കുഴിക്കാട്ടുശ്ശേരി
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുഴിക്കാട്ടുശ്ശേരി. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 55 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കുഴിക്കാട്ടുശ്ശേരി.
കുഴിക്കാട്ടുശ്ശേരിയെന്നറിയപ്പെടുന്നത് കുണ്ടായി മുതൽ കൊമ്പൊടിഞ്ഞാമാക്കൽ വരെ രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള പ്രദേശങ്ങളെയാണ്.
അധികാരപരിധികൾ
[തിരുത്തുക]- പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
- നിയമസഭ മണ്ഡലം - ഇരിങ്ങാലക്കുട, 2011 ലെ മണ്ഡല പുനർനിർണ്ണയത്തിന് മുൻപ് മാള മണ്ഡലം.
- വിദ്യഭ്യാസ ഉപജില്ല - മാള
- വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- സെന്റ് മേരീസ് ജി.എച്ച്.എസ്. വിദ്യാലയം, കുഴിക്കാട്ടുശ്ശേരി
- സെന്റ് മേരീസ് എൽ.പി വിദ്യാലയം, കുഴിക്കാട്ടുശ്ശേരി
- മറിയം ത്രേസ്യ കബറിടം, കുഴിക്കാട്ടുശ്ശേരി - ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമാണ്
- ഗ്രാമിക, കുഴിക്കാട്ടുശ്ശേരി - കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കലാസമിതിക്ക് ഏർപ്പെടുത്തിയ കേളീപുരസ്കാരത്തിന് 2011 ൽ അർഹമായി.
- ഗ്രാമീണ വായനശാല, കുഴിക്കാട്ടുശ്ശേരി
- മറിയം ത്രേസ്യ ആശുപത്രി, കുണ്ടായി
- കുഴിക്കാട്ടുശ്ശേരി പള്ളി (കൊമ്പൊടിഞ്ഞാമാക്കൽ പള്ളി) - സീറോ മലബാർ കത്തോലിക്കാ സഭയുടെ പള്ളി
- എൽ.എഫ്.എൽ.പി സ്കൂൾ, കൊമ്പൊടിഞ്ഞാമാക്കൽ
- കാത്തലിക് സിറിയൻ ബാങ്ക്, ബ്രാഞ്ച്, കൊമ്പൊടിഞ്ഞാമാക്കൽ
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ - എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 8 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. കൊടകര - മാള സംസ്ഥാനപാതയിൽ ആളൂരിനും അഷ്ടമിച്ചിറയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചാലക്കുടി ദൂരം 8 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 4 കിലോമീറ്റർ എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 32 കിലോമീറ്റർ.
സമീപ ഗ്രാമങ്ങൾ
[തിരുത്തുക]കുഴിക്കാട്ടുശ്ശേരി ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
ചിത്രശാല
[തിരുത്തുക]-
മറിയം ത്രേസ്യ ആശുപത്രി
-
മറിയം ത്രേസ്യ ആശുപത്രി
-
സെന്റ് മേരീസ് എൽ.പി വിദ്യാലയം
-
സെന്റ് മേരീസ് ജി.എച്ച്.എസ്. വിദ്യാലയം
-
സെന്റ് മേരീസ് ജി.എച്ച്.എസ്. വിദ്യാലയം
-
എൽ.എഫ്.എൽ.പി സ്കൂൾ
-
കൊമ്പൊടിഞ്ഞാമാക്കൽ ക്രിസ്ത്യൻ പള്ളി
-
കുഴിക്കാട്ടുശ്ശേരി ഗ്രാമീണ വായനശാല