ഗൂഡല്ലൂർ (നീലഗിരി)
ഗൂഡല്ലൂർ கூடலூர் | |
---|---|
പട്ടണം | |
ഗൂഡല്ലൂരിനു ചുറ്റുമുള്ള തോട്ടങ്ങൾ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | നീലഗിരി |
• ചെയർമാൻ | സെൽവി. ടി. അന്നഭുവനേശ്വരി[1] |
ഉയരം | 1,072 മീ(3,517 അടി) |
(2011) | |
• ആകെ | 49,535 |
• ജനസാന്ദ്രത | 200/ച.കി.മീ.(500/ച മൈ) |
• ഔദ്യോഗികം | തമിഴ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 643212 |
ടെലിഫോൺ കോഡ് | 04262 |
വാഹന റെജിസ്ട്രേഷൻ | TN-43 |
സ്ത്രീപുരുഷാനുപാതം | 880/1000 ♂/♀ |
വെബ്സൈറ്റ് | www |
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് ഗൂഡല്ലൂർ (Gudalur തമിഴ്: கூடலூர், കന്നഡ: ಗುಡಲೂರು). ഇതേ പേരിലുള്ള താലൂക്ക്, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, നിയമസഭാ മണ്ഡലം എന്നിവയുടെ ആസ്ഥനമാണ് ഗൂഡല്ലൂർ. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണിത്.
ജനങ്ങൾ
[തിരുത്തുക]ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം മലയാളികളാണ്. മറ്റുള്ളവർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരും, ശ്രീലങ്കയിൽ നിന്നും അഭയാർത്ഥികളായി എത്തിയവരുമാണ്. ഈ പ്രദേശത്ത് ആദിവാസികൾ ധാരാളമുണ്ട്. ബഡുകർ,പണിയർ, കുറുമർ, ചക്ലിയർ എന്നിവയാണ് പ്രധാന ആദിവാസി വിഭാഗങ്ങൾ. ഇതിൽ കുറുമ വിഭാഗക്കാർ ഗൂഡല്ലൂർ, സുൽത്താൻ ബത്തേരി താലൂക്കുകളിൽ മാത്രമേയുള്ളൂ.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]പ്രകൃതി രമണീയമായ ഗൂഡല്ലൂരിലും പരിസരത്തും ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്.തേയിലക്കൃഷിക്ക് പേരു കേട്ട ഇവിടുത്തെ ചായത്തോട്ടങ്ങൾ മനോഹരമായ കാഴ്ചയാണ്.
തെപ്പക്കാട്
[തിരുത്തുക]തെപ്പക്കാട് ആന വളർത്തു കേന്ദ്രം ഗൂഡല്ലൂരിൽ നിന്നും മൈസൂരിലേക്കുള്ള റോഡിൽ 17 കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.ഇവിടെ 24 ആനകളുണ്ട്.ഇവിടെ ആന സവാരി നടത്താനുള്ള സൗകര്യവുമുണ്ട്.
നീഡിൽ റോക്ക് വ്യൂ പോയന്റ്
[തിരുത്തുക]ഗൂഡല്ലൂരിൽ നിന്നും 8 കി.മീ. ദൂരത്തിൽ ഊട്ടി റോഡിൽ ഉള്ള നീഡിൽ റോക്ക് വ്യൂ പോയന്റിൽ നിന്നും 360 ഡിഗ്രിയിലും ദൃശ്യങ്ങൾ കാണാം.ഇവിടെ നിന്നും ഗൂഡല്ലൂർ പട്ടണവും, മുതുമല കടുവാ സങ്കേതവും കാണാം.
ഫ്രോഗ് ഹിൽ വ്യൂ പോയന്റ്
[തിരുത്തുക]തവളയുടെ ആകൃതിയുള്ള ഈ മലമുകളിൽ നിന്നും നീലഗിരിയുടെ മനോഹരമായ ദൃശ്യവിസ്മയം ആസ്വദിക്കാം.ഗൂഡല്ലൂരിൽ നിന്നും 9 കി.മീ.ദൂരെ ഊട്ടി പാതയോരത്താണ് ഇതുള്ളത്.
ഗതാഗതം
[തിരുത്തുക]റോഡ് മാർഗ്ഗം
[തിരുത്തുക]ഗുണ്ടൽപേട്ട്- കോയമ്പത്തൂർ ദേശീയ പാതയിലെ (NH 181 ) ഊട്ടിയിലേക്കുള്ള മലകയറ്റത്തിനും , ബന്ദിപ്പൂർ-൦മുത്തുമല വനത്തിനും ഇടയ്ക്കുള്ള ഒരു ഇടത്താവളം ആണ് ഗൂഡല്ലൂർ. കേരളത്തിലെ മേപ്പാടി, നിലബൂർ മേഖലയിൽ നിന്നും ഊട്ടിയിലേക്ക് വരുന്നവർക്കും ഒരു ഇടത്താളം ആണ് ഇവിടം . മൂന്ന് സംസ്ഥാനങ്ങളെയും റോഡ് വഴി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന അതിർത്തി മേഖലയാണ് ഈ സ്ഥലം
ബസ് സർവീസ്
[തിരുത്തുക]മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തിയായ ഇവിടെ നിന്നും കേരളം, കർണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.മഞ്ചേരി, പെരിന്തൽമണ്ണ, കോഴിക്കോട്, സുൽത്താൻ ബത്തേരി, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി.(കേരള) ബസ്സുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.
മൈസൂർ, ഗുണ്ടൽപേട്ട് ചാമ്‌രാജ് നഗർ,മൈസൂർ , ബാംഗ്ലൂർ എന്നീ കർണാടകയിലെ പ്രധാന നഗരങ്ങളിലേക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളുണ്ട്.
- തമിഴ്‍നാട് സ്റ്റേറ്റ് ബസ്
കൂടാതെ ചെന്നൈ, കോയമ്പത്തൂർ, മധുര ,ഊട്ടി എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് തമിഴ്‍നാട് സ്റ്റേറ്റ് ബസ്സുകൾ ഓടുന്നുണ്ട്.
റെയിൽ മാർഗ്ഗം
[തിരുത്തുക]നിലമ്പൂർ റോഡ് (50 കി.മി), ഊട്ടി(50 കി.മി), ചാമ്‌രാജ് നഗർ(83 കി.മി), നഞ്ചൻഗോഡ്(85 കി.മി) എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .
വായു മാർഗ്ഗം
[തിരുത്തുക]അടുത്തുള്ള വിമാനത്താവളങ്ങൾ കോഴിക്കോട്(92 കി. മി) , മൈസൂർ(98 കി.മി), കോയമ്പത്തൂർ(137 കി.മി) എന്നിവയാണ്
ചിത്രശാല
[തിരുത്തുക]-
ഗൂഡല്ലൂർ ഗ്രാമം
-
ദേവർഷോല റോഡ്
-
നീലഗിരി കുന്നുകൾ
-
പച്ചക്കറിക്കൃഷി
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]- The Niligiris Archived 2011-09-27 at the Wayback Machine.
- About Archived 2011-02-08 at the Wayback Machine.
- Pandalur Archived 2011-09-29 at the Wayback Machine.