കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര
ദൃശ്യരൂപം
കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര | |
---|---|
വിലാസം | |
നിർദ്ദേശാങ്കം | 10°33′24″N 76°09′54″E / 10.5568°N 76.165°E |
വിവരങ്ങൾ | |
പ്രിൻസിപ്പൽ | A P VINODKUMAR |
Houses | Shivaji (red), Tagore (blue), Ashoka (green), Raman (yellow) |
വെബ്സൈറ്റ് | http://www.kvthrissur.in |
തൃശ്ശൂർ ജില്ലയിലെ വിലങ്ങൻ കുന്നിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കേന്ദ്രീയ വിദ്യാലയമാണ് കേന്ദ്രീയ വിദ്യാലയ, പുറനാട്ടുകര. ഭാരത സർക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1985-ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശ്ശൂർ നഗരത്തിലെ ആദ്യത്തെ കേന്ദ്രീയ വിദ്യാലയമാണ്.[1] 2010-ൽ രാമവർമ്മപുരത്തും കേന്ദ്രീയ വിദ്യാലയം സ്ഥാപിതമായി.
പഠനം
[തിരുത്തുക]പുറനാട്ടുകരയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുണ്ട്. ഇവിടെ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ.) പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്.
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2019-08-26 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "Kendriya Vidyalaya Puranattukara Thrissur Kerala". Central Board of Secondary Education. Archived from the original on 2016-03-03. Retrieved 2013-03-15.