കോഞ്ഞാട്ട
തെങ്ങിന്റെ ഓല മുളച്ചുവരുമ്പോൾ ഉള്ള സംരക്ഷണ കവചമാണ് കോഞ്ഞാട്ട. ഓല വളർന്നുകഴിയുമ്പോൾ മടലിനോട് ചേർന്ന് പട്ടയുടെ ഇടയിൽ കോഞ്ഞാട്ട, വല പോലെ പൊതിഞ്ഞിരിക്കുന്നതായി കാണാം. മടലിനെ തെങ്ങിനോട് ചേർത്ത് ഉറപ്പിച്ചു നിർത്തുന്നതിൽ കോഞ്ഞാട്ടയ്‌ക്ക് പ്രധാന പങ്കുണ്ട്.[അവലംബം ആവശ്യമാണ്] തെങ്ങ് വൃത്തിയാക്കുമ്പോൾ സാധാരണ ഇതിന്റെ ഉണങ്ങിയ ഭാഗങ്ങൾ എടുത്ത് കളയുകയാണു പതിവ്. കീടങ്ങൾ പെറ്റുപെരുകുന്നത് ജീർണ്ണിച്ച കോഞ്ഞാട്ടയിലും കൊതുമ്പിലുമൊക്കെയാണ്[1].
വടക്കൻ കേരളത്തിൽ കോഞ്ഞാട്ടയ്ക്ക് അടിച്ചുവാര എന്ന് പറയും. ഇത് ചില അവസരങ്ങളിൽ അരിപ്പയായി ഉപയോഗിക്കാറുണ്ട്. കോഞ്ഞാട്ടയോട് ചേർന്നുണ്ടാകുന്ന ഒരു തരം പൊടി ചിരണ്ടിയെടുത്ത് മുറിവിൽ പുരട്ടാറുണ്ട്. പഴയ കാലത്ത് തീ കത്തിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാനവസ്തുവായിരുന്നു കോഞ്ഞാട്ട.
ശൈലീ പ്രയോഗം
[തിരുത്തുക]കോഞ്ഞാട്ട എന്ന പദം പാഴ് വസ്തു എന്ന അർത്ഥത്തിലും പ്രാദേശികമായി ഉപയോഗിക്കാറുണ്ട്. 'പാഴായിപ്പോവുക' എന്ന അർത്ഥത്തിൽ കോഞ്ഞാട്ടയായിപ്പോവുക എന്ന ഒരു ശൈലീപ്രയോഗവും നിലവിലുണ്ട്.
ഔഷധക്കൂട്ട്
[തിരുത്തുക]ചെല്ലി പോലുള്ള കീട ശല്യത്തിനായി മണ്ടയടക്കാൻ തുടങ്ങുന്ന തെങ്ങുകൾ പുകയ്ക്കുവാനും, കൊഴുത്ത തേങ്ങിൻ കഷായം തെങ്ങിന്റെ മണ്ടയിൽ പൊതിഞ്ഞു വെയ്ക്കുന്നതിനും കോഞ്ഞാട്ട ഉപയോഗിക്കറുണ്ട്. കോഞ്ഞാട്ടയുടെ ഒരു ഭാഗം ശക്തമായി തെങ്ങിൽ പിടിച്ചിരിക്കുന്ന സവിശേഷത ഉപയോഗിച്ച് കേടായതെങ്ങിൽ മരുന്നു നിറയ്ക്കാറുണ്ട്.
കരകൗശല വസ്തുക്കൾ
[തിരുത്തുക]പ്രത്യേക രീതിയിൽ സംരക്ഷിച്ച കോഞ്ഞാട്ട ഉപയോഗിച്ച് ലാമ്പ് ഷേഡുകൾ നിർമ്മിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "തെങ്ങ് കൃഷി - കേരളം/ലക്ഷദ്വീപ് (മാതൃഭൂമി കാർഷികം)". Archived from the original on 2012-01-31. Retrieved 2012-02-14.