ഗ്ലെൻസ് ഫോൾസ്, ന്യൂയോർക്ക്
ഗ്ലെൻ ഫോൾസ് | |
---|---|
Nickname: Hometown U.S.A. | |
Coordinates: 43°18′44″N 73°38′54″W / 43.31222°N 73.64833°W | |
Country | United States |
State | New York |
County | Warren |
Incorporated | 1839 (village) 1908 (city) |
സർക്കാർ | |
• തരം | Mayor-Council |
• Mayor | Daniel L. Hall (D)[1] |
• Common Council | Members' List |
വിസ്തീർണ്ണം | |
• City | 3.99 ച മൈ (10.33 ച.കി.മീ.) |
• ഭൂമി | 3.85 ച മൈ (9.97 ച.കി.മീ.) |
• ജലം | 0.14 ച മൈ (0.36 ച.കി.മീ.) 2.54% |
• നഗരപ്രദേശം | 35.35 ച മൈ (91.55 ച.കി.മീ.) |
ഉയരം | 344 അടി (105 മീ) |
ജനസംഖ്യ (2010) | |
• City | 14,700 |
• ഏകദേശം (2018)[3] | 14,348 |
• ജനസാന്ദ്രത | 3,720.59/ച മൈ (1,436.70/ച.കി.മീ.) |
• മെട്രോപ്രദേശം | 1,28,774 |
സമയമേഖല | UTC−5 (EST) |
• Summer (DST) | UTC−4 (EDT) |
ZIP codes | 12801, 12804 |
ഏരിയകോഡ്(കൾ) | 518, 838 |
FIPS code | 36-29333 |
GNIS feature ID | 0951223 |
വെബ്സൈറ്റ് | http://www.cityofglensfalls.com |
ഗ്ലെൻ ഫോൾസ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വാറൻ കൗണ്ടിയിൽ ഗ്ലെൻസ് ഫോൾസ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ കേന്ദ്ര നഗരമാണ്.[4] 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 14,700 ആയിരുന്നു.[5] നഗരത്തിന്റെ തെക്കേ അറ്റത്തുള്ള ഹഡ്‌സൺ നദിയിലെ ഒരു വലിയ വെള്ളച്ചാട്ടത്തെ സൂചിപ്പിക്കുന്ന ഫോൾസ് എന്ന പേര് കേണൽ ജോഹന്നാസ് ഗ്ലെൻ ആണ് നൽകിയത്.[6]
വാറൻ കൗണ്ടിയുടെ തെക്കുകിഴക്കേ മൂലയിലുള്ള ഗ്ലെൻസ് ഫോൾസിനു വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ വലയംചെയ്ത് ക്വീൻസ്‌ബറി പട്ടണവും തെക്കുഭാഗത്ത് ഹഡ്‌സൺ നദിയും സരടോഗ കൗണ്ടിയുമാണ്. 1944 ൽ ലുക്ക് മാഗസിൻ "ഹോംടൗൺ യുഎസ്എ" എന്നാണ് ഗ്ലെൻസ് ഫോൾസ് നഗരത്തെ വിശേഷിപ്പിച്ചു. നഗരം സ്വയം "എമ്പയർ സിറ്റി" എന്നും സ്വയം വിശേഷിപ്പിക്കുന്നു.[7]
ചരിത്രം
[തിരുത്തുക]ഫോർട്ട് എഡ്വേർഡിനും ഫോർട്ട് വില്യം ഹെൻറിക്കും ഇടയിൽ പാതിദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധത്തിലും അമേരിക്കൻ വിപ്ലവ യുദ്ധത്തിലും നിരവധി സംഘട്ടനങ്ങളുടെ സ്ഥലമായിരുന്നു. അമേരിക്കൻ വിപ്ലവയുദ്ധത്തിൽ അന്നത്തെ കുഗ്രാമം രണ്ടുതവണ തീപിടുത്തത്തിൽ നശിക്കുകയും 1783-ൽ യുദ്ധം അവസാനിക്കുന്നതുവരെ ക്വേക്കർമാർ കുടിയേറ്റകേന്ദ്രം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയും ചെയ്തു. 1864, 1884, 1902 എന്നീ വർഷങ്ങളിലും അഗ്നി ഗ്രാമത്തെ നശിപ്പിച്ചിരുന്നു.[8]
യഥാർത്ഥത്തിൽ ആദ്യം ചെപോണ്ടക് (ഇറോക്വോയിസ്; "ചുറ്റിത്തിരിയുവാൻ ബുദ്ധിമുട്ടുള്ള സ്ഥലം") എന്നുവിളിച്ചിരുന്ന ഈ പ്രദേശം, "ഗ്രേറ്റ് കാരിംഗ് പ്ലേസ്" എന്നും ഇതിനെ വിളിക്കപ്പെട്ടിരുന്നു. എന്നാൽ യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ ഇതിനെ "ദ കോർണേർസ്" എന്ന് പുനർനാമകരണം ചെയ്തു.[9] 1766-ൽ ഹഡ്സൺ നദിയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള ഈ പ്രദേശം, സ്ഥിരമായ വാസസ്ഥലം സ്ഥാപിച്ച ക്വേക്കർമാരുടെ സംഘത്തിന്റെ നേതാവായിരുന്ന അബ്രഹാം വിംഗിന്റെ പേരുചേർത്ത് വിംഗ്സ് ഫോൾസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വെള്ളച്ചാട്ടത്തിന്റെയും കുഗ്രാമത്തിന്റെയും പേരിനുള്ള വിങ്ങിന്റെ അവകാശവാദം 1788-ൽ ഷെനെക്ടഡിയിലെ കേണൽ ജോഹന്നാസ് ഗ്ലെൻ എന്നയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Official website, cityofglensfalls.com; accessed February 16, 2018.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
- ↑ "Population and Housing Unit Estimates". Retrieved August 3, 2019.
- ↑ "Metropolitan Areas and Components, 1999, with FIPS Codes". US Census Bureau. Retrieved July 7, 2009.
- ↑ "American FactFinder: 2010 Demographic Profile Data – ZCTA5 12801". United States Census Bureau. Archived from the original on ഫെബ്രുവരി 13, 2020. Retrieved ജൂൺ 16, 2018.
- ↑ "History of Warren County, H. P. Smith – Chapter XXV: History of the Patent and Town of Queensbury – Part 2". Ancestry.com. Retrieved July 26, 2010.
- ↑ Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN 0-8081-3885-5.
- ↑ Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN 0-8081-3885-5.
- ↑ Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN 0-8081-3885-5.