നെട്ടിശ്ശേരി
ദൃശ്യരൂപം
തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 5കിലോമീറ്റർ കിഴക്കുമാറിയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.പണ്ട് കാലത്ത് എട്ടില്ലക്കാരുടെ ഊരായ്മയിൽ എട്ടു മൂർത്തികൾ വാഴുന്ന ക്ഷേത്രനാമത്തിൽ(എട്ടീശ്വരപുരം) നിന്നും ഉണ്ടായ നാമമാണ് 'നെട്ടിശ്ശേരി'എന്ന് പഴമക്കാരിൽ ചിലർ പറയുന്നു,(നെടിയചേരി,നെട്ചേരി എന്നും സാധ്യത പറയുന്നുണ്ട്) .ഗ്രാമഭംഗി ചോർന്നുപോകാത്ത നഗരഭാഗം ആണ് എന്നതും ഈ പ്രദേശ ത്തിന്റെ പ്രത്യേകയാണ്. ഈ ദേശത്തിന്റെ അതിരുകൾ കാർഷിക നിലങ്ങളാൽ(നെൽപ്പാടങ്ങൾ) ചുറ്റപ്പെട്ടതാണ്. പൗരാണികമായി കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന കുടുംബങ്ങൾ ഇന്നും ഈ പ്രദേശത്ത് ഉണ്ട്. നിലവിൽ തൃശ്ശൂർ കോർപ്പറേഷൻ 16,10എന്നീ ഡിവിഷൻ ഉൾപ്പെടുന്ന ഭൂപ്രദേശമാണിത്.