പോക്കാച്ചിത്തവള
പോക്കാച്ചിത്തവള | |
---|---|
Indian Bullfrog from the Western Ghats | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. tigerinus
|
Binomial name | |
Hoplobatrachus tigerinus (Daudin, 1803)
| |
Synonyms | |
Rana tigerina |
ഇന്ത്യയിലും പാകിസ്താനിലും കാണപ്പെടുന്ന ഒരിനം വലിപ്പം കൂടിയ തവളകളാണ് പോക്കാച്ചിത്തവളകൾ(ഇംഗ്ലീഷ്:Indus Valley Bullfrog അഥവാ Indian Bullfrog). മലയാളത്തിൽ പോത്തക്കൻ തവള എന്ന മറ്റൊരു പേരുകൂടി ഇവയ്ക്കുണ്ട്.[അവലംബം ആവശ്യമാണ്]. നാട്ടുമാക്കാച്ചി അഥവാ Indian Bullfrog. (ശാസ്ത്രീയനാമം: Hoplobatrachus tigerinus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
ശരീര ഘടന
[തിരുത്തുക]മാംസം തീരെയില്ലാത്ത താടികളാണിവയ്ക്കുള്ളത്. പല്ലുകൾ പൊതുവെ ചരിഞ്ഞതും ദൃഢവുമാണ്. തലയ്ക്ക് സാമാന്യത്തിൽ കൂടിയ വലിപ്പമില്ല. മൂക്കുകൾ കുറുകിയതും മുന്നോട്ട് ഉന്തിനിൽക്കുന്നതുമാണ്. നാസാരന്ധ്രങ്ങൾ ചെറുതും വായ് ഭാഗത്തിനോട് അടുത്തുമാണുള്ളത്. കൈകാലുകളിൽ അഞ്ച് വിരലുകൾ വീതമുണ്ട്. ത്വക്ക് കറുപ്പ് നിറത്തിലും നീണ്ട ചുളിവുകളുള്ളതുമാണ്. ആൺ തവളകൾക്ക് രണ്ട് ശബ്ദ സഞ്ചികളുണ്ട്.[2]
ആവാസമേഖലകൾ
[തിരുത്തുക]ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പൊതുവെ എല്ലാപ്രദേശത്തും ഇവയെ കണ്ടു വരുന്നു. ശ്രീലങ്ക, പാകിസ്താൻ, ഹിമാലയൻ നിരകൾ, ചൈനയുടെ ചില പ്രദേശങ്ങൾ, മലയ എന്നിവിടങ്ങളിലും പോക്കാച്ചിത്തവളകളെ കാണാം.
പൊതുവെ കൂടുതൽ സമയവും ഇവ വെള്ളത്തിലാണ് കഴിച്ചുകൂട്ടുന്നത്, സദാസമയവും ഒരു സ്ഥലത്തുതന്നെ അനങ്ങാതെ ഇരിക്കുന്ന ഇവ പെട്ടെന്ന് എന്തെങ്കിലും ശബ്ദമുണ്ടായാൽ അപകടസൂചന എന്നപോലെ കരയിൽ നിന്നു വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Anand Padhye, Kelum Manamendra-Arachchi, Anslem de Silva, Sushil Dutta, Tej Kumar Shrestha, Sabitry Bordoloi, Theodore Papenfuss, Steven Anderson, Sergius Kuzmin, Muhammad Sharif Khan & Ronald Nussbaum (2008) Hoplobatrachus tigerinus In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on February 3, 2010.
- ↑ Boulenger, G. A. (1890) Fauna of British India. Reptilia and Batrachia.