ചേരാനല്ലൂർ മാരാപറമ്പ് വൈദ്യനാഥക്ഷേത്രം
എറണാകുളം ജില്ലയിൽ, കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനല്ലൂർ ദേശത്താണ് മാരാപറമ്പ് വൈദ്യനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ ഈ ക്ഷേത്രമാണന്നു വിശ്വസിയ്ക്കുന്നു.[1]. അതിപുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]. എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻകരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനെല്ലൂരിലും മറ്റേ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അങ്കമാലിയ്ക്കടുത്തുള്ള കിഴക്കേ ചേരാനല്ലൂരിലുമാണ്. വൈദ്യനാഥഭാവത്തിലുള്ള പരമശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും നഷ്ടപ്പെട്ടുപോയി.
ഐതിഹ്യം
[തിരുത്തുക]പൂജാ വിധികളും വിശേഷങ്ങളും
[തിരുത്തുക]- ശംഖാഭിഷേകം
നിത്യ പൂജകൾ
[തിരുത്തുക]നിത്യേന മൂന്നു പൂജകൾ ഇവിടെ പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.
- ഉഷപൂജ
- ഉച്ച പൂജ
- അത്താഴ പൂജ
വിശേഷ ദിവസങ്ങൾ
[തിരുത്തുക]- പ്രതിഷ്ഠാദിനം
കുംഭമാസത്തിലാണ് പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള ഉത്സവം ആഘോഷിക്കുന്നത്.
- ശിവരാത്രി
- വിനായക ചതുർത്ഥി
- തൈപൂയം
- നവരാത്രി
ഉപദേവന്മാർ
[തിരുത്തുക]- ഗണപതി
- ഭഗവതി
- സുബ്രഹ്മണ്യൻ
- രക്ഷസ്സ്
ക്ഷേത്രത്തിൽ എത്തിചേരാൻ
[തിരുത്തുക]കൊച്ചിയിൽ നിന്ന് വരാപ്പുഴയിലേയ്ക്കുള്ള വഴിയിലാണ് ചേരാനല്ലൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം ക്ഷേത്രം വിക്കിമാപിയയിൽ