എ.ജെ. ജോൺ
A. J. John, Anaparambil എ.ജെ. ജോൺ, ആനാപ്പറമ്പിൽ | |
---|---|
തിരു-കൊച്ചി മുഖ്യമന്ത്രി | |
ഓഫീസിൽ 12 മാർച്ച് 1952 – 16 മാർച്ച് 1954 | |
ഗവർണ്ണർ | ചിത്തിരതിരുനാൾ ബാലരാമവർമ (രാജപ്രമുഖൻ) |
മുൻഗാമി | സി. കേശവൻ |
പിൻഗാമി | പട്ടം എ. താണുപിള്ള |
മണ്ഡലം | പൂഞ്ഞാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തലയോലപ്പറമ്പ്, വൈക്കം, Travancore | 18 ജൂലൈ 1893
മരണം | 1 ഒക്ടോബർ 1957 ചെന്നൈ, India | (പ്രായം 64)
രാഷ്ട്രീയ കക്ഷി | തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് (1948ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ലയിച്ചു) |
വസതി(s) | വൈക്കം, തിരുവനന്തപുരം |
Source | A. J. John, Anaparambil |
പ്രസിദ്ധനായ ഒരു കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്നു എ.ജെ. ജോൺ.
ജീവിതരേഖ
[തിരുത്തുക]1893 ജൂലൈ 18ന് തിരുവിതാംകൂറിൽ വൈക്കത്തിനു സമീപമുള്ള തലയോലപ്പറമ്പിൽ ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബി. എ., തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. എന്നിവ പാസായതിനുശേഷം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. തിരുവനന്തപുരം ഹൈക്കോടതിയിലായിരുന്നു അദ്ദേഹം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നതു്. ഇതോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാവായിത്തീർന്ന അദ്ദേഹം ഉത്തരവാദപ്രക്ഷോഭസമരത്തോടനുബന്ധിച്ച് 1938,39 വർഷങ്ങളിൽ രണ്ടുതവണ ജയിൽവാസം വരിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ വൈക്കം മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
1947-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ ഭരണഘടനാസമിതി (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപീകരിച്ചു. 1948ൽ അതിന്റെ ആദ്യസമ്മേളനം നടന്നപ്പോൾ പ്രസിഡണ്ടായതു് ജോൺ ആയിരുന്നു (1948 മാർച്ച് 20 - 1948 ഒക്ക്ടോബർ 17). 1949-ൽ ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ അദ്ദേഹം ധന-റെവന്യൂ മന്ത്രിയായി സ്ഥാനമേറ്റു.
തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രി
[തിരുത്തുക]നാട്ടുരാജ്യങ്ങളുടെ ലയനശേഷം ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പ് ഏതാനും വർഷങ്ങൾ (1949 ജൂലൈ 1 - 1956 നവംബർ 1) തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചുചേർത്ത് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനമായി നിലനിന്നു. 1951-52-ൽ ഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജോൺ തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 108സീറ്റിൽ 44 സീറ്റുകൾ മാത്രം ലഭിച്ചു മുഖ്യകക്ഷിയായ കോൺഗ്രസ്സ്, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സ് എന്ന സംഘടനയുടെ പിന്തുണയോടെ 1952 മാർച്ചിൽ മന്ത്രിസഭ രൂപീകരിച്ചു. എ.ജെ. ജോൺ ആയിരുന്നു മുഖ്യമന്ത്രി. 1953 സെപ്തംബർ 23നു് കന്യാകുമാരി തമിഴ്നാട്ടിൽ ലയിപ്പിക്കണമെന്ന ആവശ്യത്തോടെ തിരുവിതാംകൂർ-തമിഴ്നാട് കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചതോടെ ഈ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ 1954 മാർച്ച് 3 വരെ ജോൺ കാവൽ മുഖ്യമന്ത്രിയായി തുടർന്നു.
1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിച്ചപ്പോൾ മദ്രാസ് സംസ്ഥാനത്തിന്റെ ഗവർണറായി മാറിയ ജോൺ പദവിയിൽ തുടരവേ 1957 ഒക്ടോബർ 1-നു് തന്റെ 64-ആം വയസ്സിൽ അന്തരിച്ചു.
അവലംബം
[തിരുത്തുക]- A. J. John, Anaparambil Archived 2012-03-01 at the Wayback Machine
- കേരളവിജ്ഞാനകോശം 1988
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- 1893-ൽ ജനിച്ചവർ
- 1957-ൽ മരിച്ചവർ
- ജൂലൈ 18-ന് ജനിച്ചവർ
- ഒക്ടോബർ 1-ന് മരിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ
- കോട്ടയം ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- മദ്രാസ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- തിരു-കൊച്ചി നിയമസഭയിലെ മന്ത്രിമാർ