കുണ്ടുവടിയർ
വയനാട്ടിലെ ഒരു ആദിവാസി വർഗമാണ് കുണ്ടുവടിയർ. കുണ്ടുവടി എന്ന സ്ഥലത്തുനിന്ന് വന്നവരായതിനാലാണ് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. മനസ്സിലാക്കാൻ[ആർക്ക്?] പ്രയാസമുള്ള മലയാളമാണ് ഇവരുടെ ഭാഷ.
മറ്റു ഗിരിവർഗക്കാരേക്കാൾ പരിഷ്കൃതരാണിവർ. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിക്കുന്നു. സ്ത്രീകൾ മുണ്ടും ബ്ലൗസും ധരിക്കുന്നു. കൃഷിയാണ് പ്രധാന തൊഴിൽ. നായാട്ടിലും കമ്പമുണ്ട്.
പണ്ട് തങ്ങൾ കോട്ടയം രാജാവിന്റെ പടയാളികളായിരുന്നതായി കുണ്ടുവടിയന്മാർ അവകാശപ്പെടുന്നു. കാട്ടിൽ കഴിയേണ്ടി വന്നതിനാൽ ഗിരിവർഗക്കാരായി മാറിയതാണെന്നാണ് ഇവർ പറയുന്നത്.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |