തൈമേലേസീ
തൈമേലേസീ | |
---|---|
നാങ്ക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Thymelaeaceae
|
Genera | |
See text |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് തൈമേലേസീ (Thymelaeaceae). ഈ സസ്യകുടുംബത്തിൽ 52 ജീനസ്സുകളിലായി ഏകദേശം 2000 സ്പീഷിസുകൾ ഉൾപ്പെടുന്നു.[1] മാൽവേൽസ് നിരയിൽ പെടുന്ന ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും, വള്ളികളും ഉൾപ്പെടുന്നു. ഈ സസ്യകുടുംബത്തെ സാധാരണയായി ഭൂമിയുടെ തെക്കേഅർദ്ധഗോളത്തിലാണ് കൂടുതലായും കണ്ടുവരുന്നത്. [2]
സവിശേഷതകൾ
[തിരുത്തുക]ഇവയുടെ ഇലകൾ ഞെട്ടോടുകൂടിയ ലഘുപത്രങ്ങളും നല്ല പച്ച നിറത്തോടുകൂടിയതും മിനുസമുള്ളവയുമാണ്. ഇവ തണ്ടിൽ വർത്തുളവിന്യാസത്തിലോ ( spiral phyllotaxis) ക്രമീകരിച്ചതുമാണ്. ചില സ്പീഷിസുകളിൽ അഭിന്യാസ (opposite phyllotaxis) ത്തിലോ ഏകാന്തരന്യാസമോ വർത്തുളവിന്യാസമോ (alternate or spiral phyllotaxis) പ്രകടമാണ് . ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസവുമാണ്. തൈമേലേസീ സ്പീഷിസുകൾക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. പൂക്കൾ പൂങ്കുലകളായും അല്ലാതെയും ക്രമീകരിച്ചിരിക്കുന്നു[3]
ഉപയോഗങ്ങൾ
[തിരുത്തുക]- ഈ കുടുംബത്തിലെ അംഗമായ നാങ്ക് (Gnidia glauca) എന്ന സസ്യത്തിന്റെ തടി കടലാസു പൾപ്പ് ഉണ്ടാക്കാൻ അനുയോജ്യമാണ്. തീപ്പെട്ടിയും പായ്ക്കിങ് പെട്ടികളുമുണ്ടാക്കാൻ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.
- ചില സസ്യങ്ങൾ ഔഷധ ഗുണമുള്ളവയാണ് (ഉദാ., അകിൽ (Aquilaria malaccensis)
- ഈ കുടുംബത്തിലെ സസ്യങ്ങൾ അലങ്കാര സസ്യങ്ങളായും ഉപയോഗിക്കാറുണ്ട്.
ജീനസ്സുകൾ
[തിരുത്തുക]52 ജീനസ്സുകൾ[4]
- Aetoxylon
- Amyxa
- Aquilaria
- Arnhemia
- Atemnosiphon
- Craterosiphon
- Cryptadenia
- Dais
- Daphne
- Daphnimorpha
- Daphnopsis
- Deltaria
- Diarthron
- Dicranolepis
- Dirca
- Drapetes
- Edgeworthia
- Englerodaphne
- Enkleia
- Eriosolena
- Funifera
- Gnidia
- Gonystylus
- Goodallia
- Gyrinops
- Kelleria
- Lachnaea
- Lagetta
- Lasiadenia
- Lasiosiphon
- Lethedon
- Linodendron
- Linostoma
- Lophostoma
- Octolepis
- Ovidia
- Passerina
- Peddiea
- Phaleria
- Pimelea
- Rhamnoneuron
- Schoenobiblus
- Solmsia
- Stellera
- Stephanodaphne
- Struthiola
- Synandrodaphne
- Synaptolepis
- Tepuianthus
- Thecanthes
- Thymelaea
- Wikstroemia
അവലംബം
[തിരുത്തുക]- ↑ "Thymelaeaceae". The Plant List. The Plant List 2010. Retrieved 19 മാർച്ച് 2016.
- ↑ Watson, L.; Dallwitz, M. J. "Thymelaeaceae Juss". The families of flowering plants. Archived from the original on 2021-04-19. Retrieved 19 മാർച്ച് 2016.
- ↑ Watson, L.; Dallwitz, M. J. "Thymelaeaceae Juss". The families of flowering plants. Archived from the original on 2021-04-19. Retrieved 19 മാർച്ച് 2016.
- ↑ "Thymelaeaceae". The Plant List. The Plant List 2010. Retrieved 19 മാർച്ച് 2016.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Zachary S. Rogers (2009 onwards). A Worldwide Checklist of Thymelaeaceae (version 1).
- Thymelaeaceae Archived 2021-04-19 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). The families of flowering plants: descriptions, illustrations, identification, information retrieval. Archived 2007-01-03 at the Wayback Machine.
- Angiosperm Phylogeny Peter F. Stevens (2001 onwards) In: Missouri Botanical Garden
- Rautenbach(2008) in: UJDigiSpace @ The University of Johannesburg Archived 2010-07-03 at the Wayback Machine.
- distribution Archived 2011-10-06 at the Wayback Machine. in: Gnidia is not monophyletic: taxonomic implications for Gnidia and its relatives in Thymelaeoideae
- Thymelaeaceae of Mongolia in FloraGREIF Archived 2021-02-13 at the Wayback Machine.