സൈലേഷ് കുമാർ ബന്ദോപാധ്യായ്
സൈലേഷ് കുമാർ ബന്ദോപാധ്യായ് | |
---|---|
ജനനം | 10 മാർച്ച് 1926 |
തൊഴിൽ | ഗാന്ധിയൻ, സാമൂഹ്യ പ്രവർത്തകൻ |
പുരസ്കാരങ്ങൾ | പത്മഭൂഷൺ ആനന്ദ പുരസ്കാർ ആശാലത പുരസ്കാർ ആനന്ദ ശങ്കർ ലിറ്ററസി അവാർഡ് |
ഒരു ഗാന്ധിയനും ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും മഹാത്മാഗാന്ധിയുടെ അടുത്ത സഹപ്രവർത്തകനുമായയിരുന്നു സൈലേഷ് കുമാർ ബന്ദോപാധ്യായ്. [1].[2] പൊതുജനാരോഗ്യം, ആതുരസേവനം എന്നീ രംഗങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് 2010-ൽ ഭാരത സർക്കാർ, പത്മഭൂഷൺ പുരസ്കാരം നൽകി ആദരക്കുകയുണ്ടായി. [3]
ജീവിതരേഖ
[തിരുത്തുക]1926 മാർച്ച് 10-ന് ബംഗാൾ പ്രസിഡൻസിയിലെ ചക്രാധർപൂരിൽ (ഇന്ന് ഇന്ത്യയിലെ ജാർഖണ്ഡ് സംസ്ഥാനത്തിൽ) സൈലേഷ് കുമാർ ബന്ദോപാധ്യായ് ജനിച്ചു. [4] ബന്ദോപാധ്യായുടെ പിതാവ് ഇന്ത്യൻ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. വളരെ മിതമായ വരുമാനമായിരുന്നു പിതാവിനുണ്ടായിരുന്നത്. വിദ്യാഭ്യാസകാലത്തുതന്നെ ബന്ദോപാധ്യായ്, മഹാത്മാഗാന്ധിയിൽ ആകൃഷ്ടനായിരുന്നു. തുടർന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായതിനു ശേഷം, 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിക്കുകയും ബ്രിട്ടീഷ് ഇന്ത്യൻ പോലീസുകാരാൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. [5]
അബ്ദുൾ ബാരി, മൈക്കൽ ജോൺ, മോനി ഘോഷ് തുടങ്ങിയ പ്രശസ്തരായ ട്രേഡ് യൂണിയൻ നേതാക്കൾ നേതൃത്വം നൽകിയിരുന്ന ടാതാനഗറിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ ബന്ദോപാധ്യായ്, 1944-ൽ ചേർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം 1946-ൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാവുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനാവുകയും 1951-ൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതേ സമയം, ജംഷഡ്പൂരിന് സമീപത്തുള്ള ഗാന്ധിയൻ വില്ലേജ് റികൺസ്ട്രക്ഷൻ സെന്ററിന്റെ ചുമതലയും ബന്ദോപാധ്യായ്ക്ക് ഉണ്ടായിരുന്നു. [5]
1951-ൽ, സേവാഗ്രാമിൽ പ്രാദേശികമായി ചർക്ക സംഘ് എന്നറിയപ്പെട്ടിരുന്ന ഓൾ ഇന്ത്യാ സ്പിന്നേഴ്സ് അസോസിയേഷൻ എന്ന സംഘടനയിലെ അംഗമാവുകയുണ്ടായി. 1961 വരെ ഈ സംഘടനയിലെ ബന്ദോപാധ്യായ് പ്രവർത്തിക്കുകയും ചെയ്തു. ഈ സമയത്ത് ഭൂദാൻ പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു. 1961-ൽ ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷന്റെ ഡെപ്യൂട്ടി ഡയറക്ടറായി ബന്ദോപാധ്യായ് നിയമിക്കപ്പെട്ടു. 1984-ൽ ഈ കമ്മീഷനിലെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയിൽ നിന്നും വിരമിക്കുകയുണ്ടായി. വിരമിച്ചതിനെത്തുടർന്ന്, ബീഹാർ, ഒഡിഷ, പശ്ചിമ ബംഗാൽ എന്ന സംസ്ഥാനങ്ങളിലെ കമ്മീഷനുകളുടെ അഡ്മിനിസ്ട്രേഷൻ ഡയറക്ടറായും സേവനമനുഷ്ഠിക്കുകയും ചെയ്തു. 1969-ലെ ഗാന്ധി ജന്മശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവായിക്കൊണ്ട് പരിപാടികൾ ആസൂത്രണം ചെയ്തതും ബന്ദോപാധ്യായ് ആയിരുന്നു. [5]
തുടർന്നുള്ള രണ്ട് ദശാബ്ദങ്ങളിൽ ഗാന്ധി സ്മാരക നിധിയുടെ സെക്രട്ടറിയായും ഖാദി മിഷനിന്റെ ജോയിന്റ് കൺവീനറായും, പ്രധാനമന്ത്രി അധ്യക്ഷനായിരുന്ന ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷനിലെ പ്രധാന സമിതിയിലെ അംഗമായും, ഖാദി സെൻട്രൽ സെർട്ടിഫിക്കേഷൻ കമ്മിറ്റിയുടെ പ്രസിഡന്റായും ബന്ദോപാധ്യായ് പ്രവർത്തിച്ചിട്ടുണ്ട്. [5]
2006-ൽ, ഖാദി കമ്മിറ്റിയുടെ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഗ്രാമീണ മേഖലയിൽ വിവിധ സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവർത്തിക്കുകയുണ്ടായി. [5]
പദവികൾ
[തിരുത്തുക]- ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി - 1946 മുതൽ 1951[5]
- ഡെപ്യൂട്ടി ഡയറക്ടർ - ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷൻ - 1961[5]
- ചീഫ് എക്സിക്യൂട്ടീവ് — ഗാന്ധി ജന്മശതാബ്ദി കമ്മിറ്റി - 1969[5]
- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ - ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷൻ - 1984[5]
- അംഗം — ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷൻ - 1984[2][5]
- സെക്രട്ടറി — ഗാന്ധി സ്മാരക നിധി[2][5]
- ജോയിന്റ് കൺവീനർ — ഖാദി മിഷൻ[5]
- ചെയർമാൻ - ഖാദി സെൻട്രൽ സെർട്ടിഫിക്കേഷൻ കമ്മിറ്റി[5]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മഭൂഷൺ - 2010[3]
- ആനന്ദ പുരസ്കാർ[5]
- ആശാലത പുരസ്കാർ - വിശ്വഭാരതി സർവകലാശാല[5]
- ആനന്ദ ശങ്കർ ലിറ്ററസി അവാർഡ് - ബംഗ്ലാ അക്കാദമി[5]
കൃതികൾ
[തിരുത്തുക]സൈലേഷ് കുമാർ ബന്ദോപാധ്യായ് രചിച്ച പല പുസ്തകങ്ങളും പഠനങ്ങൾക്കായുള്ള പാഠപുസ്തകങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. [6]
- Sailesh Kumar Bandopadhyaya (Ed) (November 1960). Peace, Non violence and Conflict Resolution. Ahmedabad: Navajivan Mudranalaya. ISBN 81-7229-223-6.
{{cite book}}
: CS1 maint: year (link) - Bandyopadhyay, Sailesh Kumar (2012). "Basu, Kshudiram". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- Bandyopadhyay, Sailesh Kumar (2012). "Datta, Kalpana". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
അവലംബം
[തിരുത്തുക]- ↑ "Gandhi Man of peace". Retrieved August 9, 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 "Rediff Interview". Retrieved August 9, 2014.
- ↑ 3.0 3.1 "Padma announcement". Retrieved August 7, 2014.
- ↑ "Birth". Retrieved August 9, 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 5.13 5.14 5.15 "iPeace bio". Retrieved August 9, 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Text" (PDF). Retrieved August 9, 2014.
പുറം കണ്ണികൾ
[തിരുത്തുക]- ↑ "Presidential address". Archived from the original on 2016-03-04. Retrieved August 9, 2014.