Jump to content

നീർക്കാവലന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീർക്കാവലന്മാർ
Macromia illinoiensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Macromiidae

Cruisers അല്ലെങ്കിൽ skimmers എന്ന് അറിയപ്പെടുന്ന തുമ്പിസ്പീഷിസുകൾ ഉൾപ്പെടുന്ന കല്ലൻതുമ്പികളുടെ കുടുംബമാണ് നീർക്കാവലന്മാർ (Macromiidae). ജലാശയങ്ങളുടെയും, റോഡിന്റെയും മധ്യത്തിൽ മീതെ പറക്കുന്നതുകാണാം. സൂചിവാലൻ കല്ലൻതുമ്പികളുമായി വലിപ്പത്തിൽ നല്ല സാമ്യമാണ് എങ്കിലും കണ്ണുകൾ പച്ചനിറത്തിലാണ്[1].

കോമരത്തുമ്പികളുടെ (W. F. Kirby, 1890) ഒരു ഉപകുടുംബമായിട്ടാണ് ഇതിനെ കാലങ്ങളോളം കരുതിയിരുന്നത്. ലോകത്താകെ മൂന്നു ജനുസുകളിലായി 125 സ്പീഷിസുകൾ ഉണ്ട്. മുട്ടയിടാാനുള്ള അവയവം വയറിന്റെ അറ്റത്ത് ഇല്ലാത്ത പെൺതുമ്പികൾ വെള്ളത്തിനുമീതെ പറക്കുമ്പോൾ വാലറ്റം വെള്ളത്തിൽ മുട്ടിച്ചാണ് മുട്ടയിടുന്നത്. ആൺതുമ്പികളുടെ സഹായമില്ലാതെയാണ് മുട്ടയിടുന്നത്[1].

കേരളത്തിൽ കാണുന്ന സ്‌പീഷീസുകൾ

[തിരുത്തുക]

Epophthalmia, Macromia എന്നീ രണ്ടു ജീനസുകളിലായി 10 സ്പീഷീസുകളെ ഇത് വരെയായി കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

  1. Epophthalmia frontalis (പുള്ളി നീർക്കാവലൻ)
  2. Epophthalmia vittata (നാട്ടു നീർക്കാവലൻ)
  3. Macromia annaimallaiensis (കാട്ടു പെരുംകണ്ണൻ)
  4. Macromia bellicosa (അടിപിടിയൻ പെരുംകണ്ണൻ)
  5. Macromia cingulata (ആറ്റു പെരുംകണ്ണൻ)
  6. Macromia ellisoni (നാട്ടു പെരുംകണ്ണൻ)
  7. Macromia flavocolorata (മഞ്ഞ പെരുംകണ്ണൻ)
  8. Macromia ida (കാനന പെരുംകണ്ണൻ)
  9. Macromia indica (ഇന്ത്യൻ പെരുംകണ്ണൻ)
  10. Macromia irata (ചൂടൻ പെരുംകണ്ണൻ)

അവലംബം

[തിരുത്തുക]
  • Chacon, Sheryl (2005). "Cruisers (Macromiidae)". Odes for Beginners. Archived from the original on January 27, 2007. Retrieved 2006-04-04.
  • Lung, Mark; Sommer, Stefan (2001). "Macromiidae: The Cruisers". Dragonflies Index. Retrieved 2006-04-04.
  • Martin Schorr; Martin Lindeboom; Dennis Paulson. "World Odonata List". University of Puget Sound. Archived from the original on 2010-10-28. Retrieved 11 August 2010.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. 1.0 1.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis.
"https://ml.wikipedia.org/w/index.php?title=നീർക്കാവലന്മാർ&oldid=3787440" എന്ന താളിൽനിന്ന് ശേഖരിച്ചത്