ഉള്ളടക്കത്തിലേക്ക് പോവുക

കാക്കയങ്ങാട്

Coordinates: 11°56′10″N 75°42′35″E / 11.9360092°N 75.7096859°E / 11.9360092; 75.7096859
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാക്കയങ്ങാട് ടൗൺ
Map of India showing location of Kerala
Location of കാക്കയങ്ങാട് ടൗൺ
കാക്കയങ്ങാട് ടൗൺ
Location of കാക്കയങ്ങാട് ടൗൺ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം ഇരിട്ടി
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

11°56′10″N 75°42′35″E / 11.9360092°N 75.7096859°E / 11.9360092; 75.7096859 കണ്ണൂർ ജില്ലയിലെ പേരാവൂർ ബ്ലോക്കിൽ ഇരിട്ടിയിൽ നിന്നും 8 കിലോമീറ്റർ ദൂരെയുള്ള ഒരു ചെറുപട്ടണമാണ് കാക്കയങ്ങാട്. (Kakkengad, Kakkayangad എന്നെല്ലാം അറിയപ്പെടുന്നു) കണ്ണൂരിൽ നിന്നും 42 കി.മീ അകലെയാണിത്. ഇരിട്ടി കൊട്ടിയൂർ റോഡ് കാക്കയങ്ങാടു വഴി കടന്നു പോകുന്നു. കാക്കയങ്ങാട് നിന്ന് 3 കി മീ കിഴക്കുമാറി ആറളം ഫാം സ്ഥിതി ചെയ്യുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കാക്കയങ്ങാട് ആണ്. കൂടാതെ മുഴക്കുന്ന് വില്ലേജ് ഓഫിസ്, കൃഷിഭവൻ, വെറ്ററിനറി ഡിസ്പൻസറി, പി എച്ച് സി, വി ഇ ഒ ഓഫിസ്, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, മുഴക്കുന്ന് പോലീസ്‌ സ്റ്റേഷൻ എന്നിവയും കാക്കയങ്ങാട് സ്ഥിതിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കാക്കയങ്ങാട്&oldid=4407172" എന്ന താളിൽനിന്ന് ശേഖരിച്ചത്