ദേവേന്ദ്ര ഫഡ്ണവിസ്
ദേവേന്ദ്ര ഫഡ്നാവിസ് | |
---|---|
മഹാരാഷ്ട്ര മുഖ്യമന്ത്രി | |
ഓഫീസിൽ 2024-തുടരുന്നു, 2019, 2014-2019 | |
മുൻഗാമി | ഏകനാഥ് ഷിൻഡേ |
മണ്ഡലം | നാഗ്പൂർ സൗത്ത് വെസ്റ്റ് |
ഒമ്പതാമത് മഹാരാഷ്ട്രയുടെ ഉപ-മുഖ്യമന്ത്രി(സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ചുമതല) | |
ഓഫീസിൽ 2022 ജൂൺ 30 – 2024 ഡിസംബർ 4 | |
ഗവർണ്ണർ | സി.പി. രാധാകൃഷ്ണൻ |
മുഖ്യമന്ത്രി | ഏകനാഥ് ഷിൻഡെ |
മുൻഗാമി | അജിത് പവാർ |
നിയമസഭാംഗം | |
ഓഫീസിൽ 1999, 2004, 2009, 2014, 2019-തുടരുന്നു | |
മണ്ഡലം | നാഗ്പൂർ സൗത്ത് വെസ്റ്റ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നാഗ്പൂർ, മഹാരാഷ്ട്ര | 22 ജൂലൈ 1970
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനത പാർട്ടി |
പങ്കാളി | അമൃത |
കുട്ടികൾ | ദ്വിവിജ |
വസതി | നാഗ്പൂർ |
As of ഡിസംബർ 4, 2024 ഉറവിടം: ഒഫീഷ്യൽ വെബ്സൈറ്റ് |
2024 ഡിസംബർ 5 മുതൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരുന്ന [1][2] [3] നാഗ്പൂരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ്. (ജനനം: 22 ജൂലൈ 1970) മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഫഡ്നാവിസ് വസന്തറാവു നായ്ക്കിനു ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യ മുഖ്യമന്ത്രിയും കൂടിയാണ്. 2019 മുതൽ 2022 വരെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും 2022 മുതൽ 2024 വരെ ഏക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[4][5][6]
ജീവിതരേഖ
[തിരുത്തുക]നാഗ്പൂർ മുൻ എംഎൽഎയായിരുന്ന ഗംഗാധർ ഫഡ്നാവിസിൻ്റേയും സരിതയുടേയും മകനായി നാഗ്‌പൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1970 ജൂലൈ 22ന് ജനിച്ചു. നാഗ്പൂരിലുള്ള ഇന്ദിര കോൺവെൻറ്, സരസ്വതി വിദ്യാലയ സ്കൂൾ, ധരംപത് ജൂനിയർ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഫഡ്നാവിസ് നാഗ്പൂർ ഗവ.ലോ കോളേജിൽ നിയമബിരുദം നേടി. ജർമനിയിലുള്ള ബർലിൻ യൂണി. നിന്ന് ബിസിനസ് മാനേജ്‌മെൻറിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. [7][8]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കോളേജിൽ പഠിക്കുമ്പോഴെ എ.ബി.വി.പിയിൽ ചേർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ഫഡ്നാവീസ് പിന്നീട് യുവമോർച്ചയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. 2010-ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഫഡ്നാവീസ് 2013 മുതൽ 2015 വരെ മഹാരാഷ്ട്ര ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു.
പ്രധാന പദവികളിൽ
- 1989 : വാർഡ് പ്രസിഡൻറ്, യുവമോർച്ച
- 1990 : ബി.ജെ.പി നാഗ്പൂർ വെസ്റ്റ് മണ്ഡലം ഭാരവാഹി
- 1992 : നാഗ്പൂർ ജില്ല പ്രസിഡൻറ്, യുവമോർച്ച
- 1994 : സംസ്ഥാന വൈസ് പ്രസിഡൻറ്, യുവമോർച്ച
- 1997-2001 : മേയർ, നാഗ്പൂർ നഗരസഭ
- 1999 : നിയമസഭാംഗം, നാഗ്പൂർ വെസ്റ്റ് (1)
- 2001 : ദേശീയ വൈസ് പ്രസിഡൻറ്, യുവമോർച്ച
- 2004 : നിയമസഭാംഗം, നാഗ്പൂർ വെസ്റ്റ് (2)
- 2009 : നിയമസഭാംഗം, നാഗ്പൂർ സൗത്ത് വെസ്റ്റ് (3)
- 2010 : ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി
- 2013-2015 : ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്
- 2014 : നിയമസഭാംഗം, നാഗ്പൂർ സൗത്ത് വെസ്റ്റ് (4)
- 2014-2019 : മഹാരാഷ്ട്ര മുഖ്യമന്ത്രി
- 2019 : നിയമസഭാംഗം, നാഗ്പൂർ സൗത്ത് വെസ്റ്റ് (5)
- 2019-2022 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- 2022-2024 : ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ ഉപ-മുഖ്യമന്ത്രി
- 2024 : മഹാരാഷ്ട്ര മുഖ്യമന്ത്രി
മഹാരാഷ്ട്ര മുഖ്യമന്ത്രി
[തിരുത്തുക]2014 വരെ മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യ കക്ഷിയായിരുന്ന ബി.ജെ.പി 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 27.81 % വോട്ടോടെ 122 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെയാണ് 63 സീറ്റുകൾ നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് ദേവേന്ദ്ര ഫഡ്നാവിസ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. മഹാരാഷ്ട്ര ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയും വസന്തറാവു നായ്ക്കിന് ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യത്തെ മുഖ്യമന്ത്രിയുമാണ് ദേവേന്ദ്ര ഫഡ്നാവിസ്.
2019-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച് 106 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. മുഖ്യമന്ത്രി സ്ഥാനം തങ്ങൾക്ക് വേണമെന്ന് 56 സീറ്റുകൾ നേടിയ ശിവസേന വാദിച്ചെങ്കിലും ബി.ജെ.പി അത് അംഗീകരിച്ച് കൊടുത്തില്ല. ഇത് മഹായുതി(ബി.ജെ.പി-ശിവസേന) സഖ്യം തകരാൻ മറ്റൊരു കാരണമായി.
2019 നവംബർ 23ന് വിമത എൻ.സി.പി നേതാവായ അജിത് പവാറിൻ്റെ പിന്തുണയോടെ മുഖ്യമന്ത്രിയായെങ്കിലും ആ സഖ്യം എൻ.സി.പി നേതാവ് ശരത് പവാർ അംഗീകരിക്കാത്തത് കൊണ്ട് നവംബർ 26ന് ഫഡ്നാവിസിന് സ്ഥാനമൊഴിയേണ്ടി വന്നു.[9]
മഹാരാഷ്ട്ര ഉപ-മുഖ്യമന്ത്രി
ശിവസേനയുടെ ആകെയുള്ള 56 നിയമസഭാംഗങ്ങളിൽ 39 പേരും ഏകനാഥ് ഷിൻഡെക്കൊപ്പം പോയതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ 2022 ജൂൺ 30ന് നടത്താനിരുന്ന വിശ്വാസവോട്ടെടുപ്പിന് മുൻപ് ജൂൺ 29ന് രാജിവച്ചതോടെ പ്രതിപക്ഷ-നേതാവായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രൂപീകരണത്തിന് ഗവർണറെ സമീപിച്ച് 162 പേരുടെ പിന്തുണ അറിയിച്ചു. ജൂൺ 30ന് വിമത ശിവസേന നേതാവായ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ദേവേന്ദ്ര ഫഡ്നാവിസിനെ ബിജെപി കേന്ദ്ര-നേതൃത്വം ഉപ-മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.[10]
അവലംബം
[തിരുത്തുക]- ↑ "ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു; ഫഡ്‌നവിസ് ഉപമുഖ്യമന്ത്രി, Eknath Shinde To Be New CM Maharashtra-devendra fadnavis" https://www.mathrubhumi.com/news/india/eknath-shinde-to-be-new-cm-maharashtra-devendra-fadnavis-1.7650840
- ↑ "ഉദ്ധവ് വെല്ലുവിളിച്ചു; 'ശിവസൈനിക'നെ മുഖ്യമന്ത്രിയാക്കി ബിജെപി; ഫഡ്‌നവിസിന്റെ ത്യാഗം ലക്ഷ്യംകാണുമോ?, Eknath Shinde-Uddhav Thackeray-Devendra Fadnavis" https://www.mathrubhumi.com/news/india/eknath-shinde-uddhav-thackeray-devendra-fadnavis-1.7651139
- ↑ "‘സേന’ സ്ഥാപകദിനത്തിന്റെ പത്താംനാൾ ഉദ്ധവ് തെറിച്ചു, ഷിൻഡെ കയറി- നാൾവഴി– Uddhav Thackeray| Shiv sena| Eknath Shinde| Devendra fadnavis| Manorama News" https://www.manoramaonline.com/news/latest-news/2022/06/30/maharashtra-political-crisis.html
- ↑ "മുഖ്യമന്ത്രിക്കസേരയിൽ 1500 ദിവസം; ഫഡ്നാവിസിന് റെക്കോർഡ് നേട്ടം | Devendra Fadnavis | Manorama News" https://www.manoramaonline.com/news/latest-news/2018/12/07/devendra-fadnavis-creates-history-as-maharashtra-cm.html
- ↑ "ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു | Fadnavis Resigned | Malayalam News" https://www.manoramaonline.com/news/latest-news/2019/11/08/devendra-fadnavis-resigns-maharastra-cm-post.html
- ↑ "അജിത് പവാർ സർക്കാർ രൂപീകരിക്കാൻ സമീപിച്ചു: ഫഡ്‌നാവിസ് | Fadnavis | Ajit Pawar | Maharashtra | Manorama Online" https://www.manoramaonline.com/news/latest-news/2019/12/08/ajit-pawar-approached-me-claims-fadnavis-admits.html
- ↑ "Who is Devendra Fadnavis?". The Times of India. 28 October 2014. Retrieved 29 October 2014.
- ↑ "Devendra Fadnavis to be CM next week; no deputy CM or big berths for Sena". The Times of India. 22 October 2014. Retrieved 29 October 2014.
- ↑ "ബിജെപിയെ ഇരുട്ടടിയിടിച്ച ശിവസേന; പ്രതികാരത്തിന് ദിവസമെണ്ണി ഫഡ്നാവിസ് - Maharashtra Crisis | Manorama Online" https://www.manoramaonline.com/news/latest-news/2022/06/23/maharashtra-political-crisis-2022.html
- ↑ " ഉദിച്ചുയർന്ന് ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപിയുടെ ‘മഹാ’നീക്കങ്ങൾ നിശബ്ദം, കൃത്യം- BJP | Devendra Fadnavis | Manorama News" https://www.manoramaonline.com/news/latest-news/2022/06/30/revenge-served-cold-devendra-fadnavis-strikes-back-after-30-month-wait.html
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.afternoondc.in/city-news/new-state-bjp-president-devendra-fadnavis-faces-daunting-task/article_80121 Archived 2016-03-14 at the Wayback Machine.
- http://transformingindians.org/launch-in-nagpur-on-20th-october-2012-by-mla-devendra-fadnavis/
- http://timesofindia.indiatimes.com/city/nagpur/Save-Nag-River-campaign-NADI-it-is/articleshow/19522250.cms