Jump to content

ചെറുകുളത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ചെറുകുളത്തൂർ. കോഴിക്കോട് നഗരത്തിനു കിഴക്ക് ഭാഗത്തായി ഏകദേശം 16 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം . ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമം എന്നറിയപ്പെടുന്ന ചെറുകുളത്തൂർ, ഇന്ന് സമ്പൂർണ അവയവദാന ഗ്രാമം കൂടിയാണ് . ചെറുകുളത്തൂരിലെ പുരോഗമന സംഘടനകളുടെ അകമഴിഞ്ഞ സഹായത്തോടെ, രാഷ്ട്രീയത്തിനതീതമായി, നേത്രദാന / അവയവദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രദേശത്തെ ഏറ്റവും വലിയ വായനശാലയായ സഖാവ്: കെ പി ഗോവിന്ദൻ കുട്ടി സ്മാരകവായനശാലയുടെ പ്രവർത്തകരാണ് .

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെറുകുളത്തൂർ&oldid=2314829" എന്ന താളിൽനിന്ന് ശേഖരിച്ചത്