കാത്തി ബേക്കർ
കാത്തി ബേക്കർ | |
---|---|
ജനനം | കാതറിൻ വിറ്റൺ ബേക്കർ ജൂൺ 8, 1950 |
വിദ്യാഭ്യാസം | കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് കാലിഫോർണിയ സർവകലാശാല, ബെർക്ക്‌ലി (ബി.എ.) |
തൊഴിൽ | നടി |
സജീവ കാലം | 1983–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
കാതറിൻ വിറ്റൺ ബേക്കർ (ജനനം: ജൂൺ 8, 1950) ഒരു അമേരിക്കൻ നടിയാണ്. കാതറിൻ ബേക്കർ നാടകത്തിലൂടെ തന്റെ കരിയർ ആരംഭിക്കുകയും 1983 ൽ പുറത്തിറങ്ങിയ ദി റൈറ്റ് സ്റ്റഫ് എന്ന നാടകീയ ചലച്ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മികച്ച സഹനടിക്കുള്ള നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചിട്ടുള്ള അവർ സ്ട്രീറ്റ് സ്മാർട്ട് (1987) എന്ന ചിത്രത്തിലെ അഭിനയത്തിന് ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡ് നാമനിർദ്ദേശവും നേടിയിട്ടുണ്ട്.[1] ജാക്ക്‌നൈഫ് (1989), എഡ്വേർഡ് സിസ്‌സർഹാൻഡ്‌സ് (1990), ദി സൈഡർ ഹൗസ് റൂൾസ് (1999), കോൾഡ് മൗണ്ടൻ (2003), നയൻ ലൈവ്‌സ് (2005), ദി ജെയ്ൻ ഓസ്റ്റൻ ബുക്ക് ക്ലബ് (2007), ലാസ്റ്റ് ചാൻസ് ഹാർവി (2008), ടേക്ക് ഷെൽട്ടർ (2011), സേവിംഗ് മിസ്റ്റർ ബാങ്ക്സ് (2013), ദ ഏജ് ഓഫ് അഡലിൻ (2015) എന്നിവയുൾപ്പെടെ ഏകദേശം 50-ലധികം ചിത്രങ്ങളിലും ബേക്കർ അഭിനയിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
[തിരുത്തുക]ടെക്സസിലെ മിഡ്‌ലാൻഡ് നഗരത്തിൽ ജനിച്ച ബേക്കർ ഒരു ക്വാക്കറായാണ് വളർന്നത്.[2] കാലിഫോർണിയയിലെ മിൽബ്രെയിലെ മിൽസ് ഹൈസ്കൂളിൽ അവർ ഹൈസ്കൂൾ പഠനത്തിന് ചേർന്നു. 1968-ൽ ബിരുദം നേടി. ഒരു പ്രൊഫഷണൽ നടിയാകാനുള്ള ആഗ്രഹത്തിൽ അവരുടെ നാടക പരിശീലകനായിരുന്ന അലൻ നൈറ്റ് വലിയ സ്വാധീനം ചെലുത്തിയിരുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഫൈൻ ആർട്സ് ആക്ടിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത അവർ 1970 കളുടെ തുടക്കത്തിൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്ന് അഭിനയം പഠിച്ചു. പിന്നീട് 1977-ൽ യു.സി. ബെർക്ക്‌ലിയിൽ നിന്ന് ഫ്രഞ്ച് ഭാഷയിൽ ബി.എ. ബിരുദം നേടി.[3]
സ്വകാര്യ ജീവിതം
[തിരുത്തുക]2003-ൽ വിവാഹിതയായ അവർ തന്റെ രണ്ടാം ഭർത്താവും സംവിധായക-നിർമ്മാതാവുമായ സ്റ്റീവൻ റോബ്മാനോടൊപ്പം തെക്കൻ കാലിഫോർണിയയിലാണ് താമസിക്കുന്നത്. അവർക്ക് ആദ്യ ഭർത്താവ് ഡൊണാൾഡ് കാമിലിയേരിയിൽ ഒരു മകനും മകളും ഉണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ Jason Buchanan (2014). "Kathy Baker - Biography". Movies & TV Dept. The New York Times. Archived from the original on 10 August 2014. Retrieved 29 July 2014.
- ↑ Tavis Smiley interview archive site; interview date: September 25, 2007 Archived ഒക്ടോബർ 18, 2007 at the Wayback Machine
- ↑ "Kathy Baker Biography". TV Guide. Retrieved 29 July 2014.
- ↑ "Kathy Baker Biography". TV Guide. Retrieved 29 July 2014.