കക്കാടംപൊയിൽ
കക്കാടംപൊയിൽ Kakkadampoyil | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ലോക്‌സഭ അംഗം | രാഹുൽ ഗാന്ധി |
എം.എൽ.എ തിരുവമ്പാടി നിയമസഭാമണ്ഡലം | ലിന്റോ ജോസഫ് |
ലോകസഭാ മണ്ഡലം | വയനാട് |
നിയമസഭാ മണ്ഡലം | തിരുവമ്പാടി |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 2,100 m (6,890 ft) |
11°20′02″N 76°06′40″E / 11.333903°N 76.11105°E
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കക്കാടംപൊയിൽ. ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.[1] അങ്ങാടിയുടെ മധ്യഭാഗത്തിലൂടെ ജില്ലാ അതിർത്തി കടന്നു പോവുന്നു. കക്കാടംപൊയിലിൽ നിന്ന് ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ പ്രധാനപ്പെട്ട നദികൾ ഉത്ഭവയ്ക്കുന്നു.[അവലംബം ആവശ്യമാണ്].
കാർഷിക വിളകളായ അടക്ക, കുരുമുളക് തുടങ്ങിയവ നശിച്ച ശേഷം കോഴി, ആട് തുടങ്ങിയ ഫാമുകൾ തുടങ്ങി. കോഴിയുടെ മരണ നിരക്ക് വളരെ കുറവായതിനാൽ ആ മേഖലയിൽ വിജയിച്ചു വരുന്നു.
സമീപ നഗരങ്ങൾ
[തിരുത്തുക]അകമ്പാടം, തിരുവമ്പാടി, മുക്കം, കൂടരഞ്ഞി, കൂമ്പാറ, തോട്ടുമുക്കം തുടങ്ങിയവയാണ് സമീപ നഗരങ്ങൾ.
പ്രധാന ആകർഷണങ്ങൾ
[തിരുത്തുക]കേരളാ അതിർത്തിയിലെ പശ്ചിമഘട്ടത്തിലെ മലനിരകളിൽ, നിലമ്പൂർ നഗരത്തിൽ നിന്ന് 24 കി മീ അകലെയുള്ള കക്കാടംപൊയിൽ ഗ്രാമം, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ (കോഴിപ്പാറ വെള്ളച്ചാട്ടം) എന്നിവയാൽ സമൃദ്ധമായ പ്രദേശമാണ്. ഇവിടുത്തെ കുളിർമ്മയുള്ള കാലാവസ്ഥ അനുഭവിക്കാൻ ധാരാളം സഞ്ചാരികൾ കക്കാടംപൊയിലിൽ എത്താറുണ്ട്.
- പഴശ്ശിരാജഗുഹ: (പഴശ്ശിരാജ വയനാട്ടിൽ നിന്നും നിലമ്പൂരിലേക്കുള്ള യാത്രയിൽ ഇടത്താവളമാക്കിയ കോട്ട.
- കോഴിപ്പാറ വെള്ളച്ചാട്ടം
- പൊട്ടൻപാറ
ചിത്രശാല
[തിരുത്തുക]-
ഫാമുകൾ
-
താത്കാലിക കോഴിഫാമുകൾ