കെ.എം. മുൻഷി
കെ.എം. മുൻഷി | |
---|---|
ജനനം | 30 December 1887 |
മരണം | 8 ഫെബ്രുവരി 1971 | (പ്രായം 83)
തൊഴിൽ | Freedom fighter, Politician, Lawyer, Writer |
അറിയപ്പെടുന്നത് | Founder of Bharatiya Vidya Bhavan (1938) Home Minister of Bombay State (1937-40) Agent-General of India in Hyderabad State (1948) Member of the Constituent Assembly of India Member of Parliament Minister for Agriculture & Food (1952-53) Governor of Uttar Pradesh (1952-57) |
രാഷ്ട്രീയ കക്ഷി | Swaraj Party, Indian National Congress, Swatantra Party, Jan Sangh |
ജീവിതപങ്കാളി(കൾ) | Atilakshmi Pathak, Leelavati Sheth |
കുട്ടികൾ | Jagadish Munshi, Sarla Sheth, Usha Raghupathi, Lata Munshi, Girish Munshi |
പ്രമുഖനായ ഗുജറാത്തി സാഹിത്യകാരനും രാഷ്‌ട്രതന്ത്രജ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശില്‌പികളിലൊരാളുമാണ് കന്യാലാൽ മനേക്‌ലാൽ മുൻഷി എന്ന കെ.എം. മുൻഷി (30 ഡിസംബർ 1887 – 8 ഫെബ്രുവരി 1971).[1] ഗാന്ധിജിയുടെ അനുഗ്രഹത്തോടെ 1938-ൽ ഭാരതീയ വിദ്യാഭവൻ സ്‌ഥാപിച്ചു.
ജീവിതരേഖ
[തിരുത്തുക]വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ശ്രീ അരവിന്ദന്റെ സ്വാധീനത്താൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുഖ്യ പോരാളിയായി. അഭിഭാഷകനായിരുന്നു. ഗാന്ധിജി, നെഹ്‌റു, ജിന്ന, തിലകൻ, ആനിബസന്റ്, സർദാർ പട്ടേൽ എന്നിവരുമായി അടുത്തു പ്രവർത്തിച്ചു.
വിഭജനത്തിനുമുമ്പുള്ള ബോംബെയിലെ ആഭ്യന്തരമന്ത്രിയായിരുന്നു മുൻഷി. സ്വാതന്ത്ര്യാനന്തരം പ്രത്യേക പ്രദേശമാകാൻ നിന്ന ഹൈദരാബാദ് നിസാമിനെ അനുനയത്തിലാക്കാൻ സർദാർ വല്ലഭ്ഭായ് പട്ടേൽ ഇദ്ദേഹത്തെയായിരുന്നു നിയോഗിച്ചത്.[2] കേന്ദ്രഭക്ഷ്യമന്ത്രി, ഉത്തർപ്രദേശ് ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നോവൽ, നാടകം, സ്‌മരണ, ചരിത്രം എന്നീ വിഭാഗങ്ങളിലായി ഗുജറാത്തിയിലും ഇംഗ്ലീഷിലും അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]ഗുജറാത്തി ഭാഷയിലെ പ്രമുഖ ചരിത്ര നോവലുകളാണ് മുൻഷിയുടെ പ്രധാന സാഹിത്യ സംഭാവന. പത്താൻ-നി-പ്രഭുത, ഗുജറാത്ത്-നോ-നാഥ്, രാജാധിരാജ് എന്ന നോവൽ ത്രയം പ്രശസ്തമാണ്. ജയ് സോമനാഥ്, കൃഷ്ണാവതാര, ഭഗവാൻ പരശുരാമ, തപസ്വിനി തുടങ്ങിയവയും ശ്രദ്ധേയ രചനകളാണ്. തപസ്വിനിയിൽ മഹാത്മജിയുടെ നേതൃത്ത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കഥാരൂപമാണ്.
മുൻഷിയുടെ പൃഥ്വി വല്ലഭ് എന്ന നോവൽ രണ്ടു തവണ ചലച്ചിത്രമാക്കപ്പെട്ടു. 1924 ൽ മണിലാൽ ജോഷി സംവിധാനം ചെയ്ത ചിത്രം അക്കാലത്ത് വളരെ വിവാദമാവുകയുണ്ടായി. ചിത്രത്തിലെ ലൈംഗികതയുടെയും അക്രമത്തിന്റെയും ആധിക്യം ഗാന്ധിജിയെ പ്രകോപിപ്പിച്ചു. അദ്ദേഹം ചിത്രത്തെ നിശിതമായി വിമർശിച്ചു. 1943 ൽ സൊഹ്റാബ് മോഡി ഈ ചിത്രം വീണ്ടുമെടുക്കുകയുണ്ടായി.
നോവലുകൾ
[തിരുത്തുക]ഗുജറാത്തിയിലും ഹിന്ദിയിലുമുള്ളവ
- മാരി കമല (1912)
- വെർണി വസൂലത്ത്(Verni Vasulat) (1913) (ഗണശ്യാം എന്ന തൂലികാനാമത്തിൽ എഴുതിയത്)
- പത്താൻ-നി-പ്രഭുത(Patanni Prabhuta) (1916)
- ഗുജറാത്ത്-നോ-നാഥ്(Gujaratno Nath) (1917)
- രാജാധിരാജ് (1918)
- പൃഥ്വി വല്ലഭ് (1920)
- സ്വപ്നദിഷ്ട(Svapnadishta)(1924)
- ലോപമുദ്ര (Lopamudra)(1930)
- ജയ് സോമനാഥ് (Jay Somanth) (1940)
- ഭഗവാൻ പരശുരാമ(Bhagavan Parashurama)(1946)
- തപസ്വിനി (1957)
- കൃഷ്ണാവതാര (ഏഴു വോള്യം) (1970)
- കോനോ വാങ്ക്(Kono vank)
- ലോമഹർഷിണി(Lomaharshini)
- ഭഗവാൻ കൗടില്യ (Bhagvan Kautilya)
- പ്രതിരോധ (1900)
- അട്ടാ കേ സ്വപ്ന (1900)
- ഗൗരവാ കാ പ്രതീക (1900)
- ഗുജറാത്ത് കേ ഗൗരവ (1900)
- ശിശു ഔരാ സഖി (1961)
മലയാളത്തിൽ
[തിരുത്തുക]- ഭീമസേനൻ
- സത്യഭാമ
- മായാമുരളി
- മഥുരാപുരി
നാടകം
[തിരുത്തുക]- ബ്രഹ്മചര്യാശ്രമം (1931)
- ഡോ. മധുരിക (1936)
- പൗരാണിക് നാടകോ
കഥാതേര രചനകൾ
[തിരുത്തുക]- കേത്ത്ലഖ് ലേഖോ (1926)
- ആധാ രസ്തേ (1943)
ഇംഗ്ലീഷിൽ
[തിരുത്തുക]- Gujarat and Its Literature
- Imperial Gujaras
- Bhagavad Gita and Modern Life
- Creative Art of Life
- To Badrinath
- Saga of Indian Sculpture
- The End of An Era
- President under Indian Constitution
- Warnings of History: Trends in Modern India
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Krishnavatara (Vol. I) - The Magic Flute. Bharatiya Vidya Bhavan. 1973. pp. dust cover flap.
- ↑ ടി.വി.ആർ. ഷേണായ് (06 Jun 2013). "ഇരട്ടത്താപ്പിന്റെ കാലം". മാതൃഭൂമി. Archived from the original on 2014-08-17. Retrieved 2013 ജൂലൈ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Source: Bharatiya Vidya Bhavan, Mumbai".
- ↑ Open Library - Books of Kanhiyalal Munshi
പുറം കണ്ണികൾ
[തിരുത്തുക]- Bhartiya Vidya Bhavan's founder, K.M. Munshi[പ്രവർത്തിക്കാത്ത കണ്ണി]
- Indian postage stamp on Munshi - 1988 Archived 2023-04-01 at the Wayback Machine
- Rediff.com article
- Prithvi Vallabh(1924):synopsis[പ്രവർത്തിക്കാത്ത കണ്ണി]
- Prithvi Vallabh (1943)
- Kulapathi Munshi Award presented to industrialist (The Hindu, 3 Sep., 2008)[പ്രവർത്തിക്കാത്ത കണ്ണി]
- http://www.harilalupadhyay.org/achievements.php Archived 2009-05-23 at the Wayback Machine
- Chandigarh Bhavan Vidyalaya best in India (The Tribune, 4 Feb., 2008)
- Portrait of Munshiji at Kamat.com
- Pages using the JsonConfig extension
- Pages using infobox person with multiple spouses
- Pages using infobox person with unknown empty parameters
- Articles with dead external links from ഒക്ടോബർ 2022
- ഗുജറാത്തി നോവലെഴുത്തുകാർ
- ഗുജറാത്തിൽ നിന്നുള്ള വ്യക്തികൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- സ്വതന്ത്രാ പാർട്ടി
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും
- സ്വതന്ത്രാ പാർട്ടി നേതാക്കൾ
- ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ
- ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകർ
- 1887-ൽ ജനിച്ചവർ