Jump to content

കുറിച്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ വയനാട് , കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ അഥവാ മലബ്രാഹ്മണർ[1]. [2] ഏറ്റവും ഉയർന്നജാതിയായി ഇവർ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിക്കുന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു.[ആര്?] മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.

പേരിനു പിന്നിൽ

[തിരുത്തുക]

കന്നട പദങ്ങളായ കുറിയ(മല), ചിയൻ(ആളുകൾ) എന്നിവയിൽ നിന്ന് മലയിൽ വസിക്കുന്നവർ എന്നർത്ഥത്തിൽ‍ കുറിചിയൻ അഥവാ കുറിച്യർ എന്ന പദം രൂപമെടുത്തത്. ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലും കണ്ണൂരുമുള്ള കുറിച്യരുടേതാണ്.[അവലംബം ആവശ്യമാണ്] "മിറ്റം" എന്നാണ് കുറിച്യരുടെ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.

സംസ്കാരങ്ങൾ

[തിരുത്തുക]

അയിത്താചാരം

[തിരുത്തുക]

കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല.മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു. സമ്പ്രദായങ്ങൾ കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ജനവിഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.എന്നാൽ അവരുടെ പുതിയ തലമുറയിൽ അയിത്താചാരങ്ങൾ നിർബന്ധമല്ല.

മലോൻ, മലകാരി, കരിമ്പിലിപൊവുതി, കരമ്പിൽ ഭഗവതി, അതിരാളൻ തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പൻ, ഭദ്രകാളി, ഭഗവതി തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി മലക്കാരിയെ വിശ്വസിക്കുന്നു. പരമശിവനാണ് വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകൾ ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ അനുഗ്രഹങ്ങൾ.കുറിച്യരുടെ പ്രധാന ദേവനായ മലക്കാരിയെ പ്രീതിപ്പെടുത്താനായി വർഷത്തിലൊരിക്കൽ മലക്കാരിദേവൻ്റെ തെയ്യം കെട്ടിയാടുന്നു.കുംഭം എഴുന്നള്ളത്ത് ഇതിൻ്റെ ഒരു ഭാഗമാണ്.വലിയ നീളമേറിയ പച്ചമുളകൾ ചെത്തി അതിൻ്റെ ഇടഭാഗം കീറി അൽപ്പം കള്ള് നിറക്കുന്നതാണ് കുംഭം നിറക്കൽ.ശേഷം ഇത് കെട്ടി വെക്കുന്നു.പിറ്റേ ദിവസം തെയ്യം നടക്കുന്നസ്ഥലത്തേക്ക് വാദ്യമേളങ്ങളോടെ കുംഭങ്ങൾ എഴുന്നള്ളിക്കുന്നു.കുംഭം നിറച്ച് പിറ്റേ ദിവസം മലക്കാരി തെയ്യം രംഗത്തേക്ക് വരുന്നതു വരെ കുറിച്യർ പ്രത്യേക താളത്തിൽ ഒറ്റച്ചെണ്ടയുടെ അകമ്പടിയിൽ പാട്ടുപാടി ചാരി വച്ചിരിക്കുന്ന കുംഭങ്ങൾക്ക് ചുറ്റും ചുവടുവെക്കുന്നു.ഇതാണ് കുംഭപ്പാട്ട് എന്നറിയപ്പെടുന്നത്.പെണ്ണ്-കുട്ടി-കുടുംബം,മണ്ണ്-മല-കാട്,മിറ്റം-ഊര്-നാട്,ഏര്-മൂരി-പയ്യ് എന്നിവയെ കാത്തുരക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയാണ് കുംഭപ്പാട്ടിലൂടെ.ഇവയെ കാത്തുപോന്നാൽ മുടങ്ങാതെ കുലയും തേങ്ങയും സമർപ്പിക്കാം എന്നും പാട്ടിലൂടെ പറയുന്നു. ഇവരുടെ മറ്റൊരു പ്രധാനദേവതയായ കരിമ്പിൽ ഭഗവതി സ്ത്രീകൾക്ക് സുഖപ്രസവം, പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു.

കുറിച്യർ ആരാധിക്കുന്ന മലോൻ ദൈവം ശങ്കരാചാര്യരാണു കാട്ടിൽ പ്രതിഷ്ഠിച്ചതെന്നാണ് ഇവരുടെ വിശ്വാസം.ഈ വിശ്വാസം അവിടെ ആരെത്തിച്ചു

വേട്ടയാടൽ

[തിരുത്തുക]

അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു.

മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താൽ കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കിൽത്തന്നെ മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകൾ ഇവർക്കുമുണ്ട്.

അവലംബം

[തിരുത്തുക]
  1. Fertility Concept in a Ritual an Anthropological Explanation of “Pandal Pattu” Stud. Tribes Tribals, 2(1): 19-21 (2003), Bindu Ramachandran
  2. Luiz, A.A.D. 1962. Tribes of Kerala. New Delhi: Bharathiya Adimjathi Sevak Sang.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=കുറിച്യർ&oldid=3819097" എന്ന താളിൽനിന്ന് ശേഖരിച്ചത്