Jump to content

മഅ്ദിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഅ്ദിൻ അക്കാദമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഅ്ദിനു സ്സഖാഫത്തിൽ ഇസ്ലാമിയ്യ
Ma'din Academy - جامعة معدن الثقافة الإسلامية
തരംഇസ്‍ലാമിക്
സ്ഥാപിതം1997
ചാൻസലർസയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി
ഡയറക്ടർഡോ. കെ.കെ.എൻ. കുറുപ്പ്
വിദ്യാർത്ഥികൾ25000
സ്ഥലംമലപ്പുറം, കേരളം, ഇന്ത്യ
ക്യാമ്പസ്സ്വലാത്ത് നഗർ
കായിക വിളിപ്പേര്Ma'din
അഫിലിയേഷനുകൾഐ.ഐ.യു.എം
വെബ്‌സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറിൽ 1997 ലാണ് മഅ്ദിൻ അക്കാദമി (ഇംഗ്ലീഷ്:  Ma'din Academy) ആരംഭിച്ചത്. മഅ്ദിൻ അക്കാദമിയുടെ പൂർണ്ണനാമം മഅ്ദിനു സ്സഖാഫത്തിൽ ഇസ്ലാമിയ്യ എന്നാണ്. 1997 ജൂൺ 6 ന് മലപ്പുറം സ്വലാത്ത് നഗറിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം ഇന്ന് നാൽപത്തഞ്ചിലധികം സ്ഥാപനങ്ങളിലായി 25000[1] വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.

അംഗീകാരം

[തിരുത്തുക]

ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ, ദാറുൽ മുസ്തഫ[2] ഉൾപ്പെടെ ഒട്ടേറെ സർവകലാശാലകളുമായി അക്കാദമിക ധാരണാ പത്രങ്ങൾ മഅ്ദിൻ ഒപ്പു വെച്ചിട്ടുണ്ട്. മലേഷ്യൻ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റോടെയുള്ള ഇസ്ലാമിക്ക് ബാങ്കിങ് പഠിപ്പിക്കാനുള്ള കേന്ദ്രമായും ജാമിഅമില്ലിയ്യയുടെ സ്റ്റഡിസെന്ററായും മഅ്ദിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. സാംസ്‌കാരിക-ചരിത്ര പഠന മേഖലയലെ സഹകരണത്തിന് യുഎസ് ആസ്ഥാനമായ ഷെൻഗെ ഇന്റർനാഷണൽ പീസ് ഫൗണ്ടേഷനും മഅ്ദിൻ അക്കാദമിയും ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.[3] സ്പാനിഷ് ഭാഷാ പഠനത്തെ വിപുലപ്പെടുത്തുന്നതിന് വേണ്ടി മഅ്ദിൻ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ടോ സെർവാൻതസുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.[4]

സയ്യിദ് അഹമദുൽ ബുഖാരി അവാർഡ്

[തിരുത്തുക]

അറബി ഭാഷാ രംഗത്തെ സംഭാവനക്കും സേവനത്തിനും മഅ്ദിൻ അക്കാദമി നൽകുന്ന പുരസ്‌കാരമാണ് സയ്യിദ് അഹമദുൽ ബുഖാരി അവാർഡ്. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരിയുടെ പിതാവായ അഹ്മദുൽ ബുഖാരിയുടെ നാമധേയത്തിലാണ് അവാർഡ്. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, എ കെ അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ഇ. സുലൈമാൻ മുസ്‌ലിയാർ, ചിത്താരി ഹംസ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം[5] എന്നീ അറബി ഭാഷാ രംഗത്ത് നിസ്തുല സേവനങ്ങൾ നടത്തിയ പണ്ഡിതന്മാർക്കാണ് കഴിഞ്ഞ വർഷങ്ങളിൽ അവാർഡുകൾ സമ്മാനിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.[6]

അദനി عدني

[തിരുത്തുക]

സ്ഥാപനത്തില് നിന്ന് പഠനം പൂര്ത്തീകരിച്ച വിദ്യാര്ത്ഥികള്ക്ക് നല്കുന്ന ഇസ്ലാമിക് ബിരുദമാണ് അദനി. 2016 ലാണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത്. ഇതിന്റെ പ്രഖ്യാപനം നടത്തിയത് സമസ്ത പ്രസിഡന്റ്. ജാമിഅഃ സഅദിയ്യ സ്ഥാപകനും നൂറുൽ ഉലമ ma അബ്ദുൽ ഖാദിർ മുസ്‌ലിയാർ ആണ് .

ചില സ്ഥാപനങ്ങൾ

[തിരുത്തുക]

മത, ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് മഅ്ദിൻ നടപ്പാക്കുന്നത്. അനാഥാലയങ്ങൾ, കോളേജുകൾ, സ്കൂളുകൾ, അന്താർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് മഅ്ദിൻ അക്കാദമി.

  • ആര്ട്സ് ആൻഡ്‌ സയൻസ് കോളേജ്
  • റെസിഡെൻഷ്യൽ സ്കൂൾ
  • ദഅ് വ കോളേജ്
  • ശരീഅത്ത് കോളേജ്
  • ഖുർആൻ പഠന കേന്ദ്രം
  • മഅ്ദിൻ അറബിക് സ്റ്റഡി സെന്റർ[7]
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടര്കിഷ് സ്റ്റഡീസ്
  • മീഡിയ സ്കൂൾ
  • പോളിടെൿനിക് കോളേജ്
  • പബ്ലിക്‌ സ്കൂൾ
  • സ്പാനിഷ്‌ അക്കാദമി
  • സ്കൂൾ ഓഫ് എക്സലൻസ്
  • ഷീ ക്യാമ്പസ്‌
  • ഏബ്ൾ വേൾഡ്
  • മഅ്ദിൻ ക്യൂ ലാന്റ്
  • മഅ്ദിൻ ഇൻഡസ് അക്കാദമി
  • മഅ്ദിൻ ഹോം സയൻസ് സെന്റർ[8]

എജ്യൂ പാർക്ക്

[തിരുത്തുക]
പ്രമാണം:Ma'din hi-tech library.jpg
മഅ്ദിൻ ഹൈടെക് ലൈബ്രറി കാന്തപുരം ഉസ്താദ്‌ ഉദ്‌ഘാടനം ചെയ്യുന്നു.[9][10][11][12]

സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ബഹുമുഖ പദ്ധതികളോടെയുള്ള മഅ്ദിൻ അക്കാദമിയുടെ പുതിയ സംരംഭമാണ് മഅ്ദിൻ എജ്യൂ പാർക്ക്.[13]

ദഅ്‌വ കോളേജ്

[തിരുത്തുക]

മതവിദ്യാഭ്യാസത്തോടുകൂടെ ഭൗതികവിദ്യയും അഭ്യസിപ്പിക്കുന്ന വിദ്യാഭ്യാസ സമുച്ഛയമാണ് മഅ്ദിൻ ദഅ്‌വ കോളേജുകൾ. മഅ്ദിൻ സ്ഥാപനത്തിന്റെ കീഴിൽ 5 വലിയ ദഅ്‌വാ കോളേജുകളും 5ൽ അധികം ഓഫ് കാമ്പസുകളും പ്രവർത്തിച്ച് വരുന്നു.

മഅ്ദിൻ ഇൻഡസ് അക്കാദമി

[തിരുത്തുക]

കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേടാനുള്ള സംരംഭമാണ് ഇൻഡക്‌സ് അക്കാദമി. സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സകൂൾ പഠനം മത വിഷയങ്ങളിൽ പരിശീലനം  എന്നിവ നല്കുന്നു.

സ്‌കൂൾ ഓഫ് എക്‌സലൻസ്

[തിരുത്തുക]

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ സയൻസ് വിഷയങ്ങളിലും 85 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരെ തിരഞ്ഞെടുത്ത് സയൻസ് ഒപ്ഷനൽ സബ്ജക്ട് തിരെഞ്ഞെടുത്ത് തുടർ പഠനത്തിൻ അവസരം ഒരുക്കുന്ന സ്ഥാപനം. മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനം നൽകുന്നതോടൊപ്പം മതപഠനത്തിനും അവസരം നൽകുന്നു.[14]

ഡെസ്റ്റിറ്റിയൂട്ട് ഹോം

[തിരുത്തുക]

മഅ്ദിൻ ഡെസ്റ്റിറ്റിയൂട്ട് ഹോം 2008ൽ തുടക്കം കുറച്ചു. ഡെസ്റ്റിറ്റിയൂട്ട് ഹോം ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർതിക്കുന്നു. ഇസ്ലാമിക്ക് ദഅ്‌വ കോളേജ്, ഹിഫഌൽ ഖുർആൻ കോളേജ്, മോഡൽ അക്കാദമി എന്നീ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ദത്തെടുത്ത് വളർത്തുന്നു.

പോളിടെക്‌നിക്ക് കോളേജ്

[തിരുത്തുക]

മലപ്പുറം ജില്ലയിലെ ആദ്യത്തെ സ്വാശ്രയ പോളിടെക്‌നുക്ക് കോളേജാണ് മഅ്ദിൻ സ്ഥാപിച്ചത്. 1. സിവിൽ എഞ്ചിനീയറിങ് 2. മെക്കാനിക്കൽ എഞ്ചിനീയറിങ് 3. ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് 4.കമ്പ്യൂടർ എഞ്ചിനീയറിങ് 5. ഓട്ടോമൊബൈൽ എഞ്ചിനീയറിങ് 6. ആർകിടെക്ചർ എന്നീ മേഖലകളിൽ വിദ്യാഭ്യസം നൽകുന്നു.

മഅ്ദിൻ ക്യൂ ലാന്റ്

[തിരുത്തുക]

പെൺകുട്ടികൾക്ക് സുരക്ഷിതമായി ഖുർആൻ മനഃപാഠമാക്കുന്നതോടൊപ്പം ഭൗതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനമാണ് മഅ്ദിൻ ക്യൂ ലാന്റ്. മലപ്പുറം ജില്ലയിലെ പുല്പറ്റയിലാണ് സ്ഥാപനം നിലകൊള്ളുന്നത്‌[15]

എൻകൗമിയം

[തിരുത്തുക]

മഅ്ദിൻ അക്കാദമിയുടെ പന്ത്രണ്ടാം വാർഷികാഘോഷത്തെയാണ്‌ എൻകൗമിയംഎന്ന് വിളിക്കപ്പെടുന്നത്. എൻകൗമിയം എന്നത് ഇംഗ്ലീഷ് ഭാഷയാണ്‌. പ്രകീര്ത്തനം എന്നാണര്ത്ഥം.[16][17][18][19]

വൈസനിയം

[തിരുത്തുക]

മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷത്തെയാണ്‌ വൈസനിയം(Latin: [vicennium])[20] എന്ന് വിളിക്കപ്പെടുന്നത്. ലാറ്റിൻ ഭാഷയിലെ വൈസനിയം എന്ന വാക്കിനർത്ഥം ഇരുപത് വർഷങ്ങൾ എന്നാണ്. 2017 ഡിസംബറിൽ അവസാനിക്കുന്ന വൈസനിയം പരിപാടികൾ ബഹു: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.ഗൾഫ് രാജ്യങ്ങൾ, ഫിജി, ആസ്‌ത്രേലിയ, മലേഷ്യ, എന്നീ രാജ്യങ്ങളിൽ പ്രീ കോൺഫറൻസുകൾ നടന്നു.[21] മത-ഭൗതിക വിദ്യാഭ്യാസത്തിനായി ഓൺലൈൻ പഠനാവസരങ്ങളുണ്ടാക്കുന്ന വെർച്വൽ യൂണിവേഴ്‌സിറ്റി[22] വിദ്യാഭ്യാസം, മതം, സാംസ്‌കാരികം സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം എന്നീവിഭാഗങ്ങളിലായി നടക്കുന്ന വിവധ പദ്ധതികളാണ് വൈസനിയം വിഭാവനം ചെയ്യുന്നത്. 2015 آ ആരംഭിച്ച വൈസനിയം പരിപാടികളുടെ സമാപനം 2018 ഡിസംബہ 27,28,29,30 തി؟തികളിലാണ് നട،ുന്നത്.

ഹോസ്‌പൈസ്

[തിരുത്തുക]

ആതുര സേവനത്തിലെ മഅ്ദൻ മുഖമാണ് ഇത്. ഹോസ്‌പൈസ് എന്നാൽ അഭയകേന്ദ്രം എന്നാണ് അർത്ഥം. അത്യാഹിതങ്ങളിൽ ആശുപത്രികളിൽ എത്തിക്കാൻ ആദുനിക സംവിദാനത്തോട്കൂടെയുള്ള ആംബുലൻസ് സേവനവും പാലിയേറ്റീവ് ഹോംകെയറും പദ്ധതിയുടെ ഭാഗമായി പ്രവർത്തനസജ്ജമായിട്ടുണ്ട്.[21][23][24][25][26] വൈസനിയത്തിന്റെ ഏറ്റവും പ്രധാന പദ്ധതിയാണ്. മഅ്ദിൻ ഹോസ്‌പൈസ്[27] പാരാപ്ലീജിയ രോഗികൾക്ക് ആശ്വാസം നല്കാൻ പാരാപ്ലീജിയ സ്‌നേഹ മീറ്റ് സംഘടിപ്പിച്ചു.[28][29]

മെഡ്ഹിൽഫെ

[തിരുത്തുക]

പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ കാമ്പാണ് മെഡ്ഹൽഫെ. കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.രണ്ടാം ഘട്ട മെഡ്ഹിൽഫെ പ്രഖ്യാപിച്ചു.[30]

ഏബ്ൾ വേൾഡ്

[തിരുത്തുക]

ഏബ്ൾ വേൾഡ് എന്നാൽ ശേഷിയുടെ ലോകം. മഅ്ദിൻ വൈസനിയത്തിന്റെ ഭാഗമായി ഭിന്ന ശേഷിയുള്ളവർക്കും വിവിധ കാരണങ്ങളാൽ പൊതു ധാരയിലേക്ക് വരാൻ കഴിയാത്തവർക്കുമായി 2017 ജൂലൈ 27ന് മഅ്ദിൻ കാമ്പസിൽ വച്ച് ഈ സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നടന്നു. 

വീൽ ചെയർ രോഗികൾ, അപകടങ്ങളിൽ പെട്ട് ശയ്യാവലംബികളായവർ, ഓട്ടിസം ബാധിച്ചവർ , സാധാരണ ശാരീരിക മാനസിക ശേഷിയില്ലാത്തവർ, എന്നീ വിഭാകങ്ങൾകുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്പുനരധിവാസം, ഡെ കെയർ, തൊഴിൽ പരിശീലനം, ഫാമി എംപവർമെന്റ്, കൗൺസിലിംഗ് എന്നിവയാണ് ഇവർക്ക് തയ്യാറാക്കിയിട്ടുള്ളത്.[31]

ആഗ്രോ സ്‌പെയ്‌സ്

[തിരുത്തുക]

കാർഷിക രംഗത്തെ സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിനും  വിഷരഹിത കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി കൃഷിമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് ആഗ്രോ സ്‌പെയ്‌സ്.</[1] Archived 2018-02-05 at the Wayback Machine[2]

ഇബ്‌നു ബത്തൂത്ത സമ്മേളനം

[തിരുത്തുക]

കേരളം, തമിഴ്‌നാട് കർണാടകയുടെ ചില ഭാഗങ്ങൾ എന്നിവയെല്ലാമുൾപ്പെട്ട ഭൂപ്രദേശമായിരുന്ന മലബാറിലേക്ക് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരപഥവും വാണിജ്യ മേഖലയിലെ മലബാറിന്റെ പാരമ്പര്യവും ചർച്ചാവിഷയമാക്കി അഗാദീർ യൂണിവേഴ്‌സിറ്റി, മലേഷ്യൻ അന്താരാഷ്ട്ര ഇസ്ലാമിക്ക് സർവകലാശാല, യൂ. എൻ. എ.ഒ.സി, ഹംദർദ് ഫൗണ്ടേഷൻ എന്നിവരുടെ സംഘാടനത്തിൽ മഅ്ദിൻ അക്കാദമി ആദിത്ത്യമരുളുന്ന ചരിത്രപഠനവും സെമിനാർ അവതരണവുമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.[32]

വിക്കിപീഡിയ:പഠനശിബിരം/മലപ്പുറം 2

[തിരുത്തുക]

മഅ്ദിൻ അക്കാദമി മലപ്പുറത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ സഹായത്തോടെ നടത്തുന്ന പഠന ശിബിര പരിപാടിയാണിത്. മഅദിൻ ഇരുപതാം വാർഷികമായ വൈസനീയം പരിപാടിയുടെ ഭാഗമായാണ് ഇത് നടത്തപെട്ടത്.

കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.arabnews.com/news/608271
  2. "മഅദിനും ദാറുൽ മുസ്തഫ യൂനിവേഴ്‌സിറ്റിയും സഹകരിച്ചു പ്രവർത്തിക്കും". Archived from the original on 2014-04-04.
  3. http://www.vanitha.in/content/mm/ch/malappuram/features/malappuram-ma-din-mou-with-zheng-he.html[പ്രവർത്തിക്കാത്ത കണ്ണി]
  4. "രാജ്യാന്തര സഹകരണങ്ങളും കരാറുകളും". Archived from the original on 2019-12-21.
  5. "സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർക്ക്". Saturday, December 21, 2019. Archived from the original on 2019-12-28. {{cite web}}: Check date values in: |date= (help)
  6. "സയ്യിദ് അഹമദുൽ ബുഖാരി അവാർഡ്". Archived from the original on 2019-12-21.
  7. "മഅ്ദിൻ അറബിക് സ്റ്റഡി സെന്റർ". Archived from the original on 2019-12-21.
  8. "മഅ്ദിൻ ഹോം സയൻസ് സെന്റർ". Archived from the original on 2019-12-21.
  9. http://www.muhimmathonline.com/2015/11/mahdin-library.html[പ്രവർത്തിക്കാത്ത കണ്ണി]
  10. http://janayugomonline.com/%E0%B4%AE%E0%B5%8B%E0%B4%A1%E0%B5%87%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B1%E0%B4%BF-%E0%B4%B8%E0%B5%86%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B0/[പ്രവർത്തിക്കാത്ത കണ്ണി]
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-01. Retrieved 2016-04-06.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-25. Retrieved 2016-04-06.
  13. "മനോരമ ഓൺലൈൻ.കോം". Retrieved 2012-07-13.[പ്രവർത്തിക്കാത്ത കണ്ണി]
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-30. Retrieved 2016-11-09.
  15. "മഅ്ദിൻ ക്യൂ ലാന്റ്". https://www.madin.edu.in/ml/qland/. {{cite web}}: External link in |website= (help); Missing or empty |url= (help)
  16. "Khaleel Bukhari urges Sunnis to exercise their franchise".
  17. "Ma'din launches Encomium".
  18. "'Encomium' finale from tomorrow".
  19. "IUML disappointment".
  20. http://www.business-standard.com/article/pti-stories/ma-din-academy-to-celebrate-20th-anniversary-115032401042_1.html
  21. 21.0 21.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-08. Retrieved 2016-04-04.
  22. "മഅ്ദിൻ വൈസനിയം: മിഡിൽ ഈസ്റ്റ്തല ഉദ്ഘാടനം അബുദാബിയിൽ".
  23. http://ucbrowser.dailyhunt.in/news/india/malayalam/deepika-epaper-deepika/mega-medikkal-kyamb-samapichu-newsid-47252280[പ്രവർത്തിക്കാത്ത കണ്ണി]
  24. http://ucbrowser.dailyhunt.in/news/india/malayalam/mangalam-epaper-mang/aayirangalkk-aashvasameki-vaisaniyam-mega-medikkal-kyanp-samapichu-newsid-47253205[പ്രവർത്തിക്കാത്ത കണ്ണി]
  25. http://www.mangalam.com/malappuram/386772
  26. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-03. Retrieved 2016-04-13.
  27. "ആയിരങ്ങൾക്ക് ആശ്വാസമേകി വൈസനിയം മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു". Archived from the original on 2016-06-17.
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-03. Retrieved 2016-10-04.
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-26. Retrieved 2016-10-04.
  30. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-17. Retrieved 2016-04-13.
  31. "Foundation Stone Laid for Able World". Retrieved 05 August 2017. {{cite web}}: Check date values in: |access-date= (help)
  32. "മലബാർ പഠനങ്ങളുടെ പൊരുൾ തേടാൻ അന്താരാഷ്ട്ര ഇബ്‌നു ബത്തൂത്ത സമ്മേളനം". Archived from the original on 2019-12-21.
"https://ml.wikipedia.org/w/index.php?title=മഅ്ദിൻ&oldid=4095161" എന്ന താളിൽനിന്ന് ശേഖരിച്ചത്