തൈക്കൂട്ടം തൂക്കുപാലം
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല, കല്ലൂർ പ്രദേശത്തുനിന്ന് അന്നനാട്, കാടുകുറ്റി പ്രദേശത്തിലേക്കുള്ള നടപാലമാണിത്. തൈക്കൂട്ടം കടവിലാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. തൈക്കൂട്ടം കടവ് തൂക്കുപാലം എന്നും പറയുന്നു.
ചാലക്കുടി പുഴയ്ക്ക് കുറുകെയാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. കേരളസർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്യാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. 141 മീറ്ററർ നീളമുള്ള ഇതിന് 1.2 മീറ്റർ വീതിയാണുള്ളത്.
വാഹന ഗതാഗതവും 30 പേരിലധികം പേർ ഒരേ സമയം സഞ്ചരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ചിത്രശാല
[തിരുത്തുക]-
തൈക്കൂട്ടം തൂക്കുപാലം
-
പാലത്തിൽ നിന്നുള്ള പുഴയുടെ ദൃശ്യം
-
പാലത്തിൽ നിന്നുള്ള പുഴയുടെ ദൃശ്യം
-
പാലത്തിന്റെ വിവരങ്ങൾ
-
തൈക്കൂട്ടം തൂക്കുപാലം
അവലംബം
[തിരുത്തുക]Thaikkoottam Suspension Bridge എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.