നണിയൂർ
ദൃശ്യരൂപം
കേരളത്തിലെ കർഷക പ്രസ്ഥാനത്തിനു രൂപം കൊടുത്ത ഗ്രാമം. 1935-ൽ ഈ ഗ്രാമത്തിൽ വച്ചാണ് കേരളത്തിലെ ആദ്യ കർഷകസംഘത്തിനു രൂപം നൽകിയത്. വിഷ്ണു ഭാരതീയന്റെ നേതൃത്വത്തിലായിരുന്നു ആദ്യ കർഷകസംഘ രൂപീകരണം. അന്നത്തെ ചിറക്കൽ താലൂക്കിലെ കൊളച്ചേരി അംശത്തിലെ നണിയൂരിലാണ് കർഷക സംഘം ആദ്യമായി രൂപമെടുത്തത്. പ്രമുഖ സ്വാതന്ത്ര്യ സമരനേതാവ് കൂടിയായിരുന്ന വിഷ്ണു ഭാരതീയന്റെ ജന്മ ദേശം കൂടിയാണ് ഈ ഗ്രാമം .