Jump to content

പഴൂക്കര പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴൂക്കര പള്ളി

തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ പഴൂക്കരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പഴൂക്കര പള്ളി (Pazhookkara Church) അഥവാ സെന്റ് ജോസഫ്സ് പള്ളി (St: Joseph's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്കാ സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ജോസഫിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ അമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴിലാണ് പഴൂക്കര പള്ളി.

ചാലക്കുടിയിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറ് മാറി ചാലക്കുടി-മാള വഴിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

പഴൂക്കര നിവാസികൾ മൂന്ന് കിലോമീറ്റർ അകലെയുള്ള അമ്പഴക്കാട് ഫൊറോന പള്ളിയിലേക്ക് പോകുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 1970 ൽ അമ്പഴക്കാട് ഫൊറോന പള്ളിയെ വിഭജിച്ച് പഴൂക്കര കേന്ദ്രമാക്കി പള്ളി പണിയാനുള്ള അനുമതി ലഭിച്ചു. 1974 മെയ് 8-ാം ൹ പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 1977 ഫെബ്രുവരി 19-ാം ൹ പള്ളി വെഞ്ചിരിപ്പും 1988 ജനുവരി 18-ാം ൹ ഇടവകയാകുകയും ചെയ്തു.

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]

നാഴികക്കല്ലുകൾ

[തിരുത്തുക]
പ്രധാന്യം ദിവസം
പ്രഥമ ദേവാലയ വെഞ്ചിരിപ്പ് 1977 ഫെബ്രുവരി 19
സെമിത്തേരി 1977 ഫെബ്രുവരി 19
വൈദിക മന്ദിരം 1986 ജനുവരി 1
ഇടവക പള്ളിയായത് 1988 ജനുവരി 18

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പഴൂക്കര_പള്ളി&oldid=4228658" എന്ന താളിൽനിന്ന് ശേഖരിച്ചത്