കോടമ്പുഴ
കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുൻസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കോടമ്പുഴ. കോഴിക്കോട് നഗരത്തിൽ നിന്ന് 11.5 കിലോമീറ്റർ അകലെയാണ് രാമനാട്ടുകര സ്ഥിതിചെയ്യുന്നത്.
തുമ്പപ്പാടം, തോട്ടുങ്ങൽ,മണക്കെഞ്ചേരി, കള്ളിവളവ്, ചാത്തൻപറമ്പ്, പള്ളിമേത്തൽ.പള്ളിത്തായം, മഠത്തിൽതാഴം, പാറമ്മൽ കുളങ്ങരപ്പാടം എന്നീ പ്രദേശങ്ങൾ കൂടിചേർന്നതാണ് കോടമ്പുഴ ഗ്രാമം. ഏകദേശം 1.5 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന കോടമ്പുഴയുടെ കിഴക്ക് കൊടക്കല്ല് പറമ്പും , പടിഞ്ഞാറ് ചാലിയാർ പുഴയും , വടക്ക് പരുത്തിപ്പാറയും,ഫാറൂക് കോളേജും, തെക്ക് തുമ്പപ്പാടം, പേട്ടയും ആണ്.
ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പ്രദേശമാണ് കോടമ്പുഴ . ഫറോക്ക് പോലിസ് സ്റ്റേഷൻ 1.5 കിലോമീറ്റർ അകലെ ഫറോക്ക് പേട്ടയിലാണ് സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യം
[തിരുത്തുക]പഴയ കാല പ്രമാണങ്ങൾ പ്രകാരം വെലിപ്രം അംശത്തിന്റെ ഭാഗമായി വരുന്ന കരിങ്കല്ലായി ദേശമാണ് കോടമ്പുഴ.[clarification needed] പ്രമാണ ഭാഷയിൽ ഇന്നും "വെലിപ്രം അംശം കരിങ്കല്ലായി ദേശം" എന്ന് തന്നെയാണ് എഴുതി വരുന്നത്.
കോടമ്പുഴ എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്.പഴമക്കാർക്കിടയിൽ കോടമ്പിപുഴ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് പറയപ്പെടുന്നു. പിന്നീട് കോടമ്പിപുഴയിൽ നിന്നും ഇന്നത്തെ കോടമ്പുഴ എന്ന പേരിലേക് എത്തിച്ചേർന്നതെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]
ജനസംഖ്യ
[തിരുത്തുക]2017 -ലെ കണക്കെടുപ്പ് അനുസരിച്ച് കോടമ്പുഴയിലെ ജനസംഖ്യ 0000 ആണ്.[clarification needed] ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. കോടമ്പുഴയിലെ സാക്ഷരതാ നിലവാരം 83% ആണ് ആണുങ്ങളിൽ സാക്ഷരത 85%വും സ്ത്രീകളിൽ 80%വുമാണ് സാക്ഷരതാ നിരക്ക്. ജനസംഖ്യയുടെ 12% ആറുവയസ്സിനു താഴെയുള്ള കുട്ടികളാണ്.[അവലംബം ആവശ്യമാണ്]
ചരിത്രം
[തിരുത്തുക]വ്യാവസായികമായും രാഷ്ട്രീയമായും പ്രത്യേകതകളുള്ള പ്രദേശമാണ് കോടമ്പുഴ . സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പു തന്നെ ആദ്യം പി.എസ്.പി.(പ്രചാസോഷ് ലിസ്റ്റ് പാർട്ടി) ഒരുപാട് സ്വാധീനം ചെലുത്തിയിരുന്നു പിന്നീട് മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് രാഷ്ട്രീയങ്ങൾ വേരു പിടിച്ച മണ്ണാണിത്. മത സാമുദായിക രാഷ്ട്രീയത്തിനുമുണ്ട് അതിൻറേതായ പഴക്കം. ആദ്യകാലത്ത് സ്ലേറ്റ് പെൻസിൽ കമ്പനിയും,ചകിരി തല്ലി ചൂടീ പിരിക്കൽ വ്യവസായത്തിലും പിന്നീട് തീപ്പെട്ടികൊള്ളി വ്യവസായത്തിലും പ്ലൈവുഡ്,ഇഷ്ടിക കയറ്റുമതിയിലും ഒന്നാമതായിരുന്നു കോടമ്പുഴ.[അവലംബം ആവശ്യമാണ്]
വിദ്യാഭ്യാസം
[തിരുത്തുക]0000 -ൽ ഒരു ആൺപള്ളിക്കൂടം ( സ്കൂൾ) പോറ്റമ്മൽ ഓത്തുപള്ളി സ്ഥാപിച്ചാണ് നാട്ടിൽ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഈ വിദ്യാലയത്തോടനുബന്ധിച്ച് 0000 -ൽ പെൺകുട്ടികൾക്കായി ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും പിന്നീട് ഇവ യോജിപ്പിച്ച് സംയുക്തമായി 0000 -ൽ മലയാളം (ഇന്നത്തെ കരിങ്കല്ലായി ഗവ.എൽ പി സ്കൂൾ) പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഇപ്പോൾ പള്ളിത്തായം ഭാഗത്ത് പ്രവർത്തിക്കുന്ന കരിങ്കല്ലായി ഗവ എൽ പി സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്..
കലകൾ/കായികം
[തിരുത്തുക]=== കോൽക്കളി === കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്. കോടമ്പുഴയിൽ ഫുട്ബോൾ, വടംവലി എന്നീ കായിക ഇനങ്ങൾക്കു ജനപ്രീതിയുണ്ട്.
ഗതാഗതം
[തിരുത്തുക]റോഡ് മാർഗ്ഗം
[തിരുത്തുക]ബസ് സർവീസ് - സ്വകാര്യ കമ്പനിയുടെ ബസ്സ് സർവിസുകൾ ഉണ്ട്. പരുത്തിപ്പാറ - മെഡിക്കൽ കോളേജ്, ഫറോക്ക് - രാമനാട്ടുകര എന്നിവയാണ് പ്രധാന ബസ് റൂട്ടുകൾ. ഫറോക്ക് പേട്ടയിൽ നിന്നും ഓട്ടോറിക്ഷാ സർവീസും ലഭ്യമാണ്.
റെയിൽ മാർഗ്ഗം കോടമ്പുഴയിൽ നിന്നും ഫറോക്ക് റെയിൽവേ സ്റ്റേഷൻ 2 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. എല്ലാ എക്സ്പ്രസ്സുകളും വണ്ടികളും പാസഞ്ചർ വണ്ടികളും ഇവിടെ നിർത്താറുണ്ട്. യാത്രക്കാർക്ക് ഒരു ഒരു പ്ലാറ്റ് ഫോറത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകുവാൻ ഫുട് ഒവർ ബ്രിഡ്ജ് ഉണ്ട് .
വായു മാർഗ്ഗം
[തിരുത്തുക]കോടമ്പുഴയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 10 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു.
ജല മാർഗ്ഗം
[തിരുത്തുക]കോടമ്പുഴയിൽ നിന്നും ബേപ്പൂർ തുറമുഖം 5 കി.മി തെക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപിലേക്ക് ദിവസേന രണ്ട് യാത്രാകപ്പലുകൾ പുറപ്പെടുന്നു. ഒപ്പോം വടക്കൻ കേരളത്തിലേക്കുള്ള പ്രധാന ചരക്കു ഗതാഗതവും ഇവിടെ മാർഗ്ഗം ആണ് നടകുന്നത്
വ്യവസായങ്ങൾ
[തിരുത്തുക]- മര വ്യവസായം
- ചെരുപ്പ് നിർമ്മാണം
- പ്ലൈവുഡ്
- ഇഷ്ടിക
- ഫർണിച്ചർ
പുഴയും തോടും
[തിരുത്തുക]ചാലിയാർ
[തിരുത്തുക]ചാലിയാർ പുഴയാണ് കോടമ്പുഴയിലെ പ്രധാന നദി. ഇവിടെ ഈ നദി മമ്മുഞ്ഞിപുഴ എന്നും അറിയപ്പെടുന്നു. കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. നിലമ്പൂർ, എടവണ്ണ, അരീക്കോട്, ചെറുവടി, മാവൂർ, ഫറോക്ക്, ബേപ്പൂർ എന്നിവയാണ് ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ.
ചാലിയാർ നദിക്കരയിലുള്ള ഒരു പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് വിസർജ്ജിച്ചതു കാരണം നദിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഫാക്ടറി പിന്നീട് അടച്ചുപൂട്ടി. ചാലിയാറിനെ മലിന വിമുക്തമാക്കാനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിൽ നടന്നു വരുന്നു.[അവലംബം ആവശ്യമാണ്]
കോടമ്പുഴയിലെ ഒട്ടേറെ പ്രദേശങ്ങളിൽ നിന്നും മഴവെള്ളം ചാലിയാറിലേക്ക് ഒഴുക്കിവിടുന്നതിൽ പ്രധാനിയാണ് നമ്മുടെ കുനിയിൽ തോട്. പരുത്തിപാറ, താഴെപാറ, കൊയ്ത്തല പാടം, ചേടക്കൽ, മുതാംപറമ്പത്ത്, ചുള്ളി പറമ്പ് ,നീ രോൽപ്പിൽ, കണ്ടംകുളം, കുപ്പാമoത്തിൽ, മുള്ളാശ്ശേരി, വൈലാശ്ശേരി, പള്ളിമേത്തൽ, പള്ളിത്താഴം, ചാത്തം പറമ്പ് ,കള്ളി വളവ്, പഴനിൽ പ്പടി, പാറന്മൽ, പുളിയക്കോട്ട്, മoത്തിൽ താഴം, തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നും മഴവെള്ളം ഈ തോടിലൂടെയാണ് അങ്ങ് ചാലിയാർ പുഴയിൽ എത്തുന്നത്.പണ്ട് കാലങ്ങളിൽ ഈ തോടിൻ്റെ ഇരുവശത്തും നെൽകൃഷിയും മറ്റു കൃഷികളും ധാരാളമായി ചെയ്തു പോന്നിരുന്നു. ഈ കൃഷിക്ക് ആവശ്യമായ വെള്ളം ഈ തോട്ടിൽ സംഭരിച്ചു വെച്ചിരുന്നു. മേൽ പറഞ്ഞ പ്രദേശങ്ങളിൽ ഉയർന്ന പ്രദേശങ്ങളിലെ മഴവെള്ളം ഒഴുക്കിവിടുന്നതിൽ പ്രധാന റോളായിരുന്നു ഈ തോടിന് - പല പ്രദേശങ്ങളെയും വെള്ളപൊക്കത്തിൽ നിന്നും സംരക്ഷിച്ചു പോന്നിരുന്നതും കുനിയിൽ തോടുതന്നെ.
കുനിയിൽ തോട്
[തിരുത്തുക]കോടമ്പുഴ എൽ.പി- സ്ക്കൂളിൻ്റെ പിറകു വശത്തുള്ള ഏക്കർകണക്കിനു വരുന്ന വയലുകളിൽ നിന്നും മഴവെള്ളം കുനിയിൽ തോട്ടിലൂടെ യാണ് ഒഴുകിയിരുന്നത്.ഈ തോട് ആരംഭിക്കുന്നതും ഇവിടെ നിന്നു തന്നെയാണ്.രേഖകൾ പ്രകാരം ഇവിടെ നിന്നും ആരംഭിച്ച് കോടമ്പുഴ തോട്ടുങ്ങലിന്ന് സമീപം ചാലിയാറിൽ പുഴയിൽ തന്നെയാണ് അവസാനിക്കുന്നത്.
പണ്ട് കാലത്ത് വാഹന സൗ കര്യമില്ലാത്ത കാലത്ത് വലിയ തോണി ( നമ്പർ തോണിയെന്നാണ് പേര് ) യിലാണ് നമ്മുടെ വിവിധ പ്രദേശങ്ങളിലേക്ക് കല്ല്, മണ്ണ്, മണൽ എന്നിവ ചാലിയാറിലൂടെ ഈ തോട്ടിലൂടെ യാണ് കൊണ്ടു വന്നിരുന്നത്. എന്ന് പഴമക്കാർ പറഞ്ഞു. വലിയ വീതിയിലായിരുന്നു ഇതിൻ്റെ വ്യാപ്തി തോടിൻ്റെ ഇരുകരകളും പ്രാദേശിക ഭരണകൂടങ്ങൾ ഒന്നര ഫുട്ടിലധികം (50 cm) വീതിയിൽ കെട്ടി സംരക്ഷിച്ചിരുന്നു.[അവലംബം ആവശ്യമാണ്]
ആശുപത്രികൾ
[തിരുത്തുക]- കോഴിക്കോട് മെഡിക്കൽ കോളേജ്. ഇത് കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ്
- ക്രസന്റ് ഹോസ്പിറ്റൽ ഫറോക്ക്
- കോയാസ് ഹോസ്പിറ്റൽ ചെറുവണ്ണൂർ
- ചെസ്റ്റ് ഹോസ്പിറ്റൽ
- ബേബി മെമ്മോറിയൽ
- മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മാങ്കാവ്
- നാഷണൽ ഹോസ്പിറ്റൽ
- അശോക
- പി വി എസ്
- ഇഖ്റ ഹോസ്പിറ്റൽ മലാപ്പറമ്പ്
- മലബാർ ഹോസ്പിറ്റൽ ആൻഡ് യുറോളജി സെന്റർ
- ബീച്ചാശുപത്രി
- കോട്ടപറമ്പ് ആശുപത്രി
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- Karinkallayi LP School
- Darul Ma'arif Islamic Centre, Kodampuzha Darul Maarif Madrassa
- Farook College
- Hidayatthul Islamic Madrassa Kodampuzha
- Irashadhiya College, Thumbappadam
- Masjidhul Hudha, Kodampuzha
- Al-Manar Islamic Center, Kodampuzha
- Nest Public School
- Muslim Orphanage, Kodampuzha
- KMO residentioal English School (CBSE)
- Noorul Hudha Islamic Madrassa Chatthenparambhu