Jump to content

അഴീക്കോട്, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഴീക്കോട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അഴീക്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. അഴീക്കോട് (വിവക്ഷകൾ)
അഴീക്കോട്

അഴീക്കോട്
10°10′51″N 76°09′45″E / 10.180784°N 76.162471°E / 10.180784; 76.162471
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനം(ങ്ങൾ) എറിയാട് ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വേണു.ഇ.വി, ഫാത്തിമ, അഡ്വ. എൻ എ നദീറ, പി ജെ ഫ്രാൻസീസ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1971 ( 2006 വോട്ടർ പട്ടിക)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680666
+91 480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മുനക്കൽ ബീച്ച്, മാർതോമാ ദേവാലയം, ലൈറ്റ് ഹൗസ്, ലൈറ്റ് ഹൗസ് ബീച്ച്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തെക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണു അഴീക്കോട് . കൊടുങ്ങല്ലൂർ താലൂക്കിലെ, എറിയാട് ഗ്രാമപഞ്ചായത്തിന്റെ ഭരണപരിധിയിലാണ് അഴീക്കോട് ഉൾപ്പെടുന്നത്. കൊടുങ്ങല്ലൂരും, പറവൂരുമാണ് അടുത്ത പ്രദേശങ്ങൾ. മത്സ്യബന്ധനമാണ് പ്രധാന വരുമാനമാർഗ്ഗം.

ജനസംഖ്യ

[തിരുത്തുക]

1971 ( 2006 വോട്ടർ പട്ടിക)

അതിർത്തികൾ

[തിരുത്തുക]
  • വടക്ക് എറിയാട് ഗ്രാമം
  • തെക്ക് കാഞ്ഞിരപ്പുഴ
  • കിഴക്ക് മേത്തല ഗ്രാമം
  • പടിഞ്ഞാറ് അറബിക്കടൽ

യാത്രാസൗകര്യം

[തിരുത്തുക]

എറണാകുളം ജില്ലയിലെ മുനമ്പത്തുനിന്ന് അഴീക്കോട്ടേക്ക് ജങ്കാർ സർവ്വിസുണ്ട്.[1] അഴീക്കോട്-ചാമക്കാല റോഡും നിലവിലുണ്ട്.[2] കൊടുങ്ങല്ലൂർ നിന്നും അഴീക്കോട്ടേക്ക് കാര, എറിയാട്, പടാകുളം, ചേരമാൻ, അഞ്ചപ്പാലം എന്നീ അഞ്ചു വഴികളിലൂടെ ബസ് സർവ്വീസുണ്ട്.

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]

എഡി 52 നവംബർ 21ന് കേരളം സന്ദർശിച്ചുവെന്ന് കരുതപ്പെടുന്ന സെന്റ് തോമസിന്റെ ഇടതുകരത്തിന്റെ അസ്ഥി, തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന മാർതോമാപള്ളി ഈ ഗ്രാമത്തിലാണ്.[3] 1982-ൽ നിർമിച്ച അഴീക്കോട് വിളക്കുമാടം ഈ ഗ്രാമത്തിലാണ്.

മുനയ്ക്കൽ ബീച്ച്

[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ ഭൂവിസ്തൃതി കൊണ്ട് ഏറ്റവും വലിയതായ മുനയ്ക്കൽ ബീച്ച് ഇവിടെ സ്ഥിതി ചെയ്യുന്നു.[4] പെരിയാറിന്റെ ശാഖയായ കാഞ്ഞിരപ്പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖത്തിന്റെ തെക്കേകര എറണാകുളം ജില്ലയിലെ മുനമ്പവും വടക്കേകര തൃശൂർ ജില്ലയിലുൾപ്പെടുന്ന അഴീക്കോട് മുനക്കലുമാണ്.

അഴിമുഖത്ത് രൂപപ്പെടുന്ന മണൽതിട്ട മത്സ്യത്തൊഴിലാളികൾക്ക് ഭയമുളവാക്കുന്നതാണ്. ഈ മണൽതിട്ട നീക്കം ചെയ്യുന്നതിനായി കരയിൽ നിന്നും കടലിലേക്ക് 'പുലിമുട്ട്' അഥവാ 'ഒലിമുട്ട്' എന്ന കടൽപാലം നിർമ്മിച്ചു. അഴിമുഖത്തേക്ക് നീണ്ടുനിൽക്കുന്ന കടൽപ്പാലത്തിന്റെ ഒരുഭാഗത്ത് മണ്ണ് അടിഞ്ഞുകൂടി പുതിയ കരപ്രദേശം രൂപം കൊണ്ടു. ഇന്നത്തെ വിശാലമായ മുനക്കൽബീച്ച് രൂപം കൊണ്ടത് അങ്ങനെയാണ്.

അഴീക്കോട് വിളക്കുമാടം

പ്രധാന വ്യക്തികൾ

[തിരുത്തുക]

കേരളാ നിയമസഭാ സ്പീക്കറായിരുന്ന കെ.എം. സീതീസാഹിബും ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജനിച്ചതും ഈ ഗ്രാമത്തിലാണ്.[5]

ആരാധനാലയങ്ങൾ

[തിരുത്തുക]
  • അഴീക്കോട് മാർതോമാ ദേവാലയം
  • പുത്തൻപള്ളി ജൂമാമസ്ജിദ്
  • കൊട്ടിക്കൽ ഭഗവതിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • അഴീക്കോട് ഗവൺമെന്റ് യു പി സ്കൂൾ (ഈ സ്കൂൾ എറിയാട് ഗ്രാമ പഞ്ചായത്തിലെ തന്നെ ആദ്യത്തെ സ്കൂളാണ്) [6]
  • സീതീസാഹിബ് മെമ്മോറിയൽ ഹയർ സെകന്ററി സ്കൂൾ
  • സീതീസാഹിബ് മെമ്മോറിയൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
  • ഇർശാദുൽ മുസ്ലിമീൻ യു പി സ്കൂൾ
  • ഹമദാനിയ്യ യു പി സ്കൂൾ പൊയിലിങ്ങപ്പറമ്പ്
  • മാർതോമ ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ

അവലംബം

[തിരുത്തുക]
  1. 2013 ജൂലൈ 30. "മുനമ്പം-അഴീക്കോട് ജങ്കാർ നിലച്ചു". മാതൃഭൂമി. Archived from the original on 2013-07-30. Retrieved 2013 ജൂലൈ 30. {{cite web}}: Check date values in: |accessdate= (help)CS1 maint: numeric names: authors list (link)
  2. "അഴീക്കോട് -ചാമക്കാല റോഡ് വിജിലൻസ് സംഘം പരിശോധിച്ചു". മാദ്ധ്യമം. Archived from the original on 2013-07-30. Retrieved 2013 ജൂലൈ 30. {{cite news}}: Check date values in: |accessdate= (help)
  3. "കൊടുങ്ങല്ലൂർ ദ ക്രാഡിൽ ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ". ഇന്ത്യൻ ക്രിസ്ത്യാനിറ്റി. Archived from the original on 2013-12-23. Retrieved 2013 ഡിസംബർ 23. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "മുസിരിസിനെതൊട്ട് മുനയ്ക്കൽ ബീച്ച്". മനോരമഓൺലൈൻ. 2013 ഡിസംബർ 23. Archived from the original on 2013-12-23. Retrieved 2013 ഡിസംബർ 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  5. "കേരള നിയമസഭാ സ്പീക്കർ - ലഘു ജീവചരിത്രം" (PDF). കേരള നിയമസഭ. Retrieved 2013 ഡിസംബർ 23. {{cite web}}: Check date values in: |accessdate= (help)
  6. ഗ്രാമ പഞ്ചായത്ത് "എറിയാട് ഗ്രാമ പഞ്ചായത്ത്". Retrieved 2013 ഡിസംബർ 23. {{cite web}}: Check |url= value (help); Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അഴീക്കോട്,_തൃശ്ശൂർ&oldid=3773034" എന്ന താളിൽനിന്ന് ശേഖരിച്ചത്