യെല്ലോസ്റ്റോൺ ദേശീയോദ്യാനം
യെല്ലോസ്റ്റോൺ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | പാർക്ക് കൗണ്ടി, വയമിങ് ടെറ്റൺ കൗണ്ടി, വയമിങ് ഗലാറ്റിൻ കൗണ്ടി, മൊണ്ടാന പാർക്ക് കൗണ്ടി, മൊണ്ടാന ഫ്രെമണ്ട് കൗണ്ടി, ഐഡഹോ |
Coordinates | 44°36′N 110°30′W / 44.600°N 110.500°W |
Area | 2,219,791 ഏക്കർ (898,318 ഹെ)[1] |
Established | മാർച്ച് 1, 1872 |
Visitors | 3,394,326 (in 2011)[2] |
Governing body | യു.എസ്. ദേശീയ ഉദ്യാന സർവീസ് |
Type | സ്വാഭാവികം |
Criteria | vii, viii, ix, x |
Designated | 1978 (2ആം സെഷൻ) |
Reference no. | 28[3] |
പ്രദേശം | ദി അമേരിക്കാസ് |
Endangered | 1995–2003 |
ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ്[4] യെല്ലോസ്റ്റോൺ ദേശീയോദ്യാനം. യു.എസ്. കോൺഗ്രസ് ഉദ്യാനമായി സ്ഥാപിച്ച ഈ പ്രദേശം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന യുള്ളിസസ് എസ്. ഗ്രാന്റ് 1872 മാർച്ച് ഒന്നിന് ഒപ്പിട്ടു നിയമമാക്കി[5][6]. പ്രധാനമായും അമേരിക്കൻ സംസ്ഥാനമായ വയമിങിൽ സ്ഥിതി ചെയ്യുന്ന 8983 ചതുകരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഉദ്യാനം അയൽ സംസ്ഥാനങ്ങളായ ഐഡാഹോയിലേയ്ക്കും മൊണ്ടാനയിലേയ്ക്കും പരന്നു കിടക്കുന്നു. 300ലധികം ഉഷ്ണജലപ്രവാഹങ്ങളുള്ള ഈ ഉദ്യാനം യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ മറ്റാകർഷണങ്ങൾ ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലപ്രവാഹവും, യെല്ലോസ്റ്റോൺ തടാകവും, യെല്ലോസ്റ്റോൺ കാൾഡേറ അഗ്നിപർവ്വതവുമാണ്.
ജൈവവൈവിധ്യം
[തിരുത്തുക]1700-ഓളം വർഗ്ഗത്തിൽപ്പെടുന്ന മരങ്ങളുള്ള ഈ ഉദ്യാനത്തിൽ 60 ഇനം സസ്തനികളും 311 ഇനം പക്ഷികളുമുണ്ട്. വില്ലോമരങ്ങളും ഫിർമരങ്ങളും നിറഞ്ഞ ഈ ഉദ്യാനത്തിൽ സാൻഡ് വെർബേന എന്ന അപൂർവ്വയിനം ചെടിയും കാണപ്പെടുന്നു. ഈ ഉദ്യാനത്തിലെ ഉഷ്ണജലപ്രവാഹത്തിൽ കാണപ്പെടുന്ന തെർമ്മസ് അക്വാറ്റിക്കസ് എന്ന അപൂർവ്വയിനം ബാക്ടീരിയ പോളീമെറെസ് ചെയിൻ റിയാക്ഷന്റെ ഭാഗമായി ഡി.എൻ.എ പകർത്തുന്നതിൽ അത്യന്തം സഹായകമാണ്, ഈ ദേശിയോദ്യാനം ചാരനരികൾക്കും ഗ്രിസ്ലി കരടികളക്കും പ്രസിദ്ധമാണ്.
അവലംബം
[തിരുത്തുക]- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-08.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved 2012-03-08.
- ↑ "Yellowstone National Park". UNESCO World Heritage Centre. Retrieved 2012-03-24.
- ↑ "Kotor, Srebarna and Yellowstone are withdrawn from the list of World Heritage in danger". UNESCO press release. July 5, 2005. Retrieved 2011-07-29.
- ↑ "Yellowstone, the First National Park".
- ↑ U.S. Statutes at Large, Vol. 17, Chap. 24, pp. 32–33. "An Act to set apart a certain Tract of Land lying near the Head-waters of the Yellowstone River as a public Park." From The Evolution of the Conservation Movement, 1850–1920 collection. Library of Congress
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- യു.എസ്. ജിയോളൊജിക്കൽ സർവേ ഫോട്ടോഗ്രാഫിക്ക് ലൈബ്രറി Archived 2011-11-22 at the Wayback Machine.
- യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- ഷോർട്ട് ഫിലിം A Visit to Yellowstone National Park ca. 1932) ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്
- ഷോർട്ട് ഫിലിം Four Seasons of Yellowstone (1970) ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്
- ഷോർട്ട് ഫിലിം Fantastic Yellowstone (1997) ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്
- Pages using gadget WikiMiniAtlas
- Pages using the JsonConfig extension
- ഐ.യു.സി.എൻ. വർഗ്ഗം II
- Commons link is on Wikidata
- യെല്ലോസ്റ്റോൺ ദേശീയോദ്യാനം
- വയമിങിലെ ദേശീയോദ്യാനങ്ങൾ
- മൊണ്ടാനയിലെ ദേശീയോദ്യാനങ്ങൾ
- ഐഡഹോയിലെ ദേശീയോദ്യാനങ്ങൾ
- വയമിങിലെ പ്രദേശങ്ങൾ
- അമേരിക്കൻ ഐക്യനാടുകളിലെ ജൈവസംരക്ഷണകേന്ദ്രങ്ങൾ
- അമേരിക്കൻ ഐക്യനാടുകളിലെ ലോകപൈതൃകകേന്ദ്രങ്ങൾ
- അമേരിക്കൻ ഐക്യനാടുകളിലെ ദേശീയോദ്യാനങ്ങൾ