Jump to content

മലായാളം ഭാഷാപഴക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളം ലക്ഷദ്വീപ് മയ്യഴി തുടങ്ങിയ നാടുകളിൽ നിലനിൽക്കുന്ന എഴുത്ത് സംസാര ഭാഷകളാണ് മലയാളം. എഴുത്തുകളുടെയും പുസ്തകങ്ങളുടെയും സാഹിത്യത്തിന്റയും ലിഖിതങ്ങളുടെയും അക്ഷരമാലയുടെയും തെളിവിന്റ അടിസ്ഥാനത്തിൽ മലയാളം ഭാഷക്കും കേരളത്തിനും എത്രയേറെ ആണ്ടുകൾ നീണ്ട പഴക്കം ഉണ്ടെന്ന് നിർണ്ണയിക്കാൻ മലയാളം ഭാഷാപഴക്കം എന്ന താളിലൂടെ പരിശ്രമിക്കുന്നു.

മലയാളം ഭാഷ
മലയാളം ഭാഷാപഴക്കം
ഏറ്റവുംപഴയരേഖ B. 200 – മുതൽ
ഏറ്റവുംപുതിയരേഖ C. 2022 ഏപ്രിൽ 12

ഒരു ഭാഷ എന്നത് എഴുതിയിരിക്കുന്ന ലിപിയെ മാത്രം ആശ്രയിച്ചിട്ടുള്ളത് അല്ല. മലയാളം വേണം എങ്കിൽ ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ലിപികൾ ഉപയോഗിച്ച് എഴുതാൻ സാധിക്കുന്നതാണ്. പഴയ താളിളിയോലകൾ ലഖിതങ്ങൾ എല്ലാം തമിഴ്ലോ സംസ്‌കൃത ലിപിയിലോ ഉള്ളത് ആണെങ്കിലും അത് മലയാളം ആവാൻ സാധ്യത ഉണ്ട്. വ്യക്തമായ വായനാ പാഠവം ഉണ്ടെങ്കിൽ മാത്രമേ അത് തിരിച്ചറിയാൻ ആവുള്ളു. മലയാളം ലിപി ഉണ്ടാവുന്നതിനും എത്രയോ കാലം മുന്നേ തമിഴ് ലിപിയിലും ബ്രഹ്മി ലിപിയിലും മലയാളം എഴുതി പോന്നിട്ടുണ്ടാവും. വ്യാകരണ രീതി അടിസ്ഥാനത്തിൽ തമിഴിന്റ പഴക്കം ചെന്ന തോൽക്കാപ്പിയത്തിൽ പോലും മലയാളം ഭാഷയുടെ തനിമ കാണുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ മലയാളം ഭാഷയുടെ പഴക്കത്തെ നമ്മൾ തിരിച്ചറിയാൻ ശ്രമിക്കണം.

തുളു,സംസ്‌കൃത മുതലായ ഭാഷകൾ എഴുതുവാനും മലയാളം ലിപി ഉപയോഗിച്ചിരുന്നു ആയതിനാൽ തന്നെ ഒരു ഭാഷ എഴുതുന്ന ലിപി കണ്ടോ സ്ഥലം കണ്ടോ ഭാഷയെ വിലയിരുത്താതെ വ്കാരണം ഘടന തനിമ നോക്കി ഭാഷകളെ മനസിലാക്കാൻ ശ്രമികുക.

മലയാളം മൊഴിയുടെ ഉരുത്തിരിയൽ ആധുനിക തമിഴിൽ നിന്നോ സംസ്‌കൃതം ഭാഷയിൽ നിന്നോ അല്ല, മറിച്ച് തികച്ചും വേർപെട്ട മുറയിൽ തന്നെ കേരളനാടിന്റ ചുറ്റളത്തിൽ നിലനിന്നിരുന്ന ഭാഷ അത് മൂല ദ്രാവിഡ ഭാഷയിൽ നിന്നും നേരിട്ട് പരിണമിച്ചു ഉണ്ടായത് ആണ്. കാലന്തരത്തിൽ സംസ്‌കൃതം ഇംഗ്ലീഷ് മറ്റിനം ഭാഷകളോടും ഇണങ്ങി ചേരേണ്ടി വന്നു എങ്കിലും മലയാളം ഭാഷ അവരുടെ കുട്ടിയായി കാണാൻ ആവില്ല.

ഇംഗ്ലീഷ് വാക്കുകൾ മലയാളം ഭാഷ സംസാരിക്കുന്നവർ ഉപയോഗിക്കുന്നു എന്ന കാരണം കൊണ്ട് മലയാളം ഭാഷ ഇംഗ്ലീഷ് ഭാഷയുടെ കുഞ്ഞ് ആവുകയില്ല, അതിലും പഴക്കം ചെന്ന സ്വന്തം പെറ്റ വാക്കുകൾ മാറ്റി നിർത്തി അന്യ ഭാഷ വാക്കുകൾ ഉപയോഗിക്കുന്നു എന്നു വച്ചു, അന്യ ഭാഷയുടെ കുട്ടി ആണെന്ന് അല്ല അതിനെ പറയേണ്ടത്. ഒരു ഭാഷയുടെ വാക്കുകൾ കൊണ്ട് മാത്രം അല്ല അത് ഉപയോഗിക്കുന്ന രീതികൊണ്ട് കൂടിവേണം ഒരു ഭാഷയെ വിലയിരുത്താൻ. ഒക്സിജനെടുക്കുന്നു, വാട്ടറുഡ്രിങ്കുന്നു എന്നൊക്കെ പറയുന്നിടത്തു ഇംഗ്ലീഷ് വാക്കുകൾ ആയ ഒക്സിജൻ, വാട്ടർ എന്ന വാക്കുകളെക്കാൾ എടുക്കുന്നു കുടിക്കുന്നു എന്ന നമ്മുടെ പ്രത്യയങ്ങൾ ആണ് നമ്മൾ നോക്കേണ്ടത്. ഒരു ഭാഷയുടെ പ്രത്യയങ്ങൾ ആണ് ആ ഭാഷയെ മറ്റു ഭാഷകളിൽ നിന്ന് വേർതിരിക്കുന്നത്.

മലയാളത്തിനു തമിഴ് വാക്കുകളോട് സാമ്യം വരുന്നു എന്ന കാരണം കൊണ്ട് മലയാളം തമിഴിന്റ പുത്രി ആവുകയില്ല. അവർ തൂങ്കീട്ട് ഇറുക്കുറാൻ എന്ന് തമിഴിൽ പറയുന്നു അദ്ദേഹം ഉറങ്ങികൊണ്ടിരിക്കുന്നു എന്ന് മലയാളത്തിലും പറയുന്നു. ഇവിടെ രണ്ട് തരത്തിൽ ഭാഷയുടെ വേർതിരിയിൽ നമ്മൾക്ക് കാണേണ്ടതുണ്ട്. ഒന്ന് സ്വന്തം വാക്കുകൾ, ഉറക്കം, തൂക്കം, നിദ്രാ എന്ന് കേൾക്കുമ്പോൾ മലയാളം തമിഴ് സംക്രീത് എന്ന ഏത് ഭാഷ വാക്കാണ് എന്ന് നമ്മൾക്കു മനസിലാക്കാൻ കഴിയും. രണ്ട് ഭാഷ വേർതിരിവ് അറിയാൻ പ്രത്യേയം നോക്കണം ഒരേ വാക്ക് ഉപയോഗിച്ചാൽ പോലും തൂങ്കിറാൻ (തൂങ്കുന്നു), ഉറങ്ങുന്നു (ഉറങ്കിറാൻ) ഒരു പ്രത്യേയം മാത്രം മതിയാകും ഒരു ഭാഷ മറ്റേ ഭാഷയുടെ കുട്ടി അല്ലെന്നു മനസിലാക്കാൻ.

  • എങ്കിട്ടെ കൊട് - എന്റടുത്തു നൽകു
  • അവൻ സോൾരതൈ കേള് - അവൻ പറയുന്നത് കേൾക്ക്
  • നീ വണ്ടിയെ ഓട്ട് - നീ വണ്ടി ഓടിക്ക്
  • നാ മധുപാനം പണ്ണമാട്ടെ - ഞാൻ കള്ള് കുടിക്കില്ല
  • നീ കുടിക്കാതെ - നീ കുടിക്കരുത്
  • നീ താൻ പണ്ണണം - നീ ആണ് ചെയ്യേണ്ടത്

ഇത്തരത്തിൽ സാമ്യം വാക്കുകൾ ഉപയോഗിച്ചെങ്കിൽ പോലും ഭാഷകൾ കുട്ടികൾ ആണെന്ന് പറയാൻ പറ്റില്ല. കാരണം ഇന്നത്തെ തമിഴോ മലയാളമോ സംസാരിക്കുന്നത് പോലെ അല്ല മൂല ദ്രാവിഡ ഭാഷയോ സങ്ക തമിഴ് ഭാഷയോ ഉച്ചാരിക്കുന്നത്. ആ ഭാഷയുടെ പുത്രന്മാരാണ് ഇപ്പോഴത്തെ തമിഴും മലയാളവും എന്നത് ആണ് വാസ്തവം.

തമിഴ് എന്ന ഒരു പേര് ഇട്ടത് കൊണ്ട് മാത്രം ഇപ്പോഴത്തെ തമിഴ് പഴയ തമിഴ് ആവുകയില്ല. ഉദാഹരണം ആയിട്ട് പറഞ്ഞാൽ മുത്തച്ഛന്റ പേര് കൊച്ചുമകന് ഇട്ടു എന്ന കാരണം കൊണ്ട് കൊച്ചുമകനും മുത്തച്ചനും ഒരാൾ ആകുമോ.

പഴയ കാലത്തു കേരളത്തിൽ നിലനിന്ന ഭാഷ തമിഴ് എങ്ങനെ പുതിയ തമിഴ് ആയോ അതെ പോലെ മലയാളം പുതിയ മലയാളം ആയി അത് കാലന്തരത്തിൽ എല്ലാ നാട്ടിലും പരിണാമം ഉണ്ടാവുന്നത് തന്നെയാണ്. എന്നു വച്ചു അത് മറ്റൊരു ഭാഷയുടെ പുത്രൻ ആണെന്ന് പറയാൻ സാധിക്കില്ല.

പഴയ തമിഴ് സാഹിത്യങ്ങളിൽ കാണുന്ന മലയാളം സ്വന്തം വാക്കുകളും പ്രത്യയങ്ങളും വിലയിരുത്തി മലയാളം ഭാഷയുടെ പഴക്കം ഗണിക്കാൻ ഇതിലൂടെ തെളിവുകൾ സഹിതം ശ്രമിക്കുന്നു. കൂടുതൽ അറിയാൻ എല്ലാം വായിക്കുക.

പുതിയത് എഴുതുക

[തിരുത്തുക]

ക്രി.മു<8000-5000>

[തിരുത്തുക]

ഹാരപ്പയിൽ നിന്നും ലഭിച്ച വായിക്കാൻ ഭാഷയോ ലിപിയോ മനസിലാകാത്ത സിന്ധു നാഗരി ലിപിയിൽ ഉള്ള എഴുത്തു കുറികൾ വയനാട്ടിൽ ഇടക്കൽ ഗുഹകളിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് ഏത് ഭാഷയിൽ ഉള്ളതാണ് എന്നത് വായിക്കാൻ കഴിയാത്ത അത്രയും നാളുകൾ ഇത് കേരളത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന സ്ഥലം ആയതിനാൽ ഇത് മലയാളം ആണോ അല്ലയോ എന്നത് നമ്മൾ ഇനിയും സംശയിക്കേണ്ടിയിരിക്കുന്നു.

2ാം നൂറ്റാണ്ട് ക്രി.മു

[തിരുത്തുക]

തൊൽക്കാപ്പിയം

[തിരുത്തുക]

ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്ന് കരുതപ്പെടുന്ന തോൽക്കാപ്പിയം തമിഴ് ഭാഷയുടെ പാണിനീയം ആയിട്ട് കരുതപ്പെടുന്നു എങ്കിലും അതിൽ തമിഴ് ഭാഷയിൽ നിലനിൽക്കാത്തതോ മലയാളം ഭാഷയിൽ നിലകൊള്ളുന്നതും ആയ പൊതു മലയാളം ഭാഷയുടെ ചില അടിസ്ഥാന സ്വഭാവങ്ങളും അതിൽ കുറിക്കപ്പെട്ടിട്ടുണ്ട്.

മലയാളം ഭാഷയുടെ വ്യകാരണമാണ് തോൽക്കാപ്പിയം എന്നത് തോൽക്കാപ്പിയം വ്യാകരണം പറയുന്ന 40% വ്യാകരണ രീതിയും മുറകളും മലയാളം ഭാഷ മാത്രമാണ് പിന്തുടരുന്നത് എന്നത് ഇതിനെ ആട്ടി ഉറപ്പിക്കുന്നു.

യത്ത് എന്ന പ്രത്യയം

[തിരുത്തുക]

തമിഴിൽ പൊതുവെ ഇൽ എന്ന പ്രത്യയം ആണ് ഉപയോഗിക്കുന്നത്. യത്ത് എന്നത് മലയാളത്തിന്റെ സ്വന്തം പ്രത്യായം ആണ്. തോൽക്കാപ്പിയത്തിൽ പനിയത്ത്,വലിയത്ത് എന്നതരം അന്ത്യം വരുന്ന വാക്കുകകൾ ഉപയോഗിക്കുന്നുണ്ട്. പനിയിൽ, വിണ്ണിൽ,മാനിൽ ഇത്തരം ഇൽ വരുന്ന വാക്കുകൾ മാത്രമേ തമിഴിൽ ഉപയോഗിക്കുന്നുള്ളു. മഴയത്ത്, വെയിലത്ത്, വാനത്ത്, മാനത്ത് മുതലായ പ്രത്യം മലയാളത്തിൽ ഇന്നും ഉപയോഗിച്ച് വരുന്നു എന്നത് മലയാളം ഭാഷ തോൽക്കാപ്പിയം എഴുതുന്നതിനു മുൻപേ നിലനിന്നിരുന്നു എന്നതിന്റ തെളിവാണ്.

ആ അന്ത ഈ ഇന്ത

[തിരുത്തുക]

തോൽക്കാപ്പിയത്തിൽ പറയുന്നത് ആ മരം ഈ മരം എന്ന തരത്തിൽ ആ, ഈ എന്ന സൂചകങ്ങൾ കാവ്യ ഭാഷയിൽ മാത്രമാണ് തമിഴിൽ ഉപയോഗിക്കുന്നത് എന്നാണ്. എന്നാൽ മലയാളത്തിൽ ഇന്നും ആ വീട് ഈ പറമ്പ് മുതലായ ആ, ഈ ഉപയോഗം തുടർന്ന് വരുന്നു 2000 വർഷത്തിൽ അതികം മലയാളം ഭാഷയുടെ പഴക്കം കാണിക്കാൻ ഇത് മാത്രം മതിയാകും തമിഴിൽ അന്ത വീട് ഇന്ത വീട് അതുപോലെ മാത്രമാണ് ഉപയോഗിക്കുന്നത്

മാർ എന്ന പ്രത്യയം

[തിരുത്തുക]

തോൽക്കാപ്പിയത്തിൽ പറയുന്നത് പോലെ മാർ എന്ന ബഹുവചന പ്രത്യയ ഉപയോഗം തമിഴിൽ കാണുന്നില്ല. കള്ളന്മാർ, അവന്മാർ, ചേട്ടന്മാർ, മുതലായ ഉപയോഗം മലയാളത്തിൽ മാത്രം ഉള്ളത് മലയാളത്തിന്റെ പഴക്കം കാണിക്കാൻ ഉള്ള മറ്റൊരു തെളിവാണ്. അവങ്കൾ, കൊള്ളൈകാരങ്കൾ, അണ്ണർകൾ ഇതു പോലെ ആണ് തമിഴിൽ ഉള്ളത് എന്നതാണ് വസ്തുത.

കൾ എന്ന പ്രത്യയം

[തിരുത്തുക]

ബഹുവചനം കാണിക്കാൻ ഉപയോഗിക്കുന്ന കൾ എന്ന വാക്കും ലളിതമായി തമിഴിൽ ഉപയോഗിക്കൽ ഇല്ല. ആനകൾ, തവളകൾ, വണ്ടികൾ എന്നിങ്ങനെ കൾ എന്ന വാക്ക് മലയാളത്തിനു സാധാരണം ആണ്. തമിഴിൽ യാനെങ്കെ, തവളെങ്കെ, പാറേങ്കെ ഇങ്ങനെ ഉപയോഗിക്കുന്നത് തോൽക്കാപ്പിയത്തിൽ പറയുന്ന വ്യകാരണം മലയാളം ഭാഷയുടെ ആണ് എന്നത് എടുത്തു കാണിക്കുന്നു.

4ആം നൂറ്റാണ്ടിൽ

[തിരുത്തുക]

ഇടക്കൽ ലിഖിതം

[തിരുത്തുക]

വയനാടിലെ ഇടക്കൽ എന്ന സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹകളിൽ നിന്നും കണ്ടെടുത്ത എഴുത്തു ലൈഖിതങ്ങളാണ് ഇടക്കൽ ലിഖിതങ്ങൾ.

2012ആം ആണ്ടിൽ നടത്തിയ ഒരു പര്യവേഷണത്തിലൂടെ വയനാട്ടിലെ എടയ്ക്കൽ അഥവാ ഇടയ്ക്കൽ ഗുഹയിൽ നിന്നും കണ്ടെത്തിയ ശിലാലിഖിതങ്ങളിൽ നിന്ന് 4ആം നൂറ്റാണ്ടിൽ എഴുതപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഈ പഴമ എന്ന് വായിക്കതക്ക വിതമുള്ള ഒരു ബ്രഹ്മിലിപി എഴുത്ത് കണ്ടെത്തുക ഉണ്ടായി. മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി നൽകപ്പെടുന്നതിൽ ഈ എഴുത്തിനും നിർണായകമായ പങ്കുണ്ടായിരുന്നു.[1] [2]

വ്യാകരണത്തിന്റ അടിസ്ഥാനത്തിൽ ആയിരുന്നു ഇപ്പോഴത്തെ തമിഴ് ഭാഷയും അവകാശം ഉന്നയിച്ച ഈ ലിഖിതം മലയാളം ഭാഷക്ക് അവകാശപ്പെട്ടത് ആണെന്ന് തെളിയിക്കപ്പെട്ടത്.[3]ഈ പഴമ എന്ന വക്കിലെ എന്ന വാക്ക് മലയാളം ഭാഷയിലെ പ്രത്യേയം ആണ്, തമിഴിൽ ഇന്ത എന്ന വാക്കാണ് പകരം ഉപയോഗിക്കുന്നത്. തമിഴ് വ്യാകരണ പ്രകാരം ഇന്ത പഴമൈ എന്നായിരുന്നു എഴുതപ്പെടേണ്ടി ഇരുന്നത്. ഈ പഴമ എന്ന് തന്നെ എഴുതപ്പെട്ടിരുന്നതിനാൽ തമിഴിന്റ അവകാശവാദം അവിടെ പൊളിച്ചെഴുതപ്പെട്ടു. നിലവിലെ മലയാളം ഭാഷയുടെ ഏറ്റവും പഴക്കം ചെന്ന ശിലാലിഖിതം ഇത് തന്നെയാണ്. 6000 വർഷത്തോളം പഴക്കം ചെന്ന ഹാരപ്പൻ ലിഖിതങ്ങളോട് സാമ്യവും അതിലേറെ പഴക്കവുമുള്ള മഹാശിലായുഗചിത്രങ്ങളും അനേകം പടംവരകളും ഈ ഗുഹയിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്.[4]

ശ്രീ വഴുമി

[തിരുത്തുക]

എടക്കൽ ഗുഹയിൽ നിന്നും കണ്ടെടുത്ത ഒരു ലിഖിതം വഴുമി എന്ന് വായിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ബ്രഹ്മി എന്നതിന്റ തമിഴ് ഉച്ചാരണം ആണ് വഴുമി എന്ന് പറയപ്പെടുന്നു. ഇതിൽ ഴ എന്ന അക്ഷരവും ഴു എന്ന കൂട്ടെഴുത്തും പഴയ മലയാളം ലിപിയിൽ അക്ഷരത്തിനോട് ചേർത്ത് ഉകാര കുനിപ്പ് ഇടുന്ന രീതിയിൽ ആണ് 'ഴു' എന്ന അക്ഷരം എഴുതിയിരിക്കുന്നത് ആയതിനാൽ തന്നെ ഇത് മലയാളം ആണ് എന്ന് പറയാൻ സാധിക്കും. എന്ന അക്ഷരത്തിന്റ എഴുത്തും വാഴപ്പള്ളി ശാസനത്തിൽ കാണുന്ന അതേ മാതൃകയിലെ എഴുത്ത് രീതിയിൽ തന്നെ ആണ് കാണുന്നത് തമിഴിലെ മ എന്നത് 'ഥ' സമാനമായ അകൃതിയിൽ ആയതിനാൽ എന്തുകൊണ്ടും ഇത് മലയാളം എഴുത്ത് തന്നെ ആണ് എന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്.[5]

9ആം നൂറ്റാണ്ടിൽ

[തിരുത്തുക]

കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് [6] വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കണക്കാക്കിയിരിക്കുന്നു. [7]

വാഴപ്പള്ളി ലിഖിതം

നമശ്ശിവായ ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക രാജശേഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ് പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി രാജശേഖരദേവർ ത്രികൈക്കീഴു വൈതു ചെയ്ത കച്ചം.

വാഴപ്പള്ളി ശാസനത്തിലെ ചിലവരികൾ മുകളിൽ കൊടുത്തിരിക്കുന്നു.

11ആം നൂറ്റാണ്ടിൽ

[തിരുത്തുക]

മൂഷികവംശം-1012

[തിരുത്തുക]

അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള സംസ്കൃതമഹാകാവ്യമാണ്‌ മൂഷികവംശം. ഏഴിമല ആസ്ഥാനമാക്കി ഭരിച്ച മൂഷികരാജവംശത്തെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്.[8][9]

പതിനൊന്നാം നൂറ്റാണ്ടിലെ ചോള ഭരണാധികാരി രാജേന്ദ്ര ഒന്നാമന്റെ സമകാലികനെന്ന് അനുമാനിക്കപ്പെടുന്ന മൂഷിക ഭരണാധികാരി ശ്രീകണ്ഠന്റെ ഭരണകാലത്താണ് മൂഷിക-വംശം രചിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസം ശരിയാണെങ്കിൽ, കൽഹണന്റെ രാജതരംഗിണിക്ക് ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് അറിയപ്പെടുന്ന ചരിത്രപരമായ സംസ്‌കൃത മഹാകാവ്യമാണ് മൂഷികവംശം.[10]

12ആം നൂറ്റാണ്ടിൽ

[തിരുത്തുക]

രാമചരിതം

[തിരുത്തുക]

പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ ഒരു കൃതിയാണ്‌ രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌ രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതിൽ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ഇതിനെ വിലയിരുത്തപ്പെടുന്നു.[11]

"കാനനങ്കളിലരൻ കളിറുമായ് കരിണിയായ് കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടൻറ- ൻറാനനം വടിവുള്ളാനവടിവായവതരി- ത്താതിയേ, നല്ല വിനായകനെന്മൊരമലനേ, ഞാനിതൊൻറു തുനിയിൻറതിനെൻ മാനതമെന്നും നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി- ന്തൂനമറ്ററിവെനിക്കുവന്നുതിക്കുംവണ്ണമേ ഊഴിയേഴിലും നിറൈന്ത മറഞാനപൊരുളേ! "

രാമചരിതകർത്താവ് ഒരു ചീരാമകവി ആണെന്ന് ഗ്രന്ഥാവസാനത്തിൽ സൂചിപ്പിക്കുന്നുണ്ട്.[12] ചീരാമൻ എന്നത് ശ്രീരാമൻ എന്ന പദത്തിന്റെ തദ്ഭവമാണെന്നും അദ്ദേഹം ക്രി.പി. 1195 മുതൽ 1208 വരെ തിരുവിതാംകൂർ ഭരിച്ച മണികണ്ഠ ബിരുദാലങ്കൃതനായ ശ്രീ. വീരരാമവർമ്മാവാണെന്നുമാണ് ഉള്ളൂരിന്റെ അഭിപ്രായം.[13]

14ആം നൂറ്റാണ്ടിൽ

[തിരുത്തുക]

ലീലാതിലകം

[തിരുത്തുക]

പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ലക്ഷണ ഗ്രന്ഥമാണ് പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലായി കേരളത്തിൽ വച്ചു രചിക്കപ്പെട്ട ലീലാതിലകം എന്ന സംസ്‌കൃതഗ്രന്ഥം. മണിപ്രവാളഭാഷ, മലയാളം, മലയാളസാഹിത്യം എന്നിവയുടെ പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം.[14]

മലയാളം ഭാഷയെ മറ്റൊരു ഭാഷയുടെ അടിസ്ഥാനത്തിൽ വിചിർന്തനം ചെയ്യുവാൻ ശ്രമിക്കുന്നതിന്റ പോരായിമയുണ്ടെങ്കിലും, മലയാളം ഭാഷയെക്കുറിച്ചുള്ള ലീലാതിലകകാരന്റ പ്രഥമ നിരീക്ഷണങ്ങളാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്.[15]

മലയാളം ഭാഷയും തമിഴും 30 അക്ഷരങ്ങൾ അടങ്ങുന്ന ഒരേ ലിപി ഉപയോഗിച്ച് എഴുതിയിരുന്നതിനാൽ വ്യാകരണത്തിന്റ അടിസ്ഥാനത്തിൽ മാത്രമാണ് മലയാളം ഏത് തമിഴ് ഏത് എന്ന് മനസിലാക്കാൻ സാധിക്കു എന്ന് അനുമാനിക്കുന്നു.[16]

15ആം നൂറ്റാണ്ടിൽ

[തിരുത്തുക]

കൃഷ്ണഗാഥ

[തിരുത്തുക]

മഹാവിഷ്ണുവിന്റ അവതാരങ്ങളിൽ ഒന്നായ ശ്രീകൃഷ്ണന്റെ ജീവിതം ആവിഷ്കരിക്കുന്ന ഭക്തിപ്രധാനമായ കൃഷ്ണഗാഥ എന്ന കാവ്യം രചിച്ചത് 15ആം നൂറ്റാണ്ടിൽ വടകരയ്ക്ക് സമീപമുള്ള ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു

ചേമത്തികേ, നല്ല പൂമരങ്ങൾക്കിന്നു സീമന്തമായതു നീയല്ലോതാൻ ഹേമന്തകാലത്തെ വാരിജം പോലെയായ് നാമന്തികേ വന്നു നിന്നതും കാൺ

കൃഷ്ണഗാഥയിലെ ചില വരികൾ മേളിൽ കൊടുത്തിരിക്കുന്നു.

16ആം നൂറ്റാണ്ടിൽ

[തിരുത്തുക]

എഴുത്തച്ഛൻ

[തിരുത്തുക]

ആധുനികമലയാളം ഭാഷയുടെ പിതാവ് എന്നാണ് എഴുത്തച്ഛൻ അറിയപ്പെടുന്നത്.

ആധുനികലിപി

[തിരുത്തുക]

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

[തിരുത്തുക]

ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ ശാരികപ്പൈതൽതാനും വന്ദിച്ചു, വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങുകയാണ്[18][19]

മഹാഭാരതം കിളിപ്പാട്ട്

[തിരുത്തുക]

ശ്രീമയമായ രൂപംതേടും പൈങ്കിളിപ്പെണ്ണേ സീമയില്ലാതസുഖം നല്കണമെനിക്കുനീ[20].

ഇപ്രകാരം ആണ് കിളിപ്പാട്ട് കവിതകൾ ആരംഭിക്കുന്നത്. കിളിയെകൊണ്ട് പാടിപ്പിക്കുക എന്ന രീതിയാണ് ഇത്തിൽ ഉപയോഗിച്ചിരുന്നത്, കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് എഴുത്തച്ഛൻ.അദ്ധ്യാത്മരാമായണം കിളിപ്പാട്ട്,മഹാഭാരതം കിളിപ്പാട്ട് എന്നിവയാണ് ഇതിലെ പ്രധാന കൃതികൾ. ഹരിനാമകീർത്തനങ്ങളും, ഭാഗവതം കിളിപ്പാട്ടും തുടങ്ങിയവയും അദ്ദേഹത്തിന്റ രചനകൾ ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

ജ്ഞാനപ്പാന

[തിരുത്തുക]

പുരാതന കേരളത്തിൽ വാണിരുന്ന പ്രശസ്ത ഭക്തകവികളിൽ ഒരാളായിരുന്നു പൂന്താനം നമ്പൂതിരി അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധവും ജനപ്രീയവുമായ കൃതിയാണ് 16ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ജ്ഞാനപ്പാന എന്ന കൃതി.[21]

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ മാളിക മുകളേറിയമന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ

മേൽ കൊടുത്തിരിക്കുന്ന വരികൾ ജ്ഞാനപ്പാന എന്ന കൃതിയിലെ നാഴികക്കല്ലായ വരികളാണ്.[22]

17ആം നൂറ്റാണ്ടിൽ

[തിരുത്തുക]

കൃഷ്ണനാട്ടം

[തിരുത്തുക]

കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്‌ കൃഷ്ണനാട്ടം.[23] കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദൻ(1595-1658 കൃ.വ.) രചിച്ച കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്നുമാണ് ഈ കലാരൂപം ഉടലെടുത്തത്.[24]

18ആം നൂറ്റാണ്ടിൽ

[തിരുത്തുക]

നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം-1772

[തിരുത്തുക]

ഒറ്റയ്ക്കൊറ്റയ്ക്കു് പ്രത്യേകം തയ്യാറാക്കിയ 'ജംഗമാച്ചുകൾ'(movable type) ഉപയോഗിച്ച് മലയാള അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാളപുസ്തകമാണ് നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം.[25] ഇറ്റാലിയൻ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയസ് കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്.[26]

വിശാഖവിജയം

[തിരുത്തുക]

വർത്തമാന പുസ്തകം

[തിരുത്തുക]

മലയാളത്തിലെ ആദ്യ യാത്രാവിവരണ രചനയാണ് 1790ൽ പാറേമ്മാക്കൽ തോമ്മാക്കത്തനാരൻ രചിച്ച വർത്തമാനപ്പുസ്തകം.[27]

19ആം നൂറ്റാണ്ടിൽ

[തിരുത്തുക]

രാജ്യസമാചാരം-1847

[തിരുത്തുക]

ഡോ.ഹെർമൻ ഗുണ്ടർട്ട് 1847-ൽ വച്ചു കേരളത്തിൽ തുടങ്ങിയ രാജ്യസമാചാരം എന്ന പത്രമാണ് മലയാളത്തിലെ ആദ്യ പത്രം. സുവിശേഷ പ്രവർത്തനത്തിനായി പശ്ചിമോദയം എന്ന പത്രവും തുടങ്ങി.[28]

സഞ്ചാരിയുടെ പ്രയാണം-1847

[തിരുത്തുക]

പിൽഗ്രിംസ് പ്രോഗ്രസിസ് എന്ന 16ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഇംഗ്ലീഷ് പുസ്തകത്തിന്റ മലയാള പരിഭാഷയാണ് 1847ൽ പുറത്തിറങ്ങിയ സഞ്ചാരിയുടെ പ്രയാണം എന്ന മലയാളം പുസ്തകം[29]

ആൾമാറാട്ടം-1866

[തിരുത്തുക]

മലയാളത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടക കൃതിയാണു് ആൾമാറാട്ടം.[30] വില്ല്യം ഷേക്സ്പിയറിന്റെ "കോമഡി ഓഫ് എറേർസ്" എന്ന ശുഭാന്ത്യ നാടകത്തിന്റെ വിവർത്തനമാണു് ഈ നാടകം. 1866-ൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് ഇതിന്റെ പരിഭാഷ നടത്തിയിരിക്കുന്നതു്. മലയാള നാടകപ്രസ്ഥാനത്തിലെ ആദ്യ കൃതിയാണിതു്.[31]

വാസനാവികൃതി-1891

[തിരുത്തുക]

മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വാസനാവികൃതി.1891ൽ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.[32]

കേരള പാണിനീയം-1896

[തിരുത്തുക]

മലയാള ഭാഷ വ്യാകരണത്തിലെ പ്രാമാണിക ഗ്രന്ഥമാണ് കേരള‍ പാണിനീയം. എ.ആർ. രാജരാജവർമ്മയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഇതിന്റെ ആദ്യപതിപ്പ് 1896-ലും പരിഷ്കരിച്ച പതിപ്പ് 1917-ലുമാണ് പുറത്തിറങ്ങിയത്.[33]

20ആം നൂറ്റാണ്ടിൽ

[തിരുത്തുക]

വീണപൂവ്-1907

[തിരുത്തുക]

മലയാളത്തിലെ പ്രശസ്ത കവിയായ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. 1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് ഈ രചന ആദ്യമായി പ്രസിദ്ധീകരിച്ചത്.[34]

ലാളിച്ചു പെറ്റ ലതയൻപൊടു ശൈശവത്തിൽ, പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ; ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാർന്നു മലരേ, ദളമർമ്മരങ്ങൾ

വീണ പൂവ് എന്ന കവിതയിലെ സുപ്രധാനമായ ചില വരികൾ മേളിൽ കൊടുത്തിരിക്കുന്നു.

ഐതീഹ്യമാല-1909

[തിരുത്തുക]

കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പല ഐതിഹ്യങ്ങൾ കൂട്ടിയിണക്കി എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായികൊണ്ട് 1909 മുതൽ 1934 വരെ കാലയളവിൽ കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല.

[35] മേഴത്തോളഗ്നിഹോത്രീ രജകനുളിയനൂർ ത്തച്ചനും പിന്നെ വള്ളോൻ വായില്ലാക്കുന്നിലപ്പൻ വടുതല മരുവും നായർ കാരയ്ക്കൽ മാതാ ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര - ങ്കത്തെഴും പാണനാരും നേരേ നാരായണ ഭ്രാന്തനുമുടനകവൂർ- ചാത്തനും പാക്കനാരും[36]

ഐതീഹ്യമാല എന്ന ബൃഹത്ത് ഗ്രന്ഥത്തിലെ പറയിപെറ്റ പന്തിരുകുലം എന്ന കഥാഭാഗത്തിലെ പന്ത്രണ്ട് മക്കളുടെ പേരും കുറിക്കുന്ന ശ്ലോകം.

രമണൻ-1936

[തിരുത്തുക]

രമണൻ എന്ന നിർദ്ധനനായ ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയവും വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യയും കാവ്യപ്രമേയമാക്കി ചങ്ങമ്പുഴ കൃഷ്ണപിള്ള 1936ൽ പ്രസാദനം ചെയ്ത മലയാളത്തിലെ ആദ്യത്തെ ആറന്യക നാടകീയവിലാപകാവ്യമാണ് 'രമണൻ'.[37]

മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നുമിന്നി കറയറ്റൊരാലസൽ ഗ്രാമഭംഗി പുളകം‌പോൽ കുന്നിൻപുറത്തുവീണ പുതുമൂടൽമഞ്ഞല പുല്കി നീക്കി, പുലരൊളി മാമലശ്രേണികൾതൻ- പുറകിലായ് വന്നുനിന്നെത്തിനോക്കി.

രമണൻ എന്ന കവിതയിലെ ചില വരികൾ മുകളിൽ കൊടുത്തിരിക്കുന്നു.

കാനനഛായയിലാടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മൾ പാടേമറന്നൊന്നും ചെയ്തുകൂടാ

രമണൻ എന്ന പ്രസ്തുത കാവ്യം പ്രമേയമാക്കി 1967ൽ രമണൻ എന്ന ഇതേ പേരിൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിലെ പ്രമുഖ ഗാനത്തിലേ ചങ്ങമ്പുഴ തന്നെ എഴുതിയ വരികളാണ് ഇതിനു മുകളിലായി കൊടുത്തിരിക്കുന്നത്.[38]

എന്റ ഗുരുനാഥൻ-1944

[തിരുത്തുക]

മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്തുകൊണ്ട് മഹാത്മജിയെപ്പറ്റി വള്ളത്തോൾ 1944ൽ എഴുതിയ കൃതിയാണ് എന്റെ ഗുരുനാഥൻ.[39]

കേരള സാഹിത്യ ചരിത്രം-1950

[തിരുത്തുക]

മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിൽപ്പെട്ട മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ പുസ്തകം രചിച്ചത്. ഏഴു വാല്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950-ൽ പ്രസിദ്ധീകരിച്ചത്.[40]

ലിപി പരിഷ്കരണം-1971

[തിരുത്തുക]

മലയാളം ഭാഷയിലെ ആദ്യത്തെ അഥവാ ഒന്നാം ലിപി പരിഷകരണ നിയമമാണ് 1971 മാർച്ച് 23-നു സർക്കാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് 1971 ഏപ്രിൽ 15 മുതൽ നിലവിൽ വന്ന പുതിയ ലിപി പരിഷ്കരണ നിയമ പ്രകാരം നിലവിൽ വന്ന തനതുലിപി[41]. ആയിരത്തിലധികം അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതിയിരുന്ന മലയാളം ഭാഷയിലെ എഴുത്ത് ലിപിരൂപങ്ങൾ ഇതിലൂടെ 90 ആക്കി കുറക്കുകയാണ് ചെയ്തത്.[42] പാഠപുസ്തകങ്ങൾ മുതൽ പത്രങ്ങൾ വരെ പൂർണ്ണമായി ഇന്നുവരെ അച്ചടിച്ചിരുന്നത് ഈ പുതിയലിപി പ്രകാരമാണ്.

21ആം നൂറ്റാണ്ടിൽ

[തിരുത്തുക]

ശ്രേഷ്ഠഭാഷാപദവി-2013

[തിരുത്തുക]

2000 വർഷത്തിൽ അധികം സാഹിത്യ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി[43], മലയാളം ഭാഷയുടെ സാഹിത്യചരിത്രം മുൻനിർത്തി 2012 ഡിസംബർ 19-ന് കൂടിയ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നൽകുന്നത് അംഗീകരിക്കുകയും 2013 മെയ് 23ന് മലയാളം ഭാഷ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന 5ആമത്തെ ഭാഷയായി മാറുകയും ചെയ്തു.[44]

പുതിയലിപി പരിഷ്കരണം-2022

[തിരുത്തുക]

പുതിയ പരിഷ്‌കരണത്തിനുള്ള അംഗീകാരം,അഥവാ മലയാളം ഭാഷ ഭാഗികമായി പഴയ ലിപിയുടെ ഉപയോഗത്തിലേക്ക് തിരികെ വരുവാനുള്ള വിദഗ്ധസമിതിയുടെ നിർദേശ പ്രകാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തിൽ വച്ചു കൂടിയ ഉന്നതതലസമിതി യോഗത്തിൽ അംഗീകരക്കപ്പെട്ടു.[45] ഇത് പ്രകാരം മലയാളം ഭാഷ ഭാഗീകമായി പഴയ ലിപിയിൽ എഴുതുന്നതിനും അടുത്ത കൊല്ലം മുതൽ പാഠപുസ്തകങ്ങളിൽ പുതിയ അക്ഷരമാലകൾ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കയുംമുണ്ടായി.[46]

അവലമ്പം

[തിരുത്തുക]
  1. ഈ പഴമ മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷ പദവി കിട്ടുന്നതിൽ നിർണായക സ്ഥാനം വഹിച്ച ഒരു എടക്കൽ ലിഖിതം
  2. ശീലയുഗ കാലം ഇതും കാണുക ഇടക്കൽ ഗുഹയിലെ ചിത്രങ്ങൾ
  3. അക്ഷരം വഴുമി ബ്രഹ്മി എന്നതിന്റ പഴന്തമിഴ് രൂപം
  4. എടക്കൽ ഗുഹാചിത്രം വയനാടിലെ ഒരു ഗുഹയിൽ നിന്നും കേരളത്തിന്‌ പുതിയ വെളിച്ചം
  5. ശ്രീ വഴുമി എടക്കൽ ഗുഹയിൽ നിന്നും കണ്ടെടുത്ത ഒരു പഴയ ശിലാ ലിഖിത എഴുത്ത്.
  6. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
  7. TRAVANCORE ARCHAEOLOGICAL SERIES VOL PART I by A.S. RAMANATHA AYYAR; Published 1924; Publisher GOVERNMENT PRESS, TRIVANDRUM
  8. Thapar, Romila, The Penguin History of Early India: From the Origins to AD 1300. Penguin Books, 2002. 394-95.
  9. Narayanan, M. G. S. Perumāḷs of Kerala. Thrissur (Kerala): CosmoBooks, 2013. 178-179.
  10. K. P. A. Menon 1999, p. vi.
  11. കെ. ഗോദവർമ്മ‍,കേരളഭാഷാ വിജ്ഞാനീയം
  12. ആതിതേവനിലമഴ്ന്ത മനകാമ്പുടൈയ ചീ-
    രാമനൻപിനൊടിയമ്പിന തമിഴ്ക്കവി വൽവോർ
    പോരിൽ മാതിനിടമാവരുടൽ വീഴ്വളവു പിൻ
    പോകിപോകചയനൻ ചരണതാരണൈവരേ.
  13. ഉള്ളൂർ, കേരളസാഹിത്യചരിത്രം, കേരളസർവകലാശാല,1990; പുറം298-312
  14. ഉള്ളൂർ.എസ്.പരമേശ്വരയ്യർ, കേരള സാഹിത്യചരിത്രം,വാല്യം.1 (1990) പുറം 470. കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വിഭാഗം
  15. ലീലാതിലകം, വ്യാഖ്യാ. ഇളംകുളം കുഞ്ഞൻപിള്ള.(1990)വിഷയ വിവരം .പുറം 5-8
  16. മലയാളത്തിലും തമിഴിലും ലിപി ഒന്ന് വ്യാകരണം രണ്ട് ഉള്ളൂർ നടത്തിയ വിവർത്തനം വിവരങ്ങൾ ഇതിൽ കാണുക
  17. Logan, William (2010) [1887]. Malabar. Vol. I. New Delhi: Asian Educational Services. pp. 92–94.
  18. Mukherjee, Sujit (1998). A Dictionary of Indian Literature: Beginnings-1850 (in ഇംഗ്ലീഷ്). Orient Blackswan. p. 5. ISBN 9788125014539.
  19. Richman, Paula (2008). Ramayana Stories in Modern South India: An Anthology (in ഇംഗ്ലീഷ്). Indiana University Press. p. 17. ISBN 9780253219534.
  20. മഹാഭാരതം കിളിപ്പാട്ട്തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതത്തിന്റെ സംഭവ പർവ്വത്തിന്റെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്
  21. പേജ് നം.521 ജ്ഞാനപ്പാന. കേരള വിജ്ഞാനകോശം 1988 രണ്ടാം പതിപ്പ്, ദേശബന്ധു പബ്ലിക്കേഷൻസ്
  22. "ജ്ഞാനപ്പാന സമുഹപാരായണം ഗിന്നസ് ബുക്കിൽ". മലയാളമനോരമ. 19 ജൂൺ 2014. Archived from the original (പത്രലേഖനം) on 2014-06-19. Retrieved 19 ജൂൺ 2014.
  23. http://kif.gov.in/ml/index.php?option=com_content&task=view&id=490&Itemid=29[പ്രവർത്തിക്കാത്ത കണ്ണി]
  24. "കേരള ടൂറിസം". Archived from the original on 2011-07-22. Retrieved 2022-10-09.
  25. "First in Media". Press Club, Kottayam. Archived from the original on 2008-11-10. Retrieved ഒക്ടോബർ 18, 2008.
  26. "D C Bhashapadana Kendram". DC Books. Archived from the original on 2008-10-10. Retrieved ഒക്ടോബർ 18, 2008.
  27. Literary Tradition. keralahistory.ac.in. Archived 2010-08-01 at the Wayback Machine.. www.keralahistory.ac.in. Retrieved on 2013-07-28.
  28. ഭാഷാസ്നേഹത്തിന്റെ മായാമുദ്രകൾ - പേജ്36, ജനപഥം മാസിക, ഫെബ്രുവരി, 2014
  29. എസ്. ഗുപ്തൻനായർ (2001). "ഗുണ്ടർട്ടും (1814-1893) മലയാള ഭാഷയും". ഗദ്യം പിന്നിട്ട വഴികൾ. കോട്ടയം: ഡി. സി. ബുക്സ്. pp. 41, 42.
  30. "Drama and the Stage, prd.gov.in". Archived from the original on 2013-08-18. Retrieved 2013-08-18.
  31. "Translation of The Comedy of Errors malayalam". Archived from the original on 2013-08-18. Retrieved 2013-08-18.
  32. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-26. Retrieved 2022-10-05.
  33. "www.keralahistory.ac.in". Archived from the original on 1 August 2010. Retrieved 30 April 2014.
  34. *പ്രസൂന ചരമവും വീണപൂവും - 1987 ജൂലൈ 19-26 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്[പ്രവർത്തിക്കാത്ത കണ്ണി]
  35. കൊട്ടാരത്തിൽ, ശങ്കുണ്ണി (1994) [1909-1934]. ഐതിഹ്യമാല. 1-8 (6th ed.). കറന്റ് ബുക്സ്. ISBN 81-240-00107. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  36. കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും. ഏട് 26., മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  37. Guptannāyar, S. (2001). Changampuzha. Sahitya Akademi. ISBN 9788126012923.
  38. മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് രമണൻ
  39. "വള്ളത്തോൾ നാരായണമേനോൻ – പൂക്കാലം". Archived from the original on 2022-09-21. Retrieved 2022-09-21.
  40. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-28. Retrieved 2011-01-04.
  41. തനതുലിപി വിവരങ്ങൾക്കായി കാണുക
  42. "MALAYALAM SCRIPT-ADOPTION OF NEW SCRIPT FOR USE-ORDERS ISSUED G. O. (P) 37/71/Edn" (PDF). GOVERNMENT OF KERALA -EDUCATION ‘P’ DEPARTMENT. 1971. Archived from the original (PDF) on 2013-09-20. Retrieved 2013-12-29.
  43. "മലയാളം റ്റു ബീ ഗ്രാന്റഡ് സ്റ്റാറ്റസ് ഓഫ് ക്ലാസ്സിക്കൽ ലാംഗ്വേജ്". ഐ.ബി.എൻ. ലൈവ്. 23 മേയ് 2013. Archived from the original on 2013-06-09. Retrieved 24 മേയ് 2013.
  44. "മലയാളം ഇനി ശ്രേഷ്ഠഭാഷ". ജന്മഭൂമി. Archived from the original on 2019-12-20. Retrieved 24 മേയ് 2013.
  45. പുതിയ ലിപി 2022ൽ നടപ്പിലാക്കിയ ലിപി പരിഷ്കാരണം
  46. ലിപി പരിഷ്ക്കരണം കൂടുതൽ വിവരങ്ങൾക്കായി വായിക്കുക
"https://ml.wikipedia.org/w/index.php?title=മലായാളം_ഭാഷാപഴക്കം&oldid=4110212" എന്ന താളിൽനിന്ന് ശേഖരിച്ചത്