Jump to content

ചെമ്പൻ തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rhodothemis rufa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Spine – Legged Redbolt
male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. rufa
Binomial name
Rhodothemis rufa
(Rambur, 1842)
Synonyms
  • Crocothemis cruentata Hagen-Selys, 1878
  • Libellula oblita Rambur, 1842
  • Libellula rufa Rambur, 1842
Rufous Marsh Glider, ചെമ്പൻ തുമ്പി ,പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Rufous Marsh Glider,Rhodothemis rufa ചെമ്പൻ തുമ്പി ,പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Rhodothemis rufa

കേരളത്തിൽ സർവ്വസാധാരണമായ ഒരിനം കല്ലൻ തുമ്പിയാണ് ചെമ്പൻ തുമ്പി - Rufous Marsh Glider (ശാസ്ത്രീയനാമം:- Rhodothemis rufa). ആൺതുമ്പികൾക്ക് കടുംചുവപ്പാർന്ന വാലും, തവിട്ടുകലർന്ന ചുവപ്പു നിറത്തോടു കൂടിയ ഉരസ്സുമാണുള്ളത്. അധികം ഭംഗിയില്ലാത്ത തവിട്ടു നിറം കലർന്ന ചുവപ്പു നിറമാണ് പെൺതുമ്പികൾക്ക്. ഇരു ജാതി തുമ്പികളുടെയും ഉരസ്സിനു മുകളിലായി മഞ്ഞ നിറത്തിലുള്ള വരകൾ കാണപ്പെടുന്നു. എന്നാൽ ആൺതുമ്പികളുടെ വരകൾ പ്രായപൂർത്തി ആകുന്നതോടെ ചുവപ്പുനിറത്താൽ മറക്കപ്പെടുന്നു. ഏഷ്യയിൽ ഇന്ത്യ, ഇന്തോനേഷ്യ, ചൈന, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം, തായ്‌ലാന്റ്, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ ചെമ്പൻ തുമ്പിയുടെ ആവാസ മേഖലകളാണ്[1][2][3][4][5].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Dow, R.A. (2009). "Rhodothemis rufa". IUCN Red List of Threatened Species. 2009: e.T163598A5621290. doi:10.2305/IUCN.UK.2009-2.RLTS.T163598A5621290.en.
  2. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 368–369.
  3. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 438.
  4. "Rhodothemis rufa Rambur, 1842". India Biodiversity Portal. Retrieved 2017-02-16.
  5. "Rhodothemis rufa Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെമ്പൻ_തുമ്പി&oldid=3446973" എന്ന താളിൽനിന്ന് ശേഖരിച്ചത്