അക്റ്റിനിഡിയേസീ
അക്റ്റിനിഡിയേസീ | |
---|---|
Actinidia deliciosa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Actinidiaceae Gilg & Werderm.[1] |
Type genus | |
Actinidia | |
Genera | |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അക്റ്റിനിഡിയേസീ (Actinidiaceae). മൂന്ന് ജീനസ്സുകളിലായി ഏകദേശം 360 സ്പീഷിസുകൾ ഉള്ള ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും ആരോഹികളും ചെറുമരങ്ങളും ഉൾപ്പെടുന്നു.[2]
ഉഷ്ണമേഖലകളിലും മിതോഷ്ണ മേഖലകളും ഇവയ്ക്ക് വളരാൻ അനുകൂലമാണ്. ഈ അടുത്ത കാലത്തായി അക്റ്റിനിഡിയേസീ സസ്യകുടുംബത്തെ ഏഷ്യയുടെ വടക്കു കിഴക്കു ഭാഗങ്ങൾ, മലേഷ്യ, തെക്കേ അമേക്കയുടെ ചിലഭാഗങ്ങളിലുമാണ് കാണപ്പെടുന്നത്. ഏഷ്യയുടെ കിഴക്കു ഭാഗങ്ങളിൽ കാണപ്പെടുന്ന കിവി പഴം ഈ കുടുംബത്തിൽ ഉൾപ്പെടുന്നതാണ്. ചില സസ്യങ്ങൾ അലങ്കാര സസ്യങ്ങളായും വളർത്താറുണ്ട്.
ഉപകുടുംബങ്ങൾ
[തിരുത്തുക]- Actinidia
- Clematoclethra
- Saurauia[3]
സവിശേഷതകൾ
[തിരുത്തുക]ഇവയുടെ ഇലകൾ ലഘുപത്രത്തോടുകൂടിയവയും തണ്ടിൽ ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയുംആണ്. ചില സ്പീഷിസുകളിൽ ഇലയുടെ വക്കുകൾ പൂർണ്ണവും എന്നാൽ മറ്റു ചില സ്പീഷിസുകളിൽ ദന്തുരമായും കാണപ്പെടുന്നു. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി പെട്ടെന്നു കൊഴിഞ്ഞു പോകുന്ന തരത്തിലുള്ള ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. [4]
ദ്വിലിംഗ സ്വഭാവത്തോടു കൂടിയവ പൂക്കളും ഏകലിംഗ സ്വഭാവത്തോടുകൂടിയ പൂക്കളും കാണപ്പെടുന്നു. പ്രസമത (കൃത്യം മൂന്നോ അതിൽ കൂടുതലോ ആയി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഉർന്ന അണ്ഡാശയത്തോടു കൂടിയ ഇവയ്ക്ക് അനേകം കേസരങ്ങൾ കാണപ്പെടുന്നു. എന്നാൽ വളരെ വിരളം ചില സ്പീഷിസുകൾ പത്ത് കേസരങ്ങളോടു കൂടിയവയാണ്. സാധാരണയായി മൂന്ന് പുഷ്‌പജനികൾ കൂടിച്ചേർന്നാണ് ജനിപുടം (gynoecium) ഉണ്ടാകുന്നത്. എന്നാൽ മറ്റുചില സ്പീഷിസുകളിൽ അനേകം പൂഷ്പജനികൾ കൂടിച്ചേർന്നാണ് ജനിപുടം ഉണ്ടാകുന്നത്.[5]
ഒട്ടുമിക്ക സ്പീഷിസുകളിലും മാംസളമായ പഴങ്ങളാണുള്ളത്.[6]
അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Anderberg et al.
- ↑ "Actinidiaceae". The Plant List. Archived from the original on 2017-09-17. Retrieved 1 മാർച്ച് 2016.
- ↑ Marie Friis, Else; R. Crane, Peter R. Crane; Pedersen, Kaj Raunsgaard (2014). Early Flowers and Angiosperm Evolution. Cambridge University Press. ISBN 9781139496384.
{{cite book}}
:|access-date=
requires|url=
(help) - ↑ Marie Friis, Else; R. Crane, Peter R. Crane; Pedersen, Kaj Raunsgaard (2014). Early Flowers and Angiosperm Evolution. Cambridge University Press. ISBN 9781139496384.
{{cite book}}
:|access-date=
requires|url=
(help) - ↑ Marie Friis, Else; R. Crane, Peter R. Crane; Pedersen, Kaj Raunsgaard (2014). Early Flowers and Angiosperm Evolution. Cambridge University Press. ISBN 9781139496384.
{{cite book}}
:|access-date=
requires|url=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Actinidiaceae Archived 2005-03-14 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). The families of flowering plants. Archived 2007-01-03 at the Wayback Machine. http://delta-intkey.com Archived 2007-01-03 at the Wayback Machine.
- Theales Order in the USDA Plants Database