പുലയർപാട്ട്
ദൃശ്യരൂപം
പുലയർ സമുദായരുടെയിടയിൽ കണ്ടുവരുന്ന പ്രത്യേക രീതിയിലുള്ള പാട്ടാണ് പുലയർപാട്ട്. പുലയർ വംശത്തിൽ മാത്രം കണ്ടുവരുന്നതിനാലാണ് പുലയർപാട്ട് എന്ന പേര് വന്നത് എന്ന് കരുതപ്പെടുന്നു. പുലയർക്കിടയിൽ അകൃത്രിമരമണീയങ്ങളായ അനേകം നാടൻപാട്ടുകൾ നിലവിലുണ്ട്. അവയിൽ ആവിഷ്കൃതമായ ഗ്രാമീണപുരാവൃത്തങ്ങൾ ശ്രദ്ധേയമാണ്. പുലയർപാട്ടുകളിൽ അനുഷ്ഠാനഗാനങ്ങൾ അനേകമുണ്ട്. കല്യാണപ്പാട്ടുകളും വിനോദഗാനങ്ങളും കാണാം. വീരചരിതഗാനങ്ങളും പുലയർപാട്ടുകളിൽ നിലവിലുണ്ട്.