തീയർ
Regions with significant populations | |
---|---|
കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ദേശീയ തലസ്ഥാന നഗരി | |
Languages | |
മലയാളം (മാതൃഭാഷ), തുളു, കന്നഡ | |
Religion | |
ഹിന്ദുമതം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
കളരി പണിക്കർ[1], കണിയാർ[1], ബണ്ട്[2], റെഡ്ഢി[2], ചേകവർ |
കേരളത്തിലെ പഴയ മലബാർ പ്രദേശങ്ങളിൽ അധിവസിക്കുന്ന ഒരു പ്രബല ജാതിയാണ് തിയ്യർ (Sanskrit:Divper) or (English :Tiyar, Portuguese:Tiveri).[3] കണ്ണൂർ,കാസർകോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നി ജില്ലകളിലായാണ് കാണപ്പെടുന്നത്.[3][4][5][6][7]
ഉത്തരകേരളത്തിൽ തെയ്യാരാധാന നടത്തുന്ന ഒരു വിഭാഗമാണിവർ. പണ്ട് കാലങ്ങളിൽ തീയരെ മലബാറിലുടനീളം ചേകവർ എന്ന ജാതി നാമത്തിലാണ് അറിയപ്പെട്ടിരുന്നത് എന്ന് വൈദേശികൻ Jacobus Canter visscher രേഖപ്പെടുത്തിയിട്ടുള്ളത്, ഇന്നും കോഴിക്കോട് വടകര തീയരെ "ചേകവർ" എന്ന കുലനാമത്തിലാണ് അറിയപ്പെടുന്നത്. ബില്ലവ, ബൈദ്യ, പൂജാരി എന്നീ പേരുകളിലാണ് തെക്കൻ കർണാടകത്തിൽ. മുൻകാലങ്ങളിൽ യുദ്ധപാരമ്പര്യത്തിനും അക്രമണവീര്യത്തിനും പേര്കേട്ട ഒരു സമൂഹമായിരുന്നു.[8] പുരാതന കാലം മുതലേ മലബാറിലെ മിക്ക നാട്ടുരാജാക്കന്മാരുടെ കാലാൾപ്പടയായി പോലും സേവനം അനുഷ്ഠിച്ചിരുന്ന ഒരു വിഭാഗം ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നു. കോളോണിയൽ കാലഘട്ടത്തിൽ ഈ ജനതയ്ക്ക് വലിയ പ്രാധാന്യം അന്നത്തെ ബ്രിട്ടീഷ് സർക്കാരുകൾ നൽകിയിരുന്നു. അന്നത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ കൂലിപടയാളികളായി സേനയിൽ ഇവരെ വലിയ തോതിൽ ചേർക്കപ്പെട്ടിരുന്നു. അന്ന് കണ്ണൂർ കേന്ദ്രികരിച്ചുകൊണ്ട് തീയർ റെജിമെന്റ് തന്നെ ഉണ്ടായിരുന്നതായി കാണാം.[9]
ഇന്ന് ഈ സമൂഹം മലേഷ്യ, അറേബ്യൻ നാടുകളിലും, അമേരിക്കൻ രാജ്യങ്ങളിലേക്കും ചെറിയ തോതിൽ കുടിയെറിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രിയ സാംസ്കാരിക മേഖലകളിൽ ഇവരുടെ വ്യക്തിമുദ പദിപ്പിച്ചവർ ഇന്നേറെയുണ്ട്. പണ്ട് വടക്കൻ കേരളത്തിൽ പൊതുവെ മന്നനാർ, ചേകവർ, തണ്ടാർ/തണ്ടയാൻ, എംബ്രോൻ, പടക്കുറുപ്പ്, ഗുരുക്കൾ, ചേകോൻ, പണിക്കർ, മൂപ്പൻ, കാരണവർ തുടങ്ങിയ സ്ഥാനപേരുകൾ പണ്ട് നിലനിന്നിരുന്നു.
ഉൽപ്പത്തി
പഠന റിപ്പോർട്ടുകൾ
തീയരുടെ ഉൽപത്തിയെ പറ്റി ചരിത്രകാരന്മാർക്ക് പല അഭിപ്രായങ്ങളും നിലവിലുണ്ട്. ചില ചരിത്രകാരന്മാർ തീയ്യർ ദ്വീപിൽ നിന്ന് കുടിയേറിയവർ ആണ് എന്നാണ് പണ്ട് ചരിത്രകാരന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന പ്രധാന വാദം എന്നാൽ ഈ അഭിപ്രായപ്പെട്ടതിൽ പല ചരിത്ര നിരീക്ഷകരും യോജിക്കുന്നില്ല, ശാസ്ത്രപഠനങ്ങൾ ഇത് അപ്പാടെ നിഷേധിക്കുന്നു കാരണം തീയ്യരുടെ ശരീരഘടന, നിറം ദ്വീപ് നിവാസികൾ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്. 19-നൂറ്റാണ്ടിൽ പലചരിത്രകാരന്മാരും ഈ വാദത്തോട് മറുവാദം വച്ചെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ 2012-ൽ അമേരിക്കയിലെ ഡോ.ശ്യാമളൻ തീയ്യരുടെ ജനിതക ശാസ്ത്ര പഠനം നടത്തിയിരുന്നു. ഇതിലൂടെ തീയ്യരുടെ ഉൽപത്തി മദ്ധ്യേഷിയയിലെ കിർഗിസ്ഥാനിൽ നിന്നും മൈഗ്രേറ്റ് ചെയ്ത സമൂഹം ആണെന്ന് DNA പരിശോധനയിൽ അദ്ധേഹം കണ്ടെത്തിയിരുന്നു.[10] ഈ പഠനം അടിവരയിടുന്നതിന് മറ്റൊരു റീസെറിച് സെന്ററായ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി, ഹൈദരാബാദ് പഠന റിപ്പോർട്ടിൽ വിശദീകരിക്കുന്നത്: "കർണാടകയിലും കേരളത്തിലും പരമ്പരാഗത യോദ്ധാക്കളുടെയും സമൂഹമായ ഷെട്ടി, നായർ, തിയ്യർ, എന്നി മൂന്ന് സമുദായങ്ങൾ ഗംഗാ സമതലങ്ങളിലെ ദ്രാവിഡ ജനസംഖ്യയുമായും ഇന്തോ-യൂറോപ്യൻമാരുമായും താരതമ്യപ്പെടുത്തുമ്പോൾ ഒരു പ്രത്യേക ജനിതക പരമ്പരയാണ് എന്ന് സ്ഥിരീകരിച്ചു.[2][11]തീയ്യ,നായർ, ഷെട്ടി എന്നി സമൂഹങ്ങൾ മദ്ധ്യേഷിയയിലെ യുറേഷ്യൻ ജനിതകം കൂടുതൽ ഉള്ള വിഭാഗങ്ങൾ ആണ് എന്നാണ് പഠന റിപ്പോട്ട്. ഈ സമുദായങ്ങൾ തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള റെഡ്ഡികളുമായും വൈദിക് ബ്രാഹ്മണരുമായും അടുപ്പമുള്ളവരാണ്.[2] ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി), സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിംഗ് ആൻഡ് ഡയഗ്നോസ്റ്റിക്സ് (സിഡിഎഫ്ഡി) എന്നിവയുടെ പുതിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. തെക്കുപടിഞ്ഞാറൻ തീരദേശ ഗ്രൂപ്പുകളുടെ അഹിച്ഛത്ര ഉത്ഭവം (യുപിയിലെ ഒരു പുരാതന സ്ഥലം) എന്ന സിദ്ധാന്തത്തെ പഠനം തള്ളിക്കളഞ്ഞു".[2]
ചരിത്ര നിരീക്ഷകരുടെ കാഴ്ചപ്പാട്
- ചരിത്രകാരനും വൈദേശികനുമായ Edgar Thurston തന്റെ ചരിത്രപ്രധാനമായ Caste and Tribes of Southern India എന്ന ഗ്രന്ഥത്തിൽ വിവരികകുന്നത് സിലോൺ പ്രദേശമായ ഇന്നത്തെ ശ്രീലങ്ക എന്ന രാജ്യത്തു നിന്ന് ചേര പെരുമാക്കന്മാർ കരകൗശല ജാതികളെ ദക്ഷിണേന്ത്യയിൽ കൊണ്ട് വന്ന കൂട്ടത്തിൽ തീയ്യരെയും കൊണ്ട് വന്നു എന്നും, അതിനാൽ ദീപുവാസിളായ ഇവരെ തിപരെന്ന് വിളിച്ചു പോന്നിരുന്നു എന്നും പിന്നീട് അത് തീയ്യരായി ലോഭിച്ചു എന്നും അദ്ദേഹത്തിന്റെ കഥയിൽ വ്യക്തമാക്കുന്നു ഇതേ പ്രസ്താവന തന്നെയാണ് Malabar Manual രചയിതാവായ William Logan എന്ന മറ്റൊരു വൈദേശികനും അഭിപ്രയായപ്പെടുന്നത്.[3]
മറ്റു വാദങ്ങൾ ഉന്നയിക്കുന്ന ചരിത്ര നിരീക്ഷകർ
- കേരള ചരിത്ര നിരൂപണം എന്ന ഗ്രന്ഥത്തിൽ കെ.ടി. അനന്തൻ മാസ്റ്റർ ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ തീയർ ഉത്തരേന്ത്യയിൽ കർണ്ണാടക വഴി ചുരം വഴി എത്തിപ്പെട്ടവർ ആണ് എന്ന് പറയുന്നു, ഒരു വിഭാഗം കുടക് വഴി വന്നവരും മറ്റൊന്ന് തമിഴ്‌നാട് കടന്ന് കേരളത്തിലേക്ക് കുടിയേറിയവരുമാണ്, ഇവർ പ്രധാനമായും നിലംകൃഷി ചെയ്തിരുന്നവരും, നല്ല കര്ഷകരുമാണ്.[12]
- എം.എം.ആനന്ദ് റാം അഭിപ്രായപ്പെടുന്നത് ഗ്രിസിന് തെക്ക് ഒരു ദ്വീപിൽ അഗ്നിപർവത സ്പോടനത്തെ തുടർന്ന് ദ്വീപ് നിവാസികൾ കുടിയേറി ഇന്ത്യയിലെ തീരപ്രദേശങ്ങളിൽ എത്തിപ്പെട്ടു എന്നാണ്. ഇവർക് 'തിയ്യ' എന്ന വാക് 'തിറയർ' എന്ന വാക്കിൽ നിന്നും ഉണ്ടായതാണ് എന്നാണ് പറയുന്നത്. തിരകൾ കടന്ന് വന്ന സമൂഹമായതിനാൽ തീയ്യർ എന്നു വിളിച്ചു പോന്നു, ഇവർ കേരളത്തിൽ തെയ്യം അഥവാ തിറയാട്ടത്തിൽ ആരാധന നടത്തി വരുന്ന ഒരു ഗോത്രവ്യവസ്ഥയുള്ള വിഭാഗം കൂടിയായിരുന്നു ഇവരെന്നു പറയുന്നു.[13]
ചരിത്രം
തീയ്യരുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ വൈദേശികരടങ്ങുന്ന ചരിത്രനിരീക്ഷകർ രേഖപ്പെടുത്തിയ ചരിത്ര ഗ്രന്ഥങ്ങൾ വിലയിരുത്തേണ്ടതുണ്ട്, ഏറ്റവും പഴയ രേഖകളിൽ ഒന്നായി ബ്രിട്ടീഷ് പട്ടാളത്തിലെ ഉധ്യോഗസ്ഥനായിരുന്ന BURTON RICHARD.F എഴുതപ്പെട്ട GOA AND THE BLUE MOUNTAINS (1851) ചരിത്ര ഗ്രന്ഥത്തിൽ തീയ്യരെ. പറ്റി പരമാർശമുണ്ട്.
“ | മലബാറിലെ തീയ്യർ (Tiyer) എന്ന ഒരു ജാതി അവിടെ ഉള്ള ഫ്യൂഡൽ നായർ ജാതിയുടെ പ്രധാന എതിരാളികളിലെ വില്ലൻ ആയിരുന്നു. ഈ രണ്ട് കുടുംബങ്ങളും കാഴ്ചയിൽ പരസ്പരം സാമ്യമുള്ളവയാണ്, എന്നാൽ ആദ്യത്തേത് ഇരുണ്ട നിറവും രൂപത്തിലും സവിശേഷതയിലും "ജാതി" കുറവുമാണ്. തീയ്യർ കുടുംബത്തിലെ ചില എളിമയുള്ള സ്ത്രീകൾ അരക്കെട്ടിന് മുകളിലുള്ള ഭാഗം തുറന്നുകാട്ടുന്നത് പതിവാണ്, അതേസമയം അയഞ്ഞ സ്വഭാവമുള്ള സ്ത്രീകൾ മാറ് മറയ്ക്കാൻ ആചാരപ്രകാരം നിർബന്ധിതരാകുന്നു. ഈ ഹിന്ദു വിഭാഗം പൊതുവെ പറഞ്ഞാൽ, യൂറോപ്യൻ നിവാസികൾക്ക് നഴ്സുമാരും മറ്റ് പരിചാരജോലികളും നൽകുന്നതിനാൽ, നമ്മുടെ നാട്ടുകാരിൽ പലരും അവരെ കുറച്ച് സ്വാഭാവിക വേഷവിധാനം സ്വീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ നിർദ്ദേശം പൊതുവെ ഒരു ഇംഗ്ലീഷുകാരിയോട് നിർദ്ദേശിച്ച അതേ മനോഭാവത്തിൽ തന്നെ കാണപ്പെട്ടു. നാട്ടുകാർക്ക് അവരെ ശൂദ്രരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് അറിയില്ല; ചിലർ അവരെ ശൂദ്രർ എന്ന പദം കൊണ്ട് നാമകരണം ചെയ്തിട്ടുണ്ട്, അതായത് നാലു വർണ്ണങ്ങളിൽ താഴ്ന്ന ശാഖ. അവരുടെ പ്രധാന തൊഴിലുകൾ കൃഷി, വൃക്ഷ മരങ്ങളുടെയും പണി, നെൽകൃഷി ചെയ്യുക, കൂലിപ്പണിക്കാരായും കുതിരപ്പടയാളികളായും പുല്ലുവെട്ടുന്നവരായും പ്രവർത്തിക്കുക എന്നതാണ്.[14] | ” |
കേരളത്തിലെ വർണവ്യവസ്ഥയിൽ നായന്മാരുടെ തൊട്ടടത്ത അല്ലെങ്കിൽ തൊട്ടു താഴെയും കണിയാർ പണിക്കർ, വിശ്വകർമ്മ എന്നി ജാതികളുടെ മുകളിലും, അല്ലെങ്കിൽ നായർ- കണിയാർ ജാതികളുടെ ഇടയിൽ വരുന്ന ജാതി എന്ന അർത്ഥത്തിലുള്ള വർണ്ണമാണ് എന്നും പണ്ട് കണക്കാക്കിയിരുന്ന വിഭാകമാണ് തീയ്യർ.[15][16][17] നിരവധി തെയ്യക്കാവുകൾ ഈ സമുദായത്തിനുണ്ട്.[18] അശോകകാലഘട്ടത്തിൽ (ബി. സി. 273 – 232) തീയസമുദായത്തെ പറ്റിയുള്ള ആദ്യമായ് പരാമർശവും അളകാർമല ശിലാരേഖയിലാണ് കണ്ടെത്തുന്നത്. തീയ്യൻചന്ദൻ എന്നാണു ലിഖിതത്തിൽ പറഞ്ഞിരിക്കുന്നത്. ദക്ഷിണഇന്ത്യയിലേക്ക് വന്ന ഒരു ബ്രാഹ്മണനുമായി യുദ്ധത്തിൽ കന്നുകാലി ആക്രമണത്തിൽ വീരമൃത്യവരിച്ചയാളുടെ പേരിലാണ് ഈ ശിലാരേഖ. ഈ ഹീറോ സ്റ്റോണുകളിൽ ആദ്യത്തേത് തമിഴ്-ബ്രാഹ്മിയിൽ 'കാൽ പെഡു തിയൻ അന്തവൻ കുടൽ ഊർ ആകൊൽ' എന്ന മൂന്ന് വരികളുണ്ട്. കൂമ്പത്തിനടുത്ത് ഗൂഡല്ലൂർ പ്രദേശവുമായി തിരിച്ചറിയാൻ കഴിയുന്ന കുടൽ ഊർ എന്ന മറ്റൊരു ഗ്രാമത്തിൽ നടന്ന കന്നുകാലി ആക്രമണത്തിനിടെ മരിച്ച പേഡു ഗ്രാമത്തിലെ തിയൻ അന്തവൻ എന്ന മനുഷ്യന്റെ ഓർമ്മയ്ക്കായാണ് ഈ കല്ല് ഉയർന്നത് എന്നാണ്.[19] മികച്ച കർഷകരും, വിദേശ വ്യാപാരികളും വണിക്ക് ശ്രേഷ്ഠന്മാരും ആയിരുന്നു ഇവരെന്നു പറയുന്ന ശിലയിൽ രേകയുണ്ട്.[20][21] തിയൻ എന്ന വാക്ക് ആദ്യമായി ചരിത്രത്തിൽ രേഖപ്പെടുത്തി കാണുന്നത് തമിഴ് വീരക്കൽ ലീഗിതത്തിൽ ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
കളരി, വൈദ്യം, കൃഷി എന്നിവയാണ് തീയ്യരുടെ പ്രധാന കുലത്തൊഴിലുകൾ. ഒരുവിഭാകം കളരിയുമായി ബന്ധപ്പെട്ട് കൂലിക്ക് ചാവേർ ഭടന്മാരായി ജോലി ചെയ്തവർ ചേകവന്മാർ സമൂഹത്തിൽ സാമാന്യം നല്ല സ്ഥാനം അലങ്കരിച്ചു, അതിൽ ചെറിയ സമൂഹം തണ്ടാൻ സ്ഥാനക്കാരും. ഇവർ ഗ്രാമങ്ങളുടെ തലവന്മാരായതിനാല് കുലത്തൊഴിൽ ഒന്നും തന്നെ ഇല്ല. മറ്റൊരു കൂട്ടർ വൈദ്യവും ആയുർവേദവും കുലത്തൊഴിൽ ചെയ്തവർ വൈദ്യന്മാരായും, ഏറ്റവും താഴെകിടയിൽ കൃഷി ചെയ്യുന്ന തീയ്യരും, അവരുടെ കീഴിൽ ഷുരകം ചെയ്യുന്ന കാവുതീയ്യരും കൂടിച്ചേർന്നതാണ് തീയ്യ സമുദായം. തീയ്യരിൽ നല്ലൊരു ഭാഗം ജനവിഭാഗവും നല്ല കൃഷിക്കാർ കൂടിയായിരുന്നു. മലബാറിലെ പാട്ട വ്യവസ്ഥയിൽ ഇവർ ഉൾപ്പെട്ടിരുന്നു, ജന്മികളുടെ കയ്യിൽ നിന്നും വയലുകൾ പാട്ടത്തിന് എടുക്കുന്നതും അവിടെ കൃഷി ചെയ്യുന്നതും പതിവായിരുന്നു. ജന്മികൾക്ക് പ്രതിഫലമായി ഇവർ വിളവിന്റെ ഒരു ഭാഗം കാണപാട്ടമായി നല്കിപ്പോന്നു. തെക്കൻ മലബാറിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ തീയ്യർ ഇങ്ങനെ വലിയ തോതിൽ പാട്ടകൃഷിയിൽ പത്തൊൻപത്, ഇരുപത് നൂറ്റാണ്ടിൽ ഏർപ്പെട്ടിരുന്നു.[15]
(ബി.സി 3അം നൂറ്റാണ്ടോട് കൂടി ആര്യബ്രാഹ്മണ സമൂഹം ദക്ഷിണെന്ത്യയിലേക്ക് വന്നു. വേദങ്ങളിലും മാന്ത്രികകലകളിലും വിദഗ്ദരായ ഇവർ മലബാറിൽ കുടിയേറിപ്പാർത്ത മറ്റു വിഭാഗക്കാരേക്കാൾ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ഠാനങ്ങളെയും മറ്റും മറ്റു ജാതിക്കാർ അനുകരിക്കാൻ തുടങ്ങി. തീയ്യരുടെ ഇടയിൽ നിലനിന്നിരുന്ന ദ്രാവിട ആചാരമായിരുന്നു. ഇവിടങ്ങളിൽ അന്നുണ്ടായിരുന്ന പല്ലവന്മാർ ആന്ധ്രക്കാരായിരുന്നതിനാൽ ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. പാണ്ഡ്യരാകട്ടെ തമിഴകവുമായി താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചിരുന്നു.[22]
ബ്രാഹ്മണ വ്യവസ്ഥയിൽ അംഗീകരിച്ചു കൊണ്ട് ചില സമൂഹം അവരുടെ വ്യവസ്ഥയിലേക്ക് വരുകയും എന്നാൽ ഇതിന് പുറത്തു ഉണ്ടായിരുന്ന ഈ ജനത അവരുടേതായ തറ, കഴക വ്യവസ്ഥകളിൽ ആചാരപ്പെടുകയുമാണ് ഉണ്ടായിരുന്നത്.
(ബി.സി. 1അം നൂറ്റാണ്ടോട് കൂടി ഈ ജനവിഭാഗം കേരളത്തിലേക്ക് അധിവാസം ഉറപ്പിച്ചുകണണം. ഉത്തരമലബാറിൽ വാസമുറപ്പിച്ച തുളുവ വിഭാഗം തെയ്യം ആരാധനയും കാവുകളും കേന്ത്രികൃതമായ ശാക്തേയ സമ്പ്രദായം പിന്തുടരുന്നവരാണ്, എന്നാൽ തെക്കൻ മലബാറിലെ വിഭാഗത്തിൽ പ്രധാനമായും ദ്രാവിഡ പാരമ്പര്യം കാണാം. ശൈവം, ശാക്തേയം ആരാധനാ രീതികൾ ഇവരുടെ പ്രത്യേകതകളാണ്.[23]
ചേര പെരുമാക്കന്മാരുടെ കാലഘട്ടത്തിൽ കേരളത്തിൽ ഇവർ കൂടുതൽ കുടിയേറ്റം നടന്നു എന്നു ചരിത്രകാരന്മാർ പറയുന്നു.[24] പ്രധാന ജനവിഭാഗം മലബാറിൽ കേന്ത്രികരിക്കുകയാണ് ഉണ്ടായത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മലബാറിലെ തീരദേശത്തെ നിരവധി തീയ്യർ കപ്പലോട്ടക്കാർ, ഭൂവുടമകൾ, കൃഷിക്കാർ, മദ്യവ്യാപാരം തുടങ്ങിയ സേവനങ്ങളിലൂടെ അവരുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തിയിരുന്നു.[25]പത്തൊൻപത്, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ തീയ്യരുടെ ഇടയിൽ ധാരാളം കപ്പലോട്ടക്കാർ[26] ഉണ്ടായിരുന്നതായി പറയപ്പെടുന്ന രേഖകൾ കല്ല്യങ്ങൾമഠത്തിൽ രാരിച്ചൻ മൂപ്പന്റെ വീട്ടിൽ കണ്ടതായി എസ്.കെ പൊറ്റകാട് പ്രസ്താവിച്ചിട്ടുണ്ട്, സാമൂതിരിയുടെ കാലഘട്ടത്തിലെ കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പനും, വാമല മൂപ്പനും, വാഴയിൽ മൂപ്പനും രണ്ട് നൂണ്ടാണ്ട് മുതലേ കപ്പൽ വ്യാപാരം നടത്തിയ കോഴിക്കോട് തീയ്യർ പ്രമാണിമാരായിരുന്നു.[27][28] മന്നനാർ രാജവംശം, കട്ടൻ രാജവംശം തുടങ്ങിയവർ ഈ കുലത്തിൽപെട്ടവരായിരുന്നു. ഇതിൽ തന്നെ മന്നനാർ രാജാക്കന്മാർ വളരെ വലിയ പ്രദേശം ഭരിച്ച ശക്തമായ രാജവംശങ്ങളിൽ ഒന്നായിരുന്നു. കരകാട്ടിടം നായനാർ ഉൾപ്പടെ ഉള്ളവർ ഈ രാജവംശത്തിന് സാമന്തന്മാരായി ഉണ്ടായിരുന്നു.[29]
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പ്രഗത്ഭ സംമ്സ്കാരിക പണ്ഡിതന്മാർ ഏറെയുണ്ടായിരുന്നു, വൈദേശികനായ മലയാളം നിഘണ്ടു രചയിതാവ് ഹെർമൻ ഗുണ്ടർട്ട്നെ സംസ്കൃതവും, മലയാളവും പഠിപ്പിച്ചത് ഊരാച്ചേരി ഗുരുക്കന്മാരാണ്,[30]അക്കാലത്ത് തന്നെയാണ് കാരായി കൃഷ്ണൻ ഗുരുക്കൾ, ഉണ്ണിരികുട്ടി വൈദ്യൻ എന്നിവരെ പോലെ ഉള്ള മലയാള ഭാഷ പണ്ഡിതരും ഉയർന്നു വന്നിരുന്നു.[31] തീയ്യന്മാർ ബ്രിട്ടിഷുകാരുടെ വരവോടെ ഏറ്റവും പുരോഗമനപരമായ ഒരു സമൂഹമായി മാറുകയാണ് പിന്നീട് ഉണ്ടായത് അതിൽ പ്രധാനമായും 19, 20 നൂറ്റാണ്ടുകളുടെ മദ്ധ്യേ എന്നു പറയാം. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മലബാറിൽ ഉടനീളം വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയർന്നു വന്നിരുന്നു.[25]
പ്രധാനമായും മരുമക്കത്തായംമാണ് പിന്തുടർച്ചാ അവകാശമായി കണ്ടിരുന്നത്, അവകാശി മരുമക്കളിൽ നിഷിപ്തമണ്.[32] ഇല്ലം സമ്പ്രദായം പിന്തുടരുന്നതിനാൽ ഒരേ ഇല്ലാകാർ തമ്മിൽ പരസ്പരം വിവാഹം കഴിച്ചിരുന്നില്ല, എട്ട് ഇല്ലാമാണ് ഇവർക്കുണ്ടായിരുന്നത്. ശക്തമായ ഭരണവ്യവസ്ഥയ്ക്ക് കീഴിലാണ് തീയ്യ വിഭാഗം നിലനിന്നിരുന്നത്.[32] ഇതൊരു ഭരണ സംവിധാനമായിരുന്നു തീയ്യർ മുതൽ കണിശൻ, ആശാരി, ക്ഷുരകർ, തുണിയലക്കുകാർ തുടങ്ങിയവർ ഈ ഭരണവ്യവസ്ഥയ്ക്ക് കീഴിൽ വരുന്ന വിഭാഗങ്ങളാണ്.[32] പ്രദേശത്തെ ചെറിയ തറകൾ ചേർന്നതായിരുന്നു കഴകം, ഓരോ പ്രദേശത്തും മതത്തിന്റെ കാര്യങ്ങൽ നിയത്രിക്കാൻ അധികാരം ഈ കഴകങ്ങൾക്ക് മാത്രമായിരുന്നു. ഇവിടെ കോയിമ അവകാശം നായർ ജന്മികൾക്കും, തീയ്യർ പ്രമാണി (തണ്ടാർ) സ്ഥാനികൾക്കുമാണ്.[32] തണ്ടാർ എന്ന പദവി ഗ്രാമങ്ങളുടെ തലവനായി ചുമതലയെറ്റിരുന്ന തീയ്യരിലെ പ്രമാണിമാരാണ് (തെക്കൻ തിരുവിധാംകൂർ ഇതേ പേരിലുള്ള ജാതിയല്ല, ഇത് സ്ഥാനപ്പേർ മാത്രം). സാമൂതിരിയോ മറ്റു രാജാക്കന്മാരോ ആണ് ഇവരെ നിയമിച്ചിരുന്നത്.[32]
തീയന്മാരുടെ എല്ലാ ആശയങ്ങളും ശുദ്ധ ഹിന്ദുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇന്ത്യ സന്ദർശിച്ച Edgar Thurston പറയുന്നത്, വേദങ്ങളിലെ ഹിന്ദുമതം പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, അവ ദക്ഷിണേന്ത്യയിൽ വളരെ കുറവാണ് എന്നും പറയപ്പെടുന്നു.[32] ഏത് കാലഘട്ടത്തിലാണ് ഹിന്ദുമതവൽക്കരിക്കപ്പെട്ടത് എന്നതിനെ കുറിച്ച് ചരിത്രകാരന്മാർക്ക് വ്യക്തമായ ഉത്തരം നൽകാൻ സാധിച്ചിട്ടില്ല. ജെയ്‌ന പാരമ്പര്യത്തിന്റെ അടയാളങ്ങൾ ഉണ്ടായെന്നിരിക്കണം ഇവരുടെ ഹൈന്ദവ വിശ്വസത്തിൽ ഒരു പ്രധാന സവിശേഷത ശക്തി ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.[32] ചില ബ്രാഹ്മണർക്ക് ഈ രീതി ഉണ്ട്; ശിവൻ, കൃത്യമായി ഒരു വേദ സത്തയല്ല, ശക്തിയും പ്രകൃതിയിലെ ആദിമവും ശാശ്വതവുമായ രണ്ട് തത്വങ്ങളാണ്. തന്ത്രങ്ങളിൽ പ്രാവീണ്യം കാണിക്കുന്നു, വടക്കേ മലബാറിൽ പോലും പലരും മന്ത്രവാദികളായിരുന്നു. അവർ സംസ്കൃതത്തിൽ കയ്കാര്യം ചെയ്തു. അവർ വെട്ടേക്കൊരുമകൻ, സോമേശ്വരി ഭഗവതി, വട്ടക്കത്തി ഭഗവതി മുതലായ ദേവതകളെ ഉപാസനാമൂർത്ഥികളാക്കിയിരുന്നു.[33]പാലക്കാടും, മലപ്പുറത്തും മിക്ക തറവാടുകളിലും തന്നെ സർപ്പകാവുകൾ വീടിനോട് ചേർന്ന് തന്നെ സ്ഥിതിചെയ്യാറുണ്ട്.[23] അവിടെ എല്ലാം കളമ്പാട്ട്, തുള്ളൽ എന്നിവ നടത്തി വരുന്നതും പതിവാണ്.
തൃശൂർ ജില്ലയിലെ പല ഭാഗങ്ങളിലുമായി കേരളത്തിലെ ഏറ്റവും പ്രശസ്തമായ പെരുങ്ങോട്ട്കര കളരി, മൂലസ്ഥാനം, കനാടി കാവ് തുടങ്ങിയ വിഷ്ണുമായ ചാത്തന്റെ ക്ഷേത്രങ്ങൾ ഈ സമുദായക്കാരുടെയാണ്. തെക്കൻ മലബാറിൽ പ്രധാനമായും വെട്ടേക്കൊരുമകൻ, വിഷ്ണുമായ, ശ്രീ കൊടുങ്ങല്ലൂർ ഭഗവതി എന്നിവയാണ് ആരാധന സങ്കൽപ്പങ്ങൾ.[32]
വേഷവിധാനങ്ങൾ
പുരുഷന്മാരുടെ വസ്ത്രം
1856 ന് ശേഷം മാത്രമാണ് സമുദായത്തിലെ പുരുഷന്മാരുടെ വസ്ത്രധാരണാ രീതികൾ കുറച്ച് പുരോഗമിച്ചത് എന്നാണ് ചരിത്ര നിരീക്ഷകർ വിലയിരുത്തുന്നത്, അതിന് മുന്നേ മറ്റു സമുദായങ്ങളെ പോലെ തന്നെ ആയിരുന്നു. പുരുഷന്മാർ ആദ്യകാലങ്ങളിൽ ഒരു നീളമുള്ള മുണ്ട് അരക്ക് താഴെ ഒഴിച്ചു മുകളിൽ ഒന്നും ധരിച്ചിരുന്നില്ല, മിക്കപ്പളും സാധാരണ തിയർ പുരുഷന്മാർ അരക്കെട്ടിന് ചുറ്റും നാല് മുഴം നീളവും രണ്ട് മുഴവും പകുതി മുതൽ മൂന്ന് മുഴം വരെ വീതിയും ധരിക്കുന്നു.[34] വടക്കേ മലബാറിലെ ചില സമ്പന്ന തീയർ തലപ്പാവ് ധരിച്ചിരുന്നതും സാധാരണയായിരുന്നു, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യൂറോപ്യൻ സാമ്യമുള്ള വസ്ത്രങ്ങളിൽ ആയിരുന്നു കണ്ടിരുന്നത്. പുരുഷന്മാർ തലയിലെ മുടി പരമ്പരാഗത രീതിയിൽ കെട്ടി വെക്കും, മാത്രവുമല്ല പുരുഷന്മാർ കാതുകളിൽ വളയങ്ങളും മോതിരങ്ങളും ധരിക്കുന്നു.[34]
സ്ത്രീകളുടെ വസ്ത്രം
തീയര് സ്ത്രീകൾ മൂന്ന് വയസോട് കൂടി ആണ് വസ്ത്രം ധരിച്ചു തുടങ്ങുന്നത്. അതിനെ 'ചിറ്റാട' എന്ന ചെറിയ മുണ്ടാണ് പെണ്കുട്ടികളെ ആദ്യമായി ധരിപ്പിക്കുന്നത്, ചിറ്റ്- ആട ആണ് ചിറ്റാടയായത്. ചെറിയ വസ്ത്രം എന്നർത്ഥം. ആറു വയസോട് കൂടി ചിറ്റാട മാറ്റി 'ദേവരി' എന്ന വസ്ത്രം ഉപയോഗിക്കുന്നു, ചിറ്റാടയേക്കാൾ വലുതും പുടവയെക്കാൾ ചെറുതും ആണ് ദേവരി. പ്രായപൂർത്തി ആയ സ്ത്രീകളുടെത് ഉടുക്കുമ്പോൾ പിൻഭാഗത്ത് കരയുള്ളതും ആണ് പിന്നീട് ഉള്ള പുടവ എന്ന വസ്ത്രം പുടവ കൊടുത്താണ് കല്യാണങ്ങൾ നടക്കുക, സ്ത്രീകളുടെ മാറുമറക്കുന്നതിന് വേണ്ടി ഒരു പ്രതേകരീതിയിൽ ഒരു രണ്ടാം മുണ്ട് മാടി പുതക്കുന്ന രീതി നിലവിൽ ഉണ്ടായിരുന്നു, അതിനെ 'മാടിപുത്തക്കൽ' എന്നാണ് പറയുക.[35] സമ്പന്ന ക്ലാസ്സുകളിലെ സ്ത്രീകൾ അരയിൽ ഒരു വെളുത്ത മുണ്ട് മൂന്ന് മുഴം നീളത്തോട് കൂടി ഒരു മുറ്റവും നാലിനൊന്ന് വീഥിയിൽ ധരിക്കുന്നു, ഒറ്റ മുണ്ട് അഥവാ വെളുത്ത മേൽമുണ്ട് കൊണ്ട് മാറുമറച്ചിരുന്നു.[34] ചില പ്രമാണി വിഭാഗങ്ങളിലെ സ്ത്രീകൾ റാവുക ഉപയോഗിക്കുന്നു, സാധാരണ ക്ലാസ്സിൽ പെടുന്ന തീയർ സ്ത്രീകൾ മാറുമറക്കാൻ രണ്ടു തവണ മടക്കി ഉള്ള കച്ച ആണ് സാധാരണ ഉപയോഗിച്ചിരുന്നത് പല സ്ത്രീകളും മുകളിൽ നക്നരും ആയി നടന്നിരുന്നു.[35][34] തിയ്യരിൽ സാധാരണക്കാരും സമ്പന്നരും ഒരു വെള്ള നിറത്തോട് കൂടിയ വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത്. ചില സമ്പന്നർ സ്വാർണ്ണത്തിന്റെ മാലയും കാതിലും ഇട്ടിരുന്നു [36][35]
മുടികെട്ടും ആഭരണങ്ങളും
തലമുടി കുടുമ വെക്കുന്ന സമ്പ്രദായം തീയർക്ക് ഉണ്ടായിരുന്നു. തലമുടി വട്ടം മുറിച്ചു ഇടത്തോട്ട് ചെവിക്ക് മുകളിൽ കെട്ടി വെക്കുന്നതാണ് കുടുമ. സ്‌ത്രീകളും പുരുഷന്മാരും ഒരേ പോലെ ഇത് കെട്ടിവെക്കുന്നു.[37] മുടി കുറഞ്ഞ സ്ത്രികൾ കൃത്രിമ മുടി വെക്കുന്ന പതിവും നിലവിൽ ഉണ്ടായിരുന്നു. കർമ്മികൾ ആയ ആചാരകാരിൽ വെളിച്ചപ്പാടന്മാരും, അന്തിതിരിയന്മാരും തല മണ്ഡലം ചെയ്യുന്നു.[35] അഭരണത്തിന്റെ കാര്യത്തിൽ തിയരുടെ ആഭരണങ്ങൾ രണ്ടായി തരം തിരിക്കുന്നു. സാധാരണ ദിവസങ്ങളിലെ അഭരണങ്ങൾ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിലെ ആഭരണങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.[35]കാത് കുത്തുന്നതോട് കൂടി ആണ് തീയര് ആഭരണങ്ങൾ ആണിഞ്ഞു തുടങ്ങുന്നത്. വെള്ളി കൊണ്ട് ഉണ്ടാക്കിയ ചുറ്റാണ് കുട്ടികൾ ധരിച്ചു തുടങ്ങുന്നത്, ആണ്കുട്ടികളും പെണ്കുട്ടികളും വെള്ളി കൊണ്ട് ഉണ്ടാക്കിയ ചുറ്റ് ധരിക്കുന്നു. കുട്ടികൾ വവേറെ കർണ്ണാഭാരണ്ങ്ൾ ധരിക്കുന്നത് മൂന്ന് വയസ്സിന് ശേഷമാണ്, പെണ്കുട്ടികള് ചെമ്പ്മുള്ളിനും, വെള്ളിച്ചുറ്റിനും പകരം സ്വാർണ്ണത്തിന്റെ ചെറിയ 'പുവിടും' ആണ്കുട്ടികള് സ്വാർണ്ണത്തിന്റെ മൊട്ടാണ് ഉപയോഗിക്കുക ശരാശരി സാമ്പത്തികം ഉള്ള കുടുംബങ്ങൾ മാത്രമേ ഇങ്ങനെ ഇട്ടിരുന്നുള്ളൂ അല്ലാത്തവർ ചെമ്പ് ആണ് ഇടുന്നത്. സാമ്പത്തികം ഉള്ള പെണ്കുട്ടികള് കാലുകളിൽ വെള്ളിയുടെയോ ഓടിന്റെയോ കാൽവള ഇടുന്ന ഏർപ്പാട് ഉണ്ട്. പന്തല് മങ്കളത്തോട് കൂടി കാശ് മാല ധരിക്കുന്നു. തക്കയും തോടേയും പ്രായപൂർത്തി ആയ സ്ത്രീകൾ ധരിക്കുന്ന കർണ്ണാഭരണ്ങ്ങൾ ആണ്. സ്വർണ്ണവും ആരക്കും കൊണ്ട് ആണ് തക്കയും തോടയും ഉണ്ടാക്കുന്നത്, പവൻ ചരടിലോ സ്വാർണ്ണത്തിന്റെ ആണ് തിയർ സ്ത്രീകൾ മാല അണിയുന്നത്. പതതാക്കയും വലിയാ പതതാക്കയും ചുറ്റും ചെറിയ ചെർത്തുണ്ടാക്കുന്ന പതതാക്കകൊയും കഴുത്തിൽ അണിയറുണ്ട് സ്ത്രി വളകളിൽ തെക്കൻ വള, പെരു വള, ഉലക്കകച്ചു വള, പ്രത്യേക ദിവസങ്ങളിൽ ധരിക്കേണ്ട അഭരണങ്ങൾ നിലവിൽ ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നു. പ്രധാനമായും പന്തലുമങ്കളത്തിൽ പ്രായപൂർത്തി ആയ സ്ത്രീ ആദ്യമായി മാല ധരിച്ചു വേണം വരാൻ അതായത്, സ്വാർണ്ണത്തിന്റെ കാശു മാലയാണ് ധരിക്കേണ്ടത് വിവാഹ ദിവസം സ്വാർണ്ണത്തിന്റെ മറ്റോ കോർത്ത് ഇട്ട് കച്ചു വള, തെക്കൻ വള, ചെമ്പ് വള, തുടങ്ങിയ വളകളും കാതിൽ തക്ക , തോടയോ ധരിച്ചു സർവ്വാഭരണ വിഭൂഷിതയായിട്ടാണ് സ്ത്രീ വിവാഹത്തിന് എത്തുക.[35]
മരണമോ മറ്റോ നടന്നാൽ ആചാരപ്രകാരം തീയരുടെ അലക്കുവേലകൾ ചെയ്യുന്നത് വണ്ണാൻ സമുദായത്തിലെ സ്ത്രീകളാണ്. കുളി കഴിഞ്ഞ് വണ്ണാത്തി കൊടുക്കുന്ന തുണികൾക്ക് വണ്ണാത്തിമാറ്റ് എന്നാണു പറഞ്ഞു വരുന്നത്. ഒരു തീയസമുദായാഗം മരിച്ചാൽ മാറ്റുകൊടുക്കൽ ചടങ്ങ് നടന്നുവരുന്നു. അതോടൊപ്പം തന്നെ തീയരുടെ ക്ഷുരകക്രീയകൾ, മറ്റു മരണാന്തര കർമ്മകങ്ങൾ എന്നിവ ചെയ്യുന്നത് കാവുതിയ്യർ (ഇത് ഉപജാതി സമുദായമാണ്).[38]
സൈനികവൃത്തി
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരാളായിരുന്ന Elisa Draper 1757-ൽ എഴുതിയ Letters Written Between Yorick (pseud.) and Eliza (Draper.) 2. Ed. London: Sammer തന്റെ ഇന്ത്യയിലെ വൈവിദ്യങ്ങളുടെ കലവറയായ വിഖ്യാതമായ ഗ്രന്ഥത്തിൽ തീയ്യരേ പറ്റി പരാമർശമുണ്ട്.
“ | തീയ്യർ (Tives) ആയുധം വഹിക്കുന്ന ഒരു സമൂഹം" എന്ന് പരാമർശിക്കുന്നു, ഹിന്ദു സമൂഹിക ആചാരമനുസരിച്ച് പ്രധാനമായും നായർമാരായിരുന്നു ആയുധം വഹിക്കുന്നത്. എന്നാൽ ഈ വിഭാഗത്തിൽ അനേകം പേർ ഉണ്ടായിരുന്നു. ആയോധന വൈദഗ്ധ്യത്തിന് പേരുകേട്ടവരാണ് തീയ്യർ. ഇവരിൽ മലബാറിന്റെ വടക്കൻ ഭാഗങ്ങളിൽ കളരിപ്പയറ്റ് പാരമ്പര്യമുള്ള നിരവധി കുടുംബങ്ങൾ ഗുരുക്കന്മാർ എന്നറിയപ്പെട്ടിരുന്നു. ഈ കുടുംബങ്ങൾ ആയുർവേദത്തിലും സംസ്കൃത ഗ്രന്ഥങ്ങളിലും പ്രാവീണ്യമുള്ളവരും പരമ്പരാഗത രോഗശാന്തി സമ്പ്രദായങ്ങളുടെ പരിശീലകരുമായിരുന്നു എന്നതും അറിയപ്പെടുന്ന വസ്തുതയാണ്.[17][39] | ” |
കേരളത്തിൽ കളരിപ്പയറ്റ് പാരമ്പര്യമായി അഭ്യസിച്ചിരുന്നത് തീയ്യരും, നായന്മാരും മായിരുന്നു എന്നു പറയപ്പെടുന്നു.[40][41][42] ഇവർക്ക് മലബാറിൽ പലയിടത്തും സ്വന്തമായി കളരികൾ പത്തൊൻപതാം നൂറ്റാണ്ട് വരെ സജീവമായിരുന്നു, ബ്രിട്ടീഷുകാരുടെ നിരോധനം ഒരുപരുതി വരെ അവശമാക്കുകയാണ് ചെയ്‌തത്.[43]
തീയ്യർ പതിനാറാം ന്യൂറ്റാണ്ട് മുതൽ തന്നെ പലരും വീരന്മാരും യോദ്ധാക്കളുമായിരുന്നു എന്ന് പോർച്ചുഗീസ് രേഖകൾ ഉണ്ട്.[8][44][45]വടക്കേ മലബാറിലെ ചരിത്രങ്ങളിൽ പ്രധാനമായി വടക്കൻ പാട്ടിൽ ഇവരുടെ വീര ചരിത്രങ്ങൾ വാഴ്തപ്പെട്ടിട്ടുണ്ട് ആയുധധാരികളായ തീയ്യർ കുടിപകയ്ക്ക് വേണ്ടി അങ്കം കുറിക്കുകയും പരസ്പരം പോരാടി വീരമൃത്യുവരിക്കുന്നത് പതിവായിരുന്നു. തീയ്യരിലെ കളരിപ്പയറ്റിലെ തലവന്മാർ ചേകവർ എന്നാണ് അറിയപ്പെട്ടത്.[44] കടത്തനാട്, വള്ളുവനാട്, വയനാട് എന്നി പ്രദേശത്തെ തീയ്യരിലെ ഒരു ചെറിയ ഉപജാതിയാണ് ചേകവന്മാർ.[46] അങ്കംവെട്ടലും യുദ്ധം ചെയ്യലുമാണ് ഇവർ തുടർന്ന് പൊന്നിരുന്നത്, ഇതിനായി നാടുവാഴികൾ കരമൊഴിഞ്ഞു ഭൂസ്വത്തും സ്വർണ്ണവും നൽകി വന്നിരുന്നു. പുത്തൂരം വീട്ടിൽ ഉണ്ണിയാർച്ചയും, ആരോമൽ ചേകവർ, ചന്തു ചേകവരും ഇവരിൽ പ്രധാനികളായിരുന്നു.[44][47][48]ബ്രിട്ടീഷ് ഭരണകാലം നിലനിന്നിരുന്നപ്പോൾ കണ്ണൂരിലെ തലശ്ശേരി കോട്ട കേന്ത്രികരിച്ചുകൊണ്ട് തീയ്യർ റെജിമെന്റ് നിലവിൽ ഉണ്ടായിരുന്നു ബ്രിട്ടീഷുകാരാണ് ഈ സേനയ്ക്ക് രൂപം നൽകിയത് 1931ൽ ഇത് നിർത്തലാക്കുകയാണ് പിന്നിട് ചെയ്തത്.[49][9], അത് പോലെ തീയർ പട്ടാളവും വിവിധ പോലീസ് ഫോഴ്സ്‌കളും ഫ്രഞ്ച് സേനയുടെ കീഴിലും ഉണ്ടായിരുന്നു.[50][51]
ഡച്ചു വൈദേശികൻ Jacabus Canter Visscher ചേകവരെ പറ്റി രേഖപ്പെടുത്തിയത് ഇപ്രകാരമാണ്
'അവർ ജനിച്ചത് പട്ടാളക്കാരായിരിക്കാം, കാരണം അവരുടെ വംശാവലിയുടെ അടിസ്ഥാനത്തിൽ അവർ എപ്പോഴും ആയുധങ്ങൾ വഹിക്കണം. ഭരണാധികാരിയുടെ സൈന്യത്തിൽ അവരെ സൈനിക സേവനങ്ങളിൽ അനുവദിച്ചു. ആഭ്യന്തരയുദ്ധത്തിലോ കലാപത്തിലോ, ചേകവർ യജമാനന് വേണ്ടി ആയുധമെടുക്കാൻ ബാധ്യസ്ഥരായിരുന്നു[52]
മലബാറിലെ ഏറ്റവും അംഗസംഖ്യ കൂടുതൽ വരുന്ന സമൂഹമായതിനാൽ തന്നെ പഴയ രാജാക്കന്മാരും ഇവരെ വലിയ തോതിൽ സേനയിൽ ചേർക്കപെട്ടിരുന്നു. പഴയ കാലങ്ങളിൽ സാമൂതിരിയുടെ സേനയിൽ തീയ്യർ സേന തന്നെ ഉണ്ടായിരുന്നു, ടിപ്പു സുൽത്താൻ, ഹൈദരാലിക്ക് എതിരായ സാമൂതിരിയുടെ യുദ്ധങ്ങളിൽ തീയ്യർ പോരാടുകയും ചെയ്തിരുന്നു, ഈ യുദ്ധത്തിൽ തീയ്യർ സേനയുടെ പ്രധാന പഠതലവൻ ചെറായി പണിക്കർ എന്ന സേനാനായകനായിരുന്നു.[53] ചെറായി പണിക്കന്മാർ പ്രാജീന കാലം തൊട്ടേ സാമൂതിരിയുടെ പട്ടാള തലവന്മാരിൽ മുൻപന്തിയിൽ നിന്നിരുന്ന തീയ്യർ തറവാട്ടുകാരാണ്. ഇതേപോലെ തന്നെ കോട്ടയം രാജ്യത്തെ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയ രാജാവായിരുന്ന പഴശ്ശി രാജയുടെ ഒരു തീയ്യർ പഠതലവനായ ശങ്കരൻ മൂപ്പൻ മുഖ്യ പടയാളി തലവാനായിരുന്നു.[54] ഇങ്ങനെ വടക്കേ മലബാറിലെ ഒട്ടുമിക്ക നാട്ടുരാജ്യങ്ങളിലും രാജാക്കന്മാരുടെ സേനാധിപനോ അല്ലെങ്കിൽ ചാവേർ പട്ടാളക്കാരായോ തീയ്യർ തൊഴിലനിഷ്ഠിച്ചിരുന്നു.
മലബാർ കലാപകാലത്തിൽ മദ്രാസ് ഭരണത്തിന്റെ നേതൃത്തത്തിൽ ലഹള പിടിച്ചു കെട്ടാൻ അന്നത്തെ ഭരണകൂടം നിയോഗിച്ചത് മലബാർ സ്പെഷ്യൽ പോലീസ്നെയായിരുന്നു. ഈ സേനയായിരുന്നു ഇത് അടിച്ചമർത്താൻ മുഖ്യ പങ്ക് വഹിച്ചത്, കമ്പനിയുടെ സേനയിൽ നിയോഗിക്കപ്പെട്ടവരെല്ലാം ബ്രിട്ടീഷ് സർവിസിൽ ഇരുന്ന തീയ്യരും, റെജിമെന്റിന്റെ ഭാഗമായവരുമായിരുന്നു.[55] പല നാട്ടുരാജാക്കന്മാരും ആയോധന മികവ് കണ്ട്കൊണ്ട് കേരളത്തിന്റെ തെക്കൻ പ്രദേശത്തിലേക്ക് കൊണ്ട് പോയിരുന്നു അവരിൽ പലരും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തവരുണ്ട് തിരുവിതാംകൂർ മാർത്താണ്ഡ വർമ്മയുടെ സേനയിലും മലബാറിൽ നിന്ന് പോയ നായന്മാരും തീയ്യരും വളരെ കൂടുതലായി നിയോഗിക്കപ്പെട്ടിരുന്നു എന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[53] മലബാറിലെ കോലത്തിരി രാജാവിന്റെ കീഴിലുള്ള സേനയിലും ഒരു വിഭാഗം സായുധ സേനകളായ തീയ്യരും പഠനയിച്ചിരുന്നു,[56] ഇത്പോലെ തന്നെ മലബാറിലെ പല രാജാക്കന്മാരുടെയും പടയാളികളായും സേനാനായകന്മാരായും വളരെ പ്രാജീന കാലം തൊട്ടേഇവർ ചേർക്കപ്പെട്ടിരുന്നു.
സി.എഫ് സറില്ലി തന്റെ ബുക്കിൽ പറയുന്നത് ഇങ്ങനെ രാജാക്കന്മാരായ തന്റെ യെജമാനനെ സംരക്ഷിക്കാൻ ആയുധധാരികളായ തീയർ മരിക്കും വരെ യെജമാനനെ സംരക്ഷിക്കാൻ വേണ്ടി പൊരുതുന്ന ഒരു വിഭാഗം പടയാളികൾ ഇവരുടെ ഇടയി ഉണ്ടായിരുന്നു എന്നു പറയുന്നു", സാമുതിരിയും വള്ളുവനാട് ഏറ്റുമുട്ടൽ ഇവിടെ പ്രസ്താവിച്ചിട്ടുണ്ട്.[57]
ഉൾപിരിവുകൾ
- ചേകവർ - പണ്ട് രാജ്യഭരണം നിലനിന്നിരുന്നപ്പോൾ കൊട്ടാരങ്ങളുടെ കാവൽഭടനായും പരിജാരകരായും മറ്റു പട്ടാളജോലിയിലും ഏർപ്പെട്ടിരുന്നവർ.[23]
- പണിക്കർ - കളരി പഠിപ്പിക്കുന്ന ആശന്മാർ അധ്യാപകൻ പണിക്കർ എന്നായിരുന്നു അറിയപ്പെട്ടത്.[23]
- വൈദ്യർ - എണ്ണപ്പെട്ട മലബാറിലെ ആയുർവേദ ജോലികളിൽ ഏർപ്പെട്ടിരുന്ന തറവാടുകൾ.[23]
- തണ്ടാൻ - തണ്ടാൻ അധികാരം വാങ്ങിയ ഒരു വ്യക്തിക്ക് അവന്റെ ഗ്രാമത്തിലെ ജാതിയുടെ തലവനാകാനുള്ള അവകാശം നൽകുന്നു. അയാൾക്ക് സ്വർണ്ണ കത്തിയും ധരിക്കാനും ഓരോ ഗ്രാമങ്ങളിലെ ജാതികളെ നിയന്ത്രിക്കാനും അധികാരമുള്ള പ്രമാണിമാർ തണ്ടാൻ എന്നാണ് അറിയപ്പെട്ടത്. ഇവർ നേരിട്ട് രാജാക്കന്മാരുടെ പരിധിയിൽ വരുന്ന ഉദ്യോഗസ്ഥനാണ്.[23]
- എംബ്രോൻ - തീയ്യരുടെ കാവുകളിൽ പൂജാകർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവർ എംബ്രോൻ എന്നാണ് അറിയപ്പെടുന്നത്.
- കാവുതിയ്യർ - തീയ്യരുടെ ക്ഷുരകന്മാർ കാവുതീയ്യർ എന്ന ജാതിപ്പേരിൽ ആണ് അറിയപ്പെടുന്നത്.
വണ്ണാത്തി മാറ്റ് വിലക്കൽ
തിയ്യർ മുതൽ നമ്പൂതിരി വരെ ഉള്ള ജാതികളിൽ നിലനിന്നിരുന്ന ഒരു അചാരം ആയിരുന്നു വണ്ണാത്തി മാറ്റ്.[58] നായന്മാർക്ക് അലക്കുകാർ വെളുത്തെടത്ത് നായർ ഉള്ളത് പോലെ തീയ്യരുടെ അലക്കുകാർ ആണ് വണ്ണാൻ (മണ്ണാൻ) വിഭാഗം.[58] തിയ്യർ പ്രമാണിമാരുടെ നിയത്രണത്തിലായിരുന്നു മാറ്റ് സമ്പ്രദായം. തിയ്യ പ്രമാണിമാർക്ക് പ്രത്യേകം ഉയർന്ന ജാതിക്കാരുടെ മേൽ അധികാരം ഉണ്ടായിരുന്നതിന്റെ ഒരു ഉദാഹരണം വണ്ണാത്തിമാറ്റിന്റെ നിയന്ത്രണത്തിലാണ്.[58] അതായത് മരണം, ജനനം അല്ലെങ്കിൽ ആർത്തവം എന്നിവയിൽ നിന്ന് ഉയർന്നുവരുന്ന ആചാരപരമായ മലിനീകരണം തടയാൻ, തിയ്യർക്കും ഉയർന്ന ജാതിക്കാർക്കും ഒരു വണ്ണാത്തിയിൽ നിന്ന് (തിയ്യരേക്കാൾ താഴ്ന്ന ജാതിയിലുള്ള സ്ത്രീ) വസ്ത്രം മാറേണ്ടതുണ്ട്.[58] ഉയർന്ന ജാതിയിലുള്ള സ്ത്രീകൾക്ക് പോലും മാറ്റ് (വസ്ത്രം മാറ്റം) നൽകുന്നത് തടയാൻ തിയ്യർ പ്രമാണിമാർക്ക് കഴിയും.[58] ജാതി വ്യവസ്ഥകൾ (ജാത്യാചാരം) ലംഘിക്കുന്നവർക്കെതിരെയുള്ള കഠിനമായ ശിക്ഷയായിരുന്നു മാറ്റ് നിഷേധം. ഇത് വഴി നമ്പൂതിരി സമുദായത്തിൽ പോലും സ്വാധീനം ചോലത്താൻ കഴിയുന്ന തീയ്യർ പ്രമാണിമാർ വടക്കേ മലബാറിൽ ഉണ്ടായിരുന്നതായി കാണാം.[58] ഈ അടുത്ത കാലം വരെയും ഈ അചാരം നിലനിന്നിരുന്നു. അവരെ തറയിൽ കാരണവൻമാർ (തണ്ടാർ- തിയ്യ പ്രമാണി) എന്ന് വിളിക്കുന്നു, ഇത് മൂന്നോ നാലോ അംസങ്ങളുമായി വിശാലമായി യോജിക്കുന്ന താണയെ (സാധാരണയായി ഒരു ഗ്രാമം) സൂചിപ്പിക്കുന്നു.[58]
ആചാരനുഷ്ടാനങ്ങൾ
വിദേശ സഞ്ചാരിയായ Edgar Thurston തൻറെ Caste and Tribes of southern india എന്ന ഗ്രന്ധത്തിലാണ് തിയ്യരുടെ വിവാഹത്തെ പറ്റി വളരെ വിശദമായി വ്യാഖ്യാനിച്ചു കാണുന്നുണ്ട്, അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.
1." ദക്ഷിണ മലബാർ തിയ്യർ അവരുടെ കല്യാണത്തിന്, വരൻ ആയോധന വേഷം ധരിക്കാറുണ്ടായിരുന്നു, അരയിൽ തുണി മുറുക്കി കച്ചകെട്ടും, വാളും പരിചയും വഹിക്കുന്നു. സമാനമായ സജ്ജീകരണങ്ങളുള്ള രണ്ട് ആയുധമേന്തിയ രണ്ട് നായർ അകമ്പടി നൽകണം മുന്നിൽ നടക്കാൻ (സ്ഥലത്തെ കോയിമയുള്ള രാജാവ് നൽകാൻ ബാധ്യസ്ഥനായിരുന്നു) ഈ അകമ്പടിയോടെ നൃത്തം ചെയ്യുന്നു. ചില മുതിർന്ന സ്ത്രീകളും, വരനും രണ്ട് കൂട്ടാളികളും, സഹോദരിമാരും, ഒടുവിൽ പൊതു ജനക്കൂട്ടവും. ഘോഷയാത്ര സാവധാനത്തിൽ നീങ്ങുമ്പോൾ, ധാരാളം നൃത്തങ്ങളും വാളും പരിചയും വീശുന്നു. വധുവിന്റെ വീട്ടിൽ, ഈ പാർട്ടിയെ സ്വീകരിക്കുന്നു.[32] .
മലബാറിൽ തന്നെ വിവിത സ്ഥലങ്ങളിൽ വ്യത്യസ്ത ആചാരങ്ങൾ തീയർക് ഇടയിൽ അധ്യകാലങ്ങളി നില നിന്നിരുന്നു. തീയ്യരുടെ വിവാഹം മംഗലം എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്, തെക്കൻ മലബാറിലും വടക്കേ മലബാറിലും കല്യാണച്ചടങ്ങിൽ വിരളമായ വെത്യാസങ്ങൾ നിലനിന്നിരുന്നു, ഇവരുടെ വിവാഹത്തിലെ മുഖ്യ കാർമ്മികത്വം വഹിക്കുന്നത് തണ്ടാർ(മലബാറിലെ തീയ്യർ പ്രമാണി) ആകുന്നു.[32]
തീയർക് താലികെട്ടും വിവാഹവുമുണ്ട്, കല്യാണത്തിന്റെ ദിവസം നിശ്ചയിച്ചു കഴിഞ്ഞാൽ സ്ത്രിയുടെ ഭാഗത്തെ തിയർ-തണ്ടാൻ ഇങ്ങനെ പറയണംരണ്ടു ഭാഗത്തെയും തറയും ചങ്ങാതിയും അറിക്ക ജാതകവും പൊരുത്തവും നോക്കി കണിയാൻ മുഹൂർത്തം നിശ്ചയിക്കും. തറ, ഇല്ലം, സംബന്ധികൾ ഇല്ലം കോലം"അച്ഛൻ അമ്മാമൻ ആങ്ങളമാർ ഇവരുടെയും എട്ടും നാലും ഇല്ലത്തിന്റെയും ആറുംനാലും കിരിയത്തിന്റെയും സമ്മതം കിട്ടികഴിഞ്ഞാൽ "ഇന്ന ആളുടെ മകൻ ഇന്ന ആളുടെ മകളുമായി മംങ്കലം ഉറപ്പിക്കുന്നു" എന്ന് പറയുന്നു.[32] ഒരേ ഇല്ലക്കാർ തമ്മിൽ സംബന്ധം പാടില്ല വേറെ വേറെ ഇല്ലാക്കാർ ആവണം. തണ്ടാന്റെ ഭാര്യയും വീട്ടിൽ മൂത്ത സ്ത്രീയും മണവാളന്റെ പെങ്ങന്മാരും മണവാളന്റെ ചങ്ങാതിമാരുടേയും തലയിൽ അരി ഇടണം പെണ്ണിന്റെ വീട്ടിൽ ചെന്നാൽ അവിടുത്തെ കാരണവത്തിയും ആ ദേശത്തെ തണ്ടാത്തിയും വേറെ വേറെ ഒരു സ്ത്രീയും താലം, വിളക്ക്, കിണ്ടി, ഇതൊട് കൂടി എതിരേൽക്കണം. അവരും തലയിൽ അരി ഇടും, പെണ്ണിനെ കല്യാണ പന്തലിൽ ഇരുത്തേണ്ടത് പെങ്ങൾ ആണ്. ഇവൾ പെണ്ണിന്റെ അമ്മക്ക് കാണപ്പണവും രണ്ട് എണപ്പുടവയും കൊടുക്കണം. ഇവർ പട്ടുകൊണ്ട് പൂണൂൽ പോലെ ഉണ്ടാക്കി ഏറാപ്പ് കെട്ടി മണവാളന്റെ പിന്നിലായിട്ട് നിൽക്കണം, കല്യാണതലേന്ന് മൂന്നിടങ്ങഴി അരി, പത്തുപന്ത്രണ്ട് പപ്പടം, പഴം നാളികേരം ഇതെല്ലാം അകമ്പടി നായന്മാർക് കൊടുക്കണം.[32] താലിക്കെട്ട് മുഹൂർത്ത സമയത്തു കെട്ടി കഴിഞ്ഞാൽ മങ്കലം കഴിഞ്ഞു പുറപ്പെടുന്ന് സമയത്തു പെണ്ണിന്റെ മച്ചനർ(അച്ഛന്റെ പെങ്ങളുടെ മകൻ) രണ്ടു പണം ചോദിക്കും പെണ്ണിനെ കൊണ്ട് പോകുന്നതിന്. താലി കെട്ടൽ മുഴുവനായും കെട്ടുന്ന പതിവുണ്ട് ചിലപ്പോൾ അമ്മായി ആവുന്ന സ്ത്രീ ആകാം, അമ്മായിക്ക് പകരം മുഴുവനായും ഭർത്താവ് താലി കെട്ടിയാൽ വിവാഹവിമോചനം പാടില്ല. ഭർത്താവ് മരിച്ചു പോയാൽ ഭാര്യക്ക് പിന്നെ വിവാഹവും പാടില്ല. എന്നാൽ ചാവക്കാട് ഭാഗത്തു ചില വ്യത്യാസങ്ങൾ ഉണ്ട് ഭർത്താവ് താലി കിട്ടുന്നതാണ് പതിവ്.[32]
കെട്ടുകല്യാണം
വടക്കേ മലബാറിലെ ചില കുടുംബങ്ങൾ കുട്ടികളെ മറ്റു തറവാട്ടിലെ കുട്ടികളമായി നടത്തുന്ന ചടങ്ങാണ്, കുട്ടിയുടെ അമ്മാവന്റെ മകനോ മറ്റു കുടുംബത്തിലെ കുട്ടിയെ കൊണ്ട് താലി കെട്ടുന്ന ചടങ്ങ്.[32]കല്യാണദിവസം തിരണ്ട പോലെ തന്നെ ആണ് മത്സ്യമാംസം പാടില്ല ഉപ്പും കഴിക്കയില്ല, ആകാശം കാക്ക പൂച്ച ഇത് കണ്ടുകൂട. ചാലിയാൻ മന്ത്രകോടി കൊടുക്കണം പന്തലിൽ പായയിൽ മണ വച്ചിണ്ടുണ്ടാകണം, അമ്മാവൻ കുട്ടിയെ എടുത്ത് പന്തൽ മൂന്ന് പ്രദക്ഷിണം വക്കും എന്നിട്ട് അമ്മായിയുടെ മടിയിൽ കൊടുക്കും . അവളാണ് താലിക്കെട്ടാൻ കൊടുക്കുന്നത്.[32]
പുലാചരണം
സമുദായത്തിലെ ആരെങ്കിലും മരിച്ചാൽ ദഹിപ്പിക്കലും, മറവ് ചെയ്യലും ഉണ്ട്. ശവം തല തെക്കോട്ട് ആക്കി കിടത്തും, കയ്യകാലുകളുടെ പെരുവിരൽകൾ കൂട്ടികെട്ടും. വീടിന്റെ മുന്നിൽ കുളിപ്പിച്ചു പടിഞ്ഞാറ്റൽ കൊണ്ട് പോയി കിടത്തി സാമ്പന്ധികളും മറ്റും തുണി ഇടിയിച്ച ശ്മശാനത്തിലേക് എടുക്കും.[32]ഇതെല്ലാം കാവ്തിയ്യർ എന്നൊരു ജാതിക്കാർ ആണ് ചെയ്യുന്നത്. മൂത്ത മകനോ അവകാശിയോ ശവം മൂടിയ വസ്ത്രത്തിൽ നിന്ന് ശേഷം മുറിച്ചു ദേഹത്തു കെട്ടണം. ശവത്തിന് പൊൻ നീര് കൊടുക്കണം, ശേഷക്കാർ എല്ലാം ശവത്തിന്റെ ചുറ്റും പ്രദക്ഷിണം വച്ചു കൊണ്ട് കലം നിലത്ത് ഇട്ട് ഉടക്കണം. പുല പതിനൊന്നും പതിമൂന്നുമുണ്ട് പതിനൊന്നാം ദിവസം ചൊവ്വയോ വെള്ളിയോ വന്നാൽ പുല പതിമൂന്ന് ആവും. തീരുവോളം ശേഷക്കാർ ബലി ഇടും. അന്യന്മാർ വീട്ടിൽ വന്നാൽ കുളിക്കണം, അസ്ഥികൾ പുഴയിലോ കടലിലോ ഒഴുക്കും. പ്രമണിയോ കര്ണാവരോ ആണ് മരിച്ചതെങ്കിൽ വെള്ളികൊണ്ട് പ്രതിമ ഉണ്ടാക്കി അമ്പലത്തിൽ വക്കുക പതിവാണ്.[32]ഇത് പോലെ തന്നെ പ്രസവിച്ച സ്ത്രിക് പുല ഉണ്ട് രണ്ടാമത്തെ തളി കഴിഞ്ഞാലും പതിനഞ്ചു ദിവസം കഴിയാതെ അവിടുത്തെ സ്ത്രീക്ക് ചട്ടി കലം തൊട്ടുകൂടാ.[32]
തിരണ്ടുകല്യാണം
തിയ്യ സമുദായവും ചില ഹിന്ദു വിഭാഗക്കാരും ആചരിച്ചിരുന്ന ഒന്നാണ് തിരണ്ടുകല്യാണം. ആർത്തവാരഭത്തിന് ശേഷമുള്ള അഞ്ചു ദിവസങ്ങൾ കുട്ടിയെ സ്വന്തം വീട്ടിൽ ഏതെങ്കിലും മുറിക്കുള്ളിൽ കഴിയുക എന്നതാണ് ആചരിച്ചിരുന്നത്. മറ്റുള്ളവരോ അവരുപയോഗിക്കുന്ന വീട്ടുപകരണങ്ങൾ, പത്രങ്ങൾ സ്‌ഥപർഷിക്കാൻ പാടില്ല. വീടിന്റെ മുറി ഒഴികെ വീട്ട് പരിസരത്തു നടക്കാൻ ഇത് പ്രകാരം വിലക്കുണ്ട് ഇതിനെ ആണ് തിരണ്ടുകല്യാണം എന്ന് പറയുന്നത്.[32]
എട്ടില്ലക്കാർ
എട്ട് ഇല്ലങ്ങളിലായാണ് തീയസമുദായം നിലനിൽക്കുന്നത്. ഐതിഹ്യ പ്രകാരം ശൗണ്ഡികാനദി തീരത്ത് ശിവന്റെ ഏഴ് ദിവ്യപുത്രന്മാരും ശിവൻ തന്റെ തൃത്തുടമ്മേൽ തല്ലിയുണ്ടായ ദിവ്യപുത്രനോടും (ഇതാണു വയനാട്ടു കുലവൻ തെയ്യം) കൂടിയാണ് എട്ടില്ലം ഉണ്ടായതെന്ന് ഐതിഹ്യം.[59] കരുമന എട്ടില്ലം ദിവ്യർ എന്ന പേരിലും അറിയപ്പെടുന്നു[60]. അമ്മ വഴിയാണ് ഒരു തലമുറയുടെ ഇല്ലം അടുത്ത തലമുറയിലേക്ക് പകരുന്നത്. ഒരേ ഇല്ലത്തിൽ പെട്ടവർ പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. സഹോദരീ-സഹോദരബന്ധമാണ് ഒരേ ഇല്ലക്കാർക്കുള്ളത്. അമ്മയുടെ ഇല്ലം തന്നെയാണ് മക്കൾക്കെല്ലാവർക്കും കിട്ടുക. ഇതുവഴി കേന്ദ്രീകൃതമാവുന്ന വലിയ ഒരു ആൾക്കൂട്ടം ഒരേ തറവാട്ടിൽ പെടുന്നു. എട്ടില്ലങ്ങളുടെ പേരുകൾ താഴെ കൊടുക്കുന്നു[60].
- തലക്കോടൻ തീയർ
- നെല്ലിക്ക തീയർ
- പരക്ക തീയർ
- പാലത്തീയർ
- ഒളോടതീയർ
- പുതിയോടൻ തീയർ
- കാരാടൻ തീയർ
- വാവുത്തീയർ[23]
എട്ടില്ലങ്ങളുടേയും കുലദൈവം ഐതിഹ്യപ്രകാരം ശിവന്റെ തൃത്തുടമേലിൽ നിന്നുണ്ടായ തൊണ്ടച്ചൻ എന്ന വയനാട്ടുകുലവൻ തെയ്യമാണ്[61]. തൊണ്ടച്ചൻ എന്നാൽ ഏറ്റവും മുതിർന്ന ആളെന്നാണർത്ഥം.[62] തീയ്യരുടെ കുടുംബപരമായ ബന്ധത്തിൽ വളരെ വേണ്ടപ്പെട്ട രണ്ടുപേരാണ് മുത്തപ്പനും തൊണ്ടച്ഛനും. മുത്തപ്പൻ എന്നു വിളിക്കുന്നത് അച്ഛന്റെയോ അമ്മയുടേയോ ജ്യേഷ്ഠനെയാണ്. തൊണ്ടച്ഛൻ എന്നു വിളിക്കുന്നത് അച്ഛന്റെയോ അമ്മയുടേയോ അച്ഛനെയാണ്. ഈ രണ്ടുപേരിലും തീയരുടെ പ്രധാനപ്പെട്ട ആരാധനാമൂർത്തികളായ മുത്തപ്പൻ തെയ്യവും തൊണ്ടച്ഛൻ തെയ്യവും ഉണ്ട്.[62] തെയ്യ കോലങ്ങൾ കെട്ടിയാടുന്ന ഇവരുടെ സങ്കേതങ്ങളാണ് താനം. തറ, പള്ളിയറ, കോട്ടം, മുണ്ട്യ, കാവുകൾ എന്നിങ്ങനെ അറിയപ്പെടുന്നത്. സമുദായത്തിന്റെ ആരാധനാലയങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണകൂടവും ആരാധനാലയങ്ങളുമാണ് കഴകങ്ങൾ. ഓരോ കഴകങ്ങൾക്കും കീഴിൽ ധാരാളം ദേവാലയങ്ങൾ കാണാൻ കഴിയും.[63]
കഴകങ്ങൾ
ശക്തമായ് രീതിയിൽ ഇന്നും കഴകങ്ങൾ നിലനിൽക്കുന്നത് തീയരിലാണ്. നാലു കഴകങ്ങൾ കൂടാതെ രണ്ട് ഉപകഴകങ്ങൾ കൂടെ തീയർക്കുണ്ട്.[64] തീയ്യസമുദായത്തിന്റെ ആരാധനാ-ഭരണകേന്ദ്രങ്ങളായ താനം, തറ, പള്ളിയറ, കാവുകൾ, മുണ്ട്യ , നാൽപാടി തുടങ്ങിയ കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ് കഴകം. വിവാഹം, മരണം, അടിയന്തരം, കുടുംബവഴക്ക്, സ്വത്ത് തർക്കം തുടങ്ങി സമുദായാംഗങ്ങൾക്കിടയിലെ എല്ലാ കാര്യങ്ങളിലും കഴകത്തിന്റെ ശക്തമായ ഇടപെടലിലൂടെ പരിഹരിച്ചു വരുന്ന സമ്പ്രദായമാണിത്. സമുദായങ്ങളുടെ ക്ഷേമത്തിനും കെട്ടുറപ്പിനും വേണ്ടിയുള്ള കൂട്ടയ്മയാണു കഴകം.[33] ഇതൊരു പ്രശ്നപരിഹാരവേദി കൂടിയാണ്. ഏതൊരു വഴക്കും കഴകത്തിലാണു തീർപ്പുകൽപ്പിക്കുക. കഴകത്തിലും തീരാത്ത പ്രശ്നമാണെങ്കിൽ അതു തൃക്കൂട്ടത്തിലോ മഹാക്ഷേത്രങ്ങളിലോ വെച്ച് തീർപ്പുകല്പിക്കും. നാലു കഴകങ്ങൾ ചേരുന്നതാണ് ഒരു തൃക്കൂട്ടം.
- പ്രധാന കഴകങ്ങൾ
- നെല്ലിക്കാത്തുരുത്തി കഴകം (ചെറുവത്തൂരിനു പടിഞ്ഞാറ്)
- രാമവില്യം കഴകം (തൃക്കരിപ്പൂർ)
- പാലക്കുന്ന് കഴകം (ഉദുമ, കോട്ടിക്കുളം ഭാഗം)
- കുറുവന്തട്ട കഴകം (രാമന്തളി)
- ഉപകഴകങ്ങൾ
- കനകത്ത് കഴകം
- കുട്ടമംഗലം കഴകം
നീതി നിർവ്വഹണത്തിനായിട്ട് സമുദായത്തിലെ മുതിർന്നവരെ ഏർപ്പാടാക്കുന്ന ഒരു ഭരണയന്ത്രമാണു കഴകം. ഭരണസഭ, ആരാധനാകേന്ദ്രം, ആയോധനാഭ്യാസ കേന്ദ്രം, കവികളുടെ സഭ, വിദ്യാകേന്ദ്രം, പൂരക്കളി, മറത്തുകളി തുടങ്ങിയവയുടെ കേന്ദ്രസ്ഥാനങ്ങളായി കഴകങ്ങൾ ഇന്നും നിലകൊള്ളുന്നു. കഴക സഭ കൂട്ട അവായ് എനാണറിയപ്പെടുന്നത്. പരിഷ്കൃതരായി വന്നപ്പോൾ ഉണ്ടായുരുന്ന സുസജ്ജമായഭരണവ്യവസ്ഥിതിയായി നമുക്കിതിനെ കാണാം.[33]
- കഴകത്തിലെ പ്രധാന സ്ഥാനീയർ
- അന്തിത്തിരിയൻ[33]
- തണ്ടയാൻ/ തണ്ടാൻ[33]
- കൈക്ലോൻ[33]
- കാർന്നോൻമാർ - കാരണവൻമാർ[33]
- വെളിച്ചപ്പാടൻമാർ[33]
- കൂട്ടായ്‌ക്കാർ[33]
- കൊടക്കാരൻ[33]
- കലേയ്‌ക്കാരൻ[33]
ഇവരൊക്കെ കഴകത്തിലേയും ആചാരാനുഷ്ഠാനങ്ങളായ തിറ, തെയ്യം മുതലായവയുമായി ബന്ധപ്പെട്ടുവരുന്ന മേൽ സ്ഥാനീയരാണ്.[65][66]
തറവാട്
അത്യുത്തര മലബാർ
തറവാടുകളിൽ വർഷാവർഷം പുതിയോടുക്കൽ (കൈത് ) എന്ന ചടങ്ങു നടന്നു വരുന്നു. പുത്തരി കൊടുക്കൽ ചടങ്ങാണ് ഈ പേരിൽ അറിയപ്പെടുന്നത്. പത്തു വർഷത്തെ ഇടവേളകളിലായിരുന്നു ആദ്യമൊക്കെ വയനാട്ടു കുലവൻ തെയ്യംകെട്ട് നടന്നു വന്നിരുന്നത്. സമീപകാലത്ത് കാലഗണനയിൽ അല്പസ്വല്പ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്.[67]
മലബാർ
കോഴിക്കോട് മലപ്പുറത്തും തൃശൂരും പാലക്കാടും തീയ്യർ അച്ഛന്റെ പേരിൽ തറവാട് പിന്തുടരുന്ന മക്കത്തായദായകർ ആണ്. ഇവർ ഒരുകാലത്തു ഇല്ലം സംബ്രതായം പിന്തുടരുന്നവർ ആയിരുന്നവർ ആയിരുന്നു എങ്കിലും ഇന്ന് അത് കാണാൻ സാധിക്കില്ല. തറവാടിന്റെ കീഴിൽ എന്തെങ്കിലും കാവോ അല്ലെങ്കിൽ ആരാധനാ തറയോ ഉണ്ടാവും. ഇവിടെ ശാക്തേയ പൂജകൾ തറവാട് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാരണവർ നിർവഹിക്കുന്നു. കടത്തനാട് കുറുബ്രനാട് ഭാഗത്തെ മിക്ക തീയ്യർ തറവാടുകളിലും കളരി ഉണ്ടായിരിക്കും. തറവാടുകളിൽ കോൽ കളി സംഘടിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ഇവർക്കിടയിലെ വൈദ്യന്മാർ ആയ തിയ്യരെ വൈശ്യ തിയ്യർ (വൈദ്യ) എന്നും അറിയപ്പെടുന്നു കടത്തനാട് ഭാഗങ്ങളിൽ. കോഴിക്കോട് സാമൂതിരിയുടെയും കടത്തനാട് രാജാവിന്റെയും കൊട്ടാരം വൈദ്യർമാർ തിയ്യർ ആയിരുന്നു.[68]
തറ
സമുദായത്തിലെ ഭരണവ്യവസ്ഥ കയ്യാളുന്ന ഏറ്റവും ചെറിയ ഘടകമാണു തറ. പ്രധാനപ്പെട്ട നാലു തീയ കാരണവന്മാരാൽ നിയന്ത്രിക്കപ്പെടുന്ന വ്യ്വസ്ഥയാണിത്.[33] തീയന്മാർ പരസ്പരവും, മറ്റുള്ളവരുമായി കൂടിക്കലർന്നു വരുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നത് തറയിൽനിന്നുമാണ്. നാലു പ്രമാണിമാരിൽ ഒരാൾ കൈക്ലോൻ[33] എന്ന പേരിലാണറിയപ്പെടുക. നാലു തറകൾ ചേരുമ്പോൾ ഒരു നാല്പാട് ഉണ്ടാവുന്നു.[33] നാലു നാല്പാടു ചേരുന്നതാണ് ഒരു കഴകം. നാമു കഴകങ്ങൾ ചേരുമ്പോൾ തൃക്കൂട്ടം (അഥവാ പെരും കഴകം) ഉണ്ടാവുന്നു. കൊട്ടിൽ എന്ന സ്ഥലത്തു വെച്ചാണ് തൃക്കൂട്ടത്തിന്റെ യോഗങ്ങൾ നടക്കുക. കൊട്ടിൽ ഒരു ക്ഷേത്രം തന്നെയായിരിക്കും.[69] സമുദായാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്കു തീർപ്പ് കല്പിക്കാൻ തറയ്ക്കോ കഴകത്തിനോ സാധിക്കാതെ വരുമ്പോഴും എല്ലാ കഴകങ്ങളും ചേർന്നുള്ള അവലോകനങ്ങൾ നടത്താനും പദ്ധതികൾ ആസൂത്രണം ചെയ്യാനും മതുമായാണ് പ്രധാനപ്പെട്ട നാലുകഴകങ്ങൾ ചേർന്നു തൃക്കൂട്ടം നടത്തുക.
സമുദായത്തിന്റെ പ്രധാന തെയ്യങ്ങൾ
തീയസമുദായവുമായി ബന്ധപ്പെട്ട ഏതാനും തെയ്യങ്ങളെ പറ്റിയും അവയ്ക്കു പുറകിലുള്ള ഐതിഹ്യവും താഴെ വിശദീകരിക്കുന്നു. തീയരുടെ തെയ്യം എല്ലാം കെട്ടിയാടുന്നത് വണ്ണാൻ, മണ്ണാൻ എന്നി ജാതിയിൽപെട്ടവരാണ് പ്രധാന ലേഖനത്തിലേക്ക് പോയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.[70]
- തീയരുടെ കുലദേവത ആഴിമാതാവ് ആയ പൂമാല ഭഗവതിയാണ്. കൂടാതെ, വയനാട്ടു കുലവനും കണ്ടനാർ കേളനും എട്ടില്ലക്കാരായ തീയരുടെ പ്രധാന തെയ്യം ആണ് വയനാട്ടു കുലവനാണ്. കുലദൈവമായി തീയർ ആചരിക്കുന്നത് ഈ തെയ്യത്തെയാണ്.[71] കുലപൂർവ്വികൻ എന്ന അർത്ഥത്തിൽ തൊണ്ടച്ചൻ എന്ന് ബഹുമാനപുരസരം ഈ തെയ്യത്തെ വിളിക്കുന്നു. തീയ്യർ കുടുംബത്തിൽ അമ്മയുടേയോ അച്ഛന്റേയോ പിതാവാണു തൊണ്ടച്ഛൻ. കള്ളും റാക്കും ഇറച്ചിയും തീയ്യിൽ ചുട്ടെടുത്ത അടയും ഒക്കെയാണു തൊണ്ടച്ഛനു നൈവേദ്യം. ആദിതീയ്യനായ തൊണ്ടച്ഛൻ ശിവപുത്രനായി ജനിച്ചു എന്നു പുരാവൃത്തങ്ങൾ പറയുന്നു. ആര്യാധിനിവേശമുണ്ടായപ്പോൾ ഇങ്ങനെ തിരുത്തൽ ചെയ്യപ്പെട്ട കഥയായി തോറ്റമ്പാട്ടുകളിലൂടെ വിശദീകരണം തേടിയാൽ മനസ്സിലാവുന്നതാണ്. വയനാട്ടു കുലവനോടൊപ്പം കെട്ടിയാടപ്പെടുന്ന കണ്ടനാർ കേളനും പ്രധാനതെയ്യം തന്നെയാണ്. കാസർഗോഡ് ജില്ലയിൽ ഈ രണ്ടു തെയ്യങ്ങളേയും ഒന്നിച്ചാണു കെട്ടിയാടുക. ഗംഭീരമായൊരു നായാട്ടും ഈ തെയ്യം കെട്ടിനോടൊപ്പം ഉണ്ട്.[72] ബപ്പിടൽ ചടങ്ങ് ഇതിന്റെ ഭാഗമാണ്. സമീപകാലത്ത് നായാട്ട് നിരോധിച്ച ശേഷം തെയ്യം കെട്ടിൽ നിന്നും നായാട്ട് ഒഴിവാക്കിയാണ് മിക്ക തറവാടുകളിലും അരങ്ങേറുന്നത്. നിറ, കുലകൊത്തൽ, പുത്തരി, കൈവീത്, മറ, കൂവം അളക്കൽ, കലവറ നിറയ്ക്കൽ, ബപ്പിടൽ, ചൂട്ടൊപ്പിക്കൽ, ബോനം കൊടുക്കൽ, മറപിളർക്കൽ ഇങ്ങനെ നിരവധി അനുഷ്ഠാനവിധികളോടെ സമൃദ്ധമാണ് വയനാട്ടു കുലവൻ തെയ്യം കെട്ട്.
- ഐതിഹ്യം[73]
വയനാട്ടിൽ എത്തിയ ദൈവത്തിരുമകൻ അവിടെ വയനാട്ടു കുലവൻ എന്നറിയപ്പെട്ടു.
പുനംകൃഷിക്കിടയിൽ കാട്ടുതീയിൽ പെട്ട് വെന്തു വെള്ളീരായിപ്പോയ കേളനെ വില്ലുതൊട്ടു വിളിച്ച് ഉയിർത്തെഴുന്നേൽപ്പിച്ച് വയനാട്ടുകുലവൻ കൂടെ കൂട്ടി. ദൈവക്കരുവായ കണ്ടനാർ കേളൻ തെയ്യം മൃതിയടഞ്ഞ കേളൻ തന്നെയാണ്. കാസർഗോഡ് ജില്ലയിൽ രണ്ടു തെയ്യങ്ങളും ഒരുമിച്ചാണ് കെട്ടിയാടുക; നായാട്ട് കണ്ടനാർ കേളന്റെ പ്രധാന ഭാഗമായി നടക്കുന്നു.
- പൂമാല
കെട്ടിക്കോലമില്ലെങ്കിലും പൂമാല ഭഗവതി തീയർക്ക് കുലദേവതയാവുന്നു. പാട്ടുത്സവവും പൂരക്കളിയും ദേവിയുടെ സംപ്രീതിക്കായി പൂമാലകാവുകളിൽ ആചരിച്ചു വരുന്നു. ആര്യരാജാവിന്റെ മകളായ പൂമാല മരക്കലമേറി (കപ്പൽ) നൂറ്റേഴ് ആഴി കടന്ന് മലനാട്ടിൽ എത്തിയതെന്ന് ഐതിഹ്യം. ചങ്ങാതിയായി ആരിയ പൂമാരുതനും ഒന്നിച്ചു വന്നുവെന്നു പറയുന്നു. നല്ലൊരു ഭൂമാതാവായി പൂമാലഭഗവതിയെ കരുതിവരുന്നു.[71]
- പുതിയഭഗവതിയും ഐവർ പുലിദൈവങ്ങളും കരിന്തിരി നായരും
അച്ഛനായ ശിവനും മകളായ ചീർമ്പയ്ക്കും ദേവലോകത്തുള്ള പത്തില്ലം പട്ടേരിമാർക്കും വസൂരി രോഗം പിടിപെട്ടപ്പോൾ അതിന്റെ പരിഹാരത്തിനായി അഗ്നികുണ്ഡത്തിൽ നിന്നും ഉയർന്നു വന്ന ദേവതയാണു പുതിയ ഭഗവതി. പിന്നീട് രോഗനിവാശണത്തിനായി പരമേശ്വരൻ തന്നെയാണത്രേ പുതിയഭഗവതിയെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. ശിവപാർവ്വതിമാർ പുലിവേഷം ധരിച്ച് കാട്ടിലൂടെ നടന്നപ്പോൾ ഐവർ പുലിദൈവങ്ങൾ. പുലികണ്ടൻ എന്നായിരുന്നു അന്നേരം പിതാവായ പരമശിവന്റെ പേര്. പാർവ്വതിയുടെ പേര് പുള്ളിക്കരിങ്കാളി എന്നുമായിരുന്നു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിയൂർ കണ്ണൻ, പുലിമാരുതൻ എന്നിവരായിരുന്നു അവർക്കുണ്ടായ ഐവർ പുലിദൈവങ്ങൾ.[അവലംബം ആവശ്യമാണ്]
ഒരിക്കൽ പുലിദൈവങ്ങൾക്ക് വിശപ്പ് സഹിക്കാൻ വയ്യാതെ വന്നപ്പോൾ കുറുമ്പ്രാതിരിവാണോരുടെ കരക്ക (തൊഴുത്ത്) തകർത്ത് പൈക്കളെ കൊന്നു തിന്നുവെന്നും, തുടർന്ന് വാഴുന്നോരുടെ നായാട്ടുവീരനായ കരിന്തിരി നായർ പുലികളെ തിരഞ്ഞ് കാട്ടിലെത്തിയെന്നും ഐതിഹ്യം. ഇതിൽ ദേഷ്യരൂപിയായ പരമശിവനായ പുലികണ്ടൻ നായരെ കൊന്നുതള്ളി, അതോടെ കരിന്തിരി നായരും തെയ്യക്കരുവായി ഐവർക്കൊപ്പം ചേർക്കപ്പെട്ടു.[71]
- വിഷ്ണുമൂർത്തി
നൂറ്റാണ്ടുകൾക്കുമുമ്പ് നിലേശ്വരത്തിനടുത്തുള്ള കൊയമ്പുറം ഗ്രാമത്തിലെ കാലിച്ചെറുക്കനായ തീയന്റെ കഥയാണു വിഷ്ണുമൂർത്തി തെയ്യത്തിന്റേത്. പരദേവത എന്നാണീ തെയ്യം അറിയപ്പെടുന്നത്. കുറുവാട്ട് കുറുപ്പെന്ന ജന്മിപ്രഭുവിന്റെ കാലികളെ മേയ്ക്കുന്ന പണിയായിരുന്നു കണ്ണൻ എന്ന തീയച്ചേരുക്കന്. കണ്ണനിൽ കുറുപ്പിന്റെ അനന്തരവൾ പ്രണയാസക്തയായത് അറിഞ്ഞപ്പോൾ കണ്ണനെ വധിക്കാൻ പാഞ്ഞെത്തിയ കയ്യന്മാരിൽ നിന്നും കണ്ണൻ ഓടിരക്ഷപ്പെടുന്നു. തുടർന്ന് വടക്ക് മംഗലാപുരത്ത് കോയിൽപ്പാടി എന്ന തീയ്യത്തറവാടിൽ അഭയം പ്രാപിച്ച കണ്ണനെ മുത്തശ്ശി സ്വന്തം മകനെ പോലെ സംരക്ഷിച്ചു. തുടർന്ന് തറവാട്ടിലെ നരസിംഹമൂർത്തിയുടെ ആരാധകനായി അഞ്ചോളം വർഷം മംഗലാപുരത്ത് കഴിച്ചുകൂട്ടി. നാടുവിട്ടവൻ നിലേശ്വരത്ത് തിരിച്ചെത്തിയെന്നും മറ്റുമുള്ള വാർത്ത കുറുവാട്ടുകുറുപ്പറിഞ്ഞു. കുറുപ്പു വന്നപ്പോൾ കദളിക്കുളത്തിൽ കണ്ണൻ കുളിക്കുകയായിരുന്നു. കണ്ണനെ അവിടെവെച്ച് കുറുപ്പ് കഴുത്തറുത്ത് കൊല്ലുന്നു.[74][75][76] തുടർന്ന് നാടാകെ ദുർനിമിത്തങ്ങൾ കണ്ടുതുടങ്ങി. പതിയെ കുറുപ്പു കീഴടങ്ങി, കോട്ടപ്പുറത്ത് നരംസിഹമൂർത്തിക്ക് (വിഷ്ണുമൂർത്തി) കുറുപ്പ് കാവൊരുക്കി. ഈ കാവിൽ പാലന്തായി കണ്ണന്റെ തെയ്യകോലം കെട്ടിയാടിച്ചു. ഇതാണു പരദേവത അല്ലെങ്കിൽ വിഷ്ണുമൂർത്തി എന്നറിയപ്പെടുന്ന തെയ്യം. തീയർ മാത്രമല്ല എല്ലാ സമുദായങ്ങൾക്കും പ്രധാനിയാണിന്നു പരദേവത.[71]
- കതിവനൂർ വീരൻ
നല്ലൊരു ഉത്സവാന്തരീക്ഷത്തിൽ തീയസമൂദായം കൊണ്ടാടുന്ന തെയ്യമാണ് കതിവനൂർ വീരൻ. മാങ്ങാടു നിന്നും കതിവനൂരെത്തെ വീരചരമം പ്രാപിച്ച മന്ദപ്പൻ എന്ന പടയാളിവിരനാണു കതിവനൂർ വീരൻ. അച്ഛന്റെ ശകാരത്തിൽ പിണങ്ങി കുടകിലേക്ക് പിണങ്ങിപ്പോയ ചെറുപ്പകാരനാണു മന്ദപ്പൻ. പണ്ടെന്നോ അവിടേക്ക് എത്തിയ അമ്മാവന്റെ വീട്ടിൽ നിന്ന് പണിയെടുത്ത് മന്ദപ്പൻ ജീവിതം തുടർന്നു. അവിടെനിന്നും കണ്ടെത്തിയ ചെമ്മരത്തിയെ വിവാഹവും കഴിച്ചു. കുടകുപടയോട് മല്ലിട്ട് ജയിച്ച മന്ദപ്പന്റെ കഥയാണു കതിവനൂർ വീരൻ പറയുന്നത്.[71]
- കുരിക്കൾ തെയ്യം
കതിവനൂർ വീരനോടൊപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കൾ തെയ്യം. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണ് കുരിക്കൾ തെയ്യമായി മാറിയത്. നാറ്റേഴും നടന്ന് മന്ത്രവാദവും വൈദ്യവും എഴുത്തും യോഗവും പഠിച്ച് കേളികേട്ട കുരിക്കളുടെ (ഗുരുക്കൾ) സഹായം നാടുവാഴിത്തമ്പ്രാനു ലഭിക്കാനിടയായി. കൈനിറയെ സമ്മാനങ്ങളും സ്ഥാനമാനങ്ങളും ലഭിച്ച് കുരിക്കളെ അസൂയാലുക്കൾ മറഞ്ഞിരിന്ന് ജീവനപഹരിച്ചു. ആ സമയത്തെ വിലാപം കേട്ട കതിവനൂർ വീരൻ കുരിക്കളെ തെയ്യമാക്കി മാറ്റി കൂടെ കൂട്ടുകയായിരുന്നു.[71]
- മുത്തപ്പൻ
പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന തെയ്യാട്ടം തീയ സമുദായവുമായി ബന്ധപ്പെട്ടുകിടക്കുന്നു [62]. മുത്തപ്പൻ മടപ്പുരകളിലെയൊക്കെ മടയൻ എന്ന സ്ഥാനീയൻ തീയസമുദായക്കാരനായിരിക്കും. തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായക്കാരാണ്. കുടുംബത്തിലെ അമ്മയുടേയോ അച്ഛന്റെയോ ജ്യേഷ്ഠനെ വിളിക്കുന്ന പേരാണു മുത്തപ്പൻ. തെയ്യവും ആ പേരിൽ തന്നെയാണറിയപ്പെടുന്നത്. കാരണവർ സ്ഥാനത്തിരിക്കുന്ന മുത്തപ്പുനുള്ള പ്രധാന നൈവേദ്യം കള്ളും, റാക്കും, മത്സ്യവും ചെറുപയറും ഒക്കെയാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ളതാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങളിൽ പുകയുന്നവരുടേയും സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ആശ്രിതവത്സലനായാണ് മുത്തപ്പന്റെ വിളയാട്ടം. പ്രാട്ടറസ്വരൂപത്തിലും കോലത്തു നാട്ടിലും കുടകിലും നിറഞ്ഞുനിൽക്കുന്ന ജനകീയദൈവമായ മുത്തപ്പൻ അന്യദേശക്കാർക്ക് അത്ര സുപരിചിതനല്ല. മദ്യവും മത്സ്യവും നിവേദ്യമായി നേദിക്കുന്ന ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ പൂജകളും നടത്താറുണ്ട്.
- മറ്റു തെയ്യങ്ങൾ
തീയരുമായി ബന്ധപ്പെട്ടു കിടക്കുന്ന തെയ്യങ്ങളുടെ ലിസ്റ്റാണിത്. ചിലതൊക്കെ വിട്ടുപോയിട്ടുണ്ട്. മിക്കതെയ്യങ്ങൾക്കും ലേഖങ്ങളും ഉണ്ട്.
തീയരുടെ മറ്റു പ്രധാന തെയ്യങ്ങൾ | |||
---|---|---|---|
രക്തചാമുണ്ഡി | ധൂമാഭഗവതി | ഗുളികൻ | ദൈവച്ചേകവൻ |
കണ്ടനാർകേളൻ | അണീക്കര ഭഗവതി | കുണ്ടോർചാമുണ്ഡി | ഉച്ചിട്ട |
പൊട്ടൻ തെയ്യം | ദണ്ഡ്യങ്ങാനത്ത് ഭഗവതി | പ്രമാഞ്ചേരി ഭഗവതി | പിതൃവാടിച്ചേകവർ |
ആര്യപൂമാല ഭഗവതി | ഉച്ചൂളിക്കടവത്ത് ഭഗവതി | വേട്ടക്കൊരുമകൻ | തണ്ടാർശ്ശൻ |
ആര്യപൂമാരുതൻ ദൈവം | പയ്യമ്പള്ളി ചന്തു | തായ്‌പരദേവത | കോരച്ചൻ |
പടക്കത്തി ഭഗവതി | പാടിക്കുറ്റിയമ്മ | പോർക്കലി ഭഗവതി | വെട്ടുചേകവൻ |
നിലമംഗലത്ത് ഭഗവതി | ചുഴലിഭഗവതി | കാരൻ ദൈവം | തുളുവീരൻ |
പറമ്പത്ത് ഭഗവതി | കളരിവാതുക്കൽ ഭഗവതി | ആര്യപ്പൂങ്കന്നി | കുടിവീരൻ |
കാലിച്ചേകവൻ | നാഗകന്നി | ആര്യക്കര ഭഗവതി | പുതുച്ചേകവൻ |
പാലോട്ട് ദൈവത്താർ | കൂടൻ ഗുരുക്കന്മാർ | ആലി തെയ്യം | ശൂലകുഠാരിയമ്മ (മരക്കലത്തമ്മ) |
അണ്ടലൂർ ദൈവത്താർ | കാലിച്ചാൻ തെയ്യം | കരക്കക്കാവ് ഭഗവതി | ആയിറ്റി ഭഗവതി |
ചീറുംബ നാൽവർ | തൂവക്കാളി | കുട്ടിച്ചാത്തൻ | പുലിച്ചേകവൻ |
ഇളംകരുമകൻ | അതിരാളം | വിഷകണ്ഠൻ | വീരഭദ്രൻ |
പാടാർകുളങ്ങര ഐവർ | ബപ്പൂരൻ | തെക്കൻ കരിയാത്തൻ | ആദിമൂലിയാടൻ ദൈവം |
പടിഞ്ഞാറെ ചാമുണ്ഡി | അങ്കക്കാരൻ | തോട്ടുംകര ഭഗവതി | അകത്തൂട്ടിച്ചേകവൻ |
മടയിൽ ചാമുണ്ഡി | പാടാർക്കുളങ്ങര വീരൻ | പാലന്തായി കണ്ണൻ | പാടി പടിഞ്ഞാർപ്പുറത്തമ്മ |
കുറത്തിയമ്മ | പൂക്കുട്ടിച്ചാത്തൻ | എടലാപുരത്ത് ചാമുണ്ഡി | നാർക്കുളം ചാമുണ്ഡി |
പൂതാടി | പുല്ലോളിത്തണ്ടയാൻ |
ചിത്രശാല
-
A group of Tiyyar men's
-
Squad of Thiyars from the Royal Procession of Sree Rama Deivathar at Kanathur Temple.
-
Traditional ornaments used by Nair-Tiyar females in the region of Malabar and Canara.1896
-
The traditional attire of Thiyyar (Tiyya) Bridegroom and companions who dressed as warriors and holding raised sword in their right hand ,in 1912
-
Typical Thiyar House, German Photography 1921.
-
മലബാറിലെ ഒരു ദിവാൻ പദവിയേറ്റ തീയ്യർ
-
Tiyar males
-
തീയ്യർ സ്ത്രീകൾ 1921കളിൽ
-
ഒരു തീയ്യർ സ്ത്രീ സാരിയാണിഞ്ഞ
-
തീയ്യർ പുരുഷൻ ജർമൻ നാസി ചിത്രം
-
ഒരു തീയർ സ്ത്രീ 1921
-
തീയർ പുരുഷൻ 1921
-
Tiyar man 1921 german photography
-
AWife of a Thiyar Farmer
-
Young Tiyar boy
-
ബ്രിട്ടീഷ് ഭരണകാലത്തെ ഒരു തീയ്യർ സ്ത്രീ 1921
-
German photography Young Tiyan Man
-
ബ്രിട്ടീഷ് ഭരണകാലത്തെ തീയ്യർ
-
മുടി വളർത്തിയിട്ടില്ലാത്ത ഒരു തീയ്യർ
-
സാരി അണിഞ്ഞ മൂക്ക് കുത്തിയ ഒരു തീയ്യർ സ്ത്രീ
പ്രമുഖർ
- ആരോമൽ ചേകവർ - പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു യോദ്ധാവും വീര നായകനും കൂടിയായിരുന്നു.
- ചന്തു ചേകവർ - പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു യോദ്ധാവ്.
- കുറൂളി ചേകോൻ - ജന്മികൾക്ക് എതിരെ ഇരുപതാം നൂറ്റാണ്ടിൽ പോരാടി മരിച്ച ഒരു വീര നായകൻ.
- പയ്യമ്പള്ളി ചന്തു - പഴശ്ശി രാജയുടെ പഠതലവനായ യോദ്ധാവ്.
- ഉണ്ണിയാർച്ച - പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വീര നായിക.
- അരിങ്ങോടർ ചേകവർ - വടക്കൻ കേരളത്തിൽ ജീവിച്ചിരുന്ന ഒരു യോദ്ധാവ്.
- പുല്ലമ്പിൽ ശങ്കരൻ മൂപ്പൻ - പഴശ്ശിരാജയുടെ സേനാതലവൻ, ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയ ഒരു പ്രമുഖൻ.
- ചെറായി പണിക്കന്മാർ - സാമൂതിരിയുടെ തീയ്യർ പടയുടെ നേതൃത്വം വഹിച്ചവർ.
- കാരായി കൃഷ്ണൻ ഗുരുക്കൾ - പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പണ്ഡിതൻ.
- നരിക്കുനി ഉണ്ണിരിക്കുട്ടി വൈദ്യൻ - പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പണ്ഡിതനും എഴുത്തുകാരനും.
- കക്കുഴി കുഞ്ഞിബാപ്പു ഗുരുക്കൾ - പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരൻ.
- മാടായി മന്ദൻ ഗുരുക്കൾ
- ഊരാച്ചേരി ഗുരുനാഥന്മാർ - പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതന്മാർ, ഹെർമൻ ഗുണ്ടർട്ടിനെ മലയാളവും, സംസ്കൃതവും പഠിപ്പിച്ചവർ.
- ദിവാൻ ഇ.കെ. കൃഷ്ണൻ - മലബാറിലെ ദിവാൻ പദവിയിൽ ഇരുന്നിരുന്ന ഒരു വ്യക്തി.
- ഇ.കെ. ഗോവിന്ദൻ - പുതുകോട്ട എന്ന ബ്രിട്ടീഷ് ടെറിറ്ററി ഭരിച്ചിരുന്ന ഒരു ദിവാൻ.
- ഇ.കെ. ജാനകി അമ്മാൾ -ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാൾ
- കോട്ടക്കൽ കണാരൻ ഗുരുക്കൾ - കളരിപ്പയറ്റിലെ ദ്രോണാചാര്യൻ എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണതാൽ തകർക്കപ്പെട്ട കളരിപ്പയറ്റ് എന്ന ആയോധന കലയെ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളിൽ ആദ്യകാലങ്ങളിൽ പങ്ക് വഹിച്ച കളരിപ്പയറ്റ് ഗുരുക്കന്മാരിൽ ഒരു സുപ്രധാന വ്യക്തിയായിരുന്നു കണാരൻ ഗുരുക്കൾ.
- മീനാക്ഷി അമ്മ ഗുരുക്കൾ - കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ. 2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു
- ചൂരയിൽ കണാരൻ - ഇന്ത്യയിലെ ആദ്യത്തെ ഡപ്യൂട്ടി കളക്റ്ററായിരുന്നു.
- കല്ലിങ്ങൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ - മലബാറിലേ സാമൂഹിക പരിഷ്കർത്താവ്.
- കുഞ്ഞികേളപ്പൻ മന്നനാർ - മന്നനാർ രാജവംശത്തിലെ അവസാനത്തെ രാജാവ്.
- റാവോ സാഹിബ് അയ്യത്താൻ ഗോപാലൻ - കേരളത്തിലെ സാമൂഹ്യനവോത്ഥാന നായകരിലൊരാളായിരുന്നു റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ[
- മൂർക്കോത്ത് കുമാരൻ - കേരളത്തിൽ നിന്നുള്ള ഒരു എഴുത്തുകാരനും സാമൂഹികപരിഷ്കർത്താവും
- അയ്യത്താൻ ജാനകി അമ്മാൾ - ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയുടെ അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റായിരുന്ന കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ (മലബാർ)
- ഉപ്പൂറ്റ് കണ്ണൻ വൈദ്യർ - ഉപ്പൂറ്റ് കണ്ണൻ വൈദ്യർ (1811-1876) കണ്ണൂർ നിന്ന് കേരളത്തിലെ രണ്ടാമത്തെ ഡെപ്യൂട്ടി കലറ്റർ ആയി സേവനം അനുഷടിച്ച പ്രമുഖൻ
- ഐ.കെ. കുമാരൻ - മയ്യഴിയുടെ വിമോചനത്തിന് നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവ് ഐ.കെ. കുമാരനായിരുന്നു
- മൂർക്കോത്ത് രാമുണ്ണി - നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും, റിട്ടയേഡ് വിങ് കമാൻഡറുമാണ്
- ഉറൂബ് - മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ്
- എസ്.കെ. പൊറ്റെക്കാട്ട് - ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്
- വി.കെ ഗുരുക്കൾ - പ്രമുഖ ഹിന്ദു ആത്മീയാചാര്യന്മാരിൽ ഒരാളാണു്
- കീലേരി കുഞ്ഞിക്കണ്ണൻ - കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ് കീലേരി കുഞ്ഞിക്കണ്ണൻ (1858-1939)
- സി.കെ. വിജയരാഘവൻ - ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഡിപ്പാർട്ടമെന്റ് മേധാവി പദവി ആയ IG ആയ കണ്ണൂർ സ്വദേശി.
- കെ. സുധാകരൻ - കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ്
- വി. മുരളീധരൻ - കേന്ദ്രമന്ത്രി, കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ്
- കെ. സുരേന്ദ്രൻ - കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ്
- സി. കൃഷ്ണൻ - സാമൂഹിക പരിഷ്കർത്താവ്.
ഇതും കാണുക
- കണ്ടോത്ത് ആക്രമണം
- പുലിയൂർകാളി തെയ്യം
- മേലേപ്പുര തറവാട്
- ചേകവർ
- കതിവനൂർ വീരൻ
- തീയർ പട്ടാളം
- തെയ്യം
- മന്നനാർ
അവലംബം
- ↑ 1.0 1.1 Indhudhara Menon (2018). Hereditary Physicians of Kerala Traditional Medicine and Ayurveda in Modern India. Tylet and fransis. ISBN 9780429663123.
{{cite book}}
: line feed character in|title=
at position 32 (help) - ↑ 2.0 2.1 2.2 2.3 2.4 Syed Akbar. Centre for Cellular and Molecular Biology (CCMB) and Centre for DNA Fingerprinting and Diagnostics (CDFD) in Hyderabad. The Times of India.
- ↑ 3.0 3.1 3.2 വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ (6-ാം ed.). കോഴിക്കോട്: മാതൃഭൂമി. ISBN 81-8264-0446-6.
{{cite book}}
: Check|isbn=
value: length (help); Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help); Text "others" ignored (help) - ↑ കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിംഗ് കമ്പനി. കോഴിക്കോട് 2000
- ↑ ഡോ. ആർ. ഐ., പ്രശാന്ത് (6 June 2016). "ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം" (PDF). Language in India. PMID - 2940 1930 - 2940. Retrieved 2001 മാർച്ച് 3.
{{cite journal}}
: Check|pmid=
value (help); Check date values in:|accessdate=
(help) - ↑ North Africa To North Malabar: AN ANCESTRAL JOURNEY – N.C.SHYAMALAN M.D. - Google Books North Africa To North Malabar: AN ANCESTRAL JOURNEY -N.C SHYAMALAN M.D-Google Books
- ↑ Kalarippayat – Dick Luijendijk – Google Books payat -Dick Luijendijk -Google Books
- ↑ 8.0 8.1 James John (2020). The Portuguese and the Socio-Cultural Changes in Kerala: 1498-1663. Routledge. ISBN 9781000078718.
- ↑ 9.0 9.1 Nagendra k.r.singh (2006). Global Encyclopedia of the South India Dalit's Ethnography. Global Vision Pub House,. p. 230. ISBN 9788182201675.
{{cite book}}
: CS1 maint: extra punctuation (link) - ↑ "Dr.shyamalan presents Research Findings, New Indian express". New indian express. 2020."Dr.shyamalan New Research Findings 2012". The Times of India.
- ↑ V.Geedanath. "genetic ancestries of south-west coast warrior class traced". The Hindu.
- ↑ കേരള ചരിത്രനിരൂപണം. കെ. ടി.അനന്ദൻ മാസ്റ്റർ
- ↑ infux-crete to kerala,M.M.Anand Ram,1999
- ↑ Burton Richard.F (1851). Coa and the Blue Mountains.the orginal archive. Richard bendley London. p. 222-226.
The Tian * of Malabar is to the Nair what the villein was to the feoffee of feudal England. These two families somewhat resemble each other in appearance, but the former is darker in complexion, and less "castey" in form and feature than the latter. It is the custom for modest women of the Tiyar family to expose the whole of the person above the waist, whereas females of loose character are compelled by custom to cover the bosom. As this class of Hindoo, generally speaking, provides the European residents with nurses and other menials, many of our countrymen have tried to make them adopt a somewhat less natural costume. The proposal, however, has generally been met pretty much in the same spirit which would be displayed were the converse suggested to an Eng- lishwoman. Hindus natives know not whether to rank tbem among the Shudras or not; some have designated them by the term Uddee Shudra, meaning an inferior branch of the fourth great division. Their principal dressing the heads of cocoa and othér trees, cultivating rice lands, and acting as labourers, horse-keepers, and grass-cutters; they are free from all prejudices that would re- move them from Europeans,
- ↑ 15.0 15.1 P.Radhakrishnan (1989). Peasant Struggles, Land Reforms and Social Change: Malabar 1836-1982. Radhakrishnan. p. 32. ISBN 9781906083168.
- ↑ Gough, E. Kathleen (1961). "Nayars: Central Kerala". In Schneider, David Murray; Gough, E. Kathleen (eds.). Matrilineal Kinship. University of California Press. p. 313. ISBN 978-0-520-02529-5.
- ↑ 17.0 17.1 Elisa Draper, William Lutley (1922). Letters Written by Elisa Draper 1757-1774. London. p. 96-98.
The Brahmins are easy, plain, unaffected sons of simple nature-there's a something in their Conversation & Manners, that exceedingly touches me; the Nairs are a proud, Indolent, Cowardly but very handsome people and the Tivies -"Thiyyar" excellent Soldiers in the Field, at Storming or entering a Breach, the latter seems as easy to them, as step- ping into a closet. I've acquired some knowledge of their Language and think I'm endued with so much Courage that I should be able to animate them in Person in case of a Siege or Danger. they are divided into five distinct casts, and have their Patricians and Plebians as the Romans. The Brahmin is the first, of which their Kings and Priests always are; the Nairs the second of which the Court, great officers and principal Soldiers are composed; then "Tivies" Thiyyar who bear Arms or serve you as distinguished servants; only as Fishermen Mukkuvan and Porters; and the Footiers Pulayar, the lowest of all, are scarcely ever visible and obliged to live in a Distinct Village from the other Casts, where they never stir from unless for Common Necessaries at our Bazar or Market (I shall forget my English), because a Nair or any great Man may with impunity cut them to pieces, if they meet in the same road.
- ↑ ദ് ഹിന്ദു
- ↑ T. S. Subramanian (2010). "Saying it with stones, The memorial stones discovered in the Kondaharahalli village belong to the 10th tenth century C.E." The Hindu.
{{cite web}}
: line feed character in|title=
at position 23 (help) - ↑ കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത്ര പഠനം (പ്രസിദ്ധീകരണം: 1986), പേജ് നമ്പർ 4, 5
- ↑ കാസർഗോഡ് ചരിത്രവും സമൂഹവും - (പേജ് 299 മുതൽ 312 വരെ) കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം - ഡോ: സി ബാലൻ
- ↑ John Stratton Hawley (2015), A Storm of Songs: India and the Idea of the Bhakti Movement, Harvard University Press, ISBN 978-0-674-18746-7, pages 304–310
- ↑ 23.0 23.1 23.2 23.3 23.4 23.5 23.6 23.7 L.A.Krishna iyer (1905). Ethnographical Survey of the Cochin state. p. 2-76.
- ↑ Erumeli Parameswaran Pillai,(1998). മലയാള സാഹിത്യ കാലഘട്ടത്തിലൂടെ:സാഹിത്യ ചരിത്രം, Malayalam Literature. P.145
- ↑ 25.0 25.1 F.B.Bevans,C.A.Innes (1905). Madras District Gazetteers Malabar and Anengil. Madras, Government Press. p. 120.
- ↑ K.A.C. Vasavappa ikkar (1944). സരസകവി മുഴൂർ എസ്. പത്മനാഭപണിക്കർ: ഒരു സമകാലിക അവലോകനം. vasavapp, google books. p. 64. Retrieved 2020-2-25.
{{cite book}}
: Check date values in:|access-date=
(help) - ↑ S.N.Sadasivan (2000). A Social History of India. p. 353. ISBN 9788176481700.
- ↑ university of kerala, (1982)Journey of kerala study p.127
- ↑ MA Rajeev Kumar. "Neglected and forgotten: Remains of Mannanar dynasty crumbling". The New Indian Express.
{{cite web}}
: Unknown parameter|pubished=
ignored (help) - ↑ പന്ന്യന്നൂർ ഭാസി. "ഊരാച്ചേരി ഗുരുനാഥന്മാർ". ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ. നളന്ദ പബ്ബ്ലിക്കേഷൻ. pp. 26–34. ISBN 978-81-300-1398-5. Archived from the original on 2021-11-07. Retrieved 30 ജൂലൈ 2014.
{{cite book}}
: CS1 maint: bot: original URL status unknown (link) - ↑ ഉള്ളൂർ പരമേശ്വരയ്യർ (1950), "കേരൽസാഹിത്യചരിത്രം" വാല്യം.4
- ↑ 32.00 32.01 32.02 32.03 32.04 32.05 32.06 32.07 32.08 32.09 32.10 32.11 32.12 32.13 32.14 32.15 32.16 32.17 32.18 Edgar Thurston, Rangachari (1906). Caste and tribes of Southern India vol.7. p. 36-45.
- ↑ 33.00 33.01 33.02 33.03 33.04 33.05 33.06 33.07 33.08 33.09 33.10 33.11 33.12 33.13 N.A (1973). Folk-Lore VOL.12,13,14(DECEMBER-NOVEMBER). p. 299.
- ↑ 34.0 34.1 34.2 34.3 L.A.Anantha Krishna iyer (1905). Cochin Tribes And Castes Vol. 1 Free Download, Borrow, and Streaming : Internet Archive. p. 285-340.
- ↑ 35.0 35.1 35.2 35.3 35.4 35.5 https://shodhganga.inflibnet.ac.in/handle/10603/136063
- ↑ Pharoah and Co (1855). A Gazetteer of Southern India: With the Tenasserim Provinces and Singapore. Pharoah and Company, 1855. p. 507.
- ↑ കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത പഠനം, “നാമധേയത്തിന്റെ ഉത്ഭവം“ പേജ് നമ്പർ 22, 23
- ↑ Chekkutty·Features·August 29, N. P.; 2019 (2019-08-29). "The Thiyyas of Malabar: In Search of a New Identity". KochiPost (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-03.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Jenniffer G.Wollok (2011). Rethinking Chivalry and Courtly Love. ABC publishing. p. 250. ISBN 9780275984885.
- ↑ Pillip Zarrilli,Michael Denario (2020). Martial arts Healing Traditional of India. via media publishing. ISBN 9798694263177.
- ↑ Thomas A Green (2001). Martial arts of the World. ABC. p. 176. ISBN 9781576071502.
- ↑ Indudhara Menon (2018). Hereditary Physicians of Kerala. Taylor & Francis, 2018. ISBN 9780429663123.
- ↑ 44.0 44.1 44.2 Menon, A. Sreedhara (4 March 2011). Kerala History and its Makers (in ഇംഗ്ലീഷ്). D C Books. pp. 82–86. ISBN 978-81-264-3782-5. Retrieved 10 October 2021.
- ↑ Dick Luijendijk. Matrilineal Kinship – Google Books. p. 48. ISBN 9781409226260.
- ↑ P., Girija, K (2021). Mapping the History of Ayurveda : Culture, Hegemony and the Rhetoric of Diversity. ISBN 978-1-000-48139-6.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Ayyappa Paniker, K. (1997). Medieval Indian Literature: Surveys and selections. ISBN 9788126003655.
- ↑ Nisha, P. R. (12 June 2020). Jumbos and Jumping Devils: A Social History of Indian Circus. ISBN 9780190992071.
- ↑ L.Krishna Anandha Krishna Iyer(Divan Bahadur) The Cochin Tribes and Caste Vol.1. Johnson Reprint Corporation, 1962. Page. 278, Google Books
- ↑ J.B Prasant (2001). Freedom Movement in French India: The Mahe Revolt of 1948. IRISH. p. 8-10. ISBN 9788190016698.
- ↑ K.k.N Kurup (1985). History of the Tellicherry Factory, 1683-1794. Sandhya Publications. p. 254.
- ↑ Jacobus Canter Visscher (1862). Letters from Malabar, tr.: to which is added An account of Travancore, and fra Bartolomeo's travels in that country. By H. Drury. Oxford University. p. 128-172.
In times of civil war or rebellion, the Chegos are bound to take up arms for the law- ful sovereign; and some princes employ them as soldiers on other occasions
- ↑ 53.0 53.1 M.S.A.Rao (1987). Social movements and social transformation: A study of two backward manohar publication. p. 24.
- ↑ North Africa to North Malabar: AN ANCESTRAL JOURNEY. ISBN 9789383416646. (2012)
- ↑ David Arnold (1986). Police Power and Colonial Rule, Madras, 1859-1947. Oxford University press. p. 125. ISBN 9780195618938.
- ↑ Binu John Mailaparambil (2011). Lords of the Sea: The Ali Rajas of Cannanore and the Political Economy of Malabar. Brill. p. 36. ISBN 9789004180215.
- ↑ "Thiyya and ezhava related subgroup in kerala", C.F.Zirrilli (1998).P.25,29
- ↑ 58.0 58.1 58.2 58.3 58.4 58.5 58.6 Ajay Skaria, M. S. S. Pandian, Shail Mayaram (2005). Muslims, Dalits, and the Fabrications of History. Permanent Black and Ravi Dayal Publisher. p. 198. ISBN 9788178241159.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ വയനാട്ടുകുലവൻ തൊണ്ടച്ഛൻ - ഡോ. ആർ. സി. കരിപ്പത്ത്
- ↑ 60.0 60.1 കെ. ജി. നാരായണൻ - ഈഴവ തീയ്യ ചരിത പഠനം, “ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ“ പേജ് നമ്പർ 40, 41
- ↑ വയനാട്ടു കുലവൻ
- ↑ 62.0 62.1 62.2 വയനാട്ടുകുലവൻ - പരിസ്ഥിതി - നാടോടി വിജ്ഞാനീയ പുസ്തകം പേജു നമ്പർ 36 - അംബികാസുതൻ മാങ്ങാട്
- ↑ കാസർഗോഡ് ചരിത്രവും സമൂഹവും - പേജ് 299, 300 - കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം
- ↑ തെയ്യപ്രപഞ്ചം - പത്താം പടലം - ചരിതം; ഡോ: ആർ. സി. കരിപ്പത്ത് പേജ് നമ്പർ 205
- ↑ ഒരു വംശീയ സ്വത്വബോധത്തിന്റെ പ്രതീകം - ഡോ. എം. വി. വിഷ്ണു നമ്പൂതിരി - പേജ് 39
- ↑ അനുഷ്ഠാനവും മാറുന്ന കാലവും - ഡോ. എ. കെ. നമ്പ്യാർ
- ↑ നമ്മുടെ തൊണ്ടച്ഛൻ - ഡോ. വൈ. വി. കണ്ണൻ
- ↑ http://www.gutenberg.org/ebooks/42991
- ↑ തീയരുടെ തൊണ്ടച്ഛൻ - പീലിക്കോട് മാധവപ്പണിക്കർ
- ↑ ഹിന്ദു പത്രം
- ↑ 71.0 71.1 71.2 71.3 71.4 71.5 ഡോ. ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം
- ↑ നായാട്ട്
- ↑ തെയ്യപ്രപഞ്ചം, പേജ് നമ്പർ 181, 182 - ഡോ. ആർ. സി. കരിപ്പത്ത്
- ↑ "പാലന്തായി കണ്ണൻ". Archived from the original on 2018-02-24. Retrieved 2018-01-19.
- ↑ പാലന്തായി കണ്ണൻ തെയ്യം
- ↑ വൈകുണ്ഠക്ഷേത്രം കോട്ടപ്പുറം[പ്രവർത്തിക്കാത്ത കണ്ണി]
- Pages using the JsonConfig extension
- CS1 errors: unrecognized parameter
- CS1 maint: bot: original URL status unknown
- CS1 errors: numeric name
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- Articles with dead external links from ജൂൺ 2023
- Articles with dead external links from ഒക്ടോബർ 2022
- Pages using infobox ethnic group with unsupported parameters
- കേരളത്തിലെ ജാതികൾ
- കേരളത്തിലെ ജനവിഭാഗങ്ങൾ
- സമുദായങ്ങൾ മതം തിരിച്ച്
- സമുദായങ്ങൾ