Jump to content

ട്രോയ്, ന്യൂയോർക്ക്

Coordinates: 42°43′54″N 73°41′33″W / 42.73167°N 73.69250°W / 42.73167; -73.69250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Troy, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്രോയ്
City of Troy
Skyline of ട്രോയ്
Official seal of ട്രോയ്
Seal
ശബ്ദോത്പത്തി: Classical Troy
Nickname(s): 
The Collar City
Motto(s): 
Ilium fuit, Troja est (Latin for "Ilium was, Troy is" also translated as "Troy was, Troy is")
Map of Troy and its major thoroughfares
Map of Troy and its major thoroughfares
Location of New York in the United States
Location of New York in the United States
Coordinates: 42°43′54″N 73°41′33″W / 42.73167°N 73.69250°W / 42.73167; -73.69250
Country United States
State New York
CountyRensselaer
Settled1787
ഭരണസമ്പ്രദായം
 • MayorPatrick Madden (D)
വിസ്തീർണ്ണം
 • City11.06 ച മൈ (28.64 ച.കി.മീ.)
 • ഭൂമി10.36 ച മൈ (26.83 ച.കി.മീ.)
 • ജലം0.70 ച മൈ (1.81 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം
500 അടി (200 മീ)
താഴ്ന്ന സ്ഥലം
0 അടി (0 മീ)
ജനസംഖ്യ
 (2010)
 • City50,129
 • കണക്ക് 
(2018)[2]
49,374
 • ജനസാന്ദ്രത4,798.88/ച മൈ (1,852.77/ച.കി.മീ.)
 • മെട്രോപ്രദേശം
11,70,483
Demonym(s)Trojan
സമയമേഖലUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ZIP code
12179, 12180, 12181, 12182
ഏരിയ കോഡ്518
FIPS code36-083-75484
FIPS code36-75484
GNIS feature ID0967902
Wikimedia CommonsTroy, New York
വെബ്സൈറ്റ്www.troyny.gov

ട്രോയ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ ഒരു നഗരവും റെൻ‌സെലയർ കൗണ്ടിയുടെ ആസ്ഥാനവുമാണ്. റെൻ‌സെലയർ കൗണ്ടിയുടെ പടിഞ്ഞാറെ അറ്റത്ത് ഹഡ്‌സൺ നദിയുടെ കിഴക്കൻ കരയിലായി ഈ നഗരം സ്ഥിതിചെയ്യുന്നു. സമീപസ്ഥ നഗരങ്ങളായ ആൽ‌ബാനി, ഷെനെക്ടഡി എന്നിവയുമായി അഭേദ്യ ബന്ധമുള്ള ട്രോയി, ഈ നഗരങ്ങളുമായിച്ചേർന്ന് ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന ഒരു മേഖലയായി മാറുന്നു. 1,170,483 ജനസംഖ്യയുള്ള അൽബാനി മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ (എം‌എസ്‌എ) മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ നഗരം. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ട്രോയിയിലെ ജനസംഖ്യ 50,129 ആയിരുന്നു.

ചരിത്രം

[തിരുത്തുക]

1500 മുതൽ 1700 വരെ: മൊഹിക്കൻ, സ്കീവിയ ഇന്ത്യക്കാർ

[തിരുത്തുക]

യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പ്, മൊഹാവ്ക് നദിയുമായി സംഗമിക്കുന്ന സ്ഥലത്ത് ഹഡ്സൺ നദിക്കരയിൽ മൊഹിക്കൻ ഇന്ത്യക്കാർക്ക് നിരവധി അധിവാസകേന്ദ്രങ്ങൾ ഉണ്ടായിരുന്നു നിരവധി വാസസ്ഥലങ്ങൾ. പോസ്റ്റൺ കിൽ, വൈനന്റ്സ് കിൽ പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ രണ്ട് മൊഹിക്കൻ ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലായിരുന്നു. സ്കിവിയാസിന്റെ ഉടമസ്ഥതയിലായിരുന്ന പോസ്റ്റൺ കില്ലിന് ചുറ്റുമുള്ള സ്ഥലത്തെ, പാൻഹൂസെക് എന്നാണ് അവർ വിളിച്ചിരുന്നത്. വെയ്‌നന്റ്‌സ് കില്ലിന് ചുറ്റുമുള്ള പ്രദേശം പെഹൗനെറ്റിന്റെ ഉടമസ്ഥതയിലും പാൻപാക്ക് എന്നറിയപ്പെടുകയും ചെയ്തിരുന്നു. നഗരകേന്ദ്രത്തിന്റേയും തെക്കൻ ട്രോയിയുടെയും ഭൂരിഭാഗവും ഉൾപ്പെടുന്ന ക്രീക്കുകൾക്കിടയിലുള്ള ഭൂമി അന്നാപെയുടെ ഉടമസ്ഥതയിലായിരുന്നു. വൈനന്റ്സ് കില്ലിന്റെ തെക്ക്, ഇന്നത്തെ നോർത്ത് ഗ്രീൻ‌ബുഷ് നിലനിൽക്കുന്ന  സ്ഥലം പാച്ച്‌ക്വൊലാപിയറ്റിന്റെ ഉടമസ്ഥതയിലായിരുന്നു. 1630 നും 1657 നും ഇടയിൽ ഈ ഭൂമിത്തുണ്ടുകൾ ഡച്ചുകാർക്ക് വിൽക്കപ്പെടുകയം, ഓരോ വാങ്ങലിനും അക്കാലത്ത് സാച്ചെം, സ്കിവിയാസ് എന്നറിയപ്പെടുന്ന അമരേന്ത്യൻ​ ഗോത്ര നേതാക്കൾ മേൽനോട്ടം വഹിക്കുകയും ഒപ്പിടുകയും ചെയ്തു.[3] മൊത്തത്തിൽ, പതിനേഴാം നൂറ്റാണ്ടിൽ 75 ലധികം വ്യക്തിഗത മൊഹിക്കൻ ഗോത്രക്കാർ കരാർ ഒപ്പിടലിൽ ഏർപ്പെട്ടിരുന്നു.[4]

ഭൂമിശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 11.0 ചതുരശ്ര മൈൽ (28 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 10.4 ചതുരശ്ര മൈൽ (27 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 0.6 ചതുരശ്ര മൈൽ (1.6 കിലോമീറ്റർ 2) (5.44%) ജലം ഉൾപ്പെട്ടതുമാണ്.

അവലംബം

[തിരുത്തുക]
  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Rittner (2002), p. 27
  4. Rittner (2002), p. 22
"https://ml.wikipedia.org/w/index.php?title=ട്രോയ്,_ന്യൂയോർക്ക്&oldid=3476725" എന്ന താളിൽനിന്ന് ശേഖരിച്ചത്