ബന്ദി ഛോഡ് ദിവസ്
ദൃശ്യരൂപം
സിഖ് മതസ്ഥരുടെ ഒരു പ്രധാന ഉത്സവമാണ് ബന്ദി ഛോഡ് ദിവസ്(ഇംഗ്ലീഷ്:"Day of Liberation",പഞ്ചാബി: ਬੰਦੀ ਛੋੜ ਦਿਵਸ.) ദീപാവലി ആഘോഷങ്ങളോട് സമാനമായ ഈ ഉത്സവം ദീപാവലി സമയത്ത് തന്നെയാണ് ആഘോഷിക്കുന്നത്. സിഖ് മതത്തിന്റെ ആറാമത്തെ ഗുരു, ഗുരു ഹർഗോബിന്ദും മറ്റു 52 പ്രഭുക്കൻമാരും ഗ്വാളിയർ ജയിലിൽ നിന്നും മോചിതരായ ദിവസമാണ് ആഘോഷം നടക്കുന്നത്. ഈ ദിവസം ബന്ദി ഛോഡ് ദിവസ് എന്നാണ് അറിയപ്പെടുന്നത്.[1][2]
പേരിന് പിന്നിൽ
[തിരുത്തുക]ബന്ദി എന്ന ഹിന്ദിവാക്കിന്റെ അർഥം തടവുകാരൻ എന്നാണ്. ഛോഡ് എന്നാൽ മോചിതനാവുക എന്നും ദിവസ് എന്നാൽ ദിവസം എന്നുമാണ്. ഈ വാക്കുകൾ ചേർന്നാണ് ബന്ദി ഛോഡ് ദിവസ് എന്ന പദം ഉണ്ടായത്. സിഖ് മതസ്ഥരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളായ മഖി, വൈശാഖി എന്നിവയോടൊപ്പം ആഘോഷിക്കുന്ന ഒന്നാണിത്.[3]