എംബബാനി
എംബബാനി | |
---|---|
A street in downtown Mbabane | |
Coordinates: 26°19′S 31°08′E / 26.317°S 31.133°E | |
Country | Swaziland |
District | Hhohho |
Founded | 1902 |
• ആകെ | 150 ച.കി.മീ.(60 ച മൈ) |
ഉയരം | 1,243 മീ(4,078 അടി) |
(2010) | |
• ആകെ | 94,874 |
• ജനസാന്ദ്രത | 630/ച.കി.മീ.(1,600/ച മൈ) |
Postal code | H100 |
വെബ്സൈറ്റ് | www |
സ്വാസിലാന്റിലെ ഏറ്റവും വലിയ നഗരവും ആ രാജ്യത്തിന്റെ തലസ്ഥാനവും ആകുന്നു എംബബാനി (/(əm)bɑˈbɑn(i)/, Swati: ÉMbábáne). 94,874 (2010) ജനസംഖ്യയുള്ള ഈ നഗരം, എംസിംബ പർവ്വതത്തിലൂടൊഴുകുന്ന എംബബാനി നദിയുടെയും അതിന്റെ പോഷകനദിയായ പോളിഞ്ജാനെ നദിയുടെയും അടുത്തു സ്ഥിതിചെയ്യുന്നു. ഹോഹോ പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്. 1243 മീറ്റർ ആണ് സമുദ്രനിരപ്പിൽ നിന്നും ഈ പ്രദേശത്തിന്റെ ഉയരം. [1]
ചരിത്രം
[തിരുത്തുക]1902ൽ ഈ രാജ്യത്തിന്റെ ഭരണകേന്ദ്രം ബ്രെമേഴ്സ് ഡ്രോപ്പിൽനിന്നും ഇങ്ങോട്ടുമാറ്റി. ഈ പ്രദേശത്തിനു എംബബാനി എന്നു വിളിക്കാൻ കാരണം ബ്രിട്ടിഷുകാർ ഈ പ്രദേശത്തെത്തിയപ്പോൾ ഈ പ്രദേശം ഭരിച്ചിരുന്ന എംബബാനി കുനീനിയുടെ പേരിൽനിന്നാണ്. Website www.mbabane.org.sz Archived 2016-08-26 at the Wayback Machine.
സാമ്പത്തികം
[തിരുത്തുക]ദക്ഷിണാഫ്രിക്കയുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ പ്രധാന ഭാഷ സ്വാസി ആണ്. എന്നാൽ ഇംഗ്ലിഷ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. എംബബാനിയും സ്വാസിലാന്റ് പൊതുവേയും വിനോദസഞ്ചാരം, പഞ്ചസാര കയറ്റുമതി എന്നിവയിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ വാണിജ്യകേന്ദ്രമാണ് ഈ പ്രദേശം. അടുത്തായി ഇരുമ്പും ടിന്നും കുഴിച്ചെടുക്കുന്നുണ്ട്. ചെറുവ്യവസായങ്ങൾക്കായി മറ്റു രണ്ടുപ്രദേശങ്ങൾ ഇവിടെയുണ്ട്.
വിദ്യാഭ്യാസവും സംസ്കാരവും
[തിരുത്തുക]എംബബാനി ദക്ഷിണാഫ്രിക്കയുടെ വാട്ടർഫോഡ് കംഹ്ലാബ യുണൈറ്റഡ് വേൾഡ് കോളിജിന്റെ കേന്ദ്രം ഇവിടെയാണ്. സ്വാസിലാന്റ്് സർവ്വകലാശാല, ലിംകോക്ക്‌വിങ് സാങ്കേതികസർവ്വകലാശാല എന്നിവയും ഇവിടെയുണ്ട്. ഇൻഡിൻഗിൽസി ആർട്ട് ഗാലറി ഇവിടെയുണ്ട്. സ്വാസിലാന്റിലെ സാംസ്കാരിക കേന്ദ്രവും പ്രദർശനശാലയും ഈ ആർട്ട് ഗാലറിയാണ്.[2]
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]എംബബാനി, എംബബാനി നദിയുടെയും അതിന്റെ പോഷകനദിയായ പോളിഞ്ജാനെ നദിയുടെയും അടുത്തു സ്ഥിതിചെയ്യുന്നു.ഹോഹോ പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്.
ഉയരത്തിൽ കിടക്കുന്നതിനാൽ മിതശീതോഷ്ണ പരവ്വതപ്രദേശമാണ്. മഞ്ഞുമൂടുക അപൂർവ്വമാണ്. 1900നു ശേഷം 3 പ്രാവശ്യം ഈ പ്രദേശത്തു മഞ്ഞുമൂടിയിട്ടുണ്ട്. ശരാശരി താപനില11 °C (52 °F) ആണ്. [3]
എംബബാനി പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 24.9 (76.8) |
24.5 (76.1) |
24.1 (75.4) |
22.6 (72.7) |
21.4 (70.5) |
19.3 (66.7) |
19.8 (67.6) |
21.3 (70.3) |
23.2 (73.8) |
22.8 (73) |
22.5 (72.5) |
23.7 (74.7) |
22.5 (72.5) |
ശരാശരി താഴ്ന്ന °C (°F) | 14.9 (58.8) |
14.5 (58.1) |
13.4 (56.1) |
11.0 (51.8) |
7.9 (46.2) |
4.7 (40.5) |
4.6 (40.3) |
6.6 (43.9) |
9.5 (49.1) |
11.3 (52.3) |
12.9 (55.2) |
14.2 (57.6) |
10.5 (50.9) |
വർഷപാതം mm (inches) | 253.2 (9.969) |
224.6 (8.843) |
151.6 (5.969) |
87.9 (3.461) |
33.8 (1.331) |
19.4 (0.764) |
20.1 (0.791) |
35.1 (1.382) |
69.4 (2.732) |
141.9 (5.587) |
197.8 (7.787) |
206.9 (8.146) |
1,441.7 (56.76) |
ശരാ. മഴ ദിവസങ്ങൾ | 16.9 | 14.3 | 13.8 | 9.8 | 5.1 | 2.8 | 3.1 | 6.5 | 9.2 | 14.9 | 17.0 | 16.5 | 129.9 |
ഉറവിടം: World Meteorological Organization[4] |
അന്താരാഷ്ട്രീയ ബന്ധങ്ങൾ
[തിരുത്തുക]ഇരട്ട പട്ടണങ്ങൾ – സഹോദര നഗരങ്ങൾ
[തിരുത്തുക]- ഫോർട്ട് വർത്ത്, ടെക്സസ്, യു.എസ്.എ.[5]
- തായ്പേയ്, തായ്വാൻ[6]
- മെഴ്സിങ്, മലേഷ്യ
- മെലില്ല, സ്പെയ്ൻ
- ഹൈഫ, ഇസ്രയേൽ
- മപൂട്ടോ, മൊസാംബിക്ക്[7]
അവലംബം
[തിരുത്തുക]- ↑ Whitaker's Almamack; 1988
- ↑ "Indingilizi Gallery". Swaziplace.com. Archived from the original on 2013-07-07. Retrieved 21 March 2012.
- ↑ The Cambridge Factfinder; 4th ed.
- ↑ "World Weather Information Service – Mbabane". World Meteorological Organization. Retrieved 21 ഡിസംബർ 2015.
- ↑ "Mbabane". Sister Cities International. Retrieved 11 April 2014.
- ↑ "Taipei - International Sister Cities". Taipei City Council. Archived from the original on 2012-11-02. Retrieved 2013-08-23.
- ↑ "Maputo". Tourism in Swaziland. Archived from the original on 2015-05-12. Retrieved 2015-03-17.
ഗ്രന്ഥസൂചി
[തിരുത്തുക]- Paul Tiyambe Zeleza; Dickson Eyoh, eds. (2003). "Mbabane, Swaziland". Encyclopedia of Twentieth-Century African History. Routledge. ISBN 0415234794.