മണിപ്പൂരി ഭക്ഷണവിഭവങ്ങൾ
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂർ പ്രദേശത്തെ ഭക്ഷണവിഭവങ്ങളെ പൊതുവെ പറയുന്നതാണ് മണിപ്പൂരി ഭക്ഷണവിഭവങ്ങൾ. ഇത് വളരെ ലളിതമായതും, ജൈവപരമായതും, ആരോഗ്യകരമായ ഭക്ഷണമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. വളരെ എരിവോടു കൂടിയ ഭക്ഷണത്തിലെ പ്രധാന ഘടകം മുളകാണ്. മറ്റ് ഇന്ത്യൻ ഭക്ഷണരീതിയിൽ നിന്ന് വ്യത്യസ്തമായി ഗരം മസാലയുടെ ഉപയോഗം ഭക്ഷണത്തിൽ പൊതുവെ കുറവാണ്.
ഇവിടുത്തെ ഭക്ഷണത്തിലെ പ്രധാന ഘടകം അരി, ഇലകൾ അടങ്ങിയ പചക്കറികൾ, മത്സ്യം എന്നിവയാണ്. [1] മണിപ്പൂരികൾ പൊതുവെ പച്ചക്കറികൾ വീട്ടുമുറ്റത്ത് തന്നെ ഉണ്ടാക്കുന്നവയും, മത്സ്യം ചെറിയ കുളങ്ങളിൽ വളർത്തുന്നവയുമാണ്.
പ്രധാന വിഭവങ്ങൾ
[തിരുത്തുക]ഇറോംബ എന്ന വിഭവം പുഴുങ്ങിയ പച്ചക്കറികൾ അല്ലെങ്കിൽ ഉരുളക്കിഴങ്ങ് എന്നിവ നന്നായി മുളക് ചേർത്ത് വേവിച്ചതാണ്. ഇതിൽ ചിലപ്പോൾ തക്കാളി, ഉണക്കമീൻ എന്നിവയും ചേർത്ത് ഉണ്ടാക്കാറുണ്ട്. ഇതിനെ അരിഞ്ഞ സവാള, മല്ലിയില എന്നിവ കൊണ്ട് സജീകരിച്ച് വിളമ്പുന്നു. സിംഗ്‌ജു എന്ന വിഭവം സാലഡ് പോലെ തയ്യാറാക്കിയ ഒരു വിഭവമാണ്. ഇതിൽ പ്രധാനമായും അരിഞ്ഞ കാബേജ്, സവാള, ബീൻസ്, മല്ലിയില, ഇഞ്ചി എന്നിവ ആണ്. പുഴുങ്ങിയ വൻ പയർ , മത്സ്യം, ചുവന്ന മുളക് എന്നിവ ചേർത്ത് ഇതിന്റെ രുചി വർദ്ധിപ്പിക്കാറുണ്ട്
ചാംടോങ്ങ് എന്ന വിഭവം പച്ചക്കറികൾ പുഴുങ്ങി ഉണ്ടാക്കുന്ന മറ്റൊന്നാണ്. പച്ചക്കറികൾ കൂടാതെ ഇതിൽ സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി അല്ലികൾ , ഉണക്ക മത്സ്യം എന്നിവയും ചേർക്കുന്നു. ഇത് സൂപ്പ് പോലിരിക്കുന്ന ഒരു വിഭവമാണ്. ഇത് പൊതുവെ അരിഭക്ഷണത്തൊടൊപ്പമാണ് കഴിക്കുന്നത്.
മൊറോക് മേട്‌പ - ഒരു പേസ്റ്റ് പോലിരിക്കുന്ന പച്ച, അല്ലെങ്കിൽ ചുവന്ന മുളക് പ്രധാനമായും ചേർത്ത് ഉണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ്. ഇതിലെ മറ്റ് പ്രധാന ഘടകം മത്സ്യമാണ്. മറ്റ് ചില പ്രധാന വിഭവങ്ങൾ പക്‌നാം (ഫിഷ് കേക്ക്), പകോട തോങ്‌ബാ, കേലി ചന, സന തോംങ്‌ബ എന്നിവയാണ്
അവലംബം
[തിരുത്തുക]- ↑ "Cuisines of North East India". Archived from the original on 2010-08-31. Retrieved 2011-05-21.