൽ തിരുവിതാംകൂർ സയൻസ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദമെടുത്തു. പിന്നിട് മലയയിലെ കാർഷിക ഗവേഷണരംഗത്തെ ഒരു രസതന്ത്രജ്ഞനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.[2]
സ്വാതന്ത്ര്യ പ്രസ്ഥാനം
[തിരുത്തുക]ഐ.എൻ.എ.യുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. 1943-ൽ ഉദ്യോഗം രാജിവച്ച് സുഭാസ് ചന്ദ്ര ബോസ് രൂപംകൊടുത്ത ഇന്ത്യൻ നാഷണൽ ആർമി ഐ.എൻ.എ.യിൽ ചേർന്നു. പിന്നീട് ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അതിനുശേഷം ജൂൺ 1946 ന് ജയിലിൽ നിന്ന് മോചിതനായി.
പിന്നീടുള്ള ജീവിതം
[തിരുത്തുക]1946 ൽ കൃഷി ഗവേഷണ വിശകലന വിദഗ്ദ്ധനായി മദ്രാസ് പ്രവിശ്യയിലെ കൃഷിവകുപ്പിൽ ചേർന്ന നായർ 1950 വരെ അവിടെ പ്രവർത്തിച്ചു. 1950-ൽ മന്നത്ത് പത്മനാഭൻന്റെ അഭ്യർത്ഥനപ്രകാരം കേരളത്തിൽ മടങ്ങിയെത്തി അദ്ധ്യാപകവൃത്തി സ്വീകരിച്ചു. 1974 ൽ ഹെഡ് മാസ്റ്ററായി വിരമിക്കുന്നതിന് മുമ്പ് വരെ പന്തളം എൻ.എസ്.എസ് സ്കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ചു.
1992 ൽ കൊല്ലത്ത് നേതാജി സ്മാരക് നിധി എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന സ്ഥാപിച്ചു.[3] കേരള എക്സ് ഐ.എൻ.എ. അസോസിയേഷനിലും കേരള ഫ്രീഡം ഫൈറ്റർ അസോസിയേഷനിലും അംഗമായിരുന്നു.
2010 ൽ തളർവാതം പിടിപെട്ടു. 2011 ൽ അദ്ദേഹം അന്തരിച്ചു.
രചയിതാവ്
[തിരുത്തുക]സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും ബോസിന്റെ ജീവിതവും കാലങ്ങളും, ബോസ് അപ്രത്യക്ഷമായ നിഗൂഢതയും സംബന്ധിച്ചുള്ള ഗ്രന്ഥങ്ങൾ രചിച്ചു. ഐ.എൻ.എയും നേതാജിയും (വിവർത്തനം), ജാലിയൻവാലാദുരന്തം, ക്വിറ്റ് ഇന്ത്യാ സമരം, നേതാജി സുഭാസ് ചന്ദ്രബോസ്, ഓപ്പറേഷൻ ബ്ലൂസ്‌റ്റാർ, ആൻഡമാനിലൂടെ, സുഭാസിന്റെ സാഹസികയാത്രകൾ, നേതാജിയുടെ രാഷ്‌ട്രസേവനങ്ങൾ, നേതാജി എവിടെ,[4] 1946-ലെ ഇന്ത്യൻ നാവിക ലഹള എന്നിവയാണ് മറ്റു കൃതികൾ. കേരള വിദ്യാഭ്യാസവകുപ്പിനുവേണ്ടി സയൻസ് റീഡേഴ്‌സ് വിഭാഗത്തിൽ സ്‌ഫോടകവസ്‌തുക്കൾ, റെയിൽവേ-ഇന്നലെ ഇന്ന് നാളെ എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.[5][6][7][8]
അവലംബം
[തിരുത്തുക]- ↑ "Kollam District News, Local News,കൊല്ലം , ,എൻ.പി.നായരെ അനുസ്മരിച്ചു ,Kerala - Mathrubhumi". archives.mathrubhumi.com. Archived from the original on 2020-09-23. Retrieved 2018-08-14.
- ↑ "Puzha Books - NP Nayar". Puzha. Archived from the original on 2020-08-10. Retrieved 21 May 2015.
- ↑ tribuneindia... Punjab
- ↑ "മിഷൻ നേതാജിയിൽ കൊല്ലത്തിന്റെ".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Netaji Evite?. ISBN 8171306926. Retrieved 21 May 2015.
- ↑ "Mahatma Gandhi University Library". Mahatma Gandhi University Library. Retrieved 21 May 2015.
- ↑ "Grandham - നായർ എൻ.പി". Grandham. Archived from the original on 2015-05-21. Retrieved 21 May 2015.
- ↑ "University Library - OPAC". University Library - OPAC. Retrieved 21 May 2015.