വിലങ്ങാട്
ദൃശ്യരൂപം
വിലങ്ങാട് | |
11°46′N 75°44′E / 11.76°N 75.74°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമ പഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 3,778 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673506 +0496 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ളോക്കിൽ വാണിമൽ ഗ്രാമപഞ്ചായത്തിൽ പെടുന്ന മൂന്ന് വില്ലേജുകളിലൊന്നാണ് വിലങ്ങാട്. വാണിമൽ, വളയം എന്നിവയാണ് മറ്റു രണ്ടു വില്ലേജുകൾ[1]
പ്രത്യേകതകൾ
[തിരുത്തുക]വിലങ്ങാട് കുഞ്ഞോൻ ചിറയിൽ നിന്നാണ് മാഹി പുഴ ഉദ്ഭവിക്കുന്നത്.[1]
7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ചുള്ള വിലങ്ങാട് ചെറുകിട ജലവൈദ്യുതപദ്ധതി 2012-ൽ നിർമ്മാണത്തിലിരിക്കുകയായിരുന്നു. വിലങ്ങാട് ടൗണിലാണ് ഇതിന്റെ പവർ സ്റ്റേഷൻ നിർമ്മിച്ച് വൈദ്യുതി ഉൽപാദനം തുടങ്ങി [2]
- കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന ഊരുകൾ വിലങ്ങാടാണുള്ളത് അടുപ്പിൽ കോളനി,കെട്ടിൽ കോളനി,വായാട് കോളനി,കമ്പളിപ്പാറ,വാളാംതോട്,മാടാചേരി,പന്നിയേരി,കുറ്റല്ലുർ എന്നിവയാണ് എന്നിവയാണ് പ്രാധാന കോളനികൾ അടുപ്പിൽ കോളനി,കെട്ടിൽ കോളനി,എന്നിവടങ്ങളിൽ പട്ടിക വർഗ്ഗത്തിൽപെട്ട പണിയസമുദായക്കാരാണ് കുടുതൽ കാണപ്പെടുന്നത് മറ്റുളള കോളനികളിൽ കുറിച്ച്യ സമുദായത്തിൽ പെട്ടവരും താമസിച്ചു വരുന്നു പ്രകൃതി സുന്ദരമായ ഈ നാട്ടിൽ വികസനത്തിന്റെ ഒരു നിഴലുപോലും എടുത്ത് പറയാൻ ഇല്ല.ക്രിസ്ത്യാനികളും ഹിന്ദുക്കളും തിങ്ങിതാമസിക്കുന്നു വിലങ്ങാട്ടിൽ എടുത്തു പറയാൻ ആശുപത്രിപോലും ഇല്ല.മാറി മാറി വന്ന സർക്കാരുകൾ ഒന്നും ചെയ്യാതെ ഇവിടത്തെ ജനങ്ങളെ വഞ്ചിക്കുക മാത്രമാണ് തുടരുന്നത്. കുറ്റല്ലൂർ, മാടാൻചേരി, പന്നിയേരി എന്നിവടങ്ങളിൽ നിന്നും കുട്ടികൾ 7 കി. മി നടന്നാണ് വിലങ്ങാട് സ്ക്കുളിൽ എത്തുന്നത്. വായാടിൽ നിന്നും മാഹി പുഴയുടെ നിന്നും ജലം കൊണ്ടുവന്നു വിലങ്ങാട് ടൌണിൽ പവർസ്റ്റേഷൻ സ്ഥാപിച്ചിട്ടുളളതാണ്. കൃഷിയെ ആശ്രയിച്ചു ജീവനക്കുന്ന ബഹുപൂരിപക്ഷം ജനങ്ങൾക്കും വന്യമൃഗ ശല്യത്താൽ കൃഷി ചെയ്യാൻ പറ്റാത്ത് അവസ്ഥയാണ് നിലനിൽക്കുന്നത്. വിലങ്ങാട് സിറ്റിയിൽ സ്ഥിതി ചെയ്യുന്നു പ്രധാന വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ വിലങ്ങാട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "വാണിമൽ ഗ്രാമപഞ്ചായത്ത്". Archived from the original on 2015-11-09. Retrieved 2013-01-29.
- ↑ മെട്രോവാർത്ത.കോം[പ്രവർത്തിക്കാത്ത കണ്ണി] വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതി ഇഴയുന്നു
- ↑ ദേശാഭിമാനി.കോം ദുരിത മഴ പെയ്യുന്ന വിലങ്ങാട് അടുപ്പിൽ കോളനി: ടി കെ വിജീഷ്