Jump to content

കൂരാച്ചുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൂരാചുണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂരാച്ചുണ്ട്

കൂരാച്ചുണ്ട്
11°30′N 75°53′E / 11.50°N 75.88°E / 11.50; 75.88
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല [[കോഴിക്കോട് ജില്ല|കോഴിക്കോട്]]
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ചന്ദ്രൻ
'
'
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ {{{ജനസംഖ്യ}}}
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673527
+91 496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കക്കയം അണക്കെട്ട്, പെരുവണ്ണാമൂഴി റിസർവോയർ പേരാമ്പ്ര എസ്റ്റെറ്റ് മുതുകാട്

കോഴിക്കോട് നിന്നും 40 കിലോമീറ്റർ വടക്കുകിഴക്കായി വയനാടൻ മലനിരകൾക്കടുത്തുള്ള ഒരു ഗ്രാമമാണ് കൂരാച്ചുണ്ട് (ഇംഗ്ലീഷ്:  Koorachund). പെരുവണ്ണാമുഴി അണക്കെട്ടിൻറെ ജലസംഭരണി ഈ പ്രദേശത്താണ്. ജലവൈദ്യുത പദ്ധതിയായ കക്കയം ഡാം കൂരാച്ചുണ്ടിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്.

ചരിത്രം

[തിരുത്തുക]

കൂരാച്ചുണ്ട് ഒരു കുടിയേറ്റ ഗ്രാമമാണ്. 1940 മുതലാണ് ഇവിടെ കുടിയേറ്റം ആരംഭിക്കുന്നത്. ബാലുശ്ശേരിക്ക് അടുത്തുണ്ടായിരുന്ന കിഴക്കേടത്ത് രാജകുടുംബത്തിൻറെ പക്കൽ നിന്നും ഭൂമി വാങ്ങിയാണ് ഇവിടെ കുടിയേറ്റം നടന്നത്. ആദ്യകാലത്ത് പ്രകൃതിയോടും രോഗങ്ങളോടും പട പൊരുതിയ ആദ്യകാല പിതാക്കന്മാരാണ് കൂരാച്ചുണ്ടിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്.[അവലംബം ആവശ്യമാണ്]

പേരിനു പിന്നിൽ

[തിരുത്തുക]

കൂരാച്ചുണ്ടിന്റെ വിരിമാറിൽക്കൂടി വളഞ്ഞൊഴുകുന്ന പുഴയിൽ വർഷങ്ങൾക്കുമുമ്പേ ഭയങ്കരമായ ഒരു കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ കൂരാത്തി എന്നു പറയപ്പെടുന്ന ഒരുതരം മത്സ്യം ധാരാളമായി കാണപ്പെട്ടിരുന്നു. കൂരാത്തിയുള്ള കുണ്ട് എന്ന അർത്ഥത്തിൽ കൂരാത്തിക്കുണ്ട് - കൂരാച്ചിക്കുണ്ട് എന്നും അത് ലോപിച്ച് കൂരാച്ചുണ്ട് ആയതാണെന്നും പറയപ്പെടുന്നു.

വികസന നാൾവഴികൾ

[തിരുത്തുക]
  • 1940 - ആദ്യകാല കുടിയേറ്റങ്ങൾ
  • 1947 - ജുലൈ 3 - കൂരാച്ചുണ്ടിൽ എലിമെന്ററി സ്കൂൾ സ്ഥാപിതമായി.
  • 1948 - ഏപ്രിൽ 5 - സ്കൂളിന് അംഗീകാരം ലഭിച്ചു.
  • 1950 - കൂരാച്ചുണ്ട് ഇടവക രൂപീകൃതമായി.
  • 1951 - വിവിധ ഭാഗങ്ങളീലേക്കുള്ള റോഡുകൾ നിർമ്മിക്കപ്പെട്ടു.
  • 1969 - കൂരാച്ചുണ്ട് പുതിയ ദേവാലയം നിർമ്മാണം പൂർത്തിയായി.
  • 1971 - ബസ് സർവീസ് ആരംഭിച്ചു.പ്രാഥമിക ആരോഗ്യകേന്ദ്രം നിലവിൽ വന്നു.
  • 1975 - കൂരാച്ചുണ്ട് ഗവൺമെന്റ് ആശുപത്രി നിലവിൽ വന്നു.
  • 1975 - വൈദ്യുതി ലഭ്യമായി.
  • 1978 - ഹൈ സ്കൂൾ സ്ഥാപിതമായി.
  • 1990 - ഇൻഗ്ലിഷ് മീഡിയം സ്ഥാപിതമായി.
  • 2009 - കൂരാച്ചുണ്ട് സമ്പൂർണ നേത്രദാന ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടു.
  • 2010 - ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിതമായി.

കാലാവസ്ഥ

[തിരുത്തുക]

സാധാരണയായി ഈർപ്പമുള്ള കാലാവസ്ഥയാണ് കൂരാച്ചുണ്ടിലേത്. കടുത്ത വേനൽക്കാലത്ത് പോലും അമിതമായ ചൂട് അനുഭവപ്പെടുന്നില്ല.[അവലംബം ആവശ്യമാണ്]

ജനങ്ങൾ

[തിരുത്തുക]

ക്രിസ്ത്യൻ സമുദായമാണ് കൂടുതലായി ഉള്ളത്. മുസ്ലിം,ഹിന്ദു സമുദായങ്ങളും ഉണ്ട്. വളരെ നല്ല മതസൗഹാർദ്ദം നിലനിന്നു പോരുന്ന ഒരു പ്രദേശമാണിത്.

ഗതാഗതം

[തിരുത്തുക]

കോഴിക്കോട് നഗരത്തിൽ നിന്നും രണ്ടു വഴികളാണ് ഇവിടെ എത്തിച്ചേരുലാനുള്ളത്.[1]

  1. കോഴിക്കോട്- ചേളന്നൂർ-പുതുക്കുടി-നൻമണ്ട-ബാലുശ്ശേരി-കൂട്ടിലാട്- കാറ്റുള്ളമല- കൂരാച്ചുണ്ട്. 40.4 കിലോമീറ്ററാണ് ഇതുവഴി സഞ്ചരിക്കുവാനുള്ളത്.
  2. കോഴിക്കോട്-പാവങ്ങാട്-ഏലത്തൂർ-ഉള്ളിയേരി-നടവന്നൂർ വഴി കൂരാച്ചുണ്ടെത്തുന്നതാണ് അടുത്ത വഴി. 48.6 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ട ദൂരം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Joseph, Elizabath (2018-05-11). "ദൈവത്തിന്റെ നാട്ടിലെ സ്വർഗ്ഗം ഇത് കൂരാച്ചുണ്ട്". Retrieved 2023-04-13.
"https://ml.wikipedia.org/w/index.php?title=കൂരാച്ചുണ്ട്&oldid=3912802" എന്ന താളിൽനിന്ന് ശേഖരിച്ചത്