Jump to content

വിൻഡ് കേവ് ദേശീയോദ്യാനം

Coordinates: 43°33′23″N 103°28′43″W / 43.55635°N 103.47865°W / 43.55635; -103.47865
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻഡ് കേവ് ദേശീയോദ്യാനം
ബോക്സ് വർക്ക് രൂപീകരണങ്ങൾ
Map showing the location of വിൻഡ് കേവ് ദേശീയോദ്യാനം
Map showing the location of വിൻഡ് കേവ് ദേശീയോദ്യാനം
വിൻഡ് ഗുഹകൾ
Locationകസ്റ്റർ കൌണ്ടി, തെക്കൻ ഡക്കോട്ട
Nearest cityഹോട്ട് സ്പ്രിങ്സ്
Coordinates43°33′23″N 103°28′43″W / 43.55635°N 103.47865°W / 43.55635; -103.47865
Area33,847 ഏക്കർ (136.97 കി.m2)[1]
Established1903 ജനുവരി 9
Visitors617,377 (in 2016)[2]
Governing bodyനാഷണൽ പാർക്ക് സർവ്വീസ്
Websiteവിൻഡ് കേവ് നാഷണൽ പാർക്ക്

അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡക്കോട്ട സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വിൻഡ് കേവ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Wind Cave National Park). ഹോട്ട് സ്പ്രിങ്സ് നഗരത്തിൽ നിന്നും 10 മൈൽ (16 കി.മീ) വടക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. 1903ൽ പ്രസിഡന്റ് റൂസ്വെൽറ്റാണ് ഈ ദേശീയോദ്യാനം സ്ഥാപിച്ചത്. യു.എസിലെ ഏഴാമത്തെ ദേശീയോദ്യാനമായിരുന്നു ഇത്. ലോകത്തിൽ ആദ്യമായി ദേശീയോദ്യാനപദവി ലഭിക്കുന്ന ഗുഹകൾ എന്ന ഖ്യാതിയും വിൻഡ് കേവിനുണ്ട്. ബോക്സോവർക്ക് എന്നറിയപ്പെടുന്ന കാൽസൈറ്റ് രൂപങ്ങൾക്ക് പ്രശസ്തമാണ് ഈ ഗുഹകൾ. ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് 95% ബോക്സോവർക്കുകളും വിൻഡ് കേവുകളിലാണ് ഉള്ളത്. ഫ്രോസ്റ്റ് വർക്കുകൾക്കും പ്രസിദ്ധമാണ് ഈ ഗുഹകൾ. ഇന്ന് ലോകത്തിലെ ഗുഹകളിൽ വെച്ച് നീളത്തിൽ ആറാം സ്ഥാനമാണ് വിൻഡ് കേവുകൾക്കുള്ളത്. 140.47 മൈൽ (226.06 കി.മീ) ആണ് ഇതിന്റെ ദൈർഘ്യം[3]. ഗുഹകളെ കൂടാതെ, അമേരിക്കയിലെ ഏറ്റവും വലിയ പ്രയറി പുൽമേടുകളും ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved മാർച്ച് 7, 2012.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved ഫെബ്രുവരി 9, 2017.
  3. Gulden, Bob (മേയ് 13, 2013). "Worlds longest caves". Geo2 Committee on Long and Deep Caves. National Speleological Society (NSS). Archived from the original on 2019-06-08. Retrieved ജൂൺ 12, 2013.