നോബൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടിക
ദൃശ്യരൂപം
(നൊബേൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ മഹത്തായ സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമാണ് നോബൽ സമ്മാനം. 1901 മുതൽ 2019 വരെ 866 പുരുഷന്മാർക്കും, 53 സ്ത്രീകൾക്കും , 24 സംഘടനകൾക്കും നോബൽ സമ്മാനം ലഭിച്ചു. രണ്ടു തവണ പുരസ്കാരം ലഭിച്ചിട്ടുള്ള ഏക വനിതയാണ് മേരി ക്യൂറി.ഏറ്റവും ആദ്യം നൊബേൽ വിജേതാവായ സ്ത്രീയും മേരി ക്യൂറിയാണ്
വനിതാ നൊബേൽ സമ്മാനജേതാക്കളെ താഴെ കാണുന്ന രീതിയിൽ തരംതിരിക്കാം:
- 17 വനിതകൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടി (107 വ്യക്തികളുടെയും 28 സംഘടനകളുടെയും 12.6%)
- 16 വനിതകൾ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി (117 ജേതാക്കളുടെ 13.7%)
- 12 വനിതകൾ വൈദ്യശാസ്ത്രത്തിനോ ശരീരശാസ്ത്രത്തിനോ ആയിട്ടുള്ള നൊബേൽ സമ്മാനം നേടി (222 ജേതാക്കളുടെ 5.4%)
- 7 വനിതകൾ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി (186 ജേതാക്കളുടെ 3.8%)
- 4 വനിതകൾ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടി (216 ജേതാക്കളുടെ 1.9%)
- 2 വനിതകൾ സാമ്പത്തികശാസ്ത്രത്തിലും നൊബേൽ സമ്മാനം നേടി (84 ജേതാക്കളുടെ 2.4%)
ഏറ്റവും കൂടുതൽ വനിതകൾ ഒരുമിച്ചു നൊബേൽ ജേതാക്കളായ വർഷമാണ് 2009. അക്കൊല്ലം നാല് വിഭാഗങ്ങളിലായി 5 വനിതകൾ സമ്മാനാർഹരാകുകയുണ്ടായി.
സ്ത്രീ ജേതാക്കൾ
[തിരുത്തുക]വർഷം | ചിത്രം | ജേതാവ് | രാജ്യം | വിഭാഗം | നേട്ടം |
---|---|---|---|---|---|
1903 | മേരി ക്യൂറി (പിയറി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത്) |
പോളണ്ട്, ഫ്രാൻസ് | ഭൗതികശാസ്ത്രം | റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണം[1] | |
1905 | ബർത്താ വോൺ സുട്ട്ണർ | ഓസ്ട്രിയ–ഹംഗറി | സമാധാനം | പെർമനന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ ഓണററി പ്രസിഡന്റ്, ബേൺ, സ്വിറ്റ്സർലൻഡ്; ലേ ഡൗൺ യുവർ ആംസ് രചയിതാവ് .[2] | |
1909 | സെല്മാ ലോഗേർലെവ് | സ്വീഡൻ | സാഹിത്യം | "അവരുടെ രചനകളുടെ സവിശേഷിപ്പിക്കുന്ന ഉന്നത ആദർശവാദം, ഉജ്ജ്വലമായ ഭാവന, ആത്മീയ ധാരണ എന്നിവയുടെ അഭിനന്ദനാർത്ഥം"[3] | |
1911 | മേരി ക്യൂറി | പോളണ്ട്, ഫ്രാൻസ് | രസതന്ത്രം | "റേഡിയം, പോളോണിയം എന്നിവ കണ്ടെത്തിയതിന്" [4] | |
1926 | ഗ്രേസിയ ദേലേദ | ഇറ്റലി | സാഹിത്യം | "സുഘടനീയ വ്യക്തതയോടെ ജന്മനാട്ടിലെ ജീവിതത്തെ ചിത്രീകരിക്കുകയും പൊതുവിൽ മനുഷ്യപ്രശ്നങ്ങളെ ആഴത്തിലും സഹതാപത്തിലും കൈകാര്യം ചെയ്യുന്ന ആദർശപരമായി പ്രചോദനം ഉൾക്കൊണ്ട അവരുടെ രചനകൾക്കായി"[5] | |
1928 | സിഗ്രിഡ് ഉൺസെറ്റ് | നോർവെ | സാഹിത്യം | "പ്രധാനമായും മധ്യകാലഘട്ടത്തിലെ വടക്കൻ ജീവിതത്തെക്കുറിച്ചുള്ള അവരുടെ ശക്തമായ വിവരണങ്ങൾക്ക്"[6] | |
1931 | ജെയ്ൻ ആഡംസ് (നിക്കോളസ് ബട്‌ളർക്കൊപ്പം) |
അമേരിക്കൻ ഐക്യനാടുകൾ | സമാധാനം | സോഷ്യോളജിസ്റ്റ്; അന്താരാഷ്ട്ര പ്രസിഡന്റ്, വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആന്റ് ഫ്രീഡം.[7] | |
1935 | ഇറേൻ ജോലിയോ ക്യൂറി (ഫ്രെഡെറിക് ജോലിയോ ക്യൂറിയോടൊപ്പം) |
ഫ്രാൻസ് | രസതന്ത്രം | "പുതിയ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സമന്വയത്തിനായി ""[8] | |
1938 | പേൾ എസ്. ബക്ക് | അമേരിക്കൻ ഐക്യനാടുകൾ | സാഹിത്യം | "ചൈനയിലെ കർഷക ജീവിതത്തെക്കുറിച്ചുള്ള അവരുടെ സമ്പന്നവും യഥാർത്ഥവുമായ ഇതിഹാസ വിവരണങ്ങൾക്കും അവരുടെ ജീവചരിത്ര മാസ്റ്റർപീസുകൾക്കും"[9] | |
1945 | ഗബ്രിയേലാ മിസ്ത്രെൽ | ചിലി | സാഹിത്യം | "ശക്തമായ വികാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അവരുടെ ഗാനരചനയ്ക്ക്, അവരുടെ പേര് മുഴുവൻ ലാറ്റിൻ അമേരിക്കൻ ലോകത്തിന്റെയും ആദർശപരമായ അഭിലാഷങ്ങളുടെ പ്രതീകമാക്കി മാറ്റി "[10] | |
1946 | എമിലി ഗ്രീൻ ബാൾക്ക് (ജോൺ മോട്ടിനോടൊപ്പം) |
അമേരിക്കൻ ഐക്യനാടുകൾ | സമാധാനം | മുൻ ചരിത്ര, സാമൂഹ്യശാസ്ത്ര പ്രൊഫസർ; ഓണററി ഇന്റർനാഷണൽ പ്രസിഡന്റ്, വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആന്റ് ഫ്രീഡം[11] | |
1947 | ഗെർട്ടി കോറി (കാൾ ഫെർഡിനാൻഡ് കോറി, ബെർണാർഡോ ഹോസെ എന്നിവരോടൊപ്പം) |
അമേരിക്കൻ ഐക്യനാടുകൾ | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | "ഗ്ലൈക്കോജന്റെ കാറ്റലറ്റിക് പരിവർത്തനത്തിന്റെ ഗതി കണ്ടെത്തിയതിന്"[12] | |
1963 | മറിയ ഗെപ്പേർട്ട്-മയർ (യൂജീൻ വിഗ്നർ, ഹാൻസ് ജെൻസൺ എന്നിവരോടൊപ്പം) |
അമേരിക്കൻ ഐക്യനാടുകൾ | ഭൗതികശാസ്ത്രം | "ന്യൂക്ലിയർ ഷെൽ ഘടനയെക്കുറിച്ചുള്ള അവരുടെ കണ്ടെത്തലുകൾക്ക്"[13] | |
1964 | ഡോറതി ഹോഡ്ജ്കിൻ | യുണൈറ്റഡ് കിങ്ഡം | രസതന്ത്രം | ""പ്രധാനപ്പെട്ട ബയോകെമിക്കൽ പദാർത്ഥങ്ങളുടെ ഘടനയുടെ എക്സ്-റേ ടെക്നിക്കുകളുടെ നിർണ്ണയത്തിനായി""[14] | |
1966 | നെല്ലി സാഷ് (shared with Samuel Agnon) |
സ്വീഡൻ, ജർമ്മനി | സാഹിത്യം | "ഇസ്രായേലിന്റെ വിധിയെ സ്പർശിക്കുന്ന ശക്തിയോടെ വ്യാഖ്യാനിക്കുന്ന അവരുടെ മികച്ച ഗാനരചനയും നാടകീയ രചനയും"[15] | |
1976 | ബെറ്റി വില്യംസ് | യുണൈറ്റഡ് കിങ്ഡം | സമാധാനം | നോർത്തേൺ അയർലൻഡ് പീസ് മൂവ്‌മെന്റിന്റെ സ്ഥാപകൻ (പിന്നീട് കമ്മ്യൂണിറ്റി ഓഫ് പീസ് പീപ്പിൾ എന്ന് പുനർനാമകരണം ചെയ്തു)[16] | |
മയ്റീഡ് കോറിഗൻ | |||||
1977 | റോസ്ലിൻ യാലോ (shared with Roger Guillemin and Andrew Schally) |
അമേരിക്കൻ ഐക്യനാടുകൾ | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | ""പെപ്റ്റൈഡ് ഹോർമോണുകളുടെ റേഡിയോ ഇമ്മ്യൂണോഅസെകളുടെ വികസനത്തിനായി "[17] | |
1979 | മദർ തെരേസ | ഇന്ത്യ, യുഗോസ്ലാവിയ | സമാധാനം | മിഷനറീസ് ഓഫ് ചാരിറ്റി നേതാവ്, കൊൽക്കത്ത.[18] | |
1982 | ആൽവാ മൈർഡൽ (shared with Alfonso García Robles) |
സ്വീഡൻ | സമാധാനം | മുൻ കാബിനറ്റ് മന്ത്രി; ഡിപ്ലോമാറ്റ്; എഴുത്തുകാരൻ.[19] | |
1983 | ബാർബറാ മക്ലിന്ടോക് | അമേരിക്കൻ ഐക്യനാടുകൾ | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | ""മൊബൈൽ ജനിതക ഘടകങ്ങൾ കണ്ടെത്തിയതിന്" "[20] | |
1986 | റിത ലെവി -മൊണ്ടാൽസിനി (shared with Stanley Cohen) |
ഇറ്റലി അമേരിക്കൻ ഐക്യനാടുകൾ |
വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | ""വളർച്ചാ ഘടകങ്ങളെ കണ്ടെത്തിയതിന്""[21] | |
1988 | ഗെർട്രൂഡ് എലിയൺ (shared with James W. Black and George H. Hitchings) |
അമേരിക്കൻ ഐക്യനാടുകൾ | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | ""ഔഷധ ചികിത്സയ്ക്കുള്ള പ്രധാന തത്വങ്ങളുടെ കണ്ടെത്തലുകൾക്കായി""[22] | |
1991 | നദീൻ ഗോർഡിമർ | ദക്ഷിണാഫ്രിക്ക | സാഹിത്യം | "അവരുടെ മഹത്തായ ഇതിഹാസ രചനയിലൂടെ - ആൽഫ്രഡ് നോബലിന്റെ വാക്കുകളിൽ - മാനവികതയ്ക്ക് വളരെയധികം ഗുണം ചെയ്തു"[23] | |
1991 | ഓങ് സാൻ സൂ ചി | മ്യാൻമാർ | സമാധാനം | "ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള അവരുടെ അഹിംസാ പോരാട്ടത്തിന്"[24] | |
1992 | റിഗോബെർതാ മെൻചു തും | ഗ്വാട്ടിമാല | സമാധാനം | "സാമൂഹ്യനീതിക്കും തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങളോടുള്ള ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള വംശീയ-സാംസ്കാരിക അനുരഞ്ജനത്തിനുമായുള്ള അവരുടെ പ്രവർത്തനത്തെ അംഗീകരിക്കുന്നതിന്"[25] | |
1993 | ടോണി മോറിസൺ | അമേരിക്കൻ ഐക്യനാടുകൾ | സാഹിത്യം | "ദർശനാത്മക ശക്തിയും കാവ്യാത്മക സ്വഭാവമുള്ള നോവലുകളിലൂടെ അമേരിക്കൻ യാഥാർത്ഥ്യത്തിന്റെ അനിവാര്യമായ ഒരു ദർശനത്തിന് ജീവൻ നൽകുന്നു"[26] | |
1995 | ക്രിസ്റ്റിയേൻ വോൽഹാഡ് (shared with Edward B. Lewis and Eric F. Wieschaus) |
ജർമ്മനി | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | "ആദ്യകാല ഭ്രൂണവികസനത്തിന്റെ ജനിതക നിയന്ത്രണത്തെക്കുറിച്ചുള്ള അവരുടെ കണ്ടെത്തലുകൾക്ക്"[27] | |
1996 | വിസ്ലാവ സിംബോർസ്ക | പോളണ്ട് | സാഹിത്യം | "മനുഷ്യ യാഥാർത്ഥ്യത്തിന്റെ ശകലങ്ങളിൽ ചരിത്രപരവും ജീവശാസ്ത്രപരവുമായ സന്ദർഭം വെളിച്ചത്തുവരാൻ വിരോധാഭാസമായ കൃത്യതയോടെ അനുവദിക്കുന്ന കവിതകൾ"[28] | |
1997 | ജോഡി വില്യംസ് (shared with the International Campaign to Ban Landmines) |
അമേരിക്കൻ ഐക്യനാടുകൾ | സമാധാനം | " ഭൂനിരപ്പിൽ കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾ നിരോധിക്കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള അവരുടെ പ്രവർത്തനത്തിനായി"[29] | |
2003 | ഷിറിൻ ഇബാദി | ഇറാൻ | സമാധാനം | "ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനുമായുള്ള അവരുടെ ശ്രമങ്ങൾക്ക്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അവർ പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചു"[30] | |
2004 | എൽഫ്രീഡ യെലിനെക് | ഓസ്ട്രിയ | സാഹിത്യം | "നോവലുകളിലെ സംഗീതാത്മകമായ ശബ്ദങ്ങൾക്കും എതിർശബ്ദങ്ങൾക്കും അസാധാരണമായ ഭാഷാപരമായ തീക്ഷ്ണതയോടെ സമൂഹത്തിന്റെ ക്ലീഷേകളുടെ അസംബന്ധവും അവയുടെ കീഴ്വഴക്കശക്തിയും വെളിപ്പെടുത്തുന്ന നാടകങ്ങൾക്കും"[31] | |
2004 | വങ്കാരി മാതായ് | കെനിയ | സമാധാനം | "സുസ്ഥിര വികസനം, ജനാധിപത്യം, സമാധാനം എന്നിവയ്ക്കുള്ള അവരുടെ സംഭാവനയ്ക്ക്"[32] | |
2004 | ലിന്ഡാ ബി. ബക്ക് (shared with Richard Axel) |
അമേരിക്കൻ ഐക്യനാടുകൾ | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | " ഗന്ധഗ്രാഹികളുടെയും ഘ്രാണവ്യവസ്ഥയുടെ രൂപീകരണത്തെയും സംബന്ധിച്ചുള്ള കണ്ടെത്തലുകൾക്ക്"[33] | |
2007 | ഡോറിസ് ലെസ്സിങ് | യുണൈറ്റഡ് കിങ്ഡം | സാഹിത്യം | "that epicist of the female experience, who with scepticism, fire and visionary power has subjected a divided civilisation to scrutiny"[34] | |
2008 | ഫ്രാന്സ്വാസ് ബി. സിനൂസി (shared with Harald zur Hausen and Luc Montagnier) |
ഫ്രാൻസ് | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | ""എച്ച് ഐ വി, ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് കണ്ടെത്തിയതിന്""[35] | |
2009 | എലിസബെത് ബ്ലാക്ബേൺ (shared with Jack W. Szostak) |
ഓസ്ട്രേലിയ , അമേരിക്കൻ ഐക്യനാടുകൾ | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | "ടെലോമിയറുകളും ടെലോമെറേസ് എന്ന എൻസൈമും ഉപയോഗിച്ച് ക്രോമസോമുകൾ എങ്ങനെ സംരക്ഷിക്കപ്പെടുന്നുവെന്ന് കണ്ടെത്തുന്നതിന്"[36] | |
2009 | കാരൾ ഗ്രെയ്ഡർ (shared with Jack W. Szostak) |
അമേരിക്കൻ ഐക്യനാടുകൾ | |||
2009 | ആഡാ ഇ. യോനാത്ത് (shared with Venkatraman Ramakrishnan and Thomas A. Steitz) |
ഇസ്രയേൽ | രസതന്ത്രം | റൈബോസോമിന്റെ ഘടനയും പ്രവർത്തനവും സംബന്ധിച്ച പഠനങ്ങൾക്ക് [37] | |
2009 | ഹെർത മുള്ളർ | ജർമ്മനി, റൊമാനിയ | സാഹിത്യം | "കവിതയുടെ തീവ്രതയോടും ഗദ്യത്തിന്റെ സത്യസന്ധതയോടും കൂടെ, എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതത്തെ എഴുതിയതിന്" [38] | |
2009 | എലിനോർ ഓസ്ട്രം (shared with Oliver E. Williamson) |
അമേരിക്കൻ ഐക്യനാടുകൾ | സാമ്പത്തികശാസ്ത്രം | സമ്പത്തിന്റെ ഭരണത്തെ അവലോകനം ചെയ്തതിന്, പ്രത്യേകിച്ച് പൊതുസ്വത്ത്(കോമൺസ്). [39] | |
2011 | എലൻ ജോൺസൺ സർലീഫ് | ലൈബീരിയ | സമാധാനം | സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധനശ്രമങ്ങളിൽ സ്ത്രീകളുടെ പൂർണ്ണപ്രാധിനിത്യ അവകാശങ്ങൾക്കുമായുള്ള അക്രമരഹിത പോരാട്ടത്തിന്. [40] | |
ലെയ്മാ ഗ്ബോവീ | |||||
തവക്കുൽ കർമാൻ | യെമൻ | ||||
2013 | ആലിസ് മൺറോ | കാനഡ | സാഹിത്യം | സമകാലിക ചെറുകഥയ്ക്ക് നൽകിയ മഹത്തായ സംഭാവന[41] | |
2014 | മേയ് ബ്രിട്ട് മോസർ (എഡ്വേഡ് മോസർ, ജോൺ ഒകീഫ് എന്നിവരോടൊത്ത്) |
നോർവേ | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | ||
മലാല യൂസഫ്‌സായ് (കൈലാഷ് സത്യാർത്ഥിയോടൊപ്പം) |
പാകിസ്താൻ | സമാധാനം | |||
2015 | ടു യുയു (വില്യം സി. ക്യാമ്പെൽ, സതോഷി ഒമുറ എന്നിവരോടൊത്ത്) |
ചൈന | വൈദ്യശാസ്‌ത്രം/ശരീരശാസ്‌ത്രം | മലേരിയക്കെതിരായ പുതിയ ചികിത്സ കണ്ടെത്തിയതിന്[42] | |
സ്വെത്‌ലാന അലക്‌സ്യേവിച്ച് | ബെലാറസ് | സാഹിത്യം | [43] | ||
2018 | ഡോന സ്ട്രിക്ലാന്റ് (ജെറാഡ് മൗറോ, ആർതർ ആഷ്കിൻ എന്നിവരോടൊപ്പം) |
കാനഡ | ഭൗതികശാസ്ത്രം | തീരെ ദൈർഘ്യം കുറഞ്ഞതും ഊർജ്ജം ക്കൂടിയതുമായ പ്രകാശപൾസുകൾ ഉല്പാദിപ്പിക്കാനുള്ള വഴി കണ്ടുപിടിച്ചതിന്[44] | |
ഫ്രാൻസസ് ആർണോൾഡ് (ഗ്രെഗറി വിന്റർ, ജോർജ്ജ് സ്മിത്ത് എന്നിവരോടൊപ്പം) |
അമേരിക്കൻ ഐക്യനാടുകൾ | രസതന്ത്രം | എൻസൈമുകളുടെ നിർദ്ദേശിതമായ പരിണാമത്തിന്[45] | ||
നാദിയ മുരാദ് (ഡെന്നിസ് മുക്വെഗെയോടൊപ്പം) |
ഇറാഖ് | സമാധാനം | "ലൈഗികാതിക്രമങ്ങളെ യുദ്ധോപാധിയായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവർത്തനങ്ങൾക്ക് "[46] | ||
ഓൾഗ ടോകാർചുക്ക് | പോളണ്ട് | സാഹിത്യം | [47] | ||
2019 | എസ്‍തർ ഡുഫ്‍ളോ (അഭിജിത് ബാനർജി, മിഖായേൽ ക്രെമർ എന്നിവരോടൊപ്പം) |
ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ | സാമ്പത്തികശാസ്ത്രം | "ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിന്"[48] | |
2022 | ആനി ഏർനോ |
ഫ്രാൻസ് | സാഹിത്യം | "വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരത്തിന്"[49] |
അവലംബം
[തിരുത്തുക]- ↑ "Nobel Prize in Physics 1903". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1905". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1909". Nobel Foundation. Retrieved 2008-10-16.
- ↑ "The Nobel Prize in Chemistry 1911". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1926". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1928". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1931". Nobel Foundation. Retrieved 2008-10-16.
- ↑ "The Nobel Prize in Chemistry 1935". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1938". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1945". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1946". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 1947". Nobel Foundation. Retrieved 2008-10-16.
- ↑ "The Nobel Prize in Physics 1963". Nobel Foundation. Retrieved 2008-10-16.
- ↑ "The Nobel Prize in Chemistry 1964". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1966". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1976". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 1977". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1979". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1982". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 1983". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 1986". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 1988". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1991". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1991". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1992". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1993". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 1995". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 1996". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 1997". Nobel Foundation. Retrieved 2012-09-09.
- ↑ "Nobel Peace Prize 2003". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 2004". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Peace Prize 2004". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 2004". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Literature 2007". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 2008". Nobel Foundation. Retrieved 2008-10-16.
- ↑ "Nobel Prize in Physiology or Medicine 2009". Nobel Foundation. Retrieved 2009-10-05.
- ↑ "Nobel Prize in Chemistry 2009". Nobel Foundation. Retrieved 2009-10-07.
- ↑ "Nobel Prize in Literature 2009". Nobel Foundation. Retrieved 2009-10-08.
- ↑ "Nobel Prize in Economics 2009". Nobel Foundation. Retrieved 2009-10-12.
- ↑ "The Nobel Peace Prize 2011". Nobel Foundation. Retrieved 2011-10-07.
- ↑ "The Nobel Prize in Literature 2013" (PDF). Nobel Foundation. Retrieved 2013-10-10.
- ↑ "The Nobel Prize in Literature 2015" (PDF). Nobel Foundation. Retrieved 2015-10-05.
- ↑ "Nobel Prize in Literature 2015". Nobel Foundation. Retrieved 8 October 2015.
- ↑ "The Nobel Prize in Physics" (PDF). Archived from the original (PDF) on 2018-10-02. Retrieved 2 October 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Nobel Prize in Chemistry Is Awarded to 3 Scientists for Using Evolution in Design of Molecules". Retrieved 3 October 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ [www.google.co.id/amp/s/www.bbc.co.uk/news/amp/world-europe-45759221 "Nobel Peace Prize for anti-rape activists Nadia Murad and Denis Mukwege"]. Retrieved 5 October 2018.
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help) - ↑ "Nobel Prize in Literature 2018". Nobel Foundation. Retrieved 2019-10-10.
- ↑ Nobel Prize 2019 nobelprize.org
- ↑ [സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി അനീ എർനുവിന്; സ്മരണകളുടെ ധീരമായ ആവിഷ്കാരത്തിന് പുരസ്കാരം https://www.mathrubhumi.com/literature/news/the-2022-nobel-prize-in-literature-is-awarded-to-the-french-author-annie-ernaux-1.7933533g[പ്രവർത്തിക്കാത്ത കണ്ണി]], മാതൃഭൂമി , 6 ഒക്ടോബർ 2022