ചാരങ്കാവ്
ദൃശ്യരൂപം
ചാരങ്കാവ്
രാജ്യം | ഇന്ത്യ |
---|---|
സ്ഥിതിചെയ്യുന്ന ഭരണസ്ഥലം | മലപ്പുറം ജില്ല |
സ്ഥിതി ചെയ്യുന്ന സമയമേഖല | യുടിസി+5.30 |
ഭൗമനിർദ്ദേശാങ്കങ്ങൾ | 11°8′40″N 76°11′24″E |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് പഞ്ചായത്തിലുൾപ്പെടുന്ന എളങ്കൂർ വില്ലേജിന്റെ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചാരങ്കാവ്. നിലവിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.തൊട്ടടുത്തുള്ള പ്രദേശമാണ് ചെറുവണ്ണൂർ. ചെറുമാൻ ഊര്, ചെറുവിണ്ണവർപുരം എന്നീപദങ്ങൾ ലോപിച്ചാണ് ചെറുവണ്ണൂർ എന്ന പേര് ഉണ്ടായതെന്ന് കരുതുന്നു. ചെറുവണ്ണൂരിന്റെ തെക്ക് ഭാഗത്തുള്ള പ്രദേശമായ ചാരങ്കാവിലാണ് ജിഎൽപി സ്‌കൂൾ ചെറുവണ്ണൂർ എന്ന സ്‌കൂൾ പ്രവർത്തിക്കുന്നത്. 1962ലാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. മാധവപണിക്കർ ആയിരുന്നു ആദ്യകാലത്തെ ഇവിടത്തെ അധ്യാപകൻ.