ഉള്ളടക്കത്തിലേക്ക് പോവുക

ജോൺ ഒകീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഒകീഫ്
ജോൺ ഒകീഫ് 2014 ൽ
ജനനം (1939-11-18) നവംബർ 18, 1939  (85 വയസ്സ്)
കലാലയംസിറ്റി കോളേജ് ഓഫ് ന്യൂയോർക്ക്
മക്‌ഗിൽ സർവ്വകലാശാല
അവാർഡുകൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം (2014)
Scientific career
Fieldsന്യൂറോ സയൻസ്
Institutionsലണ്ടൺ യൂണിവേഴ്സിറ്റി കോളേജ്
തീസിസ്Response properties of amygdalar units in the freely moving cat (1967)
Doctoral advisorറൊണാൾഡ് മെൽസാക്ക്

ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനാണ് ജോൺ ഒകീഫ് (ജനനം : 18 നവംബർ 1939). തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് നോർവീജിയൻ ദമ്പതികളും ഗവേഷകരുമായ എഡ്വേഡ് മോസർ, മേയ് ബ്രിട്ട് മോസർ എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂറൽ സർക്യൂട്ട് ആൻഡ് ബീഹേവിയറൽ വിഭാഗം മേധാവി ആണ് ജോണ് കീഫ്.

ഗവേഷണം

[തിരുത്തുക]

നമ്മുടെ തലച്ചോറിലെ 'ആന്തര സ്ഥലകാലബോധ' സംവിധാന'ത്തിലെ ആദ്യഘടകം 1971-ൽ ജോൺ ഒകീഫ് ആണ് കണ്ടെത്തിയത്. എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ, ഓരോ പ്രത്യേക സ്ഥലത്തെത്തുമ്പോൾ തലച്ചോറിൽ ഹിപ്പൊകാംപസിലെ ചില പ്രത്യേക കോശങ്ങൾ പ്രവർത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടു. അത്തരം കോശങ്ങൾ തലച്ചോറിൽ ഭൂപടം രൂപപ്പെടുത്തുന്നതായി ആ നിരീക്ഷണം തെളിയിച്ചു.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം

അവലംബം

[തിരുത്തുക]
  1. "തലച്ചോറിലെ 'ജി.പി.എസ്' കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 6 ഒക്ടോബർ 2014.
  2. "തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 7 ഒക്ടോബർ 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോൺ_ഒകീഫ്&oldid=4099712" എന്ന താളിൽനിന്ന് ശേഖരിച്ചത്