ശബരിഗിരി ജലവൈദ്യുതപദ്ധതി
ശബരിഗിരി ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | മൂഴിയാർ,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°18′33.6″N 77°04′22″E / 9.309333°N 77.07278°E |
പ്രയോജനം | ജലവൈദ്യുതി |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 1967 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Hydro Power Plant |
Installed capacity | 340 MW (6 x 50 MW) (Pelton-type) |
Website Kerala State Electricity Board | |
പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ശബരിഗിരി ജലവൈദ്യുതപദ്ധതി[1] ,[2]. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമ്മൂഴി - ഗവി റൂട്ടിലെ മൂഴിയാറിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3], [4]. 1966 ഏപ്രിൽ18 നു ഇതു പ്രവർത്തനം തുടങ്ങി.പദ്ധതിയ്ക്കായി പമ്പയിലും കക്കിയിലും അണക്കെട്ടുകൾ നിർമ്മിച്ച് 3200 മീറ്റർ നീളമുള്ള ഒരു തുരങ്കം വഴി ബന്ധിപ്പിച്ചു . മൂഴിയാറിലെ പവർ ഹൗസിൽ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളം എത്തിച്ചു 6 ജനറേറ്ററുകൾ ഘടിപ്പിച്ച് ഉത്പാദനം നടത്തുന്നു.[5] കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് [6].പദ്ധതിയിൽ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) ശബരിഗിരി പവർ ഹൗസ്
1) കക്കി അണക്കെട്ട് ( കക്കി ജലസംഭരണി )
2) ആനത്തോട് അണക്കെട്ട് ( കക്കി ജലസംഭരണി )
3) പമ്പ അണക്കെട്ട് ( പമ്പ ജലസംഭരണി )
4) ഗവി അണക്കെട്ട് ( ഗവി ജലസംഭരണി )
5) കുള്ളാർ അണക്കെട്ട് ( ഗവി ജലസംഭരണി )
6) മീനാർ I അണക്കെട്ട് ( മീനാർ Iജലസംഭരണി )
7) മീനാർ II അണക്കെട്ട് ( മീനാർ II ജലസംഭരണി )
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ (PELTON TYPE- Allis-Chalmers USA) ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . Allis-Chalmers USA ആണ് ജനറേറ്റർ .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 50 MW | 18.04.1966 |
യൂണിറ്റ് 2 | 50 MW | 14.06.1966 |
യൂണിറ്റ് 3 | 50 MW | 29.12.1966 |
യൂണിറ്റ് 4 | 50 MW | 22.06.1967 |
യൂണിറ്റ് 5 | 50 MW | 09.09.1967 |
യൂണിറ്റ് 6 | 50 MW | 26.11.1967 |
നവീകരണം
[തിരുത്തുക]യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 55 MW | 03.12.2009 |
യൂണിറ്റ് 2 | 55 MW | 07.02.2009 |
യൂണിറ്റ് 3 | 55 MW | 17.03.2008 |
യൂണിറ്റ് 4 | 60 MW | 06.05.2014 |
യൂണിറ്റ് 5 | 55 MW | 05.05.2006 |
യൂണിറ്റ് 6 | 60 MW | 01.07.2005 |
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sabarigiri Hydroelectric Project JH01237-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sabarigiri Power House PH01244-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-18. Retrieved 2018-09-28.
- ↑ "Sabarigiri Power House". globalenergyobservatory.org. Archived from the original on 2017-04-28. Retrieved 2014-10-02.
- ↑ മാതൃഭൂമി തൊഴിൽ വാർത്ത 2006 മേയ്6.പേജ് 18
- ↑ http://www.thehindu.com/news/national/kerala/storage-position-improving-at-sabarigiri/article4815557.ece