Jump to content

അലെക്സിസ് കാറെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലെക്സിസ് കാറെൽ
ജനനം(1873-06-28)28 ജൂൺ 1873
മരണം5 നവംബർ 1944(1944-11-05) (പ്രായം 71)
Paris, France
അറിയപ്പെടുന്നത്New techniques in vascular sutures and pioneering work in transplantology and thoracic surgery
Medical career
ProfessionSurgeon, biologist
InstitutionsUniversity of Chicago
Rockefeller Institute for Medical Research.
Specialismtransplantology, thoracic surgery
Notable prizesNobel Prize in Physiology or Medicine (1912)
Carrel in 1912

അലെക്സിസ് കാറെൽ 28 June 1873 – 5 November 1944) ഫ്രഞ്ചുകാരനായ ശസ്ത്രക്രിയാവിദഗ്ദ്ധനും ജീവശാസ്തജ്ഞനും ആകുന്നു. 1912ൽ ശരീരശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമുള്ള നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹം മുറിഞ്ഞ രക്തക്കുഴലുകൾ ഒന്നിച്ചു ചേർത്തു തുന്നിക്കെട്ടാനുള്ള സങ്കേതം രുപപ്പെടുത്തി. അദ്ദേഹത്തിന്റെ പെർഫുഷൻ പമ്പ് അവയവദാനരംഗത്ത് ഉപയുക്തമായി. അന്നത്തെ മറ്റു പല ബുദ്ധിജീവികളേപ്പോലെ രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് അദ്ദേഹം മനുഷ്യന്റെ ബീജഗുണോൽക്കർഷസിദ്ധാന്തത്തെ പിന്തുണച്ചു. ബീജഗുണം ക്കൂടിയതെന്നും ഉന്നതകുലജാതരെന്നും കരുതുന്നവരെ മാത്രം സന്താനോല്പാദനത്തിനനുവദിക്കുക അങ്ങനെ സമൂഹത്തെ ഉന്നതസമൂഹമാക്കുക എന്നതാണിതുകൊണ്ട് വിവക്ഷിക്കുന്നത്. അശാസ്ത്രീയമായ ഈ സിദ്ധാന്തം യൂജെനിക്സ് എന്നറിയപ്പെടുന്നു. അദ്ദേഹം 1924ലിലും 1927ലും യു എസ് എസ് ആറിലെ അക്കാദമി ഓഫ് സയൻസിലെ ഓണററി മെംബർ ആയിരുന്നു.

ജീവചരിത്രം

[തിരുത്തുക]

സെയ്തെ ഫോ ലെസ് ലയോൺ, റോഡ് എന്ന സ്ഥലത്ത് ജനിച്ച കാറെൽ കാതലിക് കുടുംബത്തിലാണ് വളർന്നത്. ജസ്യൂട്ട് പാതിരിമാർ ആണു വിദ്യാഭ്യാസം നൽകി. പക്ഷെ, കലാലയത്തിലെത്തിയതോടെ, സന്ദേഹവാദിയായി മാറി. നെഞ്ചുശസ്ത്രക്രിയയുടെയും അവയവമാറ്റശസ്ത്രക്രിയയുടെയും തുടക്കക്കാരനായി അദ്ദേഹം. അമേരിക്ക, സ്പെയിൻ, റഷ്യ, സ്വീഡൻ, നെതർലാന്റ്, ബെൽജിയം, ഫ്രാൻസ്, വത്തിക്കാൻ, ജെർമനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലെ അക്കാദമികളിൽ അദ്ദേഹം അംഗമായിരുന്നു. ബെൽഫാസ്റ്റിലെ ക്യൂൻസ് സർവ്വകലാശാല, പ്രിൻസ്റ്റൺ സർവ്വകലാശാല, ബ്രൗൺ സർവ്വകലാശാല, കൊളംബിയ സർവ്വകലാശാല എന്നീ സർവ്വകലാശാലകൾ അദ്ദേഹത്തിനു ഡോക്ടറേറ്റു നൽകിയിട്ടുണ്ട്.

ശാസ്ത്രത്തിനുള്ള സംഭാവന

[തിരുത്തുക]

സംവഹനകലകളുടെ തുന്നിക്കെട്ടൽ

[തിരുത്തുക]

ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന സാദി കാർനോ കൊല്ലപ്പെടുമ്പോൾ കാറെൽ ഒരു യുവാവായ ശസത്രക്രിയാവിദഗ്ദ്ധൻ ആയിരുന്നു. പ്രെസിഡന്റിന്റെ ഉദരത്തിലെ വലിയ വെയിനുകൾ മുറിഞ്ഞുപോയിരുന്നു. ഈ വെയിനുകൾ വീണ്ടും ചേർത്ത് വിജയകരമായി തുന്നിച്ചേർക്കാനാവാത്തവിധം വലുതായിരുന്നുവെന്ന് അദ്ദേഹത്തെ ചികിത്സിച്ച ശസ്ത്രക്രിയാവിദഗ്ദ്ധർക്കു തോന്നി. ഇത് കാറെലിൽ ആഴത്തിൽ ഇക്കാര്യത്തിൽ ചിന്തിക്കാൻ കാരണമായി. അങ്ങനെ ഇത്തരം രക്തക്കുഴലുകളെ തുന്നിച്ചേർക്കാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചു. റ്റ്രയാംഗുലേഷൻ എന്ന് ഈ സങ്കേതം അറിയപ്പെട്ടു. ഒരു എംബ്രോയിഡറി തുന്നൽവിദഗ്ദ്ധയിൽനിന്നുമാണ് ഇതിനുള്ള ആശയം അദ്ദേഹത്തിനു ലഭിച്ചത്. ഇന്നും ഈ സങ്കേതം തന്നെയാണ് ശസ്ത്രക്രിയാവിദഗ്ദ്ധർ ഉപയോഗിച്ചുവരുന്നത്. [1]

മുറിവിന്റെ അണുനിർമ്മാർജ്ജനം

[തിരുത്തുക]

കാറെൽ ചാൾസ് എ. ലിൻഡ്ബെർഗുമായിച്ചേർന്ന് The Culture of Organs ന്ന ഗ്രന്ഥം എഴുതി. 1930കളിൽ ലിൻഡ്ബെർഗുമായിച്ചേർന്ന് കാറെൽ പെർഫ്യൂഷൻ പമ്പ് നിർമ്മിച്ചു. ശസ്ത്രക്രിയ നടക്കുമ്പോൾ ശരീരാവയവങ്ങൾ ശരീരത്തിനുപുറത്തു ജീവനോടെ നിലനിർത്താൻ ഈ ഉപകരണത്തിനു കഴിയും. ഈ കണ്ടുപിടിത്തം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലും അവയവം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയിലും വളരെ പ്രയോജനപ്പെട്ടു. മാത്രമല്ല, ഭാവിയിൽ കൃത്രിമഹൃദയത്തിന്റെ കണ്ടുപിടിത്തത്തിനും അടിസ്ഥാനമിട്ടു. [2] ലിൻഡ് ബെർഗ് ആണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രധാനി എന്നു ചിലർ പറയുന്നു. [3][4]

അവയവമാറ്റ ശസ്ത്രക്രിയ

[തിരുത്തുക]

കിട്ടിയ പുരസ്കാരങ്ങൾ

[തിരുത്തുക]

1972ൽ സ്വീഡനിലെ പോസ്റ്റൽ വകുപ്പ് അദ്ദേഹത്തിന്റെ ഒരു സ്റ്റാമ്പ് ഇറക്കി. 1979ൽ ചന്ദ്രനിലെ ഒരു ഗർത്തത്തിന് അദ്ദേഹത്തിന്റെ പേരുനൽകി.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. John G. Simmons (2002). "Doctors and discoveries: lives that created today's medicine". Houghton Mifflin Harcourt: 199–204. ISBN 978-0-618-15276-6. {{cite journal}}: Cite journal requires |journal= (help)
  2. Red Gold . Innovators & Pioneers . Alexis Carrel | PBS
  3. The Doric Column - Lindbergh & Carrel, organ perfusion, tissue culture, transplants, gene therapy
  4. The "Lone Eagle's" Contribution to Cardiology
"https://ml.wikipedia.org/w/index.php?title=അലെക്സിസ്_കാറെൽ&oldid=3290629" എന്ന താളിൽനിന്ന് ശേഖരിച്ചത്