കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്തവ
2020 മാർച്ച് - ആഗസ്റ്റ്
[തിരുത്തുക]ഉപ്പൂപ്പൻ
[തിരുത്തുക]കേരളത്തിൽ കാണാവുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പൻ. ഹുപ്പു എന്നും വിളിക്കുന്നു (ശാസ്ത്രീയനാമം: Upupa epops; ഇംഗ്ലീഷ് : Hoopoe Bird). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്. പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്. ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. തലയിൽ മുന്നിൽ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത.
കൂടുതൽ വായിക്കുക... |
2019 ഒക്ടോബർ- 2020 ഫെബ്രുവരി
[തിരുത്തുക]മുരിങ്ങ
[തിരുത്തുക]മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ (ശാസ്ത്രീയനാമം: Moringa oleifera; ഇംഗ്ലീഷ് : Drumstick tree). പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ് വളരുന്നത്. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ഹോഴ്സ് റാഡിഷ് ട്രീ (വേരുകൾക്ക് ഹോഴ്സ് റാഡിഷിന്റെ രുചി കാണപ്പെടുന്നതിനാൽ), ബെൻ ഓയിൽ ട്രീ അല്ലെങ്കിൽ ബെൻസോളീവ് ട്രീ (വിത്തുകളിൽ നിന്ന് ലഭിക്കുന്ന എണ്ണയിൽ നിന്ന്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു. ജാഫന, ചാവക്കച്ചേരി, ചെംമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാൽ മുരിങ്ങ എന്നിവയാണ് മുരിങ്ങയുടെ പ്രധാനയിനങ്ങൾ. എ.ഡി 4,കെ എം 1 എന്നിവ തമിഴ്‌നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതാണ്.
കൂടുതൽ വായിക്കുക... |
2019 മെയ്-സെപ്റ്റംബർ
[തിരുത്തുക]ഓസ്കർ മത്സ്യം
[തിരുത്തുക]തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). ഈ മത്സ്യം ടൈഗർ ഓസ്കർ, അപൈയാരി, വെൽവെറ്റ് സിക്ലിഡ്, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്നു. ഇതുകൂടാതെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങളിലും ഈയിനം മത്സ്യങ്ങളെ പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും ഇവയെ പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.
കൂടുതൽ വായിക്കുക... |
2019 ഫെബ്രുവരി-ഏപ്രിൽ
[തിരുത്തുക]നീലക്കുറിഞ്ഞി
[തിരുത്തുക]പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus). കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്ന ഇവ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് വളരുന്നത്. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്. 2018 മെയ് മാസത്തിൽ നീലക്കുറിഞ്ഞിയുടെ വരവ് പ്രതീക്ഷിച്ചിരുന്നു എങ്കിലും മഴയുടെ കൂടുതൽ മൂലം സെപ്റ്റംബർ മാസത്തേക്ക് നീണ്ടു. ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോദ്യാനം മഴക്കൂടുതൽ മൂലം സെപ്റ്റംബർ 04 നു ശേഷം മാത്രമാണ് കുറിഞ്ഞി പൂത്തത് കാണാൻ തുറന്നു കൊടുത്തത്. ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
ലോകത്തു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കൂടുതൽ വായിക്കുക... |
2019 ജനുവരി
[തിരുത്തുക]തുമ്പി
[തിരുത്തുക]രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണി നിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് "ഒഡോനേറ്റ" എന്ന ക്ലാഡ്. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ജീവിവർഗ്ഗമാണ് തുമ്പികൾ, ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു.
ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങൾ ഉണ്ട്.
കൂടുതൽ വായിക്കുക... |
2018 ഡിസംബർ
[തിരുത്തുക]ചിതൽ
[തിരുത്തുക]ഐസൊപ്റ്റെറ വിഭാഗത്തിൽ പെടുന്ന ഒരു ഷഡ്പദമാണ് ചിതൽ. സാമൂഹ്യജീവിയായ ഇവ ഉറുമ്പുകളേയും, തേനീച്ചകളേയും കടന്നലുകളേയും പോലെ വലിയ കോളനിയായി കഴിയുന്നു. മനുഷ്യർ പൊതുവേ ചിതലിനെ ശല്യമുണ്ടാക്കുന്ന ഒരു കീടമായാണു കാണുന്നതെങ്കിലും പാരിസ്ഥിതികമായി പ്രാധാന്യമുള്ള ജീവിയാണിത്. ഒരു സാധാരണ കോളനിയിൽ നിംഫുകൾ (പ്രായപൂർത്തിയെത്താത്തവ), ജോലിക്കാർ, പട്ടാളക്കാർ, പ്രത്യുത്പാദന ശേഷിയുള്ളവർ, രാജ്ഞി (ചിലപ്പോൾ ഒന്നിലധികം) എന്നിവയാണുണ്ടാവുക. പറക്കാൻ ശേഷിയുള്ള ചിതലുകൾ കോളനിയുടെ വലിപ്പം വല്ലാതെ വർദ്ധിക്കുമ്പോൾ പുതിയ കോളനിയുണ്ടാക്കാനായി കൂടുവിട്ട് പുറത്തിറങ്ങാറുണ്ട്. ഇവയെ ഈയലുകൾ (ഈയാംപാറ്റ) എന്നു വിളിക്കുന്നു.
ആകൃതിയും നിറവും മൂലം വെളുത്ത ഉറുമ്പുകൾ അല്ലെങ്കിൽ വെള്ളുറുമ്പുകൾ എന്നൊക്കെ ഇവയെ വിളിക്കാറുണ്ടെങ്കിലും ഉറുമ്പുകളുമായി ചിതലുകൾക്ക് അകന്ന ബന്ധമേയുള്ളു. പാറ്റകളാണ് ചിതലുകളുടെ അടുത്ത ബന്ധുക്കൾ.
കൂടുതൽ വായിക്കുക... |
2018 നവംബർ
[തിരുത്തുക]തെങ്ങ്
[തിരുത്തുക]പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.
കൂടുതൽ വായിക്കുക... |
2018 ഒക്ടോബർ
[തിരുത്തുക]മക്കോട്ടദേവ
[തിരുത്തുക]ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന നിത്യഹരിത മരമാണ് മക്കോട്ടദേവ (ശാസ്ത്രനാമം:പലേറിയ മാക്രോ കാർപ്പ). ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന ഈ പഴം സമുദ്രനിരപ്പിൽ നിന്ന് 1,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉഷ്ണമേഖലാ പ്രദേശമായ ന്യൂഗിനിയയിലാണ് കാണപ്പെടുന്നത്. പരമാവധി 18-20 മീ്റ്റർവരെ ഉയരം വെക്കുന്ന ഈ മരം മാർച്ചു മുതൽ ഓഗസ്റ്റ് വരെയാണ് പൂവിടുന്നത്. മക്കോട്ടദേവ എന്ന വാക്കിനർഥം ഗോഡ്സ് ക്രൗൺ എന്നാണ്.
കൂടുതൽ വായിക്കുക... |
2018 ഓഗസ്റ്റ്
[തിരുത്തുക]ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ് മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്.
കൂടുതൽ വായിക്കുക... |
2018 ഫെബ്രുവരി-മാർച്ച്-ഏപ്രിൽ-മെയ്-ജൂൺ-ജൂലൈ
[തിരുത്തുക]കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം (ഇംഗ്ലീഷ്:Saffron). കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ്{ജനി ദന്ഡ്} സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളിൽ സുഗന്ധം പകരാനായും നിറം നൽകുന്നതിനായും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി തുടരുന്ന. കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്
കൂടുതൽ വായിക്കുക... |
2017 ഓഗസ്റ്റ്-സെപ്റ്റംബർ-ഒക്ടോബർ-നവംബർ-ഡിസംബർ , 2017 ജനുവരി-
[തിരുത്തുക]ഏകകോശ സൂക്ഷ്മജീവികളുടെ ഒരു കൂട്ടമാണ് ആർക്കീയ. (/ɑrˈkiːə/ ⓘ ar-KEE-ə ആർക്കീയോൺ എന്ന സാമ്രാജ്യത്തിലെ ഒരു ജീവി അല്ലെങ്കിൽ സ്പീഷീസുകളാണ് ഇവ. ഇതിനു കോശമർമ്മമോ കോശഭിത്തികളുള്ള അന്തർകോശവസ്തുക്കളോ ഇല്ല.
കൂടുതൽ വായിക്കുക... |
2017 മാർച്ച്-ഏപ്രിൽ-മെയ്-ജൂൺ-ജൂലൈ
[തിരുത്തുക]അകശേരുകികളായ കടൽജലജീവികളുടെ ഒരു ഫൈലമാണ് എക്കൈനൊഡെർമാറ്റ. ഘടനാപരമായ പല സമാനസവിശേഷതകളും പ്രകടിപ്പിക്കുന്ന ജീവികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടൽത്തീരങ്ങളിൽ സാധാരണ കാണപ്പെടുന്ന നക്ഷത്രമത്സ്യം (Star Fish), കടൽച്ചേന (Sea Urchin), കടൽ വെള്ളരി (Sea Cucumber), ബ്രിട്ടിൽ സ്റ്റാർ, കടൽലില്ലി (Sea Lily), ഫെതർ സ്റ്റാർ എന്നിവയെല്ലാം ഈ ഫൈലത്തിലെ പ്രാണനാശം സംഭവിച്ചിട്ടില്ലാത്ത പ്രതിനിധികളാണ്.
കൂടുതൽ വായിക്കുക... |
2016 ഒക്ടോബർ-നവംബർ-ഡിസംബർ , 2017 ജനുവരി-ഫെബ്രുവരി
[തിരുത്തുക]ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗലം. ഇംഗ്ലീഷ്: Blue whale. ശാസ്ത്രീയനാമം: Balaenoptera musculus. ബലീൻ തിമിംഗലങ്ങളുടെ ഒരു ഉപജാതിയാണിവ . ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക് 35 മീറ്റർ ( 115 അടി) നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. മറ്റ് ബലീൻ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങൾക്കും ചെമ്മീൻ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകളെ മാത്രമാണ് പഥ്യം.
കൂടുതൽ വായിക്കുക... |
2016 ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബർ
[തിരുത്തുക]മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ് പൂച്ച (ഇംഗ്ലീഷ്: Cat/House Cat, ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus) എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളർത്തുന്നത്. മനുഷ്യനുമായി 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു.
കൂടുതൽ വായിക്കുക... |
2016 ഏപ്രിൽ-മെയ് -ജൂൺ
[തിരുത്തുക]മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. ചെന്നായയുടെ ഉപജാതിയും(Subspecies) സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളുമാണ് നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം നായ് ജനുസ്സുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ ഏറ്റവും ചെറിയ ജനുസ്സായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ജനുസ്സുകളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.
കൂടുതൽ വായിക്കുക... |
2016 ജനുവരി-ഫെബ്രുവരി-മാർച്ച്
[തിരുത്തുക]കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല (Ophiophagus hannah) പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം (എകദേശം 5.5. മീറ്റർ) നീളം വന്നേയ്ക്കും. ന്യൂറോടോക്സിൻ ഗണത്തിൽ പെടുന്ന രാജവെമ്പാലയുടെ ഒറ്റക്കൊത്തിലെ വിഷത്തിനു ഒരു ശരാശരി മനുഷ്യനെ പതിനഞ്ചുമിനുറ്റുകളിൽ കൊല്ലുവാനുള്ള കഴിവുണ്ടു്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ Ophiophagus എന്ന പദം സൂചിപ്പിക്കുന്നതു്.
കൂടുതൽ വായിക്കുക... |
2015 ഒക്ടോബർ-നവംബർ-ഡിസംബർ
[തിരുത്തുക]മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ, റിൻകാ, ഫ്ലോർസ്, ഗിലി മുതലായ ദ്വീപുകളിൽ കണ്ടുവരുന്നതും ഒരു പ്രത്യേക വംശത്തിൽപ്പെടുന്നവയുമായ പല്ലികളാണ് കൊമോഡോ ഡ്രാഗണുകൾ. ഉരഗങ്ങളായ വരനിഡേയ് (Varanidae) കുടുംബത്തിൽ പെടുന്ന ഇവയാണ് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പല്ലികൾ. ഇവക്ക് 2 മുതൽ 3 മീ വരെ നീളവും വെക്കുന്നതും 70 കി.ഗ്രാം വരെ ഭാരവും വരാറുണ്ട്. അധിവാസദ്വീപുകളിൽ എതിരാളികൾ ഒന്നുമില്ലാതായതും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയുമാണ് ഈ ജീവികൾക്ക് അസാധാരണമായ വലിപ്പം കിട്ടാൻ കാരണമായതെന്ന് കരുതപ്പെടുന്നു.
ഇത്തരത്തിലുള്ള വലിയ വലിപ്പത്തിന്റെ ഫലമായി ദ്വീപുകളിലെ ഭക്ഷ്യശൃംഖലയിലേയും ജൈവവ്യവസ്ഥയുടേയും അവസാനകണ്ണിയാണ് ഈ പല്ലികൾ.
കൂടുതൽ വായിക്കുക... |
2015 ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബർ
[തിരുത്തുക]പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇന്ന് ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന (ഈയടുത്ത കാലം വരെ രണ്ടും ആഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്), ഏഷ്യൻ ആന(ഇന്ത്യൻ ആന എന്നും അറിയപ്പെടും). മറ്റു വംശങ്ങൾ പതിനായിരം വർഷം മുൻപ് അവസാനിച്ച ഹിമയുഗത്തിനു ശേഷം നാമാവശേഷമായിപ്പോയി. കേരളത്തിൽ ആനകൾക്ക് വളരെയധികം വാർത്താപ്രാധാന്യമുണ്ട്.
കൂടുതൽ വായിക്കുക... |
2015 ഏപ്രിൽ-മെയ് -ജൂൺ
[തിരുത്തുക]അന്തഃസ്രാവികളെയും കലകളെയും അവ സ്രവിക്കുന്ന ഹോർമോണുകളെയും കുറിച്ചു പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണ് അന്തഃസ്രവവിജ്ഞാനീയം (Endocrinology).
കൂടുതൽ വായിക്കുക... |
2015 ജനുവരി-ഫെബ്രുവരി-മാർച്ച്
[തിരുത്തുക]ഒരു സസ്യത്തിന്റെ കോശമോ, കലയോ, ഭാഗമോ സസ്യത്തിൽ നിന്നും വേർപെടുത്തി അണുവിമുക്തമായ സാഹചര്യത്തിൽ അനുയോജ്യമായ മാധ്യമങ്ങളിൽ (media) പരീക്ഷണശാലയിൽ വളർത്തി തൈകളാക്കിത്തീർക്കുന്ന പ്രക്രിയയെ ടിഷ്യു കൾച്ചർ, സസ്യങ്ങളിൽ എന്നു പറയപ്പെടുന്നു. ഇത് ഊതകസംവർധനം എന്ന പേരിലും അറിയപ്പെടുന്നു. ടിഷ്യു കൾച്ചർ ചെയ്യുന്നതിനെടുക്കുന്ന സസ്യഭാഗത്തെ എക്സ്പ്ലാന്റ് (explant) എന്നു പറയുന്നു.
കൂടുതൽ വായിക്കുക... |
2014 ഒക്ടോബർ-നവംബർ-ഡിസംബർ
[തിരുത്തുക]മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ് മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് മാവ് സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ.
കൂടുതൽ വായിക്കുക... |
2014 ഓഗസ്റ്റ്-സെപ്റ്റംബർ
[തിരുത്തുക]ചിത്രശലഭം, പൂമ്പാറ്റ, എന്നീ പേരുകളുള്ള ഈ ഷഡ്‌പദം പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായി കണക്കാക്കുന്നു. ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു.
കൂടുതൽ വായിക്കുക... |
2014 ജൂൺ-ജൂലൈ
[തിരുത്തുക]പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ πᾶν പാൻ (എല്ലാം) + δῆμος ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ പാൻഡെമിക് എന്ന ഗണത്തിൽ പെടില്ല.
കൂടുതൽ വായിക്കുക... |
2014 ഏപ്രിൽ-മേയ്
[തിരുത്തുക]ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ച്ബറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Maton എന്നാണ്. ഇംഗ്ലീഷിൽ ഇതിന്റെ പേര് കാർഡമം (Cardamom) എന്നാണ്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് ഇത് . ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർപ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്.
കൂടുതൽ വായിക്കുക... |
2014 ജനുവരി-ഫെബ്രുവരി-മാർച്ച്
[തിരുത്തുക]വളരെ ഭംഗിയുള്ള അലങ്കാര മത്സ്യം ആണ് സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ. ബീറ്റ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ബീറ്റ സ്‌പ്ലെൻഡെൻസ് എന്ന് ആണ് ദ്വിപദനാമ നാമം. ഇവ വളരെ ഏറെ പ്രശസ്തമായ ഒരു ശുദ്ധജല അലങ്കാര മത്സ്യം ആണ്. ഈ മീനുകളുടെ വന്യ പുർവികരെ തായ്‌ലാന്റ് , മലേഷ്യ , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ആണ് കണ്ടു വരുന്നത് . നിറയെ ചെടിക്കൾ ഉള്ള കുളങ്ങൾ , സാവധാനം ഒഴുകുന്ന അരുവിക്കൾ , നെൽ പാടങ്ങൾ , വെള്ളം കെട്ടി നില്ക്കുന്ന ചതുപ്പ് പ്രദേശങ്ങൾ തുടങ്ങിയ ഒക്സിജെന്റെ അളവ് കുറഞ്ഞ വെള്ളം ഉള്ള പ്രദേശങ്ങൽ ആണ് ആവാസകേന്ദ്രങ്ങൾ..
കൂടുതൽ വായിക്കുക... |
2013 ഡിസംബർ
[തിരുത്തുക]അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.
കൂടുതൽ വായിക്കുക... |
2013 സെപ്റ്റംബർ , ഒക്ടോബർ, നവംബർ
[തിരുത്തുക]ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ. ജനിതകവും പാരിസ്ഥിതികവും തൊഴിൽപരവും സാമൂഹികവുമായ ബഹുവിധഘടകങ്ങളുടെ പാരസ്പര്യമാണു ആസ്മയ്ക്ക് നിദാനം. ഇതു ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ല, എന്നാൽ ലക്ഷണങ്ങളെ പൂർണമായും നിയന്ത്രിച്ചു നിർത്താനാവും. ശ്വാസനാളസങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളാണു മുഖ്യമായും ആസ്മയ്ക്കുള്ള ചികിത്സയിൽ ഉപയോഗിച്ചുവരുന്നത്.
കൂടുതൽ വായിക്കുക... |
2013 ഓഗസ്റ്റ്
[തിരുത്തുക]ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, ആൽ വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു പേരാൽ. Ficus benghalensi എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്. മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്. വേരേത് തടിയേത് എന്ന് വേർതിരിച്ചറിയാൻ കഴിയില്ല.
കൂടുതൽ വായിക്കുക... |
2013 ജൂലൈ
[തിരുത്തുക]ഭാരതത്തിൽ അധികവരൾച്ചയുള്ള പ്രദേശങ്ങളോഴികെയുള്ള പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ആംഗലേയം:Jambul). മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബൂദ്വീപ് എന്ന് അറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽ ആയിരുന്നത്രേ.
കൂടുതൽ വായിക്കുക... |
2013 ജൂൺ
[തിരുത്തുക]"മരുഭൂമിയിലെ കപ്പൽ" എന്നറിയപ്പെടുന്ന ഒരു സസ്തനിയാണ് ഒട്ടകം. ക്യാമലിഡേ കുടുംബത്തിൽ പെടുന്ന ഇവ ഇംഗ്ലീഷിൽ ക്യാമൽ എന്ന് അറിയപ്പെടുന്നു. അറബി ഭാഷയിലെ ജമൽ ( جمل ) എന്ന വാക്കിൽ നിന്നുമാണ് ക്യാമൽ എന്ന വാക്ക് ഉത്ഭവിച്ചത്. ഒറ്റപ്രാവശ്യം 15 ലിറ്റർ വെള്ളം വരെ അകത്താക്കാൻ കഴിയുന്ന ഇവയ്ക്ക് ശരീരഭാരത്തിന്റെ 40% വരെ ജലനഷ്ടം സഹിക്കുവാൻ കഴിവുണ്ട്. മണലിൽ പുതഞ്ഞ് പോകാത്ത പരന്ന പാദങ്ങളും, രണ്ടു നിര പീലികളുള്ള കൺപോളകളും, ആവശ്യാനുസൃതം തുറക്കാനും അടയ്ക്കാനും കഴിവുള്ള നാസാദ്വാരങ്ങളും മരുഭൂമിയിലെ സാഹചര്യങ്ങൾക്ക് ഇവയെ സജ്ജരാക്കുന്നു.
കൂടുതൽ വായിക്കുക... |
2013 മേയ്
[തിരുത്തുക]പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.
കൂടുതൽ വായിക്കുക... |
2013 ഏപ്രിൽ
[തിരുത്തുക]രക്തസമ്മർദ്ദം സാധാരണനില വിട്ട് ഉയരുന്നതിനെയാണ് അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. (ഇംഗ്ലീഷ്:Hypertension) HT, HTN, HPN എന്നീ ചുരുക്കെഴുത്തുകളും കുറിക്കുന്നത് ഈ രോഗാവസ്ഥയെയാണു. സാധാരണ സംസാരത്തിൽ ബ്ലഡ് പ്രഷർ എന്നതുകൊണ്ടും ഇതാണ് അർഥമാക്കുന്നത്. രക്തസമ്മർദ്ദം 140/90 എന്ന പരിധിയിൽ കൂടുന്നതിനെയാണ് രക്താതിമർദ്ദം എന്ന് വൈദ്യശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നത്.
രക്താതിമർദ്ദത്തെ പ്രാഥമിക രക്താതിമർദ്ദം എന്നും ദ്വിതീയ രക്താതിമർദ്ദം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. പ്രത്യേകകാരണമൊന്നും കൂടാതെ പ്രായമാകുന്നതിന്റെ ഭാഗമായി രക്തസമ്മർദ്ദം ക്രമേണ ഉയർന്ന് രക്താതിമർദ്ദം ഉണ്ടാകുന്നതിനെയാണ് പ്രാഥമിക രക്താതിമർദ്ദം അഥവാ അനിവാര്യമായ രക്താതിമർദ്ദം (Essential hypertension) എന്നു പറയുന്നത്. മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി രക്താതിമർദ്ദം ഉണ്ടാകുന്നതിനെ ദ്വിതീയ രക്താതിമർദ്ദം എന്നു പറയുന്നു.
കൂടുതൽ വായിക്കുക... |
2013 മാർച്ച്
[തിരുത്തുക]അർബുദത്തിനെതിരെയുള്ള മരുന്നുപയോഗിച്ചുള്ള ചികിത്സയാണ് കീമോതെറാപ്പി. വിശദമായി പറഞ്ഞാൽ, സ്റ്റാൻഡേർഡ് റെജിമെന്റെ ഭാഗമായി ഒന്നോ അതിലധികമോ സൈറ്റോടോക്സിക് ആന്റിനിയോപ്ലാസ്റ്റിക് (കീമോതെറാപ്യൂട്ടിക് ഏജന്റുകൾ) ഉപയോഗിച്ചുള്ള അർബുദചികിത്സയാണ് കീമോതെറാപ്പി. പഴയതും വിശാലവുമായ അർത്ഥത്തിൽ മറ്റുരോഗങ്ങൾക്കുള്ള മരുന്നുപയോഗിച്ചുള്ള ചികിത്സയും പെടും. എന്നാൽ ഇപ്പോൾ മരുന്നുപയോഗിച്ചുള്ള അർബുദ ചികിത്സയെ മാത്രമാണ് കീമോതെറാപ്പികൊണ്ട് ഉദ്ദേശിക്കുന്നത്. കീമോചികിത്സ നൽകുന്നത് രോഗം മാറ്റുക, ജീവിത ദൈർഘ്യ്ം കൂട്ടുക, രോഗലക്ഷണങ്ങളെ കുറയ്ക്കുക എന്നിവയ്ക്കാണ്. റേഡിയേഷൻ ചികിത്സ, ശസ്ത്രക്രിയ എന്നിവയ്ക്ക് ഒപ്പവും ഇത് ഉപയോഗിക്കാറുണ്ട്.
കൂടുതൽ വായിക്കുക... |
2013 ഫെബ്രുവരി
[തിരുത്തുക]ദക്ഷിണ-മധ്യ അമേരിക്കൻ വംശത്തിൽപ്പെട്ട മരമാണ് പഞ്ഞിമരം. കപോക്ക്, കപോക്കുമരം, നകുലി, പഞ്ഞി ഇലവ്, മുള്ളില്ലാപ്പൂള, സീബപ്പരുത്തി, ശീമപ്പൂള എന്നെല്ലാം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Ceiba pentandra). പോർട്ടോ റിക്കോയിലെയും ഗ്വാട്ടിമാലയിലെയും ദേശീയവൃക്ഷമാണിത്. വനത്തിൽ ഏറ്റവും ഉയരമുള്ള മരങ്ങളുടെ കൂടെയാണ് പഞ്ഞിമരത്തിന്റെ സ്ഥാനം. അതിനാൽത്തന്നെ സൂര്യപ്രകാശം ലഭിക്കുവാൻവേണ്ടി മറ്റു സസ്യങ്ങൾ ഈ മരത്തിൽ വളരാറുണ്ട്.
കൂടുതൽ വായിക്കുക... |
2013 ജനുവരി
[തിരുത്തുക]ശ്വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണു ന്യുമോണിയ. ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ ഒന്നാംസ്ഥാനമാണു ന്യുമോണിയയ്ക്ക്. ബാക്റ്റീരിയ, വൈറസുകൾ, പൂപ്പലുകൾ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രാഥമികമായും ന്യുമോണിയയുണ്ടാക്കുന്നതെങ്കിലും അണുബാധയിലേക്ക് നയിക്കുന്ന ദ്വിതീയഘടകങ്ങളെയും രോഗകാരണമായിത്തന്നെ കണക്കാക്കാറുണ്ട്. ബാധിക്കുന്ന അണുക്കളുടെ അടിസ്ഥാനത്തിലും നിദാനശാസ്ത്രാടിസ്ഥാനത്തിലും രോഗബാധിതമാകുന്ന ശ്വാസകോശഭാഗങ്ങളുടെ ശരീരഘടനാശാസ്ത്രപരമായ അടിസ്ഥാനത്തിലും ന്യുമോണിയയെ വർഗ്ഗീകരിച്ചിരിക്കുന്നു.
കൂടുതൽ വായിക്കുക... |
2012 ഡിസംബർ
[തിരുത്തുക]ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ് മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്.
കൂടുതൽ വായിക്കുക... |
2012 നവംബർ
[തിരുത്തുക]കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം (ഇംഗ്ലീഷ്:Saffron). കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ്{ജനി ദന്ഡ്} സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളിൽ സുഗന്ധം പകരാനായും നിറം നൽകുന്നതിനായും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി തുടരുന്ന. കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്
കൂടുതൽ വായിക്കുക... |
2012 ഒക്ടോബർ
[തിരുത്തുക]ഏകകോശ സൂക്ഷ്മജീവികളുടെ ഒരു കൂട്ടമാണ് ആർക്കീയ. (/ɑrˈkiːə/ ⓘ ar-KEE-ə ആർക്കീയോൺ എന്ന സാമ്രാജ്യത്തിലെ ഒരു ജീവി അല്ലെങ്കിൽ സ്പീഷീസുകളാണ് ഇവ. ഇതിനു കോശമർമ്മമോ കോശഭിത്തികളുള്ള അന്തർകോശവസ്തുക്കളോ ഇല്ല.
കൂടുതൽ വായിക്കുക... |
2012 സെപ്റ്റംബർ
[തിരുത്തുക]അകശേരുകികളായ കടൽജലജീവികളുടെ ഒരു ഫൈലമാണ് എക്കൈനൊഡെർമാറ്റ. ഘടനാപരമായ പല സമാനസവിശേഷതകളും പ്രകടിപ്പിക്കുന്ന ജീവികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടൽത്തീരങ്ങളിൽ സാധാരണ കാണപ്പെടുന്ന നക്ഷത്രമത്സ്യം (Star Fish), കടൽച്ചേന (Sea Urchin), കടൽ വെള്ളരി (Sea Cucumber), ബ്രിട്ടിൽ സ്റ്റാർ, കടൽലില്ലി (Sea Lily), ഫെതർ സ്റ്റാർ എന്നിവയെല്ലാം ഈ ഫൈലത്തിലെ പ്രാണനാശം സംഭവിച്ചിട്ടില്ലാത്ത പ്രതിനിധികളാണ്.
കൂടുതൽ വായിക്കുക... |
2012 ഓഗസ്റ്റ്
[തിരുത്തുക]ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗലം. ഇംഗ്ലീഷ്: Blue whale. ശാസ്ത്രീയനാമം: Balaenoptera musculus. ബലീൻ തിമിംഗലങ്ങളുടെ ഒരു ഉപജാതിയാണിവ . ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക് 35 മീറ്റർ ( 115 അടി) നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. മറ്റ് ബലീൻ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങൾക്കും ചെമ്മീൻ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകളെ മാത്രമാണ് പഥ്യം.
കൂടുതൽ വായിക്കുക... |
2012 ജൂലൈ
[തിരുത്തുക]മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ് പൂച്ച (ഇംഗ്ലീഷ്: Cat/House Cat, ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus) എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളർത്തുന്നത്. മനുഷ്യനുമായി 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു.
കൂടുതൽ വായിക്കുക... |
2012 ജൂൺ
[തിരുത്തുക]മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. ചെന്നായയുടെ ഉപജാതിയും(Subspecies) സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളുമാണ് നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി (Companian animal) നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം നായ് ജനുസ്സുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ ഏറ്റവും ചെറിയ ജനുസ്സായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ജനുസ്സുകളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.
കൂടുതൽ വായിക്കുക... |
2012 മെയ്
[തിരുത്തുക]കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല (Ophiophagus hannah) പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം (എകദേശം 5.5. മീറ്റർ) നീളം വന്നേയ്ക്കും. ന്യൂറോടോക്സിൻ ഗണത്തിൽ പെടുന്ന രാജവെമ്പാലയുടെ ഒറ്റക്കൊത്തിലെ വിഷത്തിനു ഒരു ശരാശരി മനുഷ്യനെ പതിനഞ്ചുമിനുറ്റുകളിൽ കൊല്ലുവാനുള്ള കഴിവുണ്ടു്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ Ophiophagus എന്ന പദം സൂചിപ്പിക്കുന്നതു്.
കൂടുതൽ വായിക്കുക... |
2012 ഏപ്രിൽ
[തിരുത്തുക]മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകൾ, റിൻകാ, ഫ്ലോർസ്, ഗിലി മുതലായ സ്ഥലങ്ങളിൽ കണ്ടുവരുന്ന പ്രത്യേക വംശത്തിൽപ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗൺ. ഉരഗങ്ങളായ വരനിഡേയ് (Varanidae) കുടുംബത്തിൽ പെടുന്നതും 2 മുതൽ 3 മീ വരെ നീളം വെക്കുന്നതും 70 കി.ഗ്രാം വരെ ഭാരം വെക്കുന്നതുമായ ഇവയാണ് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പല്ലികൾ. ദ്വീപുകളിൽ തങ്ങൾക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികൾക്ക് അസാധാരണമായ വലിപ്പം നൽകിയെന്നു കരുതുന്നു
ഇത്തരത്തിലുള്ള വലിയ വലിപ്പത്തിന്റെ ഫലമായി ദ്വീപുകളിലെ ഭക്ഷ്യശൃംഖലയിലേയും ജൈവവ്യവസ്ഥയുടേയും അവസാനകണ്ണിയാണ് ഈ പല്ലികൾ
കൂടുതൽ വായിക്കുക... |
2010 സെപ്റ്റംബർ
[തിരുത്തുക]പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇന്ന് ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന (ഈയടുത്ത കാലം വരെ രണ്ടും ആഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്), ഏഷ്യൻ ആന(ഇന്ത്യൻ ആന എന്നും അറിയപ്പെടും). മറ്റു വംശങ്ങൾ പതിനായിരം വർഷം മുൻപ് അവസാനിച്ച ഹിമയുഗത്തിനു ശേഷം നാമാവശേഷമായിപ്പോയി. കേരളത്തിൽ ആനകൾക്ക് വളരെയധികം വാർത്താപ്രാധാന്യമുണ്ട്.
ആനകൾ ഉരുത്തിരിഞ്ഞത് ഏതാണ്ട് ൭൦ ദശലക്ഷം വര്ഷങ്ങൾക്ക് മുൻപാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. മേൽച്ചുണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായ അവയവമായ തുമ്പിക്കൈ ഉള്ള ജന്തു വർഗ്ഗങ്ങൾ ആണ് പ്രൊബോസിഡിയ.
കൂടുതൽ വായിക്കുക... |