കാൽസ്യം കാർബൈഡ്
Names | |
---|---|
IUPAC name
Calcium carbide
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.000.772 |
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | White powder to grey/black crystals |
സാന്ദ്രത | 2.22 g/cm3 |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
rapid hydrolysis | |
Structure | |
Tetragonal [1] | |
D174h, I4/mmm, tI6 | |
6 | |
Thermochemistry | |
Std enthalpy of formation ΔfH |
−63 kJ·mol−1 |
Standard molar entropy S |
70 J·mol−1·K−1 |
Hazards | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ് (ഇംഗ്ലീഷ്: calcium carbide); തന്മാത്രാസൂത്രം CaC2. കാൽത്സ്യം സൈനാമൈഡ് , അസറ്റ്‌ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്[3]. കാർബൈഡ് വിളക്കിനുള്ള അസറ്റിലീൻ ഉണ്ടാക്കുന്നത് കാൽസ്യം കാർബൈഡ് ജലവുമായി ചേർത്ത് രാസപ്രവർത്തനം നടത്തിയിട്ടാണ്.
സ്വഭാവം
[തിരുത്തുക]ശുദ്ധമായ കാൽസ്യം കാർബൈഡ് നിറമില്ലാത്ത പദാർത്ഥമാണ്. എന്നാൽ വ്യാവസായികമായി ഉപയോഗിക്കുന്നതിന് തവിട്ട് നിറമേ ഇളം കറുപ്പോ ഉണ്ടായിരിക്കും. ഇവയിൽ 80-85% കാൽസ്യംകാർബൈഡ് അടങ്ങിയിരിക്കുന്നു. ബാക്കി ഭാഗം കാൽസ്യം ഓക്സൈഡ്, കാൽസ്യം ഫോസ്ഫൈഡ്, കാൽസ്യം സൾഫൈഡ്, കാൽസ്യം നൈട്രൈഡ്, സിലിക്കൺ കാർബൈഡ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിരിക്കും. ഈർപ്പത്തിന്റെ സാന്നിദ്ധ്യത്തിൽ കാൽസ്യം കാർബൈഡ് വെളുത്തുള്ളി ഗന്ധം പുറപ്പെടുവിക്കുന്നു[4].
നിർമ്മാണം
[തിരുത്തുക]നീറ്റുകക്കയും കരിയും ചേർന്ന മിശിതം ഒരു ഇലക്ട്രിക് ആർക് ചൂളയിൽ രാസപ്രവർത്തനം നടത്തിയാണ് കാൽസ്യം കാർബൈഡ് നിർമ്മിക്കുന്നത്.
- CaO + 3 C → CaC2 + CO
1892-ൽ ടി. എൽ. വിൽസൺ , എച്ച്. മോയ്സ്സൻ എന്നിവർ ഏതാണ്ട് ഒരേ സമയത്ത് സ്വതന്ത്രമായി ഈ മാർഗ്ഗം കണ്ടുപിടിച്ച അന്നു മുതൽ ഇതേ പ്രക്രിയയിലൂടെയാണ് കാൽസ്യം കാർബൈഡ് നിർമ്മാണം നടത്തുന്നത്. ഇന്ധനത്തിന്റെ സാധാരണ ജ്വലനത്തിലൂടെ 2200 ഡിഗ്രി സെന്റി ഗ്രേഡ് താപനില എത്താനാവില്ല എന്നതിനാലാണ് ഗ്രാഫൈറ്റ് ഇലക്ടോഡുകൾ ഉപയോഗിച്ച് ഇലക്ട്രിക് ആർക്ക് ചൂളയിൽ രാസപ്രവർത്തനം നടത്തുന്നത്.
ഘടന
[തിരുത്തുക]ശുദ്ധമായ കാൽസ്യം കാർബൈഡ് ഖര രൂപത്തിലാണ് ലഭിക്കുന്നത്. സാധാരണ താപനിലയിൽ ഇതിന് C22− ഘടകങ്ങൾ സമാന്തരമായി ചേർന്ന ഹാലൈറ്റ് (Rock Salt) ഘടനയാണ് ഉള്ളത്.
ഉപയോഗം
[തിരുത്തുക]അസറ്റിലീൻ നിർമ്മാണത്തിന്
[തിരുത്തുക]കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിപ്പിച്ച് അസറ്റിലിൻ നിർമ്മിക്കുന്നു. ഫ്രഡറിക് വോളർ 1862 ലാണ് ഈ മാർഗ്ഗം കണ്ടെത്തിയത്.
- CaC2 + 2 H2O → C2H2 + Ca(OH)2
എന്നാൽ, ഉന്നതോഷ്മാവിൽ കാൽസ്യം കാർബൈഡ് നീരാവിയുമായി പ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ്, കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ എന്നിവയുണ്ടാകുന്നു.
കാൽസ്യം സൈനാമൈഡ് നിർമ്മാണം
[തിരുത്തുക]കാൽസ്യം കാർബൈഡ് ഉന്നതോഷ്മാവിൽ നൈട്രജനുമായി ചേർന്ന് കാൽസ്യം സൈനാമൈഡ് ഉണ്ടാവുന്നു.
- CaC2 + N2 → CaCN2 + C
നൈട്രോളിം എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന കാൽസ്യം സൈനാമൈഡ് ഒരു രാസവളമായി ഉപയോഗിക്കുന്നു.
കാർബൈഡ് വിളക്ക്
[തിരുത്തുക]വാഹനങ്ങളുടെ ഹെഡ് ലൈറ്റായി മുൻകാലങ്ങളിൽ കാർബൈഡ് വിളക്കുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ, വീടുകളിലും ഖനികളിലും രാത്രികാല മൃഗവേട്ടയിലും ഉപയോഗിച്ചിരുന്ന കാർബൈഡ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ് ഉപയോഗിച്ചിരുന്നു. മീഥേൻ വാതകമില്ലാത്ത ഖനികളിൽ ഇപ്പോഴും ഇത്തരം വിളക്കുകൾ ഉപയോഗിച്ച് വരുന്നുണ്ട്[5]. എങ്കിലും സൗകര്യപ്രദമായ ഇലക്ട്രിക് വിളക്കുകളുടെ വരവോടെ കാർബൈഡ് വിളക്കുകളുടെ ഉപയോഗം കുറഞ്ഞു വരുന്നുണ്ട്[6].
പഴം വിപണിയിൽ
[തിരുത്തുക]പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിന് കാർബൈഡ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പഴുക്കലിന് സഹായിക്കുന്ന അസറ്റിലീൻ ഉൽപാദിപ്പിക്കുന്നതിനാണ് കാർബൈഡ് ചേർക്കുന്നത്. പഴങ്ങൾക്ക് മുകളിൽ കാർബൈഡ് വിതറിയ ശേഷം വെള്ളം തളിക്കുന്നു. രാസപ്രവർത്തന ഫലമായുണ്ടാകുന്ന അസറ്റിലീൻ പാകമാകാത്ത കായകളെപ്പോലും പഴുപ്പിക്കുന്നു[7]. കാൽസ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഇത് ക്രിമിനൽ കുറ്റമായിട്ടാണ് കാണുന്നത്[8], [9].
അവലംബം
[തിരുത്തുക]- ↑ Massalimov, I. A.; Kireeva, M. S.; Sangalov, Yu. A. (2002). "Structure and Properties of Mechanically Activated Barium Peroxide". Inorganic Materials. 38 (4): 363. doi:10.1023/A:1015105922260.
- ↑ NFPA Hazard Rating Information for Common Chemicals. Northeastern University
- ↑ Patnaik, Pradyot (2003). Handbook of Inorganic Chemical Compounds. McGraw-Hill. ISBN 0-07-049439-8.
- ↑ Vincoli, Jeffrey Wayne (25 November 1996). Risk Management for Hazardous Chemicals. CRC Press. p. 429. ISBN 978-1-56670-200-3.
- ↑ "Caving equipment and culture (from Te Ara Encyclopedia of New Zealand)".
- ↑ Clemmer, Gregg (1987). American Miners' Carbide Lamps: A Collectors Guide to American Carbide Mine Lighting. Westernlore Publications.
- ↑ Abeles, F. B. and Gahagan, H. E. III (1968). "Abscission: The Role of Ethylene, Ethylene Analogues, Carbon Dioxide, and Oxygen". Plant Physiol. 43 (8): 1255–1258. doi:10.1104/pp.43.8.1255. PMC 1087003. PMID 16656908.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "Bet on it. Your mango is ripened using carbide". Daily News and Analysis. May 18, 2013. Retrieved 2013-05-19.
- ↑ "Consuming Fruits Ripened Artificially by Calcium Carbide may pose Health Problems" (PDF). Food Safety and Standards Authority of India. Archived from the original (PDF) on 2016-01-17.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)
പുറംകണ്ണികൾ
[തിരുത്തുക]- Calcium Carbide & Acetylene at The Periodic Table of Videos (University of Nottingham)
- Calcium Carbide Manufacturing
- 2008 Material Safety Data Sheet Archived 2012-11-19 at the Wayback Machine.