Jump to content

എർവിൻ നെഹെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erwin Neher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എർവിൻ നെഹെർ
എർവിൻ നെഹെർ (2007)
ജനനം (1944-03-20) 20 മാർച്ച് 1944  (80 വയസ്സ്)
ദേശീയതGerman
കലാലയം
അറിയപ്പെടുന്നത്patch clamp
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiophysics[2][3][4]
സ്ഥാപനങ്ങൾ
അക്കാദമിക് ഉപദേശകർCharles F. Stevens
വെബ്സൈറ്റ്www.mpg.de/323786/biophysikalische_chemie_wissM6

സെൽ ഫിസിയോളജി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ജർമ്മൻ ജൈവഭൗതികശാസ്ത്രജ്ഞൻ ആണ് എർവിൻ നെഹെർ (/ˈneɪər/;[5] German: [ˈneːɐ]; born 20 March 1944) "സെല്ലുകളിൽ ഒറ്റ അയോൺ ചാനലുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ" നടത്തിയതിന് അദ്ദേഹത്തിന് 1991-ൽ ബർറ്റ് സക്മാനോടൊപ്പം വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.[5][6][7]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

അദ്ധ്യാപികയായ എലിസബത്തിന്റെയും (മുമ്പ്, ഫൈഫർ) ഒരു ഡയറി കമ്പനിയിലെ എക്സിക്യൂട്ടീവ് ഫ്രാൻസ് സേവർ നെഹറിന്റെയും മകനായി അപ്പർ ബവേറിയയിലെ ലാൻഡ്‌സ്‌ബെർഗ് ആം ലെക്കിലാണ് നെഹർ ജനിച്ചത്.[8] 1963 മുതൽ 1966 വരെ മ്യൂണിക്കിലെ സാങ്കേതിക സർവകലാശാലയിൽ നെഹെർ ഭൗതികശാസ്ത്രം പഠിച്ചു.

1966-ൽ യു.എസിൽ പഠിക്കുന്നതിനായി അദ്ദേഹത്തിന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചു. വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ ഒരു വർഷം ചെലവഴിച്ച അദ്ദേഹം ബയോഫിസിക്‌സിൽ ബിരുദാനന്തര ബിരുദം നേടി. പോസ്റ്റ്-ഡോക്ടറൽ ജോലികൾക്കായി യേൽ യൂണിവേഴ്സിറ്റിയിലെ ചാൾസ് സ്റ്റീവൻസ് ലബോറട്ടറിയിൽ ആയിരുന്ന അദ്ദേഹം സഹ ശാസ്ത്രജ്ഞയായ ഇവാ-മരിയ നെഹറിനെ കണ്ടുമുട്ടി. 1978 ൽ അദ്ദേഹം വിവാഹം കഴിച്ചു. തുടർന്ന് ദമ്പതികൾക്ക് അഞ്ച് മക്കളുണ്ടായി. റിച്ചാർഡ്, ബെഞ്ചമിൻ, കരോള, സിഗ്മണ്ട്, മാർഗരറ്റ്.[9]

2003-ൽ ഹ്യൂമനിസ്റ്റ് മാനിഫെസ്റ്റോയിൽ ഒപ്പിട്ട 22 നോബൽ സമ്മാന ജേതാക്കളിൽ ഒരാളാണ് നെഹർ.[10]

1986-ൽ ബെർട്ട് സാക്മാനോടൊപ്പം കൊളംബിയ സർവകലാശാലയിൽ നിന്ന് ലൂയിസ ഗ്രോസ് ഹോർവിറ്റ്സ് സമ്മാനം ലഭിച്ചു. ജർമ്മൻ ഗവേഷണത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ഡച്ച് ഫോർ‌ഷങ്‌സ്ഗെമെയിൻ‌ചാഫ്റ്റിന്റെ ഗോട്ട്ഫ്രഡ് വിൽ‌ഹെം ലെബ്നിസ് സമ്മാനം 1987-ൽ അദ്ദേഹത്തിന് ലഭിച്ചു. ബെർട്ട് സാക്മാനോടൊപ്പം "കോശങ്ങളിലെ ഒറ്റ അയോൺ ചാനലുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്" 1991-ൽ നോബൽ പ്രൈസ് ഇൻ ഫിസിയോളജി ഓർ മെഡിസിൻ ലഭിച്ചു.[11]യേലിലെ ചാൾസ് എഫ്. സ്റ്റീവൻസിന്റെ ലബോറട്ടറിയിൽ പോസ്റ്റ്ഡോക്ടറൽ റിസർച്ച് അസോസിയേറ്റായി നെഹർ ആരംഭിച്ച പ്രൊജകട് ആയ പാച്ച്-ക്ലാമ്പ് ടെക്നിക്കിന്റെ വികസനം വഴി ഒരു ജീവനുള്ള സെല്ലിൽ സിംഗിൾ അയോൺ ചാനലുകളുടെ വൈദ്യുത പ്രവാഹം നെഹറും സക്മാനും (അവ ആദ്യമായി ലിപിഡ് ബിലെയർ രീതി ഉപയോഗിച്ച് റെക്കോർഡുചെയ്‌തു) ആദ്യമായി രേഖപ്പെടുത്തി.[12][13][14][15]

1983 മുതൽ, ഗോട്ടിംഗെനിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഫിസിക്കൽ കെമിസ്ട്രിയിൽ ഡയറക്ടറായി. മെംബ്രൻ ബയോഫിസിക്സ് വകുപ്പിനെ നയിച്ചു. 2011 മുതൽ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എമെറിറ്റസ് ഡയറക്ടറായി. ഗോട്ടിംഗൻ സർവകലാശാലയിലെ പ്രൊഫസർ എമെറിറ്റസ്, ബെർൺസ്റ്റൈൻ സെന്റർ ഫോർ കംപ്യൂട്ടേഷണൽ ന്യൂറോ സയൻസ് ഗട്ടിംഗെൻ എന്നിവയുടെ സഹ അദ്ധ്യക്ഷൻ ആയി.

അവാർഡുകൾ

[തിരുത്തുക]

1991-ൽ ന്യൂറോ സയൻസിൽ റാൽഫ് ഡബ്ല്യു. ജെറാർഡ് സമ്മാനം ലഭിച്ചു. 2000-ൽ പവിയ സർവകലാശാലയിൽ നിന്ന് നെഹറിന് ഓണററി ബിരുദം ലഭിച്ചു. 1994-ൽ റോയൽ സൊസൈറ്റിയുടെ (ഫോർമെംആർഎസ്) വിദേശ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Professor Erwin Neher ForMemRS". London: Royal Society. Archived from the original on 2015-10-11.
  2. Elektronische Messtechnik in der Physiologie. Berlin, New York, Springer-Verlag, 1974.
  3. Single-channel recording / edited by Bert Sakmann and Erwin Neher. New York: Plenum Press, c1983. ISBN 0-306-41419-8
  4. Single-Channel Recording / edited by Bert Sakmann and Erwin Neher. 2nd ed. New York: Plenum Press, c1995. ISBN 0-306-44870-X
  5. Nobel autobiography of Neher
  6. Neher Scientific genealogy
  7. Freeview video 'An Interview with Erwin Neher' by the Vega Science Trust
  8. "Erwin Neher – Biographical, The Nobel Prize in Physiology or Medicine 1991". nobelprize.org. Nobel Media AB. Retrieved 15 December 2019.
  9. Schoenfeld 2006, p. 264.
  10. "Notable Signers". Humanism and Its Aspirations. American Humanist Association. Archived from the original on October 5, 2012. Retrieved October 4, 2012.
  11. "The Nobel Prize in Physiology or Medicine 1991". Nobelprize.org. Retrieved 16 May 2011.
  12. Neher E, Sakmann B (March 1992). "The patch clamp technique". Scientific American. 266 (3): 44–51. Bibcode:1992SciAm.266c..44N. doi:10.1038/scientificamerican0392-44. PMID 1374932.
  13. Neher E (1992). "[6] Correction for liquid junction potentials in patch clamp experiments". Correction for liquid junction potentials in patch clamp experiments. Methods in Enzymology. Vol. 207. pp. 123–31. doi:10.1016/0076-6879(92)07008-C. ISBN 978-0-12-182108-1. PMID 1528115.
  14. Neher E (September 1988). "The use of the patch clamp technique to study second messenger-mediated cellular events". Neuroscience. 26 (3): 727–34. doi:10.1016/0306-4522(88)90094-2. PMID 2462183.
  15. Neher E, Sakmann B, Steinbach JH (July 1978). "The extracellular patch clamp: a method for resolving currents through individual open channels in biological membranes". Pflügers Archiv. 375 (2): 219–28. doi:10.1007/BF00584247. PMID 567789.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എർവിൻ_നെഹെർ&oldid=4099088" എന്ന താളിൽനിന്ന് ശേഖരിച്ചത്